- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: news editor
മനാമ: അറബ് ഷിപ്പ് ബില്‍ഡിംഗ് ആന്റ് റിപ്പയര്‍ യാര്‍ഡ് കമ്പനിയുടെ (അസ്രി) സൗരോര്‍ജ്ജ പദ്ധതി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും ബാപ്കോ എനര്‍ജീസിന്റെ ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.പുരോഗതിയും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനത്തെ പദ്ധതി പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.കപ്പല്‍ അറ്റകുറ്റപ്പണി, കപ്പല്‍ നിര്‍മ്മാണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ഈ സൗരോര്‍ജ്ജ പദ്ധതി കനൂ ക്ലീന്‍മാക്സ് റിന്യൂവബിള്‍സുമായി സഹകരിച്ചാണ് നടപ്പിലാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.പരിസ്ഥിതി ഉത്തരവാദിത്തം കമ്പനിയുടെ നയത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും ബഹ്റൈന്റെ ഹരിത പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പ്രായോഗിക സംരംഭങ്ങള്‍ ആരംഭിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അസ്രി സി.ഇ.ഒ. ഡോ. അഹമ്മദ് അല്‍ അബ്രി പറഞ്ഞു.ആദ്യ ഘട്ടത്തില്‍ സൗരോര്‍ജ്ജ നിലയത്തിന്റെ ആകെ ശേഷി 22.5 മെഗാവാട്ടും രണ്ടാം ഘട്ടത്തില്‍ 22…
മനാമ: ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരംഗം കൊല്ലപ്പെട്ടതില്‍ ഖത്തര്‍ സര്‍ക്കാരിനെയും അവിടുത്തെ ജനങ്ങളെയും ബഹ്റൈന്‍ അനുശോചനം അറിയിച്ചു.ഖത്തറിന്റെ സുരക്ഷ, പരമാധികാരം, പൗരരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികളില്‍ ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും പിന്തുണയും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
മനാമ: ബഹ്റൈനില്‍ ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ കുട്ടികളെ തള്ളിയിട്ട കേസില്‍ അമേരിക്കക്കാരന് ലോവര്‍ ക്രിമിനല്‍ കോടതി മൂന്നു മാസം തടവുശിക്ഷ വിധിച്ചു.ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടക്കാനും കോടതി ഉത്തരവിട്ടു.സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഇയാള്‍ വാരാന്ത്യം ആഘോഷിക്കാനാണ് ബഹ്റൈനിലെത്തിയത്. ഇയാള്‍ താമസിച്ച ഹോട്ടലിലെ സിമ്മിങ് പൂളില്‍ നീന്താനെത്തിയപ്പോഴാണ് സംഭവം.തമാശയായിട്ടാണ് ഇയാള്‍ കുട്ടികളെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിട്ടത്. എന്നാല്‍ ഒരു കുട്ടി മുങ്ങിത്താണതോടെ ഇത് കേസാകുകയായിരുന്നു.
മനാമ: ബഹ്റൈന്‍ എണ്ണ- പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബല്‍ വാട്ടര്‍, എനര്‍ജി, ക്ലൈമറ്റ് ചേഞ്ച് കോണ്‍ഗ്രസിന്റെ (സി.ഡബ്ല്യു.ഇ.സി.സി.സി. 2025) രണ്ടാം പതിപ്പ് എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.’സുസ്ഥിര ജല-ഊര്‍ജ്ജ പരിവര്‍ത്തനം; സുരക്ഷിതമായ ഭാവിക്കായി നവീകരണം’ എന്ന പ്രമേയത്തിലാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.ബഹ്റൈനകത്തും പുറത്തുമുള്ള മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, പ്രകൃതിവിഭവങ്ങളും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.ജല അടിസ്ഥാന സൗകര്യ വികസനം, ബദല്‍- ശുദ്ധ ഊര്‍ജ്ജ സ്രോതസ്സുകള്‍ സ്വീകരിക്കല്‍, വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയില്‍ യുക്തിസഹമായ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ബോധവല്‍ക്കരണ സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സംയോജിത പദ്ധതികളിലൂടെ സാമ്പത്തിക മത്സരക്ഷമതയും പരിസ്ഥിതി സുസ്ഥിരതയും സംരക്ഷിക്കുന്ന ബഹ്റൈന്റെ സന്തുലിത സമീപനത്തെ മന്ത്രി പരാമര്‍ശിച്ചു.ദേശീയ ജല തന്ത്രം (2021- 2030) നടപ്പിലാക്കുന്നതില്‍ ജലവിഭവ കൗണ്‍സിലിന്റെ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു.ചടങ്ങില്‍ അനുബന്ധ പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജലത്തിലും ഊര്‍ജ്ജത്തിലും നൂതന സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന…
മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അഴുക്കുചാലിലുണ്ടായിരുന്ന തടസ്സം കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ പരിഹരിച്ചു.അഴുക്കുചാല്‍ പ്രവാഹം ഇപ്പോള്‍ തടസ്സം കൂടാതെ നടക്കുന്നുണ്ടെന്നും തടസ്സം സംബന്ധിച്ച വാര്‍ത്തകള്‍ അറിഞ്ഞ ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.അഴുക്കുചാല്‍ ശൃംഖലകളുടെ നിരീക്ഷണവും പതിവ് അറ്റകുറ്റപ്പണികളും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മനാമ: ഇസ്രായേല്‍ ആക്രമണത്തിന്റെ സാഹചര്യത്തില്‍ ബഹ്റൈന്‍ ശൂറ കൗണ്‍സിലും പ്രതിനിധി കൗണ്‍സിലും ഖത്തറിന് പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കാനും പ്രദേശത്തെ പൗരരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഖത്തര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും കൗണ്‍സിലുകള്‍ പിന്തുണ പ്രഖ്യാപിച്ചു.ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തെ കൗണ്‍സിലുകള്‍ അപലപിച്ചു. ഇത് ഖത്തറിന്റെ പരമാധികാരത്തിന്റെ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും ലംഘനമാണ്.ഖത്തറിനെ പിന്തുണയ്ക്കുന്നതില്‍ ബഹ്റൈന്റെ ഉറച്ചതും അചഞ്ചലവുമായ നിലപാടിനെയും പ്രാദേശിക സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനായി സംഘര്‍ഷം കുറയ്ക്കണമെന്ന അവരുടെ തുടര്‍ച്ചയായ ആഹ്വാനത്തെയും കൗണ്‍സിലുകള്‍ ചൂണ്ടിക്കാട്ടി.
മനാമ: ഖത്തറിനു നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു.ഇത് ഖത്തറിന്റെ ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമ തത്ത്വങ്ങളുടെയും ലംഘനമാണെന്ന് ബഹ്റൈന്വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഖത്തറിന്റെ സുരക്ഷ, പരമാധികാരം, പൗരരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ ഖത്തര്‍ സ്വീകരിച്ച എല്ലാ നടപടികള്‍ക്കും ബഹ്റൈന്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രാദേശിക സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ശാന്തത പാലിക്കണമെന്നും സംഘര്‍ഷം ഇല്ലാതാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മനാമ: ‘ലാമിയ’ എന്ന ദേശീയ പരിപാടിയെ പിന്തുണയ്ക്കാന്‍ ലാമിയ അസോസിയേഷനും ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സും (ബി.ഐ.ബി.എഫ്) ഒരു വിജ്ഞാന സഹകരണ കരാര്‍ ഒപ്പുവെച്ചു.ലാമിയ അസോസിയേഷന് ചെയര്‍പേഴ്സണ്‍ ഷൈഖ ധോവ ബിന്ത് ഖാലിദ് അല്‍ ഖലീഫയും ബി.ഐ.ബി.എഫ്. സി.ഇഒ. ഡോ. അഹമ്മദ് അല്‍ ഷെയ്ഖുമാണ് കരാറില്‍ ഒപ്പുവെച്ചത്.കരാറനുസരിച്ച് ബഹ്റൈനി യുവാക്കളെ നേതൃത്വപരമായ പങ്കിനും ദേശീയ വികസനത്തിനും സജ്ജമാക്കാന്‍ ആശയവിനിമയം, ഡിജിറ്റല്‍ പരിവര്‍ത്തനം, പ്രോജക്ട് മാനേജ്മെന്റ് എന്നിവയില്‍ പ്രത്യേക പരിശീലന പരിപാടികള്‍ ബി.ഐ.ബി.എഫ്. നടത്തും.2021ല്‍ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള രാജാവിന്റെ പ്രതിനിധിയായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ കീഴില്‍ ആരംഭിച്ച ലാമിയ പ്രൊഫഷണല്‍, വ്യക്തിഗത വളര്‍ച്ചയ്ക്കായി ബഹ്റൈനി യുവാക്കളെ പരിശീലിപ്പിക്കാനുള്ള പദ്ധതിയാണ്.
മനാമ: നിരവധി പേര് കൊല്ലപ്പെടാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ, ജറുസലേമിന് സമീപം നടന്ന ഭീകരാക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു.സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാതരം അക്രമങ്ങളെയും ഭീകരതയെയും ശക്തമായി തള്ളിക്കളയുന്നുവെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.പലസ്തീന്, ഇസ്രായേല്‍ ജനതയ്ക്കും മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ ഉറപ്പാക്കിക്കൊണ്ട് മേഖലയില്‍ നീതിയുക്തവും സമഗ്രവുമായ സമാധാനം സ്ഥാപിക്കാന്‍ പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
മനാമ: ബഹ്റൈനില്‍ മനുഷ്യക്കടത്ത് കേസില്‍ പ്രതിയായ ഏഷ്യക്കാരിയുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മനുഷ്യക്കടത്ത് പ്രോസിക്യൂഷന് ആക്ടിംഗ് മേധാവി അറിയിച്ചു.ഇവര്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു വിദേശ രാജ്യത്തുനിന്ന് ബഹ്റൈനിലേക്ക് കൊണ്ടുവന്ന യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുവതി ബഹ്റൈനിലെത്തിയപ്പോള്‍ ഇവര്‍ പാസ്പോര്‍ട്ട് പിടിച്ചുവെച്ചു. ഭീഷണിപ്പെടുത്തി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു.ഇരയായ യുവതിയെ നാഷണല്‍ കമ്മിറ്റി ടു കോംബാറ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗ് നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കയാണ്.
