Author: news editor

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ദീപാവലി ആഘോഷത്തില്‍ ബഹ്‌റൈനി സമൂഹം പങ്കുചേര്‍ന്നു.ആഘോഷങ്ങളില്‍ പങ്കുചേരാന്‍ കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ കോ-എക്‌സിസ്റ്റന്‍സ് ആന്റ് ടോളറന്‍സിന്റെ (കെ.എച്ച്.ജി.സി) ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ കൂടിയായ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ രാജ്യത്തെ നിരവധി ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു.ബഹ്റൈന്റെ ദേശീയ വികസനത്തിന് ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെയും സന്നദ്ധപ്രവര്‍ത്തനം, സാമൂഹ്യ സേവനം, ബിസിനസ്, സംരംഭകത്വം എന്നിവയില്‍ സജീവമായി അവര്‍ പങ്കെടുക്കുന്നതിനെയും ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അഭിനന്ദിച്ചു.മതങ്ങള്‍, സംസ്‌കാരങ്ങള്‍, വംശങ്ങള്‍ എന്നിവയ്ക്കിടയിലുള്ള മനുഷ്യ സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഒരു മുന്‍നിര ആഗോള മാതൃകയാണ് ബഹ്റൈനെന്ന് മന്ത്രി പറഞ്ഞു.ഏകീകൃത സമൂഹത്തിനുള്ളില്‍ സഹവര്‍ത്തിത്വത്തേിനും മതപരവും സാംസ്‌കാരികവുമായ വൈവിധ്യത്തോടുള്ള ബഹുമാനത്തിനും ബഹ്റൈന് ദീര്‍ഘകാല പ്രതിബദ്ധതയുണ്ട്. സുരക്ഷ, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നീ തത്ത്വങ്ങളെ അടിസ്ഥാനമാക്കി വിവിധ മതങ്ങളുടെയും വിഭാഗങ്ങളുടെയും വിശ്വാസങ്ങളുടെയും ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് രാജ്യത്തിന്റെ അന്തരീക്ഷം. 200 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ഏറ്റവും…

Read More

മനാമ: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ദോഹയില്‍ പ്രഖ്യാപിച്ച അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഖത്തറിന്റെയും തുര്‍ക്കിയുടെയും നയതന്ത്ര മദ്ധ്യസ്ഥ ശ്രമങ്ങളെ മന്ത്രാലയം പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സൃഷ്ടിപരമായ സഹകരണവും വര്‍ധിപ്പിക്കാനും മേഖലയില്‍ സുരക്ഷ, സ്ഥിരത, സുസ്ഥിര സമാധാനം എന്നിവ ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന കൈപ്പുസ്തകം ബഹ്‌റൈനില്‍ പുറത്തിറക്കി.’ഫാമിലി ബിസിനസ് അണ്‍ലോക്ക്ഡ്: ദി ടാലന്റ്, ഗവേണന്‍സ് ആന്റ് ലീഡര്‍ഷിപ്പ് ഗൈഡ് ഫോര്‍ മിഡില്‍ ഈസ്റ്റ് ഫാമിലി ഫേംസ്’ എന്ന പുസ്തകമാണ് പുറത്തിറക്കിയത്. ബിസിനസ് വിദഗ്ധരായ അലക്‌സാണ്ടര്‍ കാംബെല്ലും ഡോ. ജോണ്‍ മാത്യുവും ചേര്‍ന്നാണ് പുസ്തകം രചിച്ചത്.റോഷ്‌കോം സംഘടിപ്പിച്ച എച്ച്.ആര്‍.എം. സമ്മിറ്റ് ആന്റ് അവാര്‍ഡ് ബഹ്‌റൈന്‍ 2025ലാണ് പുസ്തകം പ്രകാശനം ചെയ്തത്. നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ ഹുസൈന്‍ ഖലഫ് ചടങ്ങില്‍ പങ്കെടുത്തു.

Read More

മനാമ: ടൂറിസം വരുമാനത്തില്‍ ബഹ്‌റൈന്‍ 12% വളര്‍ച്ച കൈവരിച്ചു.2024ല്‍ ബഹ്‌റൈന്റെ ടൂറിസം വരുമാനം 3.7 ബില്യണ്‍ ഡോളറിലെത്തിയതായി യു.എന്‍. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹ്‌റൈന്‍ ടൂറിസം കേന്ദ്രവും ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റിയും സ്വകാര്യ മേഖലയുമായി ചേര്‍ന്ന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചത് ഇതിന് പ്രധാന കാരണമായി. കൂടാതെ വര്‍ഷം മുഴുവന്‍ രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികളും ടൂറിസം വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു.കുടുംബ, സാംസ്‌കാരിക, കായിക, വിനോദ, ഉത്സവ യാത്രകളും ഇതിന് കാരണമായി.

Read More

മനാമ: രാജ്യത്തുടനീളം തപാല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു.പോസ്റ്റ് ഓഫീസുകളില്‍ പോകാതെ തന്നെ ജനങ്ങള്‍ക്ക് തപാല്‍ സേവനം ലഭ്യമാക്കാനാണ് ഈ പദ്ധതിയെന്ന് ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ തപാല്‍ കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ ഹൈദാന്‍ അറിയിച്ചു. പൂര്‍ണമായും സജ്ജീകരിച്ച വാഹനങ്ങള്‍ വഴിയായിരിക്കും സേവനമെത്തിക്കുക.ശനി മുതല്‍ വ്യാഴം വരെ എല്ലാ ദിവസങ്ങളിലും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ സേവനങ്ങള്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഇടങ്ങളില്‍വെച്ച് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

Read More

മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ (ബി.ഐ.സി.സി) തര്‍ക്കപരിഹാര പാനലുകളില്‍ അംഗങ്ങളെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (63) പുറപ്പെടുവിച്ചു.പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്റെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ജോണ്‍ ഡോണോഗ്, ഡോ. പിങ്കി ആനന്ദ്, ജഡ്ജി അബ്ദുറഹ്‌മാന്‍ അല്‍ സയ്യിദ് മുഹമ്മദ് അല്‍ സയ്യിദ് അഹമ്മദ്, ജഡ്ജി ഖാലിദ് ഹസന്‍ അലി അജാജി, ഡോ. മുഹമ്മദ് സലാഹ് അബ്ദുല്‍വഹാബ്, ആയിഷ അബ്ദുല്ല മുഹമ്മദ് മുതയ്വെ, ചിയാന്‍ ബാവോ, ഫിലിപ്പ് പിന്‍സോള്‍ എന്നിവരാണ് അംഗങ്ങള്‍.പ്രധാനമന്ത്രിയും മന്ത്രിമാരും അവരവരുടെ അധികാരപരിധിയില്‍ ഈ ഉത്തരവ് നടപ്പാക്കും. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.

Read More

മനാമ: ബഹ്‌റൈനില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളി മരിച്ച കേസില്‍ യുവതിക്ക് ഹൈ ക്രിമിനല്‍ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു.ശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനായി 100 ദിനാര്‍ ജാമ്യത്തുകയായി കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു.യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് തെരുവില്‍ മാലിന്യവണ്ടി തള്ളിക്കൊണ്ടുപോകുകയായിരുന്ന ശുചീകരണ തൊഴിലാളിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ശുചീകരണ തൊഴിലാളിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ അശ്രദ്ധയാണ് ഇയാളുടെ മരണത്തിനിടയാക്കിയതെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Read More

മനാമ: സ്തനാര്‍ബുദത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ബഹ്റൈന്‍ ജി.ഒ.പി.ഐ.ഒ. (ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ്ഇന്ത്യന്‍ ഒറിജിന്‍) വിനോദം സമന്വയിപ്പിച്ചുകൊണ്ട് ബോധവല്‍കരണ പരിപാടി നടത്തി.അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ഔറ ആര്‍ട്സ് സെന്ററില്‍ നടത്തിയ പരിപാടി വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. സ്തനാര്‍ബുദം, മാനസികാരോഗ്യം എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനൊപ്പം ജീവിതം ആഘോഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ചടങ്ങില്‍ കാന്‍സര്‍ വിരുദ്ധ പോരാളി ഭാരതി രാകേഷ് വിശിഷ്ടാതിഥിയായിരുന്നു.മുതിര്‍ന്ന ഗൈനക്കോളജിസ്റ്റ് ഡോ. ഭാനു വാസുദേവന്‍ സ്തനാര്‍ബുദ അവബോധത്തെക്കുറിച്ചുള്ള സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജി.ഒ.പി.ഐ.ഒ. ബഹ്റൈന്‍ ഹെല്‍ത്ത് കൗണ്‍സില്‍ മേധാവി ഡോ. അനീന മറിയം വര്‍ഗീസ് ഹോമിയോപ്പതിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മാനസികാരോഗ്യ അവബോധ സെഷന് മാനസികാരോഗ്യ കൗണ്‍സിലര്‍ സ്വാതി സ്‌നാപ്പ് നേതൃത്വം നല്‍കി. ഔറ ആര്‍ട്സിലെ കൃഷ്ണപ്രിയ നടത്തിയ സുംബ സെഷന്‍ അന്തരീക്ഷത്തിന് ഊര്‍ജം പകര്‍ന്നു. വൈകുന്നേരത്തെ അവബോധ പരിപാടിക്ക് ടോസ്റ്റ്മാസ്റ്റര്‍ ശ്രീമതി ഫരീദ് നേതൃത്വം നല്‍കി.വിവിധ ജി.ഒ.പി.ഐ.ഒ. കൗണ്‍സിലുകളെ ഏകോപിപ്പിച്ച് ചെറുകിട ബിസിനസുകാര്‍ക്ക് വേദിയൊരുക്കിയ മിനി…

Read More

മനാമ: സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനും നിയമങ്ങള്‍ തടയാനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര മേഖലകളില്‍ പരിശോധന നടത്തി.തുറമുഖ വകുപ്പ്, സമുദ്രകാര്യ വകുപ്പ്, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ), വ്യവസായ- വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.പരിശോധനാവേളയില്‍ സമുദ്ര സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികളെ ബോധവല്‍കരിച്ചു.

Read More

മനാമ: ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.കേരളവും ബഹ്‌റൈനും തമ്മില്‍ സഹകരണം, വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക കൈമാറ്റം എന്നിവ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ബഹ്‌റൈന്റെ വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കേരളീയര്‍ നല്‍കുന്ന സംഭാവനകളെ ഉപപ്രധാനമന്ത്രി പ്രശംസിച്ചു. ബഹ്‌റൈനില്‍ ലഭിച്ച സ്വീകരണത്തിന് പിണറായി വിജയന്‍ നന്ദി പറഞ്ഞു.ബഹ്‌റൈന്‍- വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്രു, ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Read More