Author: news editor

കല്‍പ്പറ്റ: പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം. വയനാട് ജില്ലാ കമ്മിറ്റി അംഗം എ.എന്‍. പ്രഭാകരന്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. പനമരത്ത് യു.ഡി.എഫ്. മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയെന്നായിരുന്നു പരാമര്‍ശം.പ്രസിഡന്റാകേണ്ടിയിരുന്ന ഹസീനയെ കോണ്‍ഗ്രസുകാര്‍ മാറ്റിയെന്ന് പ്രഭാകരന്‍ ആരോപിച്ചു. ആദ്യമായി മുസ്ലിം വനിത പ്രസിഡന്റായിരുന്ന പഞ്ചായത്തിലെ ഭരണം മുസ്ലിം ലീഗ് മറിച്ചിട്ടു. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കയ്യുംകെട്ടി നിന്ന് മറുപടി പറയേണ്ടി വരുമെന്നും പ്രഭാകരന്‍ പറഞ്ഞു.പനമരത്ത് അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഭരണമാറ്റം സംഭവിച്ചതിനെക്കുറിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.പനമരത്ത് എല്‍.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആസ്യ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്തായത്. യു.ഡി.എഫില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഹസീനയുടെയും ലക്ഷ്മി ആലക്കമുറ്റത്തിന്റെയും പേരുകള്‍ ചര്‍ച്ചയിലുണ്ടായിരുന്നു. യു.ഡി.എഫിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ആദ്യദിവസം തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇടപെട്ടാണ് ലക്ഷ്മിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി…

Read More

മനാമ: ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സെന്‍ട്രല്‍ യൂട്ടിലിറ്റി കോംപ്ലക്സില്‍ (സി.യുസി) തീപിടിത്തമുണ്ടാകുമ്പോള്‍ നടത്തേണ്ട അടിയന്തര ഒഴിപ്പിക്കല്‍ അഭ്യാസപ്രകടനം നടത്തി. ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരുന്നു അഭ്യാസപ്രകടനം.ഫയര്‍ എമര്‍ജന്‍സി ഇവാക്കുവേഷന്‍ പ്ലാനിന്റെ ഫലപ്രാപ്തി പരിശോധിക്കാനും എല്ലാ എമര്‍ജന്‍സി റെസ്പോണ്ടര്‍മാരുടെയും സന്നദ്ധത ഉറപ്പാക്കാനും വേണ്ടിയായിരുന്നു അഭ്യാസപ്രകടനം. പബ്ലിക് സെക്യൂരിറ്റി പ്രസിഡന്‍സിയുടെ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ്, എയര്‍പോര്‍ട്ട് പോലീസ്, സിവില്‍ ഡിഫന്‍സ്, കസ്റ്റംസ്, നാഷണല്‍ കമ്മിറ്റി ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ബി.എ.സി, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് എന്നിവയിലെ ഉദ്യോഗസ്ഥ അഭ്യാസത്തില്‍ പങ്കെടുത്തും.അഭ്യാസ സമയത്ത് വിമാനത്താവളത്തിന് സമീപം അടിയന്തര വാഹന പ്രവര്‍ത്തനം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായെങ്കിലും കൃത്യമായി ആസൂത്രണം ചെയ്തതിനാല്‍ വിമാനത്താവള പ്രവര്‍ത്തനങ്ങളെയോ ചുറ്റുമുള്ള ഗതാഗത പ്രവാഹത്തെയോ അഭ്യാസം ബാധിച്ചില്ല.

Read More

മനാമ: ബഹ്‌റൈനില്‍ തൊഴില്‍ പെര്‍മിറ്റ് ലംഘനങ്ങള്‍ക്ക് ഘട്ടം ഘട്ടമായി പിഴ ചുമത്താനും പിഴകള്‍ കുറയ്ക്കാനുമുള്ള നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഒരു ഉത്തരവായി പുറപ്പെടുവിച്ച നിയമത്തിനാണ് ശൂറ കൗണ്‍സില്‍ ഇന്നലെ അംഗീകാരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം അവസാനം ഈ നിയമത്തിന് പ്രതിനിധിസഭ അംഗീകാരം നല്‍കിയിരുന്നു. ശൂറ കൗണ്‍സില്‍ കൂടി അംഗീകരിച്ചതോടെ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.നേരത്തെ ചുമത്തിയിരുന്ന കര്‍ശനമായ പിഴകള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് കാലഹരണപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകള്‍ ക്രമവല്‍കരിക്കാന്‍ പുതിയ നിയമം സ്ഥാപനങ്ങള്‍ക്ക് 14 ദിവസം സമയം നല്‍കുന്നുണ്ട്.ഈ മാറ്റം അനിവാര്യമാണെന്ന് ശൂറ കൗണ്‍സിലിന്റെ സെക്കന്റ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഡോ. ജിഹാദ് അല്‍ ഫാദല്‍ പറഞ്ഞു. ബിസിനസുകാരെ ശിക്ഷിക്കുകയല്ല, മറിച്ച് തെറ്റുകള്‍ തിരുത്താന്‍ അവരെ സഹായിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

Read More

മനാമ: 2024 ബിഗ് ബോസ് ഫെയിമും ടെലിവിഷന്‍ സെലിബ്രിറ്റിയുമായ വിവിയന്‍ ഡിസേനയെ ബോബ്‌സ്‌കോ ഹോള്‍ഡിംഗ്‌സ് ബഹ്‌റൈന്‍ ആന്റ് ഫ്‌ളൈമെഡ് ഇന്റര്‍നാഷണല്‍ ഡബ്ല്യു.എല്‍.എല്‍ സി.എം.ഡിയുമായ ബോബന്‍ തോമസ് ആദരിച്ചു. ബഹ്‌റൈന്‍ കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫോളോ-അപ്പ് ഡയറക്ടര്‍ യൂസഫ് ലോരി, ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് മന്‍സൂര്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Read More

കല്‍പ്പറ്റ: വയനാട്ടിലെ തലപ്പുഴയില്‍ കടുവകള്‍ ജനവാസ മേഖലയിലെത്തി. പ്രദേശത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.വാഴത്തോട്ടത്തില്‍ കടുവയെയും രണ്ടു കുട്ടികളെയും കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പുല്ലരിയാന്‍ വന്നവരാണ് ആദ്യം കടുവയെ കണ്ടത്. പ്രദേശത്ത് 20 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ഇവിടെ പട്രോളിംഗ് നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.

Read More

പാലക്കാട്: മദ്ധ്യവയസ്‌കയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പാലക്കാട് ഉപ്പുംപാടം സ്വദേശി ചന്ദ്രിക(53)യെയാണ് ഭര്‍ത്താവ് രാജന്‍ കുത്തിക്കൊന്നത്.വീട്ടിനകത്തുവെച്ച് പരസ്പരം വഴക്കിട്ടതിനു പിന്നാലെയാണ് രാജന്‍ ഭാര്യയെ കുത്തിയത്. ശേഷം രാജന്‍ സ്വയം കുത്തി. രാജനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന അമ്മയെയും അച്ഛനെയും കണ്ടത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്. ഒന്നര വര്‍ഷം മുമ്പ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിനു മുമ്പും ചന്ദ്രികയെ രാജന്‍ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നറിയുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

Read More

മലപ്പുറം: എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യാക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍നിന്ന് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.വിഷ്ണുജയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിരിക്കുന്നത്. സൗന്ദര്യം കുറഞ്ഞെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് പ്രഭിനെതിരായ പരാതി.പ്രഭിന്റെ പേലേപ്പുറത്തുള്ള വീട്ടിലെ കിടപ്പുമുറിയിലെ ജനലിലാണ് വിഷ്ണുജ തൂങ്ങിമരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പ്രഭിന്റെയും വിഷ്ണുജയുടെയും ഫോണുകള്‍ പോലീസിന്റെ സൈബര്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഫോണിലെ ചില ശബ്ദസന്ദേശങ്ങളും ഫോട്ടോകളും പോലീസ് പരിശോധിച്ചുവരികയാണ്. ഭര്‍തൃവീട്ടില്‍ വിഷ്ണുജ കടുത്ത പീഡനം നേരിട്ടിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. വിവരം ആരോഗ്യവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

Read More

മനാമ: ബഹ്റൈന്‍ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി യുവജനകാര്യ മന്ത്രാലയം ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയവുമായും ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുമായും (യു.എന്‍.ഡി.പി) സഹകരിച്ച് സ്മാരക തപാല്‍ സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്യുന്നതിനും പുറത്തിറക്കുന്നതിനുമായി ദേശീയ മത്സരം ആരംഭിച്ചു.ബഹ്റൈന്‍ യുവാക്കളുടെ അഭിലാഷങ്ങളും നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്ന സ്റ്റാമ്പ് രൂപകല്‍പ്പനയിലൂടെ അവരുടെ സര്‍ഗാത്മകത ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ദേശീയ മൂല്യങ്ങളും സ്വത്വവും ഉള്‍ക്കൊള്ളുന്ന സമകാലികവും നൂതനവുമായ ഡിസൈനുകളിലൂടെ ബഹ്റൈന്‍ യുവജന ദിനത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് പ്രദര്‍ശിപ്പിക്കാനുള്ള അവസരം യുവ കലാകാരന്മാര്‍ക്കും ഡിസൈനര്‍മാര്‍ക്കും ഈ മത്സരം നല്‍കുന്നു. സൃഷ്ടിപരമായ ആവിഷ്‌കാരത്തിനുള്ള വേദിയായി ഇത് പ്രവര്‍ത്തിക്കുന്നു. ഇത് യുവാക്കളെ ദേശീയ ആഘോഷങ്ങളില്‍ അര്‍ത്ഥവത്തായ രീതിയില്‍ സംഭാവന നല്‍കാന്‍ പ്രാപ്തമാക്കുന്നു.18നും 35നുമിടയില്‍ പ്രായമുള്ള ബഹ്റൈന്‍ പൗരര്‍ക്ക് പങ്കെടുക്കാം. ഡിസൈനുകള്‍ ഒറിജിനല്‍ ആയിരിക്കണം. വ്യക്തിഗതമായോ പരമാവധി രണ്ട് പേരടങ്ങുന്ന ടീമായോ സമര്‍പ്പിക്കണം. കമ്പനികള്‍ക്ക് പങ്കെടുക്കാന്‍ യോഗ്യതയില്ല. മികച്ച ഡിസൈനിന് 500 ദിനാര്‍ സമ്മാനം നല്‍കും.

Read More

കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരില്‍ പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട പട്ടികയ്ക്കു ദുരന്തനിവാരണ അതോറിറ്റി യോഗം അംഗീകാരം നല്‍കി.വീട് നഷ്ടപ്പെട്ടവര്‍, വാടകയ്ക്ക് താമസിച്ചിരുന്നവര്‍, പാടികളില്‍ താമസിച്ചിരുന്നവര്‍ എന്നിവരെയാണ് ഒന്നാംഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ വീടില്ലാത്തവരാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.ദുരന്ത മേഖലയില്‍ ഉള്‍പ്പെട്ടതും എന്നാല്‍ നാശനഷ്ടം സംഭവിച്ചിട്ടില്ലാത്തതുമായ വീടുകള്‍, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകള്‍, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കും രണ്ടാംഘട്ട പട്ടിക തയ്യാറാക്കുക. കരട് പട്ടികയില്‍ നിന്നുള്ള 235 പേരുടെ ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയ 7 പേരടക്കം മൊത്തം 242 പേരുടെ അന്തിമ ഒന്നാംഘട്ട പട്ടികയാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെ ഉടമസ്ഥര്‍ക്ക് വേറെ എവിടെയെങ്കിലും താമസയോഗ്യമായ വീട് ഇല്ലെങ്കില്‍ മാത്രമാണ് പുനരധിവാസത്തിന് അര്‍ഹരാവുക. മറ്റെവിടെയെങ്കിലും വീടുള്ള പക്ഷം വീടുകളുടെ നാശനഷ്ടത്തിന് 4 ലക്ഷം രൂപ നിലവിലുള്ള മാനദണ്ഡങ്ങള്‍ പ്രകാരം നഷ്ടപരിഹാരമായി അനുവദിക്കും.അന്തിമ പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളുമുണ്ടെങ്കില്‍ ദുരന്ത നിവാരണ വകുപ്പില്‍…

Read More

അങ്കാറ: ബഹ്റൈന്‍ പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍-മുസല്ലമും തുര്‍ക്കിയിലെ ഗ്രാന്‍ഡ് നാഷണല്‍ അസംബ്ലി പ്രസിഡന്റ് നുമാന്‍ കുര്‍തുല്‍മുഷും ഇരുപക്ഷവും തമ്മിലുള്ള പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോളില്‍ ഒപ്പുവച്ചു.സാംസ്‌കാരിക മൂല്യങ്ങള്‍ പങ്കിടാനും ബഹ്‌റൈനും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പ്രതിനിധി കൗണ്‍സിലും തുര്‍ക്കിയുടെ ഗ്രാന്‍ഡ് നാഷണല്‍ അസംബ്ലിയും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഉഭയകക്ഷി പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍. എല്ലാ മേഖലകളിലുമുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക, സ്ഥാപനപരമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഉഭയകക്ഷി ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര സഹകരണം എന്നിവ ഇത് ലക്ഷ്യമിടുന്നു.സംയുക്ത പദ്ധതികള്‍, സംരംഭങ്ങള്‍, പരിപാടികള്‍ എന്നിവയിലൂടെയുള്ള ഒരു തുടര്‍നടപടി സംവിധാനം, വിവിധ മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കല്‍, പാര്‍ലമെന്ററി, പ്രാദേശിക, അന്താരാഷ്ട്ര വേദികളില്‍ പരസ്പര വിഷയങ്ങളില്‍ നിലപാടുകള്‍ ഏകോപിപ്പിക്കല്‍ എന്നിവ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുന്നു.

Read More