Author: news editor

മനാമ: ബഹ്‌റൈനില്‍ ഗള്‍ഫ് ഏവിയേഷന്‍ അക്കാദമിയിലെ ട്രെയിനി ഫീസില്‍ വെട്ടിപ്പ് നടത്തിയ സീനിയര്‍ അക്കൗണ്ടന്റിന് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു. അഞ്ചു വര്‍ഷം തടവും 41,777.759 ദിനാര്‍ പിഴയുമാണ് ശിക്ഷ. കൂടാതെ സ്ഥാപനത്തില്‍നിന്ന് തട്ടിയെടുത്ത തുക തിരിച്ചടയ്ക്കുകയും വേണം.2021 ജനുവരി മുതല്‍ 2022 ഏപ്രില്‍ വരെയാണ് ഇയാള്‍ അക്കാദമിയില്‍ ജോലി ചെയ്തത്. ഇതിനിടയില്‍ ഇയാള്‍ അക്കാദമിയുടെ അക്കൗണ്ടില്‍നിന്ന് 45,121 ദിനാര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. ട്രെയിനികള്‍ നല്‍കിയ ഫീസായിരുന്നു ഇത്.പിന്നീട് ഇയാള്‍ ജോലി രാജിവെച്ചു. കുറച്ചുകാലം ഇത് ശ്രദ്ധിക്കപ്പെടാതെ പോയി. പിന്നീട് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തില്‍ ലഭിച്ച ഒരു പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വെട്ടിപ്പ് കണ്ടെത്തിയത്.

Read More

മനാമ: ബഹ്റൈനിലുടനീളം സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകളുമായി അഫിലിയേറ്റ് ചെയ്ത 40 പള്ളികള്‍ തുറക്കാനും പുനഃസ്ഥാപിക്കാനും വികസിപ്പിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരം ദാര്‍ കുലൈബിലെ അല്‍ മുന്‍തദാര്‍ പള്ളിയുടെയും ഹമദ് ടൗണിലെ സയ്യിദ സൈനബ് പള്ളിയുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ യൂസഫ് സാലിഹ് അല്‍ സാലിഹ് അറിയിച്ചു.ആരാധനാലയങ്ങളുടെ വികസനം, പരിപാലനം, പുനരുദ്ധാരണം എന്നിവയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പിന്തുണയെയും കിരീടാവകാശിയുടെ തുടര്‍നടപടികളെയും അല്‍ സാലിഹ് അഭിനന്ദിച്ചു.

Read More

താമരശ്ശേരി: അഞ്ചു വര്‍ഷത്തോളം അദ്ധ്യാപികയായി ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കട്ടിപ്പാറ വളവനാനിക്കല്‍ അലീന ബെന്നിക്ക് ഒടുവില്‍ നിയമന അംഗീകാരം.മാര്‍ച്ച് 15നാണ് അലീനയെ എല്‍.പി.എസ്.ടി. ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നല്‍കിയത്. അലീന മരിച്ച് 24 ദിവസത്തിനു ശേഷമാണിത്.ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ശമ്പള സ്‌കെയില്‍ പ്രകാരമുള്ള നിയമനത്തിനു പകരം പ്രതിദിനം 955 രൂപ നിരക്കില്‍ ദിവസവേതന വ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. താമരശ്ശേരി എ.ഇ.ഒ. നിയമന നടപടി അംഗീകരിച്ച് സമന്വയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് അംഗീകാര ഉത്തരവ് മാനേജ്‌മെന്റായ താമരശ്ശേരി രൂപത കോര്‍പറേറ്റ് എജുക്കേഷന്‍ ഏജന്‍സിക്ക് ലഭിച്ചത്.കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിലേക്ക് മാറ്റി നിയമിച്ച 2024 ജൂണ്‍ അഞ്ച് മുതല്‍ മരണം നടന്ന 2025 ഫെബ്രുവരി 19 വരെയുള്ള വേതനവും അനുബന്ധ ആനുകൂല്യങ്ങളും മാത്രമാണ് അലീനയുടെ കുടുംബത്തിനു ലഭ്യമാകുക. അതിനു മുമ്പ് നസ്രത്ത് എല്‍.പി. സ്‌കൂളില്‍ 2019 ജൂണ്‍ 17…

Read More

മനാമ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ബഹ്‌റൈനില്‍ 630 തടവുകാര്‍ക്ക് മാപ്പു നല്‍കിക്കൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു.വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും ഒരു ഭാഗം ശിക്ഷ അനുഭവിച്ചവരും ഇതിലുള്‍പ്പെടുന്നു. മാപ്പു ലഭിച്ചവര്‍ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തില്‍ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയയ്ക്ക് സംഭാവന നല്‍കാനുമുള്ള രാജാവിന്റെ താല്‍പ്പര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

Read More

കോഴിക്കോട്: തിക്കോടിയില്‍ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളം മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു.തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പില്‍ ഷൈജു (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പില്‍ രവി (59), തിക്കോടി പീടികവളപ്പില്‍ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം.കോടിക്കലില്‍നിന്ന് പോയ വള്ളം കാറ്റിലും തിരയിലുംപെട്ട് മറിയുകയായിരുന്നു. ഷൈജു വലയില്‍ കുടുങ്ങിപ്പോയി. കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു വള്ളമെത്തിയാണ് മൂന്നു പേരെയും കരയ്ക്കെത്തിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഷൈജുവിനെ രക്ഷിക്കാനായില്ല.കരയില്‍നിന്ന് 18 കിലോമീറ്ററോളം അകലെയാണ് അപകടമുണ്ടായത്. നിഖിലയാണ് ഷൈജുവിന്റെ ഭാര്യ. പിതാവ്: ശ്രീധരന്‍, മാതാവ്: സുശീല.

Read More

മനാമ: ബഹ്‌റൈനില്‍ ശവ്വാല്‍ മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല കാണുന്നതിനെക്കുറിച്ചുള്ള സാക്ഷ്യങ്ങള്‍ സ്വീകരിക്കാന്‍ 2025 മാര്‍ച്ച് 29ന് (ഹിജ്‌റ 1446 റമദാന്‍ 29) വൈകുന്നേരം ചാന്ദ്രദര്‍ശന സമിതി യോഗം ചേരുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) അറിയിച്ചു.ചന്ദ്രക്കല ദര്‍ശനവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ സാക്ഷ്യങ്ങളോ വിവരങ്ങളോ ഉള്ള വ്യക്തികള്‍ ഉടന്‍ തന്നെ ചാന്ദ്രദര്‍ശന സമിതിയുമായി ബന്ധപ്പെടണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Read More

മനാമ: ഈദുല്‍ ഫിത്തറിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബഹ്‌റൈനിലെ വിപണികളിലും വാണിജ്യ ഔട്ട്ലെറ്റുകളിലും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കന്‍ വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ പരിശോധനാ ഡയറക്ടറേറ്റ് പരിശോധനാ നടപടികള്‍ ശക്തമാക്കി.രാജ്യത്തുടനീളമുള്ള പഴം- പച്ചക്കറി കടകള്‍, ബ്യൂട്ടി സെന്ററുകള്‍, സലൂണുകള്‍, തയ്യല്‍ കടകള്‍, മധുരപലഹാര കടകള്‍, ബേക്കറികള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് കിച്ചണുകള്‍, ഷോപ്പിംഗ് മാളുകള്‍, വാണിജ്യ വിപണികള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.പൗരരുടെയും താമസക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവശ്യവസ്തുക്കളുടെ ലഭ്യത പരിശോധിക്കുക, ഉല്‍പ്പന്ന വിപണനത്തെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലുമുണ്ടോ എന്ന് നിരീക്ഷിക്കുക, വിപണി സ്ഥിരത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നിവയിലാണ് പരിശോധന ശ്രദ്ധ കേന്ദ്രീകരിച്ചത്. പരിശോധനയില്‍ ഏതെങ്കിലും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കും.

Read More

മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സും (എസ്.സി.ഐ.എ) നീതി, ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ് മന്ത്രാലയവും സഹകരിച്ച്, രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ലൈലത്ത് അല്‍ ഖദ്റിന്റെ വാര്‍ഷിക ചടങ്ങും 29ാമത് ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസിന്റെ സമാപന- അവാര്‍ഡ് ദാന പരിപാടിയും നടത്തി.എസ്.സി.ഐ.എ. പ്രസിഡന്റ് ഷെയ്ഖ് അബ്ദുറഹ്‌മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ ഖലീഫ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനും അവാര്‍ഡിനും രക്ഷാകര്‍തൃത്വം വഹിച്ചതിന് ശൈഖ് അബ്ദുറഹ്‌മാന്‍ ബിന്‍ മുഹമ്മദ്, രാജാവിന് നന്ദി പറഞ്ഞു.ഏഴ് മത്സര വിഭാഗങ്ങളിലായി 105 പുരുഷ വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. കുടുംബ ഖുര്‍ആന്‍ സമ്മാനം, ഏറ്റവും പ്രായം കൂടിയ പങ്കാളികള്‍ക്കും ഏറ്റവും പ്രായം കുറഞ്ഞ പങ്കാളികള്‍ക്കും വ്യക്തിഗത സമ്മാനങ്ങള്‍, മികച്ച പ്രാദേശിക ഖുര്‍ആന്‍ മത്സര സമ്മാനമായ ദാവൂദിന്റെ ഫ്‌ളൂട്ട് പാരായണത്തിലെ മികവിനുള്ള സമ്മാനം എന്നിവയും ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ ഖുര്‍ആന്‍ മെമ്മറൈസേഷന്‍ സെന്ററിന് മികച്ച ഖുര്‍ആന്‍…

Read More

മനാമ: ബഹ്‌റൈനിലെ ഈദുല്‍ ഫിത്തര്‍ നമസ്‌കാര ഇടങ്ങളിലെ ഒരുക്കങ്ങള്‍ സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.മുഹമ്മദ് നബി(സ)യുടെ സുന്നത്ത് പാലിച്ചുകൊണ്ട് രാജ്യത്തിന്റെ എല്ലാ ഗവര്‍ണറേറ്റുകളിലും ആരാധകരെ സ്വാഗതം ചെയ്യാനായി മൈതാനങ്ങള്‍ തുറന്നിരിക്കുമെന്ന് അല്‍ ഹജേരി പറഞ്ഞു. ആരാധനയ്ക്കനുയോജ്യമായ അന്തരീക്ഷം നല്‍കാനും ഈ സുന്നത്ത് സംരക്ഷിക്കാനും പള്ളികളും തുറസ്സായ പ്രാര്‍ത്ഥനാ സ്ഥലങ്ങളും സജ്ജീകരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായാണ് ഈ ഒരുക്കങ്ങള്‍.ഈദുഅല്‍ ഫിത്തര്‍ പ്രാര്‍ത്ഥനാ മൈതാനങ്ങളുടെ ഒരുക്കങ്ങള്‍ ഉറപ്പാക്കുകയും ആരാധകര്‍ക്ക് അനായാസമായും ആത്മീയ അന്തരീക്ഷത്തിലും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന തരത്തില്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയുമാണ് തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സന്ദര്‍ശനവേളയില്‍ പരവതാനികള്‍, ഓഡിയോ, ഇലക്ട്രോണിക് സംവിധാനങ്ങള്‍, വൈദ്യുത സുരക്ഷ, സുഗമമായ…

Read More

മനാമ: ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രിക്‌സ് (ഫോര്‍മുല 1) സംഘടിപ്പിക്കുന്നതിനുള്ള സുരക്ഷാ ഡയറക്ടറേറ്റുകളുടെ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും സംബന്ധിച്ച തുടര്‍നടപടികളെക്കുറിച്ച് പൊതു സുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന്‍ അല്‍ ഹസ്സന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഏകോപനസമിതി യോഗം ചര്‍ച്ച ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍മാരും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു. ഈ ആഗോള പരിപാടിയുടെ വിജയകരമായ ആതിഥേയത്വം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ തയ്യാറെടുപ്പുകളുടെയും ആവശ്യമായ ക്രമീകരണങ്ങളുടെയും തുടര്‍നടപടികളുടെ ഭാഗമായിരുന്നു യോഗമെന്ന് പൊതു സുരക്ഷാ മേധാവി പറഞ്ഞു. ബഹ്റൈന് ഈ പരിപാടി സംഘടിപ്പിക്കുന്നതില്‍ രണ്ടു പതിറ്റാണ്ടിലേറെ പരിചയമുണ്ട്. ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരിപാടി നടത്താന്‍ ഈ പരിചയം ബന്ധപ്പെട്ട അധികൃതരെ പ്രാപ്തരാക്കിയിട്ടുമുണ്ട്.ഈ ആഗോള കായികമേളയുടെ വിജയം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും നടത്തിയ ശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

Read More