- ബഹ്റൈൻ നാഷണൽ ഡേ ആഘോഷം – കൊയിലാണ്ടിക്കൂട്ടം പങ്കാളികൾ ആയി
- സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
- ബഹ്റൈൻ ദേശീയ ദിനാഘോഷം :ചരിത്രമായി കെ.എം.സി.സി മെഗാ രക്തദാന ക്യാമ്പ്
- സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
- മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്
- സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
- ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി
- ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ, പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി
Author: news editor
ന്യൂഡല്‍ഹി: അഞ്ചാമത് ബഹ്റൈന്‍- ഇന്ത്യ സംയുക്ത ഹൈക്കമ്മീഷന് യോഗം ന്യൂഡല്‍ഹിയില്‍ നടന്നു.ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും സംയുക്തമായി അദ്ധ്യക്ഷത വഹിച്ചു.മനാമ ഡയലോഗ് 2025ന്റെ വിജയത്തിനും ഡിസംബറില്‍ ബഹ്റൈനില്‍ നടക്കാനിരിക്കുന്ന ജി.സി.സി. ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നതിനും ബഹ്റൈനെ ജയശങ്കര്‍ അഭിനന്ദനം അറിയിച്ചു. ബഹ്റൈന്‍ രാജ്യവുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ താല്പര്യം അദ്ദേഹം പരാമര്‍ശിച്ചു.ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ശക്തിയെ അല്‍ സയാനി പരാമര്‍ശിച്ചു. ദില്‍മുനിലെയും സിന്ധുനദീതടത്തിലെയും പുരാതന നാഗരികതകള്‍ തമ്മിലുള്ള വ്യാപാര, സാംസ്കാരിക വിനിമയത്തില്‍ വേരൂന്നിയതും ഏകദേശം അയ്യായിരം വര്‍ഷത്തോളം പഴക്കമുള്ളതുമായ ബന്ധമാണിതെന്നും അദ്ദേഹം പറഞ്ഞു.ഗാസ സമാധാന പദ്ധതി അടുത്തിടെ അംഗീകരിച്ചത് ഇരു രാജ്യങ്ങളുടെയും പൊതു കാഴ്ചപ്പാട് മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഒരു സവിശേഷ അവസരം നല്‍കുന്നുണ്ടെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കാനും വെടിനിര്‍ത്തലിനെ മാനിക്കാനും ആഹ്വാനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മനാമ: ബഹ്റൈനില്‍ വര്‍ക്ക് പെര്‍മിറ്റ് ദുരുപയോഗപ്പെടുത്തിയ കേസില്‍ മൂന്നു വിദേശികള്‍ക്ക് മൈനര്‍ ക്രിമിനല്‍ കോടതി മൂന്നു മാസം തടവുശിക്ഷ വിധിച്ചു.ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. മൂന്നു പേരും ഏഷ്യക്കാരാണ്. ഒളിവില്‍ പോയ രണ്ടു പേര് ഉള്‍പ്പെടെ കേസില്‍ മൊത്തം അഞ്ചു പ്രതികളാണുള്ളത്. അഞ്ചു പേര്‍ക്കുംകൂടി കോടതി 1,38,000 ദിനാര്‍ പിഴയും വിധിച്ചു.ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. 50 വ്യാജ സ്ഥാപനങ്ങളുടെ വിലാസം ഉപയോഗിച്ച് ഇവര്‍ 138 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ചതായാണ് ആദ്യം കണ്ടെത്തിയത്. ഇത് തൊഴിലാളികള്‍ക്കൊന്നും നല്‍കാതെ കൈവശം വെക്കുകയായിരുന്നു. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് എല്‍.എം.ആര്.എ. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സ് ഡയറക്ടറേറ്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.പബ്ലിക് പ്രോസിക്യൂഷന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വേറെ രണ്ടു കമ്പനികള്‍ കൂടി വ്യാജമായി രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തിയിരുന്നു.
മനാമ: ഇന്ത്യയിലെ തെലങ്കാനയില്‍ ഹൈദരാബാദ് നഗരത്തിനു സമീപം ബസും ട്രക്കും കൂട്ടിയിടിച്ച് നിരവധി പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായ സംഭവത്തില്‍ ബഹ്റൈന്‍ അനുശോചിച്ചു.ഇന്ത്യന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും സഹതാപവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ബഹ്റൈന്‍ ബേയെ മുന്‍നിര കടല്‍ത്തീര ടൂറിസം കേന്ദ്രമാക്കിമാറ്റാന്‍ വിന്ദാം ബീച്ച് ക്ലബ് റിസോര്‍ട്ടിന് തംകീന്റെ പിന്തുണ
മനാമ: ബഹ്റൈന്റെ ടൂറിസം ഭൂപ്രകൃതിയില്‍ ഒരു പ്രധാന കേന്ദ്രമായ ബഹ്റൈന്‍ ബേയെ മുന്‍നിര കടല്‍ത്തീര ടൂറിസം കേന്ദ്രമാക്കിമാറ്റാന്‍ വിന്ദാം ബീച്ച് ക്ലബ് റിസോര്‍ട്ട് വികസിപ്പിക്കുന്നതിന് വിന്ദാം ഗ്രാന്‍ഡ് ഹോട്ടല്‍ മനാമയ്ക്ക് ‘തംകീന്‍’ പിന്തുണ പ്രഖ്യാപിച്ചു. ഗേറ്റ്വേ ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് ഫോറം 2025ന്റെ ഭാഗമായാണ് പ്രഖ്യാപനം.ഈ സംരംഭത്തിന്റെ ഭാഗമായി ‘വിന്ദാം ഗ്രാന്‍ഡ് മനാമ’ വൈവിധ്യമാര്‍ന്ന സൗകര്യങ്ങളുള്‍ക്കൊള്ളുന്ന ഒരു സംയോജിത കടല്‍ത്തീര വിനോദ പദ്ധതി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. രാജ്യത്ത് ഇതാദ്യമാണ് ഇത്തരമൊരു പദ്ധതി.ബഹ്റൈന്‍ ഉള്‍ക്കടലിനെ ഒരു മുന്‍നിര കടല്‍ത്തീര ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി(ബി.ടി.ഇ.എ)യുടെ അഞ്ച് സംരംഭങ്ങളില്‍ ഒന്നാണിത്.
മനാമ: അഫ്ഗാനിസ്ഥാനിലെ ബാല്‍ഖ്, സമന്‍ഗന്‍ പ്രവിശ്യകളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നിരവധി പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായതില്‍ ബഹ്റൈന്‍ അനുശോചിച്ചു.അഫ്ഗാനിസ്ഥാന് സഹതാപവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രസ്താവനയില്‍ ആശംസിച്ചു.
മനാമ: ബഹ്റൈനില്‍ കിന്റര്‍ഗാര്‍ട്ടനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വാഹനത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിയായ വനിതാ വാഹന ഡ്രൈവര്‍ക്കെതിരെ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു.കോടതിയില്‍ കുറ്റപത്രം വായിച്ചപ്പോള്‍, താന്‍ കുട്ടി വാഹനത്തിലുണ്ടായിരുന്നത് മറന്നുപോയെന്ന് പ്രതി മൊഴി നല്കി. കേസ് ഫയലുകള്‍ പരിശോധിക്കുന്നതിനും അന്വേഷണ രേഖകളുടെ പൂര്‍ണ പകര്‍പ്പ് ലഭിക്കുന്നതിനും കൂടുതല്‍ സമയം വേണമെന്നും അതുവരെ തന്റെ കക്ഷിയെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന് ആവശ്യപ്പെട്ടു. പ്രതിയെ കസ്റ്റഡിയില്‍ തന്നെ വെക്കാന്‍ ഉത്തരവിട്ടുകൊണ്ട് കോടതി വാദം കേള്‍ക്കല്‍ നവംബര്‍ 9ലേക്ക് മാറ്റിവെച്ചു.കഴിഞ്ഞ ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ കിന്റര്‍ഗാര്‍ട്ടനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വഴിയില്‍ വാഹനം നിര്‍ത്തി കുട്ടി അകത്തുള്ളത് മറന്നു വാഹനം പൂട്ടിയിട്ട് ഡ്രൈവറായ സ്ത്രീ പോകുകയായിരുന്നു. മണിക്കൂറുകളോളം വാഹനത്തിലിരുന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. ഇതിനും ലൈസന്‍സില്ലാതെ സ്റ്റുഡന്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് നടത്തിയതിനുമാണ് സ്ത്രീക്കെതിരെ കേസെടുത്തത്.
മനാമ: ബഹ്റൈനിലെ കാന്‍സര്‍ രോഗികളെ സഹായിക്കാനും മെഡിക്കല്‍, മാനുഷിക പരിചരണ സംവിധാനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് നീതി, ഇസ്ലാമിക് കാര്യ, വഖഫ് മന്ത്രാലയത്തിന്റെ സകാത്ത് ആന്റ് ചാരിറ്റി ഫണ്ടും റോയല്‍ മെഡിക്കല്‍ സര്‍വീസസും (ആര്.എം.എസ്) ബഹ്റൈന്‍ ഓങ്കോളജി സെന്ററില്‍ സഹകരിക്കാനുള്ള ചട്ടക്കൂട് കരാറില്‍ ഒപ്പുവച്ചു.സാമൂഹിക ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാനുമുള്ള സംയുക്ത ദേശീയ ശ്രമങ്ങളുടെ ഭാഗമായാണിത്.കരാര്‍ പ്രകാരം യോഗ്യരായ രോഗികളെ സഹായിക്കാന്‍ ഇസ്ലാമിക തത്വങ്ങള്‍ക്കനുസൃതമായി സകാത്ത് ആന്റ് ചാരിറ്റി ഫണ്ട് സകാത്ത് ഫണ്ടുകള്‍ നല്‍കും. അതേസമയം പൊതു സംഭാവനകളും സ്വീകരിക്കും. നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനും രോഗനിര്‍ണയ, ചികിത്സാ സേവനങ്ങളുടെ വികസനത്തിനും ധനസഹായം നല്‍കും. വ്യക്തികളെയും സ്ഥാപനങ്ങളെയും കേന്ദ്രത്തിന്റെ ആരോഗ്യ ഗവേഷണ പരിപാടികള്‍ക്ക് എളുപ്പത്തിലും സുരക്ഷിതമായും സംഭാവന ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഒരു ഓണ്‍ലൈന്‍ സംഭാവനാ പ്ലാറ്റ്ഫോം ആരംഭിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു.നീതി, ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ ഈ പങ്കാളിത്തത്തെ അഭിനന്ദിച്ചു.
ഡിജിറ്റല്‍ സിറ്റി ബഹ്റൈനിനുള്ള മാസ്റ്റര്‍ പ്ലാന്‍ നഗരാസൂത്രണ, വികസന അതോറിറ്റിക്ക് സമര്‍പ്പിച്ചു
മനാമ: ഹമാലയിലെ ബിയോണ് ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഡിജിറ്റല്‍ സിറ്റി ബഹ്റൈനിനായുള്ള സമഗ്ര മാസ്റ്റര്‍ പ്ലാന്‍ നഗരാസൂത്രണ, വികസന അതോറിറ്റിക്ക് (യു.പി.ഡി.എ) സമര്‍പ്പിച്ചതായി ഗേറ്റ്വേ ഗള്‍ഫ് 2025നിടയില്‍ ബിയോണ് അറിയിച്ചു.ബിയോണ് ഗ്രൂപ്പ് ചെയര്മാന് ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫയുടെയും രണ്ടു സ്ഥാപനങ്ങളിലെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്.ഈ മുന്‍നിര പദ്ധതിയുടെ വികസനത്തിലെ ഒരു നിര്‍ണായക നാഴികക്കല്ലാണ് ഈ നടപടി. സാങ്കേതികവിദ്യ, ഗവേഷണം, ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവയ്ക്കായി ഒരു മുന്‍നിര ആവാസവ്യവസ്ഥ സ്ഥാപിക്കുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന്റെ ഭാഗംകൂടിയാണിത്.1.5 ബില്യണ്‍ യു.എസ്. ഡോളറിന്റെ മാസ്റ്റര്‍ പ്ലാന്‍ ഡിജിറ്റല്‍ സിറ്റി ബഹ്റൈന്റെ രൂപകല്‍പ്പനയുടെ മുഴുവന്‍ വ്യാപ്തിയും ഉള്‍ക്കൊള്ളുന്നു. വാണിജ്യ, വിദ്യാഭ്യാസ, ഗവേഷണ വികസന ഇടങ്ങള്‍, ചില്ലറ വില്‍പ്പനശാലകള്‍, ഹോട്ടലുകള്‍, ആരോഗ്യ സംരക്ഷണം, റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതിയാണിത്. ഇവയെല്ലാം ഏകദേശം 70,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ലാന്‍ഡ്സ്കേപ്പ്ഡ് ഓപ്പണ്‍ സ്പെയ്സുകള്‍, സംയോജിത മൊബിലിറ്റി സംവിധാനങ്ങള്‍, നൂതന നഗര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കിടയിലാണ്.ബഹ്റൈനെ…
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 1 വരെയുള്ള കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) നടത്തിയ പരിശോധനയില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ 78 വിദേശ തൊഴിലാളികളെ നാടുകടത്തി.18 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഈ കാലയളവില്‍ 1,684 പരിശോധനകളാണ് എല്‍.എം.ആര്.എ. നടത്തിയത്.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എല്‍.എം.ആര്.എ. അറിയിച്ചു.
മനാമ: സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനുള്ള ധാരണാപത്രത്തില്‍ ബഹ്റൈനും സൈപ്രസും ഒപ്പുവെച്ചു.ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് സംഘടിപ്പിച്ച 21ാമത് മനാമ ഡയലോഗ് 2025നിടയിലാണ് ബഹ്റൈന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറും സുപ്രീംഖാന ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ അഹമ്മദ് അല്‍ ഖലീഫയും സൈപ്രസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്റലിജന്‍സ് സര്‍വീസ് ഡയറക്ടറുമായ താസോസ് സെസോസിന്സുമാണ് കരാറില്‍ ഒപ്പുവെച്ചത്.
