Author: news editor

മനാമ: വരാനിരിക്കുന്ന മഴക്കാലത്ത് ഉണ്ടാകാനിടയുള്ള പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്കായി ബഹ്‌റൈനിലെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് ഒരുങ്ങുന്നു.നടപടികളെക്കുറിച്ച് ഗവര്‍ണര്‍ ഹസ്സന്‍ അബ്ദുല്ല അല്‍ മദനി, മുനിസിപ്പല്‍ ചെയര്‍മാന്‍ ഡോ. സയ്യിദ് ഷുബാര്‍ ഇബ്രാഹിം അല്‍ വദാഇ, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം സൈനബ് അല്‍ ദറാസി തുടങ്ങിയവര്‍ ചര്‍ച്ച നടത്തി.ഗവര്‍ണറേറ്റിലെ എല്ലാ പ്രധാന ജലശേഖരണ സ്ഥലങ്ങളും കണ്ടെത്തുക, ഓവുചാലുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും നടത്താനും പൊതുജന സുരക്ഷ ഉറപ്പാക്കാനും സ്വത്തുവകകളുടെ നാശം തടയാനും ഒരു ഏകീകൃത സംവിധാനമുണ്ടാക്കുക എന്നീ നടപടികള്‍ സ്വീകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

Read More

മനാമ: ബഹ്‌റൈനില്‍ മറൈന്‍ സയന്‍സസ് കോഴ്സ് പൂര്‍ത്തിയാക്കിയ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ചിന് വനിതാ പോലീസ് ജനറല്‍ ഡയറക്ടറേറ്റുമായി സഹകരിച്ച് കോസ്റ്റ് ഗാര്‍ഡ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.വനിതാ പോലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മോന അബ്ദുല്‍ റഹിം, പ്ലാനിംഗ് ആന്റ് ഓര്‍ഗനൈസേഷന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ്, റോയല്‍ അക്കാദമി ഓഫ് പോലീസ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട്‌സ് സെക്യൂരിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള ട്രെയിനികള്‍ കോഴ്സില്‍ പങ്കെടുത്തു. മറൈന്‍ നാവിഗേഷന്‍ കഴിവുകള്‍, സമുദ്ര സുരക്ഷ, തിരയല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, അടിയന്തര പ്രതികരണ നടപടിക്രമങ്ങള്‍, നാവിഗേഷന്‍ മാപ്പുകളിലും ഉപകരണങ്ങളിലും പ്രായോഗിക പരിശീലനം, കടലിലെ ഫീല്‍ഡ് ആപ്ലിക്കേഷനുകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Read More

മനാമ: ബഹ്റൈന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ബാപ്കോ എനര്‍ജീസ് നടപ്പിലാക്കുന്ന 3ഡി മറൈന്‍ സര്‍വേ പദ്ധതിയുടെ ഭാഗമായി ഫഷ്ത് അല്‍ ജാരിം പ്രദേശത്ത് കോസ്റ്റ് ഗാര്‍ഡ് ഇന്ന് സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സര്‍വേ ഈ മാസം 23 വരെ നീണ്ടുനില്‍ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പദ്ധതിയുടെ കീഴിലുള്ള വിവിധ മേഖലകളില്‍ മുമ്പ് നടത്തിയ സര്‍വേ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ഘട്ടം. എല്ലാ കടല്‍യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും ഈ കാലയളവില്‍ ഈ പ്രദേശത്തേക്ക് അടുക്കുന്നത് ഒഴിവാക്കണമെന്നും സ്വയം സുരക്ഷയും പദ്ധതിയുടെ സുഗമമായ നടത്തിപ്പും ഉറപ്പാക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: 50 വര്‍ഷം പഴക്കമുള്ള കെട്ടിടനിര്‍മ്മാണ നിയമം പൊളിച്ചെഴുതി പുതിയ നിയമം കൊണ്ടുവരാന്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ ഒരുക്കുന്നു.നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതും ശിക്ഷ കൂടുതല്‍ കര്‍ശനമാക്കുന്നതുമായ കരട് നിയമം തയ്യാറാക്കിയിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കെട്ടിടനിര്‍മ്മാണ നിയമലംഘനങ്ങള്‍ക്കെതിരെ മുനിസിപ്പല്‍ അധികൃതര്‍ക്ക് സത്വര നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും.ലൈസന്‍സില്ലാതെയുള്ള കെട്ടിടനിര്‍മ്മാണത്തിന് 5,000 മുതല്‍ 50,000 വരെ ദിനാര്‍ പിഴ കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ കെട്ടിടനിര്‍മ്മാണം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നതിന് 1,000 മുതല്‍ 20,000 വരെ ദിനാര്‍ പിഴ ചുമത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ നിര്‍മ്മിതബുദ്ധി ദുരുപയോഗം ചെയ്യുന്നതിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി നിര്‍ദേശം ഞായറാഴ്ച ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് വാസ്തവവിരുദ്ധമായ കണ്ടന്റുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതിന് തടവുശിക്ഷയും 3,000 മുതല്‍ 10,000 വരെ ദിനാര്‍ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി.ശൂറ കൗണ്‍സിലിന്റെ മനുഷ്യാവകാശ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അലി അല്‍ ശെഹാബിയുടെ നേതൃത്വത്തില്‍ അഞ്ചു ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ചേര്‍ന്നാണ് ഭേദഗതി നിര്‍ദേശം കൊണ്ടുവന്നത്.

Read More

മനാമ: നിഷ്പക്ഷ നീതിയും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച മാതൃകയാണ് ബഹ്‌റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയെന്ന് ഇന്ത്യന്‍ നിയമ- നീതിന്യായ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍.മനാമയില്‍ നടന്ന കിംഗ് ഹമദ് ഫോറം ഫോര്‍ ജസ്റ്റിസില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിഷ്പക്ഷ നീതിയുടെ തത്വങ്ങള്‍ മികച്ച ഭരണവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുന്നതില്‍ വലിയ സംഭാവന നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മദ്ധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ നമ്മുടെ സമ്പദ്ഘടനകള്‍ക്ക് വളരാന്‍ സാധിക്കും. സിംഗപ്പൂരിലെ വാണിജ്യ കോടതി പോലുള്ള വിജയകരമായ അന്താരാഷ്ട്ര മാതൃകകളെയാണ് ബഹ്‌റൈന്റെ സമീപനം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷത്തെ ക്യാമ്പിംഗ് സീസണ്‍ ഡിസംബര്‍ 5 മുതല്‍ 2026 മാര്‍ച്ച് 25 വരെയായിരിക്കുമെന്ന് സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ അറിയിച്ചു.സതേണ്‍ ഗവര്‍ണറേറ്റിന്റെ ആപ്പായ ‘ഖയ്യാം’ വഴി നവംബര്‍ 20 മുതല്‍ 30 വരെ ഇതിനായി രജിസ്റ്റര്‍ ചെയ്യാം.സീസണിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ വിളിച്ചുചേര്‍ത്ത സുരക്ഷ, സംഘാടന, പരിസ്ഥിതി, ആസൂത്രണ അധികൃതരുടെ ഏകോപന യോഗത്തില്‍ ഗവര്‍ണര്‍ അദ്ധ്യക്ഷത വഹിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖിലെ സാമ ബേ പ്രൊമനേഡില്‍ സൂപ്പര്‍മൂണ്‍ ദര്‍ശിക്കാനും ഫോട്ടോയെടുക്കാനുമായി പ്രമുഖ ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് റെദ അല്‍ അസ്ഫൂറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രത്യേക സായാഹ്ന പരിപാടിയില്‍ നിരവധി ആളുകളെത്തി.ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഉപദേഷ്ടാവ് അലി അബ്ദുല്‍ ഹുസൈന്‍ അല്‍ അസ്ഫറിന്റെയും ബ്രിഗേഡിയര്‍ അബ്ദുല്ല അലി റാഷിദ് മാന്തറിന്റെയും സാന്നിധ്യത്തിലായിരുന്നു പരിപാടി. ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി, ഫ്യൂജി ഫിലിം ബഹ്‌റൈന്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.നൂതന ഫോട്ടോഗ്രാഫിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് സൂപ്പര്‍മൂണിന്റെ ഫോട്ടോ എടുക്കാന്‍ വിദഗ്ദ്ധര്‍ മാര്‍ഗനിര്‍ദേശം നല്‍കി. കൂടാതെ പ്രത്യേകം സജ്ജീകരിച്ച ദൂരദര്‍ശിനികള്‍ വഴി ആളുകള്‍ സൂപ്പര്‍മൂണ്‍ ദര്‍ശിക്കുകയും ചെയ്തു.

Read More

മനാമ: ‘ബഹ്റൈന്‍-ഇന്ത്യ: വിജയകരമായ വാണിജ്യത്തിലേക്കുള്ള പാതകള്‍’ എന്ന പേരില്‍ ബഹ്റൈന്‍ റിറ്റ്സ്-കാള്‍ട്ടണില്‍ അന്താരാഷ്ട്ര തര്‍ക്കപരിഹാര കൗണ്‍സില്‍ സമ്മേളനം സംഘടിപ്പിച്ചു.പരിപാടിയില്‍ ബിസിനസ്, ജുഡീഷ്യല്‍ മേഖലകളിലെ പ്രമുഖരും സര്‍ക്കാര്‍ പ്രതിനിധികളും അന്താരാഷ്ട്ര അതിഥികളും പങ്കെടുത്തു. പുതുതായി ആരംഭിച്ച ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ കൊമേഴ്സ്യല്‍ കോടതിയുടെ ജഡ്ജിയായി നിയമിതയായ ഡോ. പിങ്കി ആനന്ദ് ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യന്‍ നിയമ-നീതിന്യായ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ മുഖ്യ പ്രഭാഷണം നടത്തി.നിയുക്ത ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അന്താരാഷ്ട്ര തര്‍ക്കപരിഹാരത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെയും ഇന്ത്യയും ‘മെന’ നിയമ സംവിധാനങ്ങളും തമ്മിലുള്ള വളര്‍ന്നുവരുന്ന ബന്ധങ്ങളെയും കുറിച്ച് സംസാരിച്ചു. കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്റെ സെക്രട്ടറി ജനറല്‍ പ്രൊഫ. മാരികെ പത്രാനി പോള്‍സണ്‍ സമാപന പ്രസംഗം നടത്തി.

Read More

മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ നവംബര്‍ 25 മുതല്‍ 29 വരെ അഞ്ചു ദിവസങ്ങളിലായി എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ (ഇ.ഡബ്ല്യു.ബി) ജ്വല്ലറി അറേബ്യയും സെന്റ് അറേബ്യയും നടക്കും.ജ്വല്ലറി അറേബ്യയുടെ 33ാമത് പതിപ്പും സെന്റ് അറേബ്യയുടെ മൂന്നാം പതിപ്പുമാണ് നടക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഈ ആഡംബര ഷോപ്പിംഗ് ഇവന്റില്‍ സന്ദര്‍ശകര്‍ക്കും പ്രദര്‍ശകര്‍ക്കും അനുഭവം മെച്ചപ്പെടുത്താനായി രൂപകല്‍പ്പന ചെയ്ത പുതിയ ഡിജിറ്റല്‍ ആപ്പും അനുബന്ധ സേവനങ്ങളും സംഘാടകയായ ഇന്‍ഫോര്‍മ ബഹ്റൈന്‍ പുറത്തിറക്കി.രണ്ട് പ്രദര്‍ശനങ്ങളിലും ആറു പ്രത്യേക ഹാളുകളിലായി 700ലധികം അന്താരാഷ്ട്ര, പ്രാദേശിക പ്രദര്‍ശകരെയും ലോകമെമ്പാടുമുള്ള 51,000ത്തിലധികം സന്ദര്‍ശകരെയും ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഈ പതിപ്പില്‍ ജ്വല്ലറി അറേബ്യ ഒരു അപ്ഡേറ്റ് ചെയ്ത സ്മാര്‍ട്ട്ഫോണ്‍ ആപ്പ് ആണ് അവതരിപ്പിച്ചത്. പാര്‍ക്കിംഗ്, പ്രവേശന കവാടങ്ങള്‍, ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുടങ്ങിയ സുപ്രധാന സ്ഥലങ്ങള്‍ തിരിച്ചറിയാനും എക്‌സിബിഷന്‍ ഹാളുകളിലും ഇവന്റുകളിലും എത്തിച്ചേരാനും സന്ദര്‍ശകരെ സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് ഫ്‌ളോര്‍പ്ലാന്‍ ആപ്പില്‍…

Read More