Author: news editor

മനാമ: ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയില്‍ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് പട്രോളിംഗ് സംവിധാനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് എം.പിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.ലുല്‍വ അല്‍ റുമൈഹി, ഡോ. മുനീര്‍ സുറൂര്‍, ബദര്‍ തമീമി എന്നീ എം.പിമാരാണ് പാര്‍ലമെന്റ് മുമ്പാകെ ഈ ആവശ്യമുന്നയിച്ചത്. റോഡപകടങ്ങള്‍ കുറച്ച് പൊതുജനങ്ങളുടെയും പൊതു, സ്വകാര്യ സ്വത്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ ഇതാവശ്യമാണെന്ന് അവര്‍ പറഞ്ഞു.പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ഇത് അംഗീകരിച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഹസ്സന്‍ ബുഖമ്മാസ് പറഞ്ഞു.

Read More

മനാമ: രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്താന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം.ഡോ. മുനീര്‍ സുറൂര്‍ എം.പിയാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക സാധ്യതകള്‍, ആകര്‍ഷകമായ നിക്ഷേപ സാധ്യതകള്‍, തൊഴില്‍ ശേഷി എന്നിവയെക്കുറിച്ച് വിവരങ്ങളുള്‍ക്കൊള്ളുന്ന ഒരു സമഗ്ര ചട്ടക്കൂട് തയാറാണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.സാമ്പത്തികം, വ്യവസായം, ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഡിജിറ്റല്‍ സാമ്പത്തിക മേഖലയില്‍ രാജ്യത്തെ മുന്‍നിരയിലെത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്റൈനിലും വിദേശത്തുമുള്ള വിദഗ്ധര്‍, ഗവേഷകര്‍ എന്നിവരുടെ വിപുലമായ പങ്കാളിത്തത്തോടെ നടന്ന ബഹ്റൈന്‍ അന്താരാഷ്ട്ര പൊതുജനാരോഗ്യ സമ്മേളനം സമാപിച്ചു.പൊതുജനാരോഗ്യം, പ്രതിരോധ പരിചരണം, ആധുനിക ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകള്‍ എന്നിവയിലെ സമീപകാല വികസനങ്ങളെ അഭിസംബോധന ചെയ്യുന്ന 50ലധികം ശാസ്ത്രീയ പ്രഭാഷണങ്ങളും ശില്‍പശാലകളും രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ നടന്നു.വൈദഗ്ധ്യം കൈമാറാനും നിലവിലെ ആരോഗ്യ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും ദേശീയ, മേഖലാ ആരോഗ്യ സംവിധാന തയ്യാറെടുപ്പും പ്രതിരോധശേഷിയും മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു റോഡ്മാപ്പ് രൂപപ്പെടുത്തുന്ന ശുപാര്‍ശകള്‍ വികസിപ്പിക്കാനുമുള്ള ശാസ്ത്രീയ വേദിയായിരുന്നു സമ്മേളനമെന്ന് പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയും കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണുമായ ഡോ. സാമിയ ബഹ്റാം പറഞ്ഞു.

Read More

മനാമ: അല്‍ഫുര്‍ഖാന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘മക്കളോടൊപ്പം സ്വര്‍ഗത്തില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു.പ്രമുഖ വാഗ്മിയും ദാറുല്‍ ബയ്യിന ഇന്റര്‍നേഷനല്‍ ഇസ്ലാമിക് റിസര്‍ച്ച് സ്‌കൂള്‍ ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷയമവതരിപ്പിച്ച് സംസാരിച്ചു. ദാറുല്‍ ബയ്യിന ഇന്റര്‍നാഷണല്‍ ഇസ്ലാമിക് റിസര്‍ച്ച് സ്‌കൂളിനെക്കുറിച്ചും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.പ്രമുഖ പണ്ഡിതനും ബഹ്‌റൈന്‍ മുന്‍ പാര്‍ലമെന്റ് അംഗവുമായ ഡോ. ഈസ ജാസിം അല്‍ മുതവ്വ പരിപാടി ഉദ്ഘാടനം ചെയ്തു. അല്‍ ഫുര്‍ഖാന്‍ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അദ്ധ്യക്ഷത വഹിച്ചു.പ്രവാസത്തോട് വിടപറയുന്ന ടി.പി. അബ്ദുറഹ്‌മാനെ പരിപാടിയില്‍ ആദരിച്ചു. ഡോ. ഈസ മുതവ്വ ടി.പിക്ക് മൊമന്റോ നല്‍കി. അല്‍ ഫുര്‍ഖാന്‍ മദ്രസ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. കെ.എം.സി.സി. ഗ്ലോബല്‍ പ്രസിഡന്റ് ഹസൈനാര്‍ കളത്തിങ്കല്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.രക്ഷാധികാരികളായ അബ്ദുല്‍ മജീദ് തെരുവത്ത്, ബഷീര്‍ മദനി, മൂസ സുല്ലമി, ട്രഷറര്‍ നൗഷാദ് സ്‌കൈ, സുഹൈല്‍ മേലടി, അബ്ദുറഹ്‌മാന്‍ മുള്ളങ്കോത്ത് എന്നിവര്‍ പ്രസീഡിയം…

Read More

മനാമ: അവാലിയിലെ മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സ്‌പെഷ്യലിസ്റ്റ് കാര്‍ഡിയാക് സെന്ററിലെ ഹൃദയ ശസ്ത്രക്രിയക്കായി ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) ബഹ്റൈന്‍ ചാപ്റ്ററും ബഹ്റൈന്‍ മണിയൂര്‍ കൂട്ടായ്മയും നിയാര്‍ക്ക് ബഹ്റൈനും സംയുക്തമായി അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ബഹ്റൈന്‍ മണിയൂര്‍ കൂട്ടായ്മ പ്രസിഡന്റ് മുജീബ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ പി.വി, രക്ഷാധികാരികളായ നവാസ് ചെരണ്ടത്തൂര്‍, വി.സി. ഗോപാലന്‍, നിയാര്‍ക്ക് ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ കുട്ടീസ്, ജനറല്‍ കണ്‍വീനര്‍ ഹനീഫ് കടലൂര്‍, ട്രഷറര്‍ അനസ് ഹബീബ്, രക്ഷാധികാരി നൗഷാദ് ടി.പി. എന്നിവര്‍ നേതൃത്വം നല്‍കി. ബി.ഡി.കെ. ബഹ്റൈന്‍ ചെയര്‍മാന്‍ കെ.ടി. സലിം, ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയ്, അസിസ്റ്റന്റ് ട്രഷറര്‍ രേഷ്മ ഗിരീഷ്, എക്‌സിക്യൂട്ടീവ് അംഗം ഗിരീഷ് കെ.വി. എന്നിവര്‍ ഏകോപനം നിര്‍വഹിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ വിവാഹപൂര്‍വ്വ മെഡിക്കല്‍ പരിശോധനയില്‍ മാനസികാരോഗ്യവും ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.2004ലെ 11ാം നമ്പര്‍ നിയമത്തിലെ ഒന്നാം ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്യാനുള്ള ഈ നിര്‍ദേശം സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് അംഗം ബസീമ മുബാറക്കിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. നിലവില്‍ ജനിതക രോഗങ്ങളും പകര്‍ച്ചവ്യാധികളുമാണ് വിവാഹപൂര്‍വ്വ മെഡിക്കല്‍ പരിശോധനയുടെ പരിധിയില്‍ വരുന്നത്. ഇതില്‍ മാനസികാരോഗ്യം കൂടി ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.സമൂഹത്തിന്റെ അടിത്തറയായ കുടുംബത്തിന്റെ സ്ഥിരതയ്ക്ക് മാനസികാരോഗ്യവും ഒരു പ്രധാന ഘടകമാണെന്ന് നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് ബസീമ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ പ്രസവാവധി നീട്ടാനുള്ള നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. തുടര്‍ന്ന് നിയമനിര്‍മ്മാണ, നിയമകാര്യ സമിതിയുടെ പരിഗണനയ്ക്കു വിടും.അലി അല്‍ നുഐമി എം.പിയാണ് ഈ നിര്‍ദേശം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. നിലവില്‍ 60 ദിവസം ശമ്പളത്തോടുകൂടിയ അവധിയാണ് നല്‍കുന്നത്. പ്രസവം പ്രതീക്ഷിക്കുന്ന ദിവസത്തിന് 15 ദിവസം മുമ്പ് മുതല്‍ അവധിയെടുക്കാന്‍ അനുമതിയുണ്ട്. പ്രസവം കഴിഞ്ഞാല്‍ കുട്ടിക്ക് രണ്ടു വയസാകുന്നതുവരെ അവരെ പരിചരിക്കാന്‍ അമ്മമാര്‍ക്ക് ദിവസവും രണ്ടു മണിക്കൂര്‍ ശമ്പളത്തോടുകൂടിയ ജോലിയിളവും ലഭിക്കും. കൂടാതെ ആറു വയസിന് താഴെയുള്ള കുട്ടിയെ പരിചരിക്കാന്‍ രണ്ടു വര്‍ഷംവരെ ശമ്പളമില്ലാത്ത അവധിയെടുക്കാനും അനുമതിയുണ്ട്.ചില പ്രത്യേക സാഹചര്യങ്ങളില്‍ അമ്മമാര്‍ക്ക് കൂടുതല്‍ അവധി അനുവദിക്കുന്നതടക്കമുള്ളതാണ് നിയമ ഭേദഗതി നിര്‍ദേശം.

Read More

മനാമ: ബഹ്റൈനില്‍ ആക്രമണത്തില്‍ 12% അംഗവൈകല്യം സംഭവിച്ചയാള്‍ക്ക് പ്രതി 7,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ സിവില്‍ കോടതി ഉത്തരവിട്ടു.കൂടാതെ നിയമനടപടികള്‍ക്ക് ചെലവായ തുകയും ചികിത്സാ ചെലവും പ്രതി നല്‍കാനും കോടതി ഉത്തരവിട്ടു. സമാനമായ മറ്റൊരു കേസില്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവിന്റെ ചുവടുപിടിച്ചാണ് വിധി.ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇരയ്ക്ക് അഞ്ചുമാസത്തോളം ചികിത്സ വേണ്ടിവന്നിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായ കേസില്‍ വാഹനമോടിച്ചിരുന്ന ആഫ്രിക്കന്‍ പൗരന് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അപകടകരമാം വിധം വാഹനമോടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.ഒരു കമ്പനിയുടെ ഡ്രൈവറാണ് പ്രതി. കമ്പനിയില്‍ രാത്രി ഷിഫ്റ്റില്‍ ജോലി കഴിഞ്ഞു തിരിച്ചുപോകുന്നവര്‍ കയറിയ ബസ് ഓടിക്കുന്നതിനിടയിലാണ് രാവിലെ 6.35ഓടെ അപകടം സംഭവിച്ചത്.

Read More

മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമത്തിലൂടെ പൊതുമര്യാദകള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് 32കാരനായ ഗള്‍ഫ് പൗരനെ അറസ്റ്റ് ചെയ്തു.ആന്റി സൈബര്‍ ക്രൈം ഡയരക്ടറേറ്റ് ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More