- 2 വനിതാ കെഎസ്യു പ്രവർത്തകർക്ക് രാഹുൽ മെസേജ് അയച്ചു, അവർ പ്രവർത്തനം അവസാനിപ്പിച്ചു പോയി; യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി ഗ്രൂപ്പിൽ വിമർശനം
- രാജി ആവശ്യത്തിൽ സതീശനടക്കമുള്ളവർ കടുത്ത നിലപാടിൽ തന്നെ, രാജി വെക്കില്ലെന്ന് രാഹുൽ, സംരക്ഷണം തീർത്ത് ഷാഫി; കോൺഗ്രസിൽ ഇനിയെന്ത്?
- ബഹ്റൈനില്‍ മുതിര്‍ന്ന പൗരര്‍ക്ക് ഫീസുകളില്‍ 50 ശതമാനം ഇളവു നല്‍കണമെന്ന് എം.പിമാര്‍
- സുഡാനില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ വാഹനങ്ങള്‍ക്കു നേരെ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- രാജി ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; മുൾമുനയിൽ കോൺഗ്രസ്, രാജിക്കായി സമ്മർദം
- ’50 ദിവസത്തിനുള്ളിൽ തീരുമാനമാകും’; പുതിയ തീരുവ ഭീഷണിയുമായി ട്രംപ്, യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഫർണിച്ചറുകൾക്കും അധിക നികുതി?
- അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ്; അന്വഷണം 2,000 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ
- ധര്‍മ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ, ‘ആരോപണങ്ങള്‍ വ്യാജം’
Author: news editor
മനാമ: ഈദുല്‍ ഫിത്തറിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബഹ്റൈനിലെ വിപണികളിലും വാണിജ്യ ഔട്ട്ലെറ്റുകളിലും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കന്‍ വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ പരിശോധനാ ഡയറക്ടറേറ്റ് പരിശോധനാ നടപടികള്‍ ശക്തമാക്കി.രാജ്യത്തുടനീളമുള്ള പഴം- പച്ചക്കറി കടകള്‍, ബ്യൂട്ടി സെന്ററുകള്‍, സലൂണുകള്‍, തയ്യല്‍ കടകള്‍, മധുരപലഹാര കടകള്‍, ബേക്കറികള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് കിച്ചണുകള്‍, ഷോപ്പിംഗ് മാളുകള്‍, വാണിജ്യ വിപണികള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.പൗരരുടെയും താമസക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവശ്യവസ്തുക്കളുടെ ലഭ്യത പരിശോധിക്കുക, ഉല്‍പ്പന്ന വിപണനത്തെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലുമുണ്ടോ എന്ന് നിരീക്ഷിക്കുക, വിപണി സ്ഥിരത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നിവയിലാണ് പരിശോധന ശ്രദ്ധ കേന്ദ്രീകരിച്ചത്. പരിശോധനയില്‍ ഏതെങ്കിലും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കും.
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സും (എസ്.സി.ഐ.എ) നീതി, ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ് മന്ത്രാലയവും സഹകരിച്ച്, രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ലൈലത്ത് അല്‍ ഖദ്റിന്റെ വാര്‍ഷിക ചടങ്ങും 29ാമത് ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസിന്റെ സമാപന- അവാര്‍ഡ് ദാന പരിപാടിയും നടത്തി.എസ്.സി.ഐ.എ. പ്രസിഡന്റ് ഷെയ്ഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ ഖലീഫ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനും അവാര്‍ഡിനും രക്ഷാകര്‍തൃത്വം വഹിച്ചതിന് ശൈഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ്, രാജാവിന് നന്ദി പറഞ്ഞു.ഏഴ് മത്സര വിഭാഗങ്ങളിലായി 105 പുരുഷ വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. കുടുംബ ഖുര്‍ആന്‍ സമ്മാനം, ഏറ്റവും പ്രായം കൂടിയ പങ്കാളികള്‍ക്കും ഏറ്റവും പ്രായം കുറഞ്ഞ പങ്കാളികള്‍ക്കും വ്യക്തിഗത സമ്മാനങ്ങള്‍, മികച്ച പ്രാദേശിക ഖുര്‍ആന്‍ മത്സര സമ്മാനമായ ദാവൂദിന്റെ ഫ്ളൂട്ട് പാരായണത്തിലെ മികവിനുള്ള സമ്മാനം എന്നിവയും ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ ഖുര്‍ആന്‍ മെമ്മറൈസേഷന്‍ സെന്ററിന് മികച്ച ഖുര്‍ആന്‍…
മനാമ: ബഹ്റൈനിലെ ഈദുല്‍ ഫിത്തര്‍ നമസ്കാര ഇടങ്ങളിലെ ഒരുക്കങ്ങള്‍ സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.മുഹമ്മദ് നബി(സ)യുടെ സുന്നത്ത് പാലിച്ചുകൊണ്ട് രാജ്യത്തിന്റെ എല്ലാ ഗവര്‍ണറേറ്റുകളിലും ആരാധകരെ സ്വാഗതം ചെയ്യാനായി മൈതാനങ്ങള്‍ തുറന്നിരിക്കുമെന്ന് അല്‍ ഹജേരി പറഞ്ഞു. ആരാധനയ്ക്കനുയോജ്യമായ അന്തരീക്ഷം നല്‍കാനും ഈ സുന്നത്ത് സംരക്ഷിക്കാനും പള്ളികളും തുറസ്സായ പ്രാര്‍ത്ഥനാ സ്ഥലങ്ങളും സജ്ജീകരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്കുന്നു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായാണ് ഈ ഒരുക്കങ്ങള്‍.ഈദുഅല് ഫിത്തര്‍ പ്രാര്‍ത്ഥനാ മൈതാനങ്ങളുടെ ഒരുക്കങ്ങള്‍ ഉറപ്പാക്കുകയും ആരാധകര്‍ക്ക് അനായാസമായും ആത്മീയ അന്തരീക്ഷത്തിലും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന തരത്തില്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയുമാണ് തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സന്ദര്‍ശനവേളയില്‍ പരവതാനികള്‍, ഓഡിയോ, ഇലക്ട്രോണിക് സംവിധാനങ്ങള്‍, വൈദ്യുത സുരക്ഷ, സുഗമമായ…
മനാമ: ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രിക്സ് (ഫോര്‍മുല 1) സംഘടിപ്പിക്കുന്നതിനുള്ള സുരക്ഷാ ഡയറക്ടറേറ്റുകളുടെ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും സംബന്ധിച്ച തുടര്‍നടപടികളെക്കുറിച്ച് പൊതു സുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഏകോപനസമിതി യോഗം ചര്‍ച്ച ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍മാരും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു. ഈ ആഗോള പരിപാടിയുടെ വിജയകരമായ ആതിഥേയത്വം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ തയ്യാറെടുപ്പുകളുടെയും ആവശ്യമായ ക്രമീകരണങ്ങളുടെയും തുടര്‍നടപടികളുടെ ഭാഗമായിരുന്നു യോഗമെന്ന് പൊതു സുരക്ഷാ മേധാവി പറഞ്ഞു. ബഹ്റൈന്‍ ഈ പരിപാടി സംഘടിപ്പിക്കുന്നതില്‍ രണ്ടു പതിറ്റാണ്ടിലേറെ പരിചയമുണ്ട്. ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരിപാടി നടത്താന്‍ ഈ പരിചയം ബന്ധപ്പെട്ട അധികൃതരെ പ്രാപ്തരാക്കിയിട്ടുമുണ്ട്.ഈ ആഗോള കായികമേളയുടെ വിജയം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും നടത്തിയ ശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ആശ്രിത നിയമന വ്യവസ്ഥ പരിഷ്കരിച്ച് കേരള സര്‍ക്കാര്‍; ജീവനക്കാര്‍ മരിക്കുമ്പോള്‍ ആശ്രിതര്‍ക്ക് 13 വയസ്സ് വേണം
തിരുവനന്തപുരം: കേരളത്തില്‍ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്ഥകള്‍ തത്ത്വത്തില്‍ അംഗീകരിച്ചു.ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസമുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്. സംസ്ഥാന സര്‍വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ജോലി ലഭിക്കാന്‍ അര്‍ഹതയുണ്ട്. ജീവനക്കാര്‍ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. ഇന്‍വാലിഡ് പെന്ഷണര്മാരായ ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അര്‍ഹതയുണ്ടാകില്ല.സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് അര്‍ഹതയുണ്ടാകില്ല. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ) അദ്ധ്യാപകരുടെ ആശ്രിതര്‍ക്കും നിയമനത്തിന് അര്‍ഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളില്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാര്‍ മരണപ്പെടാല്‍ അവരുടെ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹതയുണ്ടാകില്ല.ജീവനക്കാര്‍ മരണമടയുന്ന തീയതിയില്‍ 13 വയസ്സോ അതിനു മുകളിലോ പ്രായമുളള ആശ്രിതരാവണം. വിധവ/ വിഭാര്യന്, മകന്, മകള്‍, ദത്തെടുത്ത…
ബഹ്റൈനില്‍ ഭൂവിനിയോഗത്തിന് പ്ലാനിംഗ് പ്ലാറ്റ് ഫോമില്‍ യു.പി.ഡി.എ. പുതിയ സേവനം ആരംഭിച്ചു
മനാമ: ബഹ്റൈനിലെ നഗരാസൂത്രണ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭൂവിനിയോഗത്തിന് ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയുമായി (ഐ.ജി.എ) ഏകോപിപ്പിച്ച് നഗരാസൂത്രണ വികസന അതോറിറ്റി (യു.പി.ഡി.എ) അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ ‘പ്ലാനിംഗി’ല്‍ ‘പ്ലാനിംഗ് അപ്രൂവല്‍ എന്‍ഡോഴ്സ്മെന്റ്’ സേവനം ആരംഭിച്ചു.അംഗീകൃത പദ്ധതികള്‍ക്കനുസൃതമായി വികസനത്തിന് ഭൂമി അനുയോജ്യമാണോ എന്ന് വിലയിരുത്തി, നഗരാസൂത്രണ കാര്യങ്ങളില്‍നിന്നുള്ള ഔദ്യോഗിക അംഗീകാരത്തിനായി അപേക്ഷിക്കാന്‍ എഞ്ചിനീയറിംഗ് ഓഫീസുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ സംവിധാനം സേവനം നല്കുന്നു. ഭൂവിനിയോഗം, കെട്ടിട നിയന്ത്രണങ്ങള്‍, പാര്‍ക്കിംഗ് ആവശ്യകതകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.ഇതോടെ, പ്ലാറ്റ്ഫോം ഇപ്പോള്‍ 15 സേവനങ്ങള്‍ നല്കുന്നു. മാര്‍ച്ച് 25 മുതല്‍ kwww.planning.bh വഴി പുതിയ സേവനം ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനും അപേക്ഷിക്കാനും അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കാനും ഇതുവഴി സാധിക്കും.നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും കെട്ടിട അനുമതികള്‍ നേടുന്നതിനുള്ള സമയം കുറയ്ക്കാനും പദ്ധതി ഗുണനിലവാരത്തെ പിന്തുണയ്ക്കാനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും വേണ്ടിയാണ് ഈ സേവനം ലക്ഷ്യമിടുന്നതെന്ന് യു.പി.ഡി.എ. ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖയ്യാത്ത്…
മനാമ: ബഹ്റൈനില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് സര്‍ക്കുലര്‍ പുറത്തിറക്കി.ഈദുല്‍ ഫിത്തര്‍ ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് അനധികൃത സഹായമെന്ന പ്രചാരണം അടിസ്ഥാനരഹിതം; അദ്ധ്യാപകന് സസ്പെന്ഷന്
കോഴിക്കോട്: വില്യാപ്പള്ളി എം.ജെ. വി.എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകര്‍ അനധികൃതമായി സഹായം ചെയ്യുന്നു എന്ന ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ സ്കൂളിലെ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.എം. സുലൈമാനെയാണ് സ്കൂള്‍ മനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്. അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും അദ്ധ്യാപകരുടെ ഗ്രൂപ്പില്‍ വന്ന സന്ദേശം ചോര്‍ത്തി തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചെന്നുമാണ് സസ്പെന്‍ഡ് ചെയ്തതിന് കാരണായി പറയുന്നത്. കുട്ടികളെ അനധികൃതമായി സഹായിക്കാന്‍ അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിരുന്നതായി സൂചിപ്പിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണമാരംഭിച്ചിരുന്നു. എന്നാല്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കി.പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കു ലഭിച്ച ആളില്ലാ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിനെതിരെ പ്രചാരണം നടക്കുന്നത്. പരീക്ഷയുടെ ഇടവേളകളിലും പരീക്ഷ നടക്കുന്ന ദിവസങ്ങളിലും രാവിലെ 8.30 മുതല്‍ 9 വരെ സംശയനിവാരണത്തിനായി അദ്ധ്യാപകര്‍ സ്കൂളിലെത്താറുണ്ട്. ഇതിനെ വളച്ചൊടിച്ച് അനധികൃതമായി സഹായം ചെയ്യുന്നതായി പ്രചരിപ്പിക്കുകയായിരുന്നെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.
ദുബായ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍ നല്കി ആദരിച്ചു.സമൂഹങ്ങളെ ശാക്തീകരിക്കാനും സാമൂഹിക ക്ഷേമ പരിപാടികള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഫാദേഴ്സ് എന്‍ഡോവ്മെന്റ് പ്രൊജക്റ്റ് ഉള്‍പ്പെടെയുള്ള വിവിധ ജീവകാരുണ്യ പദ്ധതികളെ പിന്തുണച്ചതു കണക്കിലെടുത്താണ് ആദരം.ജീവകാരുണ്യ, മാനുഷിക പദ്ധതികളിലൂടെ സമൂഹത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന വ്യക്തികള്‍ക്ക് നല്കുന്ന അംഗീകാരമാണ് ഷെയ്ഖ് മുഹമ്മദിന്റെ പേരിലുള്ള ഈ മെഡല്‍.
മനാമ: ബഹ്റൈനില്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക് എവിഡന്‍സിന്റെ ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റ് അധികൃതര്‍ നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നിരവധി പേര് പിടിയിലായി.വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ് പ്രതികള്‍. ഇവരില്‍നിന്ന് മൊത്തം മൂന്നു കിലോഗ്രാം മയക്കുമരുന്നുകള്‍ പിടികൂടിയിട്ടുണ്ട്. ഇതിന് വിപണിയില്‍ ഏതാണ്ട് 28,000 ദിനാര്‍ വില വരും.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ നടപടിയിലാണ് ഇവര്‍ പിടിയിലായത്. കേസുകളില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ തെളിവായി സൂക്ഷിച്ചിട്ടുണ്ട്. കേസുകള്‍ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.