Author: news editor

മനാമ: ബഹ്‌റൈനില്‍ മരുന്നുകളുടെ വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.മരുന്നു വിലകളില്‍ അയല്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിലകള്‍ക്കനുസൃതമായി കര്‍ശന നിയന്ത്രണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബദര്‍ അല്‍ തമീമി കൊണ്ടുവന്ന പ്രമേയമാണ് പാര്‍ലമെന്റ് അംഗീകരിച്ചത്. മരുന്നുകള്‍ക്ക് ന്യായവിലയും അവയുടെ വില്‍പ്പനയില്‍ സുതാര്യതയും ഉറപ്പാക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു. മരുന്നുവില കാരണം ഒരാളുടെയും കുടുംബ ബജറ്റിനെ താളം തെറ്റിക്കാന്‍ അനുവദിക്കരുതെന്ന് അല്‍ തമീമി പാര്‍ലമെന്റില്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ ലൈസന്‍സില്ലാതെ നിയമം ലംഘിച്ച് പരസ്യം നല്‍കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴയോ തടവോ ശിക്ഷയായി നല്‍കാനുള്ള നിയമത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.ഈ കുറ്റത്തിന് 50 ദിനാര്‍ പിഴ ചുമത്താന്‍ 1973ല്‍ കൊണ്ടുവന്ന നിയമമാണ് നിലവിലുള്ളതൊന്നും ഇത് പുതിയ കാലത്തിന് അനുയോജ്യമല്ലെന്നും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക് പാര്‍ലമെന്റില്‍ പറഞ്ഞു. പുതിയ നിയമം പിഴയോ തടവോ വിധിക്കാന്‍ ജഡ്ജിക്ക് അധികാരം നല്‍കുന്നതാണ്. തവുശിക്ഷ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല.നിയമവിരുദ്ധമായ പരസ്യങ്ങള്‍ നഗരങ്ങളുടെ ഭംഗി ഇല്ലാതാക്കുകയും ചില സന്ദര്‍ഭങ്ങളില്‍ വാഹനമോടിക്കുന്നവരുടെയും കാല്‍നടയാത്രക്കാരുടെയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നുണ്ട്. അഞ്ചു വര്‍ഷത്തിനിടെ തലസ്ഥാന മുനിസിപ്പാലിറ്റിയില്‍ മാത്രം ഏകദേശം 11,000 പരസ്യ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി, പാസ്പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്‍.എ), മുഹറഖ് ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, വ്യവസായ- വാണിജ്യ മന്ത്രാലയം, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.സമുദ്ര സുരക്ഷ വര്‍ധിപ്പിക്കാനും സ്ഥാപനങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന. നിയമപരമായ ലൈസന്‍സുകളുടെ സാധുത പരിശോധിക്കുന്നതിലും ഉപകരണങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും തൊഴിലാളികളുടെ നിലയും അവരുടെ ഔദ്യോഗിക പെര്‍മിറ്റുകളും പരിശോധിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയതെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് അറിയിച്ചു.പരിശോധനകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനില്‍ നിയമം ലംഘിച്ച് ചെമ്മീന്‍ പിടിക്കുന്നതിനിടയില്‍ കടലില്‍ വീണു കാണാതായയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഫഷ്ത് അല്‍ അദാം മേഖലയില്‍ നിയമവിരുദ്ധമായി നിരോധിത ഉപകരണങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്തുടര്‍ന്ന് പിടികൂടാന്‍ കോസ്റ്റ്ഗാര്‍ഡ് ശ്രമിക്കുന്നതിനിടെയാണ് ബോട്ട് കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടിലിടിച്ച് അതില്‍നിന്ന് ഒരാള്‍കടലില്‍ വീണത്.

Read More

മനാമ: ബഹ്‌റൈനിലെ മാല്‍ക്കിയ ബീച്ചില്‍ 19കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ 25കാരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വാക്കുതര്‍ക്കത്തിനൊടുവിലാണ് ഇയാള്‍ കൗമാരക്കാരനെ കുത്തിയത്. ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

Read More

മനാമ: കര്‍ശനമായ ആരോഗ്യ സുരക്ഷാ വിലയിരുത്തലില്‍ ബഹ്‌റൈന്‍ അന്തര്‍ദേശീയ വിമാനത്താവളം (ബി.ഐ.എ) ഉയര്‍ന്ന റേറ്റിംഗ് നേടി.പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള മികച്ച ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നതുകൊണ്ടാണ് ഈ റേറ്റിംഗ് ലഭിച്ചത്. അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങള്‍ (ഐ.എച്ച്.ആര്‍) നടപ്പാക്കാനുള്ള ജി.സി.സി. കമ്മിറ്റിയിലെയും ബഹ്‌റൈന്റെ ഐ.എച്ച്.ആര്‍. ടീമിലെയും പ്രതിനിധികള്‍ ചേര്‍ന്നാണ് വിലയിരുത്തല്‍ നടത്തിയത്.

Read More

മനാമ: ബഹ്‌റൈനില്‍ എല്ലാ തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് നല്‍കുന്നത് രേഖപ്പെടുത്താനും അതുവഴി സ്വകാര്യ മേഖലയിലെ കരാര്‍ സ്ഥിരതയെ സഹായിക്കാനും ലക്ഷ്യമിട്ടുള്ള വേതന സംരക്ഷണ സംവിധാനത്തിന്റെ (ഡബ്ല്യു.പി.എസ്) നവീകരിച്ച പതിപ്പ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആരംഭിച്ചു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍, ബഹ്റൈന്‍ ഇലക്ട്രോണിക് നെറ്റ്വര്‍ക്ക് ഫോര്‍ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍സ് (ബെനിഫിറ്റ്), സ്വകാര്യ മേഖലയിലെ നിരവധി പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റാനും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സംവിധാനങ്ങളില്‍ നിക്ഷേപിക്കാതെ തന്നെ വേതന പേയ്മെന്റുകള്‍ ഇലക്ട്രോണിക് രീതിയില്‍ സുഗമമാക്കാനും രേഖപ്പെടുത്താനുമാണ് ഡബ്ല്യു.പി.എസ്. നവീകരിച്ചതെന്ന് എല്‍.എം.ആര്‍.എ. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്തിനെ നേരിടാനുള്ള ദേശീയ കമ്മിറ്റിയുടെ ചെയര്‍മാനുമായ നിബ്രാസ് താലിബ് അറിയിച്ചു.കമ്പനികളുടെ സാമ്പത്തികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനും മെച്ചപ്പെട്ട മാനവ വിഭവശേഷി മാനേജ്‌മെന്റ് കാര്യക്ഷമതയ്ക്ക് സംഭാവന നല്‍കാനും പ്രവര്‍ത്തന ഭാരം കുറയ്ക്കാനും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.…

Read More

മനാമ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈനില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ പ്രതിനിധിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ നിരവധി ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു. https://youtu.be/jaYWo9oiay8 രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദീര്‍ഘവീക്ഷണങ്ങള്‍ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാന്റെ നിര്‍ദ്ദേശങ്ങള്‍ക്കുമനുസൃതമായി ബഹ്റൈന്‍ സമൂഹത്തിന്റെ ഘടനയുടെ ദീര്‍ഘകാല ഭാഗങ്ങളായ സഹവര്‍ത്തിത്വം, ഐക്യം, പരസ്പര ബഹുമാനം എന്നിവയുടെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നുവെന്ന് അദ്ദേഹം സന്ദര്‍ശനവേളയില്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രപരമായ പ്രാദേശിക സഹിഷ്ണുതയുടെ ഒരു മാനദണ്ഡമാണിതെന്നും അദ്ദേഹം പറഞ്ഞു. മുല്‍ജിമാല്‍, കവലാനി, താകിര്‍, നായര്‍, ഭാട്ടിയ, അസര്‍പോട്ട കുടുംബങ്ങള്‍ക്ക് കിരീടാവകാശി നല്‍കിയ ആശംസകള്‍ അദ്ദഹം അറിയിച്ചു. വിവിധ മേഖലകളിലെ വിലപ്പെട്ട സംഭാവനകള്‍ക്കും ബഹ്റൈന്റെ ഏകീകൃത സാമൂഹിക ഘടന ശക്തിപ്പെടുത്തുന്നതില്‍ അവര്‍ വഹിച്ച സജീവ പങ്കിനും അദ്ദേഹം നന്ദി പറഞ്ഞു. എല്ലാ വിഭാഗങ്ങളുമായും അദ്ദേഹം നിരന്തരം ഇടപഴകിയതിന് കുടുംബങ്ങള്‍…

Read More

മനാമ: മൂന്നാമത് ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി എക്‌സിബിഷന്‍ വേള്‍ഡ് ബഹ്‌റൈനില്‍ ബഹ്‌റൈന്റെ ദേശീയ പതാകയുയര്‍ത്തി.പതാകയുയര്‍ത്തല്‍ ചടങ്ങില്‍ ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റും മൂന്നാം ഏഷ്യന്‍ യൂത്ത് ഗെയിംസിനുള്ള ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ, ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുറഹ്‌മാന്‍ സാദിഖ് അസ്‌കര്‍, ഗെയിംസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് ദുഐജ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈനില്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ സര്‍വീസസ് ആപ്പ് ഒക്ടോബര്‍ 23 മുതല്‍ ഔദ്യോഗികമായി നിര്‍ത്തലാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയും (ഐ.ജി.എ) ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയും (ഇ.ഡബ്ല്യു.എ) അറിയിച്ചു.ഈ ആപ്പ് MyGov ഏകീകൃത ആപ്പില്‍ ലയിപ്പിച്ചതിനെ തുടര്‍ന്നാണിത്. വൈദ്യുതി, ജല സേവന ആപ്പില്‍ ലഭ്യമായിരുന്ന സേവനങ്ങള്‍ ഇനി MyGov ആപ്പില്‍ ലഭ്യമാകും.ബില്‍, കണക്ഷന്‍ ഫീസ് പേയ്മെന്റുകള്‍, നിലവിലുള്ളതും പഴയതുമായ ബില്ലുകള്‍ക്കുള്ള അന്വേഷണങ്ങളും പേയ്മെന്റുകളും, മുന്‍ പേയ്മെന്റുകള്‍ കാണല്‍, ഉപഭോഗ സംഗ്രഹങ്ങള്‍, ശരാശരി ഉപഭോഗ കണക്കുകൂട്ടലുകളും താരതമ്യങ്ങളും എന്നിവ ഇതിലുള്‍പ്പെടുന്നു.

Read More