Author: news editor

മനാമ: ബഹ്‌റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 48കാരനായ ജി.സി.സി. പൗരനാണ് മരിച്ചത്. കിംഗ് ഫഹദ് ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞയുടന്‍ ആംബുലന്‍സ് സര്‍വീസും പോലീസ് അധികൃതരും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ഐക്യരാഷ്ട്രസഭാ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ നിരവധി പ്രധാന ഇടങ്ങളും കെട്ടിടങ്ങളും നീല നിറത്തില്‍ അലങ്കരിച്ചു.സമാധാനം, വികസനം, അന്താരാഷ്ട്ര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഐക്യരാഷ്ട്രസഭയുടെ പങ്കിനെ ബഹ്റൈന്‍ പിന്തുണയ്ക്കുന്നതിന്റെ പ്രഖ്യാപനമായാണിത്. അന്താരാഷ്ട്ര സമൂഹവുമായുള്ള ബഹ്റൈന്റെ ഇടപെടലും സുരക്ഷ, സ്ഥിരത, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ക്കുള്ള പിന്തുണയും കൂടിയാണിതില്‍ പ്രതിഫലിക്കുന്നത്.

Read More

മനാമ: വെസ്റ്റ് ബാങ്കിലെ ഇസ്രായോല്‍ അധിനിവേശത്തിനും നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്കും നിയമസാധുത നല്‍കുന്ന രണ്ട് കരട് ബില്ലുകള്‍ക്ക് ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റ് അംഗീകാരം നല്‍കിയതിനെ ബഹ്റൈന്‍ അപലപിച്ചു.ഇസ്രായേലിന്റെ പരമാധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.അധിനിവേശ വെസ്റ്റ് ബാങ്കിന്റെ സംരക്ഷണം ഉറപ്പുനല്‍കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സമൂഹം അവരുടെ നിയമപരവും ധാര്‍മികവുമായ ബാധ്യതകള്‍ നിറവേറ്റണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഇസ്രായേല്‍ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Read More

മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിലെ മുന്‍നിര ഭക്ഷണ, ജീവിതശൈലീ ആപ്പായ എന്റര്‍ടൈനര്‍ 25ാം വാര്‍ഷികം ആഘോഷിച്ചു.ബഹ്‌റൈനിലെ റാഫിള്‍സ് അല്‍ അറീന്‍ പാലസില്‍ നടന്ന ആഘോഷത്തില്‍ പ്രാദേശിക മാധ്യമ പ്രമുഖര്‍ പങ്കെടുത്തു. ആപ്പിന്റെ രണ്ടര പതിറ്റാണ്ടോളം കാലത്തെ ചരിത്രം ആഘോഷപരിപാടിയില്‍ അവതരിപ്പിച്ചു.ദുബായില്‍ 2001ല്‍ ആരംഭിച്ച ആപ്പ് 2008ലാണ് ബഹ്‌റൈനിലേക്ക് വ്യാപിപ്പിച്ചത്.ആപ്പിന്റെ സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോണ ബെന്റണ്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി.

Read More

മനാമ: ബഹ്‌റൈനിലെ പുതിയ മാധ്യമ നിയമ കരട് ഭേദഗതി ശൂറ കൗണ്‍സിലിന്റെ ഞായറാഴ്ച ചേരുന്ന പ്രതിവാര സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.2002ലെ പത്ര, അച്ചടി, പ്രസിദ്ധീകരണ നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. പരമ്പരാഗത മാധ്യമങ്ങള്‍ക്കും ആധുനിക ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുമെല്ലാം ബാധകമായ തരത്തില്‍ ഒരു ആധുനിക നിയമ ചട്ടക്കൂട് കൊണ്ടുവരാനുള്ളതാണ് ഭേദഗതി. മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് തടവുശിക്ഷ ഒഴിവാക്കാനുള്ള വ്യവസ്ഥ പുതിയ ബില്ലിലുണ്ട്.അഭിപ്രായ സ്വാതന്ത്ര്യവും നിയമപരമായ ഉത്തരവാദിത്തവും സന്തുലിതമാക്കിക്കൊണ്ടുള്ള നിയമമാണിത്. രാജ്യത്തിന്റെ പുതിയ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനൊപ്പം മാധ്യമങ്ങള്‍ക്കും ഇടം നല്‍കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.എം.പിമാര്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ബഹ്‌റൈന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷന്‍, പ്രാദേശിക മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുടെയെല്ലാം അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് ബില്‍ തയ്യാറാക്കിയതെന്ന് ശൂറ കൗണ്‍സിലിന്റെ സര്‍വീസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ജമീല അല്‍സല്‍മാന്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ 33ാം സാംസ്‌കാരിക സീസണിന്റെ ഭാഗമായി അബ്ദുറഹ്‌മാന്‍ കാനൂ സാംസ്‌കാരിക കേന്ദ്രം ‘ബഹ്‌റൈനിലെ മുത്തുകളും കടല്‍പ്പായലും അവയുടെ പരിസ്ഥിതിയും സമുദ്ര പൈതൃകവും സാമ്പത്തിക പങ്കും’ എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു.ബഹ്‌റൈന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ പേള്‍സ് ആന്റ് ജെം സ്റ്റോണ്‍സില്‍നിന്നുള്ള ഡോ. മുഹമ്മദ് ഇബ്രാഹിമും അറേബ്യന്‍ ഗള്‍ഫ് യൂണിവേഴ്‌സിറ്റിയിലെ ഡോ. മനാഫ് അല്‍ ഖസാഇയും സംസാരിച്ചു. മാധ്യമപ്രവര്‍ത്തക സിമ ഹാജി മോഡറേറ്ററായിരുന്നു.മുത്തുച്ചിപ്പിയുടെ പ്രാധാന്യത്തെക്കുറിച്ചും ബഹ്‌റൈന്റെ ചരിത്രത്തെക്കുറിച്ചും സാമ്പത്തിക വികസനം, സാംസ്‌കാരിക സ്വത്വം എന്നിവയെക്കുറിച്ചും ഡോ. ഇബ്രാഹിം സംസാരിച്ചു.

Read More

മനാമ: 2025 സ്‌പെയ്‌സ് ആപ്പ്‌സ് ചാലഞ്ച് മത്സരം സംഘടിപ്പിക്കുന്നതില്‍ ബഹ്‌റൈന്‍ സ്‌പേസ് ഏജന്‍സി (ബി.എസ്.എ) വഹിച്ച പങ്കിനെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) അഭിനന്ദിച്ചു.ഇതില്‍ പങ്കെടുത്തവരുടെ എണ്ണത്തില്‍ ബഹ്‌റൈന്‍ ഏറ്റവും ഉയര്‍ന്ന ആഗോള വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 80 ശതമാനം വര്‍ധനയാണുണ്ടായത്.ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റി കാമ്പസ്, ബഹ്‌റൈന്‍ പോളിടെക്‌നിക് കാമ്പസ് എന്നിവിടങ്ങളിലായാണ് മത്സരം നടന്നത്.

Read More

മനാമ: മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ വൈവിധ്യമാര്‍ന്ന കായിക ഇനങ്ങളില്‍ മത്സരിച്ച് ബഹ്റൈന്‍ അത്ലറ്റുകള്‍.മുവായ് തായ്യില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെയ്റ്റെയിയെ പരാജയപ്പെടുത്തി അബ്ബാസ് ഫാദല്‍ 16ാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം സയ്യിദ് അലവി അബ്ദുല്ലയും അലി ഹമീദും കംബോഡിയയില്‍നിന്നും ലെബനാനില്‍നിന്നുമുള്ള എതിരാളികളോട് പരാജയപ്പെട്ടു.ടെക്‌ബോളില്‍ പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ ഫിലിപ്പീന്‍സിനെതിരെ റാവാന്‍ അബ്ദുല്‍ അസീസും ഫാത്തിമ അല്‍ ബന്നയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചു. മൂന്നാം സ്ഥാനം കഷ്ടിച്ച് നഷ്ടമായെങ്കിലും അവരുടെ ശക്തമായ അരങ്ങേറ്റ പ്രകടനം പ്രശംസ നേടി.ബീച്ച് വോളിബോളില്‍ പെണ്‍കുട്ടികളുടെ ടീം ഇന്തോനേഷ്യയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടു. ആണ്‍കുട്ടികളുടെ ടീം ഖത്തറിനോട് 21ന് പരാജയപ്പെട്ടു.ഗോള്‍ഫില്‍ യാക്കൂബ് റഹ്‌മ, അബ്ദുറഹ്‌മാന്‍ മെഹൈസ, ഖാലിദ് ഷാ എന്നിവര്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചു. ബോക്‌സിംഗില്‍ മുഹമ്മദ് ആറ്റിയ ചൈനയുടെ ഗുവാന്‍ യിവെനിനോട് പരാജയപ്പെട്ടു. മത്സരത്തിലുടനീളം ദൃഢനിശ്ചയം കാണിച്ചിട്ടും ബഹ്‌റൈന്‍ കബഡി ടീമിനെ ബംഗ്ലാദേശ് പരാജയപ്പെടുത്തി.അത്ലറ്റിക്സില്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഷെയ്ഖ മുബാറക് അഞ്ചാം സ്ഥാനവും യൂസിഫ്…

Read More

മനാമ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്.വെബ്‌സൈറ്റുകളിലേക്ക് ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതിനുമുമ്പ് അവയുടെ ആധികാരികത പരിശോധിക്കണമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഉസാമ ബഹര്‍ മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമത്തില്‍ അല്‍ അമന്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓണ്‍ലൈന്‍ വഴി എങ്ങനെ ഇടപാടുകള്‍ നടത്തണമെന്ന് ജനങ്ങള്‍ നന്നായി അറിഞ്ഞിരിക്കണം. ഓണ്‍ലൈന്‍ വിപണന സൈറ്റുകളില്‍ വരുന്ന പല പരസ്യങ്ങളും വ്യാജമാണ്. അവ പരിശോധിച്ച് ഉറപ്പുവരുത്തിയില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നുംഅദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ അഅലിയിലെ അപകടകരമായ ഇന്റര്‍സെക്ഷനില്‍ റോഡപകടങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തര നടപടി വേണമെന്ന് നിര്‍ദേശം.നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍ അബ്ദുല്ല അബ്ദുല്‍ഹമീദ് അശൂറാണ് കൗണ്‍സില്‍ മുമ്പാകെ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. റംലി പെട്രോള്‍ സ്റ്റേഷന് സമീപത്തുള്ള ബ്ലോക്ക് 742ലെ റോഡ് 4262ലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.നിര്‍ദേശം അംഗീകരിച്ച കൗണ്‍സില്‍ അത് മരാമത്ത് മന്ത്രി ഇബ്രാഹിം അല്‍ ഹവാജിന് നല്‍കാനായി മുനിസിപ്പാലിറ്റി- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്കിന് കൈമാറി. നിര്‍ദേശത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More