Author: news editor

മനാമ: ബഹ്‌റൈനില്‍ 16കാരിയ വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും ലൈംഗികമായി പീഡിപ്പിച്ചതിന് രണ്ടു പേര്‍ പ്രതികളായ കേസില്‍ വിചാരണ തുടങ്ങി.നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചുവെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ ഏതു നാട്ടുകാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.സമൂഹമാധ്യമം വഴി പരിചയപ്പെട്ടാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇന്‍ സൈബര്‍ സ്‌പേസ് യൂണിറ്റ് അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തിയ ശേഷം കേസ് കോടതിക്ക് കൈമാറുകയായിരുന്നു. നേരത്തെ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി അധികൃതര്‍അറിയിച്ചു.

Read More

മനാമ: നിയമം ലംഘിക്കുന്ന ട്രക്കുകളെ നിരീക്ഷിക്കാനും പിഴ ചുമത്താനും ബഹ്‌റൈനിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചു.പൊതുനിരത്തുകളില്‍ മാലിന്യങ്ങളും അവശിഷ്ടങ്ങളും വീഴുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. മൂടാത്ത ട്രക്കുകളില്‍നിന്ന് മണലും കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അവശിഷ്ടങ്ങളും വീഴുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.പൊതു ശുചിത്വ നിയമം 2019 (10) അനുസരിച്ചാണ് നടപടി. പിഴകള്‍ ഒഴിവാക്കാന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നിയമം പാലിക്കണമെന്ന് മുനിസിപ്പാലിറ്റിഅഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ഈജിപ്തിലെ തീരദേശ നഗരമായ അല്‍ അലമൈനിലേക്ക് സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ അറിയിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ഈജിപ്ത് സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഈ തീരുമാനം. സന്ദര്‍ശന വേളയില്‍ അദ്ദേഹം ഈജിപ്ത് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സര്‍വീസ് ആരംഭിക്കുന്നത്.അടുത്ത വര്‍ഷം മുതല്‍ കമ്പനിയുടെ ആധുനികവും സുഖപ്രദവുമായ എയര്‍ബസ് എ320 ഉപയോഗിച്ചായിരിക്കും സര്‍വീസ്. 1974 മുതല്‍ ഗള്‍ഫ് എയര്‍ ഈജിപ്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. മുമ്പ് ഷാം അല്‍ ഷെയ്ഖിലേക്കും അലക്‌സാണ്ട്രിയയിലേക്കും സര്‍വീസ് നടത്തിയിരുന്ന ഗള്‍ഫ് എയര്‍ ഇപ്പോള്‍ കെയ്‌റോയിലേക്ക് രണ്ടു ദിവസത്തിലൊരിക്കല്‍ സര്‍വീസ്നടത്തുന്നുണ്ട്.

Read More

മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തില്‍ ബഹ്റൈനിലെയും മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളിലെയും ജനങ്ങള്‍ക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ആശംസകള്‍ നേര്‍ന്നു.പ്രവാചകന്റെ ജീവിതത്തിലും പാഠങ്ങളിലും കാരുണ്യം, സമാധാനം എന്നിവയുടെ ശാശ്വത മൂല്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരോടും കാരുണ്യം കാണിക്കാനും സാഹോദര്യം, ഐക്യം എന്നിവ പുലര്‍ത്താനും ഭിന്നത, സംഘര്‍ഷം എന്നിവ തള്ളിക്കളയാനും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും ധാര്‍മ്മികതയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും പ്രവാചകന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.സത്യസന്ധത, ആത്മാര്‍ത്ഥത, മറ്റുള്ളവര്‍ക്കുള്ള സേവനം എന്നിവയുടെ തിളക്കമാര്‍ന്ന ഉദാഹരണമായ പ്രവാചകന്റെ ജീവിതത്തില്‍നിന്ന് മാര്‍ഗനിര്‍ദേശം സ്വീകരിക്കാനും ഈ തത്ത്വങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പ്രയോഗിക്കാനും ബഹ്റൈന്‍ ജനതയോട് രാജാവ് ആഹ്വാനം ചെയ്തു.

Read More

മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ഈജിപ്ത് സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍, പുരാവസ്തുക്കളിലും മ്യൂസിയങ്ങളിലും സഹകരണം സംബന്ധിച്ച് ബഹ്റൈന്‍ സര്‍ക്കാരും ഈജിപ്ഷ്യന്‍ സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഈജിപ്ത് ധനകാര്യ മന്ത്രി അഹമ്മദ് കൗചൗക്കുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചു.സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ധാരണാപത്രമെന്നും ബഹ്‌റൈനും ഈജിപ്തിനുമിടയിലുള്ള ശക്തമായ ബന്ധവും പൊതു സാംസ്‌കാരിക കാഴ്ചപ്പാടും ഇത് പ്രകടമാക്കുന്നതായും ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു.സംയുക്ത ശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കുക, താല്‍ക്കാലിക പ്രദര്‍ശനങ്ങളും പുരാവസ്തുക്കളും കൈമാറുക, പുരാവസ്തുക്കളുമായും മ്യൂസിയങ്ങളുമായും ബന്ധപ്പെട്ട പ്രഭാഷണങ്ങളും സെമിനാറുകളും ശില്‍പ്പശാലകളും നടത്തുക, പുരാവസ്തു സര്‍വേയിലും ഖനനത്തിലും വൈദഗ്ധ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, സംയുക്ത പരിശീലന പരിപാടികള്‍ നടപ്പിലാക്കുക എന്നിവയാണ്…

Read More

മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് മികച്ച പ്രതികരണംരാജ്യത്തിന്റെ ഏകീകൃത പ്ലാറ്റ്ഫോമായ haj.gov.bh വഴി 12,126ലധികം പേര്‍ ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തതായി സുപ്രീം കമ്മിറ്റി ഫോര്‍ ഹജ്ജ് ആന്റ് ഉംറ അഫയേഴ്സ് അറിയിച്ചു.രജിസ്റ്റര്‍ ചെയ്ത, യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരെ രജിസ്‌ട്രേഷന്‍ കാലയളവിനുശേഷം പ്രാഥമിക സ്വീകാര്യത അറിയിക്കും. ലൈസന്‍സുള്ള ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ സമയം നല്‍കും. ഔദ്യോഗിക തിരഞ്ഞെടുപ്പ് തീയതി പിന്നീട്നിശ്ചയിക്കും.

Read More

കെയ്റോ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ല്‍ സിസിയുമായി കൂടിക്കാഴ്ച നടത്തി.കിരീടാവകാശിയുടെ ഈജിപ്ത സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. പരസ്പര ബഹുമാനത്തിന്റെ നീണ്ട ചരിത്രത്തില്‍ വേരൂന്നിയ ബഹ്റൈന്‍-ഈജിപ്ത് ബന്ധത്തെ കിരീടാവകാശി പരാമര്‍ശിച്ചു. ഈജിപ്ത് പ്രസിഡന്റിനെ ബഹ്‌റൈന്‍ രാജാവിന്റെ ആശംസകള്‍ അദ്ദേഹം അറിയിച്ചു.ബഹ്റൈന് കൂടുതല്‍ വളര്‍ച്ചയ്ക്കും സമൃദ്ധിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് അല്‍ സിസി രാജാവിന് ആശംസകള്‍ അറിയിച്ചു.കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍, ഏറ്റവും പുതിയ പ്രാദേശിക- അന്തര്‍ദേശീയ സംഭവവികാസങ്ങള്‍, പൊതു താല്‍പ്പര്യമുള്ള വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.

Read More

മനാമ: സല്ലാഖ് ഹൈവേയില്‍ റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ്ബിനായി പുതിയ പ്രവേശനവഴി തുറക്കുന്നതിന് റിഫയിലേക്ക് കിഴക്കോട്ടുള്ള ഗതാഗതത്തിനായി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേ(സല്ലാഖ് ഫ്‌ളൈഓവര്‍)യ്ക്കും റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ് ജംഗ്ഷനും ഇടയിലുള്ള സ്ലോ, മിഡില്‍ പാതകള്‍ സെപ്റ്റംബര്‍ 5ന് പുലര്‍ച്ചെ 12.30 മുതല്‍ രാവിലെ 10 മണി വരെ അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു. ഗതാഗതത്തിനായി ഒരു പാത നല്‍കും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

പുതിയ അദ്ധ്യയന വര്‍ഷം: ബഹ്റൈന്‍ രാജാവ് വിദ്യാര്‍ത്ഥികള്‍ക്ക് ആശംസ നേര്‍ന്നു മനാമ: ബഹ്റൈനില്‍ 2025- 2026 അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആശംസകള്‍ നേര്‍ന്നു. അവര്‍ക്ക് ഫലപ്രദവും വിജയകരവുമായ ഒരു വര്‍ഷം അദ്ദേഹം ആശംസിച്ചു.വിദ്യാഭ്യാസ മേഖലയില്‍ ബഹ്‌റൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് രാജാവ് പറഞ്ഞു. ഈ മേഖല എല്ലായ്‌പ്പോഴും രാജ്യത്തിന് ഒരു പ്രധാന ദേശീയ മുന്‍ഗണനയാണ്.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പിന്തുണയെ രാജാവ് പ്രശംസിച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുരോഗതിയില്‍ അത് ഗണ്യമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ബഹ്‌റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിനും വികസിപ്പിക്കുന്നതിനും സംഭാവന നല്‍കിയ എല്ലാവര്‍ക്കും രാജാവ് നന്ദി പറഞ്ഞു.ആധുനിക പാഠ്യപദ്ധതിയെ ഇസ്ലാമിക മൂല്യങ്ങളുമായി സമന്വയിപ്പിക്കുകയും ബഹ്‌റൈന്റെ ദേശീയ സ്വത്വം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു ദര്‍ശനത്തിനനുസൃതമായി വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനുള്ള കൂട്ടായ ശ്രമങ്ങള്‍…

Read More

മനാമ: ബഹ്റൈനിലെ ജസ്ര ഇന്റര്‍സെക്ഷനില്‍ പുതുതായി നിര്‍മിച്ച പാലം ഗതാഗതത്തിനായി തുറന്നതായി മരാമത്ത് മന്ത്രാലയം അറിയിച്ചു.സല്‍മാന്‍ സിറ്റി, ബുദയ്യ, ജനാബിയ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ പാലം. ഇവിടങ്ങളിലേക്ക് സുഗമമായ സഞ്ചാരം സാധ്യമാകും. ജനാബിയ ഹൈവേയില്‍നിന്ന് ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയിലേക്ക് ഈ പാലത്തിലൂടെ നേരിട്ട് ഇടത്തോട്ട് തിരിയാന്‍ സാധിക്കും. ഇത് പ്രദേശത്തെ ഗതാഗത തടസ്സങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും.പ്രതിദിനം 57,000 വരെ വാഹനങ്ങള്‍ അനായാസം ഈ പാലത്തിലൂടെ ഓടിക്കാം. ബഹ്റൈനിലെ റോഡ് ശൃഖല നവീകരിക്കാനുള്ള വിശാല പദ്ധതിയുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read More