Author: news editor

മനാമ: ബഹ്‌റൈന്റെ പേയ്‌മെന്റ് നെറ്റ്വര്‍ക്ക് കമ്പനിയായ ബെനിഫിറ്റിന്റെ ഫൗറി+ സേവനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റം ഇന്ത്യയുടെ യുനൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍സേഫ് (യു.പി.ഐ) പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും.ഇതിനായി ബെനിഫിറ്റും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) അന്താരാഷ്ട്ര വിഭാഗമായ ഇന്റര്‍നാഷണല്‍ പെയ്‌മെന്റ്‌സ് ലിമിറ്റഡും (എന്‍.ഐ.പി.എല്‍) സഹകരണ കരാര്‍ ഒപ്പുവെച്ചതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ (സി.ബി.ബി) അറിയിച്ചു.സി.ബി.ബിയുടെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മേല്‍നോട്ടത്തില്‍ ഇരു രാജ്യങ്ങളുടെയും തല്‍ക്ഷണ പേയ്‌മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് കരാര്‍. ഈ സംയോജനത്തിലൂടെ ഇരു രാജ്യങ്ങളിലുമുള്ളവര്‍ തമ്മില്‍ സുരക്ഷിതമായ പണം കൈമാറ്റവും പെയ്‌മെന്റുകളും നടത്താന്‍സാധിക്കും.സി.ബി.ബി. ആസ്ഥാനത്തു നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ബെനിഫിറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ വാഹിദ് ജനാഹിയും എന്‍.ഐ.പി.എല്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിതേഷ് ശുക്ലയുമാണ് കരാറില്‍ ഒപ്പുവെച്ചത്. സി.ബി.ബി. ബാങ്കിംഗ് ഓപ്പറേഷന്‍സ് ആന്റ് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഹെസ്സ അബ്ദുല്ല അല്‍ സാദ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ…

Read More

മനാമ: കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ ഏഷ്യന്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി വേദിക രഞ്ജീഷ് മുടി ദാനം ചെയ്തു.ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്കു വേണ്ടി വിഗ് നിര്‍മ്മിക്കുന്ന സലൂണിലാണ് മുറി കൈമാറിയത്. ബഹ്റൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശി രഞ്ജീഷിന്റേയും ശ്രീജി രഞ്ജീഷിന്റെയും മകളാണ് വേദിക.ചുരുങ്ങിയത് 21 സെന്റിമീറ്റര്‍ നീളത്തില്‍ മുടി മുറിച്ചെടുത്ത് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് ഇത്തരത്തില്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കാന്‍സര്‍ കെയര്‍ ഗ്രൂപ്പിനെ 33750999 എന്ന നമ്പറില്‍ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ടടമാകുന്ന കുട്ടികളടക്കമുള്ള കാന്‍സര്‍ രോഗികള്‍ക്ക് തികച്ചും സൗജന്യമായാണ് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി വിഗ് നല്‍കിവരുന്നത്.

Read More

മനാമ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ പ്രമുഖ വാഗ്മിയും ദാറുല്‍ ബയ്യിന ഇന്റര്‍നാഷണല്‍ ഇസ്ലാമിക് റിസര്‍ച്ച് സ്‌കൂള്‍ ഡയരക്റ്ററുമായ ഉനൈസ് പാപ്പിനിശ്ശേരിക്ക് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.അല്‍ ഫുര്‍ഖാന്‍ സെന്റര്‍ മലയാള വിഭാഗം സംഘടിപ്പിക്കുന്ന ‘മക്കളോടൊപ്പം സ്വര്‍ഗത്തില്‍’ എന്ന പരിപാടിയില്‍ അദ്ദേഹം സംബന്ധിക്കും. വരുന്ന വെള്ളിയാഴ്ച സല്‍മാനിയയിലെ കെ. സിറ്റി ഹാളിലാണ് പരിപാടി. രാത്രി 7.30ന് ആരംഭിക്കുന്ന പരിപാടിയില്‍ അദ്ദേഹം വിഷയമവതരിപ്പിക്കും. തുടര്‍ന്ന് മറ്റു ദിവസങ്ങളിലായി വനിതാ സംഗമം, യുവജന സംഗമം, ദഅ്‌വ മീറ്റ് എന്നിവയിലും അദ്ദേഹം പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.അല്‍ ഫുര്‍ഖാന്‍ സെന്റര്‍ മലയാള വിഭാഗം ജനറല്‍ സെക്രട്ടറി മനാഫ് സി.കെ, ട്രഷറര്‍ നൗഷാദ് സ്‌കൈ, പ്രോഗ്രാം സെക്രട്ടറി അബ്ദുല്‍ സലാം ബേപ്പൂര്‍, മുഹമ്മദ് ഷാനിദ് എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

Read More

മനാമ: ബാങ്കോക്കില്‍നിന്ന് ബഹ്‌റൈനിലെ ഒരു റസ്റ്റോറന്റിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസില്‍ പ്രതികളായ നാലു പേരുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.മൂന്ന് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയുമാണ് കേസിലെ പ്രതികള്‍. കേസില്‍ സംശയിച്ച് അറസ്റ്റ് ചെയ്തിരുന്ന മറ്റൊരു ഇന്ത്യക്കാരനെ കഞ്ചാവ് കടത്തില്‍ പങ്കുണ്ടെന്നതിന് ആവശ്യമായ തെളിവ് കണ്ടെത്താത്തതിനാല്‍ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു.ഇതില്‍ ഒന്നും രണ്ടും പ്രതികളായ ഇന്ത്യക്കാര്‍ ആദ്യമായി ബഹ്‌റൈനിലേക്ക് വന്നവരാണ്. ഇവര്‍ ബാങ്കോക്കില്‍ പോയി 3.35 കിലോഗ്രാം കഞ്ചാവ് സംഘടിപ്പിച്ച് സൂട്ട്‌കേസില്‍ ഒളിപ്പിച്ച് ബഹ്‌റൈനില്‍ വന്നിറങ്ങിയപ്പോള്‍ വിമാനത്താവളത്തില്‍വെച്ചാണ് പിടിയിലായത്. ബഹ്‌റൈനില്‍ റസ്റ്റോറന്റ് നടത്തുന്ന ഒരു ഇന്ത്യക്കാരനും ഒരു പാക്കിസ്ഥാനിയും ഇവരുടെ ഇവിടുത്തെ സംഘാംഗങ്ങളാണ്. എയര്‍പോര്‍ട്ടില്‍ പിടിയിലായ ഇന്ത്യക്കാരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഇവിടെയുള്ള മൂന്നും നാലും പ്രതികള്‍ക്കുവേണ്ടി കൊണ്ടുവന്നതാണെന്ന് മൊഴി നല്‍കിയത്. തുടര്‍ന്ന് അവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

മനാമ: ലോകത്തെ ഏറ്റവും വലിയ റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മിച്ച് റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു.രാജ്യത്തെ ഒന്നാംനിര വ്യവസായ ശാലയായ ഫൗലത്ത് ഹോള്‍ഡിംഗും യെല്ലോ ഡോര്‍ എനര്‍ജിയും സംയുക്തമായാണ് 143 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള പ്ലാന്റ് നിര്‍മ്മിക്കുന്നത്. 2,62,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് മൊത്തം 77,000 സോളാര്‍ പാനലുകളാണ് സ്ഥാപിക്കുന്നത്.ഗേറ്റ് വേ ഗള്‍ഫ് 2025 നിക്ഷേപ സമ്മേളനത്തിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

Read More

മനാമ: ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കിംഗ് ഫഹദ് കോസ് വേയിലേക്കുള്ള ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ഏറെനേരം വന്‍ ഗതാഗതക്കുരുക്കുണ്ടായി.രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിലൊന്ന് റോഡിന് നടുവില്‍ സ്ഥാപിച്ച ഇരുമ്പുവേലിയിലിടിച്ച് തീപിടിച്ചു. തീ അണച്ചതായും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനടക്കം 45 രാജ്യങ്ങളിലെ പൗരര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നത് ചൈന 2026 ഡിസംബര്‍ 31 വരെ നീട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇപ്പോള്‍ ബഹ്‌റൈനികള്‍ക്ക് ബിസിനസ്, വിനോദയാത്ര, കുടുംബ സന്ദര്‍ശനം എന്നീ കാര്യങ്ങള്‍ക്കായി വിസയില്ലാതെ 30 ദിവസം വരെ ചൈനയില്‍ തങ്ങാന്‍ അനുമതിയുണ്ട്. ഈ സൗകര്യമാണ് തുടരാന്‍ തീരുമാനിച്ചത്.ബഹ്‌റൈന് പുറമെ കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, തെക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരര്‍ക്കാണ് ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്.

Read More

മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ്ിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നാലാമത് ബഹ്റൈന്‍ നാടകമേള ചൊവ്വാഴ്ച രാത്രി ആരംഭിച്ചു.ബഹ്റൈന്‍ തിയേറ്റര്‍ യൂണിയന്‍ സംഘടിപ്പിച്ച നാടകമേളയുടെ ഉദ്ഘാടന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പങ്കെടുത്തു.ബഹ്റൈന്‍ നാടകവേദിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷത്തില്‍ നടക്കുന്ന മേളയെന്ന സവിശേഷത ഇതിനുണ്ടെന്ന് നുഐമി പറഞ്ഞു. ബഹ്റൈനിലെ നാടകവേദി ഒരു നൂറ്റാണ്ട് നീണ്ട സമ്പന്നമായ യാത്രയില്‍ സാംസ്‌കാരികവും മാനുഷികവുമായ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ബഹ്റൈന്റെ സര്‍ഗാത്മകത പ്രദര്‍ശിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: കാപ്പി പ്രേമികള്‍ക്ക് രുചിയുടെ വൈവിധ്യങ്ങള്‍ സമ്മാനിക്കുന്ന ബഹ്‌റൈന്‍ കോഫി ഫെസ്റ്റിവല്‍ 2025 എക്‌സിബിഷന്‍ വേള്‍ഡ് ബഹ്‌റൈനില്‍ നവംബര്‍ 9 മുതല്‍ 13 വരെ നടക്കും.ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ച് ഡി.എക്‌സ്.ബി. ലൈവ് ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പ്രാദേശിക, അന്തര്‍ദേശീയ വിദഗ്ദ്ധരും ബ്രാന്‍ഡുകളും ഒത്തുചേരുന്ന ഫെസ്റ്റിവലില്‍ കാപ്പി പ്രേമികളുടെ വന്‍ സാന്നിധ്യം പ്രതീക്ഷിക്കുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി മത്സരങ്ങള്‍, ലൈവ് ഡെമോണ്‍സ്‌ട്രേഷനുകള്‍, ശില്‍പശാലകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയുമുണ്ടാകും.

Read More

മനാമ: ബഹ്‌റൈനില്‍ പണം വെട്ടിപ്പ് കേസില്‍ ഗള്‍ഫ് ഏവിയേഷന്‍ അക്കാദമിയിലെ സീനിയര്‍ അക്കൗണ്ടന്റും ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ് വിഭാഗം ആക്ടിംഗ് ഹെഡും ആയിരുന്ന 36കാരന് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയും അപ്പീല്‍ കോടതിയും വിധിച്ച അഞ്ചു വര്‍ഷം തടവുശിക്ഷ കാസേഷന്‍ കോടതി ശരിവെച്ചു.കൂടാതെ ഇയാള്‍ തട്ടിയെടുത്ത തുകയും പിഴയായി 41,770 ദിനാറും കമ്പനിക്ക് നല്‍കാനുള്ള ഉത്തരവും ശരിവെച്ചിട്ടുണ്ട്.സ്ഥാപനത്തില്‍നിന്ന് ഇയാള്‍ 54,121 ദിനാര്‍ തട്ടിയെടുത്തു എന്നാണ് കേസ്. നേരത്തെ ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ കോടതി അത് തള്ളിയിരുന്നു. അതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് ഇപ്പോള്‍ കാസേഷന്‍ കോടതി തള്ളിയത്.

Read More