- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: news editor
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) നവംബര്‍ 2 മുതല്‍ 8 വരെ നടത്തിയ പരിശോധനകളില്‍ നിയമം ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തിയ 52 വിദേശ തൊഴിലാളികളെ നാടുകടത്തി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,927 പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയത്. ക്രമരഹിതമായി ജോലി ചെയ്ത 17 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ഈ നിയമ ലംഘനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്.എ. അറിയിച്ചു.
മനാമ: പശ്ചിമ റിഫയിലെ പഴയൊരു ജനവാസ മേഖല പൂര്‍ണ്ണമായി നവീകരിക്കാനുള്ള പദ്ധതിക്ക് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്കി.കൗണ്‍സിലര്‍ ബാലിദ് ഷജ്റ അവതരിപ്പിച്ച പദ്ധതിയാണ് കൗണ്‍സില്‍ അംഗീകരിച്ചത്. ബ്ലോക്ക് 910 പ്രദേശവും പരിസരപ്രദേശങ്ങളുമാണ് നവീകരിക്കുന്നത്. തെരുവുകളിലും ഇടവഴികളിലും ഇന്റര്‍ലോക്ക് പാകുക, തെരുവിളക്കുകള്‍ നവീകരിക്കുക, മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓവുചാലുകള്‍ വികസിപ്പിക്കുക തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
മനാമ: ബഹ്റൈനില്‍ കിന്റര്ഗാര്ട്ടന് വിദ്യാര്‍ത്ഥിയായ കുട്ടി അടച്ചിട്ട കാറില്‍ ശ്വാസംമുട്ടി മരിക്കാനിടയായ കേസില്‍ പ്രതിയായ വനിതാ ഡ്രൈവര്‍ക്ക് കുട്ടിയുടെ മാതാവ് മാപ്പു നല്കി.വിധവയും 40കാരിയും മൂന്നു കുട്ടികളുടെ മാതാവുമായ ബഹ്റൈനി വനിതയാണ് കേസിലെ പ്രതി. ഹൈ ക്രിമിനല്‍ കോടതിയില്‍ അവര്‍ കുറ്റം സമ്മതിച്ചിരുന്നു. കുട്ടി വാഹനത്തിലുള്ള കാര്യം മറന്നുപോയതുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് അവര്‍ പറയുകയും മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ഒക്ടോബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. ഹസ്സന് അല്‍ മഹരി എന്ന കുട്ടിയാണ് മരിച്ചത്. കിന്റര്‍ഗാര്‍ട്ടനിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനുള്ള വാഹനം ഓടിച്ചിരുന്ന പ്രതി, വാഹനത്തിലിരുന്ന് ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ രാവിലെ 7.45ന് വാഹനം പൂട്ടി പോകുകയായിരുന്നു. 11.45ന് തിരിച്ചെത്തി വാഹനം തുറന്നപ്പോഴാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ വാഹനത്തില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ബി.ഡ.ിഎ.ഫ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.ഇന്നലെ നടന്ന വാദം കേള്‍ക്കലിനിടയില്‍ കുട്ടിയുടെ അടുത്തൊരു ബന്ധുവാണ് മാതാവ് പ്രതിക്ക് മാപ്പു നല്കിയ കാര്യം കോടതിയെ അറിയിച്ചത്.
മനാമ: ബഹ്റൈനില്‍ മിനിമം പ്രതിമാസ വേതനം 700 ദിനാറാക്കണമെന്നും തൊഴിലില്ലായ്മ പൂര്‍ണമായി പരിഹരിക്കണമെന്നും തൊഴിലാളി യൂണിയനുകള്‍.ഫ്രെഡറിക് എബര്‍ട്ട് ഫൗണ്ടേഷന്റെയും ബില്‍ഡിംഗ് ആന്റ് വുഡ് വര്‍ക്കേഴ്സ് ഇന്റര്‍നാഷണലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷന്റെ ദ്വിദിന സമ്മേളനത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ ഹുസൈന് ഖലഫ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.ബഹ്റൈന്‍ ട്രേഡ് യൂണിയന്‍സ് ഫെഡറേഷന് സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഷെഹാബി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തറില്‍ നടക്കാനിരിക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിയുടെ അജണ്ടയെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദാരിദ്ര്യം ഇല്ലാതാക്കുക, എല്ലാവര്ക്കും മാന്യമായ ജോലി നല്‍കുക തുടങ്ങിയവയാണ് ഈ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍.
കെട്ടിടനിര്‍മ്മാണത്തിനിടെ തൊഴിലാളിയുടെ മരണം: കമ്പനി ഉദ്യോഗസ്ഥനെതിരായ കേസില്‍ വിചാരണ തുടങ്ങി
മനാമ: ബഹ്റൈനില്‍ കെട്ടിടനിര്‍മ്മാണത്തിനിടെ ഏഷ്യക്കാരനായ തൊഴിലാളി 25 മീറ്റര്‍ ഉയരത്തില്‍നിന്ന് വീണു മരിച്ച കേസില്‍ കമ്പനി ഉദ്യോഗസ്ഥനെതിരായ വിചാരണ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.2024 മെയ് ആറിനാണ് കേസിനാസ്പദമായ സംഭവം. സുരക്ഷാ മാനദണ്ഡങ്ങളും തൊഴില്‍ നിയന്ത്രണങ്ങളും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. സുരക്ഷിതമായ സ്ക്രാഫോള്ഡിംഗ് നല്‍കിയില്ല, വീഴ്ചാ സംരക്ഷണ സംവിധാനങ്ങളുണ്ടാക്കിയില്ല, മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഉയരത്തില്‍ ജോലി ചെയ്യിച്ചു എന്നീ കുറ്റങ്ങളാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിരിക്കുന്നത്.വാദം കേള്‍ക്കല്‍ വേളയില്‍ ഉദ്യോഗസ്ഥന് കുറ്റം നിഷേധിച്ചു. കേസ് ഫയലുകള്‍ പരിശോധിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ അടുത്ത വാദം കേള്‍ക്കല്‍ നവംബര്‍ 16ലേക്ക് മാറ്റിവെച്ചു.
മനാമ: ബാപ്കോ എനര്‍ജിസ് ബഹ്റൈന്‍ സീസണ് എന്‍ഡുറന്‍സ് 8 മണിക്കൂര്‍ എഫ്.ഐ.എ. വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പ് ഫിനാലെയില്‍ ഫെരാരി ഡ്രൈവേഴ്സ് ആന്റ് മാനുഫാക്ചറേഴ്സ് കിരീടങ്ങള്‍ നേടി. സാഖിറില്‍ ട്രിപ്പിള്‍ ടോപ്പ് ഫൈവ് ഫിനിഷോടെ സ്ഥാനമുറപ്പിച്ചു.1972ല്‍ ലോക സ്പോര്‍ട്സ് കാര്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതിനു ശേഷമുള്ള പ്രാന്‍സിംഗ് ഹോഴ്സിന്റെ ആദ്യത്തെ ആഗോള എന്‍ഡുറന്‍സ് റേസിംഗ് വിജയമാണിത്. നിര്‍മ്മാതാക്കളുടെ വിഭാഗത്തില്‍ ഏറ്റവുമടുത്ത എതിരാളിയായ ടൊയോട്ടയേക്കാള്‍ 74 പോയിന്റ് മുന്നിലാണ് ഫെരാരി.ഫെരാരിയുടെ മൂന്ന് ക്രൂകള്‍ ഡ്രൈവേഴ്സ് സ്റ്റാന്‍ഡിംഗിലെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.സീസണിലെ അവസാന മത്സരത്തില്‍ ടൊയോട്ട വിജയിച്ചു.
മനാമ: പാലക്കാട് ആര്‍ട്സ് ആന്റ് കള്‍ചറല്‍ തിയേറ്റര്‍ (പാക്ട്) കായികമേള പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.വര്‍ഷംതോറും പാക്ട് നടത്തിവരുന്ന കായികമേളയ്ക്ക് ഇത്തവണയും വലിയ ആവേശവും പിന്തുണയുമാണ് ലഭിച്ചത്. ജീവിതശൈലീ രോഗങ്ങള്‍ മൂലം പ്രവാസികള്‍ വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് വ്യായാമത്തെയും കായിക രംഗത്തെയും പ്രവാസികള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പാക്ട് കായികമേള സംഘടിപ്പിക്കുന്നത്.നാലു ഗ്രൂപ്പുകളിലായി 200ലേറെ പേര് മത്സര ഇനങ്ങളില്‍ പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശിവദാസ് നായര്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമാപന സമ്മേളനത്തില്‍ കെ.എസ്.ഇ.ബി. ഡയറക്ടര്‍ അഡ്വ. മുരുകദാസ് മുഖ്യാതിഥിയായി. സമ്മാനദാനവും അദ്ദേഹം നിര്വ്വഹിച്ചുപാക്ട് ചീഫ് കോ- ഓര്‍ഡിനേറ്റര്‍ ജ്യോതി മേനോന്, ധന്യ രാഹുല്‍, സുധീര്‍, സജിത സതീഷ്, ഉഷ സുരേഷ്, സതീഷ് ഗോപാലകൃഷ്ണന്, മൂര്‍ത്തി നൂറണി, ജഗദീഷ് കുമാര്‍, ഗോപാലകൃഷ്ണന്, ദീപക് വിജയന്, രാംദാസ് നായര്‍, അനില്‍ കുമാര്‍, അശോകന് മണ്ണില്‍ സല്‍മാനുല്‍ ഫാരിസ് തുടങ്ങിയവര്‍…
മനാമ: ബഹ്റൈനിന്റെ മൊത്തം ഭൂവിസ്തൃതി 787.79 ചതുരശ്ര കിലോമീറ്ററായി വര്‍ധിച്ചതായി സര്‍വ്വേ ആന്റ് ലാന്‍ഡ് രജിസ്ട്രേഷന് ബ്യൂറോ (എസ്.എല്‍.ആര്.ബി) പ്രസിദ്ധീകരിച്ച കണക്കുകളില്‍ പറയുന്നു.ദേശീയ ഓപ്പണ്‍ ഡാറ്റ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2023നെ അപേക്ഷിച്ച് രാജ്യത്തിന്റെ ഭൂവിസ്തൃതി ഒരു ചതുരശ്ര കിലോമീറ്റര്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മൊത്തം 4.8 ചതുരശ്ര കിലോമീറ്റര്‍ വര്‍ധനയാണുണ്ടായത്.ബഹ്റൈനിന്റെ സമുദ്രാതിര്‍ത്തി ഏകദേശം 7,481 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതി 8 ചതുരശ്ര കിലോമീറ്ററാണ് വര്‍ധിച്ചത്. രാജ്യത്തിന്റെ പ്രധാന ദ്വീപുകളായ ബഹ്റൈന്‍ ദ്വീപ്, മുഹറഖ്, സിത്ര, ജിദ്ദ അസ്റി, ഉമ്മുന് നാസന് എന്നിവയിലെല്ലാംകൂടിയായാണ് വര്‍ധനയുണ്ടായത്.
മനാമ: ഓണ്‍ലൈന്‍ വഴി അശ്ലീലം പ്രചരിപ്പിക്കുന്നതിന് ശിക്ഷ കര്‍ശനമാക്കാന്‍ ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം.ഇത്തരം കുറ്റങ്ങള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും 10,000 ദിനാര്‍ വരെ പിഴയും വ്യവസ്ഥ ചെയ്യണമെന്ന് പാര്‍ലമെന്റിന്റെ സേവന സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന വ്യവസ്ഥ കര്‍ശനമാക്കുകയും വേണം.അശ്ലീല ഉള്ളടക്കം പൊതു പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിക്കുകയോ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കൈമാറുകയോ ചെയ്താല്‍ ശിക്ഷ ഇരട്ടിയാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഹനാന് ഫര്‍ദാന്‍ എം.പിയാണ് ഈ നിര്‍ദേശം കൊണ്ടുവന്നത്.
മനോമ: ബഹ്റൈന്‍ പാര്‍ലമെന്റിലെ ചിരിയും തമാശകളുമടക്കമുള്ള അനുചിതമായ പെരുമാറ്റങ്ങള്‍ തടയാന്‍ അടിയന്തര നേടപടി വേണമെന്ന് ബസീമ മുബാറക്ക് എം.പി. സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലമ്മിനോട് ആവശ്യപ്പെട്ടു.പാര്‍ലമെന്റിന്റെ നിലപാടിനും പൊതുജനങ്ങള്‍ക്കിടയിലുള്ള പ്രതിച്ഛായയ്ക്കും ഇത്തരം പെരുമാറ്റങ്ങള്‍ മങ്ങലേല്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു. ഗൗരവമുള്ള ചര്‍ച്ചകള്‍ക്കിടയില്‍ മര്യാദയില്ലാത്ത പെരുമാറ്റങ്ങളുണ്ടാകുന്നത് തടയണം.വാഹനാപകടങ്ങള്‍ സംബന്ധിച്ചും പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചും പാര്‍ലമെന്റില്‍ താന്‍ നടത്തിയ ഇടപെടലിനിടയിലുണ്ടായ അനാവശ്യമായ ചിരിയും തമാശ പറച്ചിലുകളും അതുമൂലമുണ്ടായ തടസ്സങ്ങളും പാര്‍ലമെന്റിനെയും അവിടേക്ക് അംഗങ്ങളെ വിശ്വസിച്ച് തെരഞ്ഞെടുത്തയച്ച വോട്ടര്‍മാരെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് സ്പീക്കര്‍ക്ക് നല്കിയ കത്തില്‍ അവര്‍ പറഞ്ഞു.
