- ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
- ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം
- കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; ‘മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു’
- ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
Author: news editor
ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ടൗണ്‍ഷിപ്പിലേക്ക് സമ്മതപത്രം നല്‍കാനുള്ളത് 4 പേര് കൂടി
കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് ഇനി സമ്മതപത്രം നല്‍കാനുള്ളത് നാലു പേര് മാത്രം.രണ്ടാംഘട്ട 2-എ, 2- ബി പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് സമ്മതപത്രം നല്‍കാനുള്ള അവസാന ദിവസമായ ഇന്ന് 20 പേരാണ് സമ്മതപത്രം കൈമാറിയത്. ഒന്നാംഘട്ട ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട 242 പേര് സമ്മതപത്രം നല്‍കിയിരുന്നു. രണ്ടാംഘട്ട 2- എയില്‍ ഉള്‍പ്പെട്ട 87 ആളുകള്‍ സമ്മതപത്രം കൈമാറി. 2- ബിയില്‍ ഉള്‍പ്പെട്ട 69 ആളുകളാണ് സമ്മതപത്രം കൈമാറിയത്. ഗുണഭോക്താക്കളുടെ പട്ടികയില്‍ ആകെ 402 പേരാണുള്ളത്. ഇതില്‍ ടൗണ്‍ഷിപ്പില്‍ വീടിനായി സമ്മതപത്രം നല്‍കിയത് 289 ആളുകളാണ്. സാമ്പത്തിക സഹായത്തിനായി 109 പേരും സമ്മതപത്രം കൈമാറി. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 410 വീടുകള്‍ നിര്‍മിക്കാനാണ് ഊരാളുങ്കലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. നാല് പേര് കൂടി സമ്മതപത്രം നല്കിയാലും 293 വീടുകളേ നിര്മിക്കേണ്ടിവരൂ.അതേസമയം, എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ നിര്‍മാണം തുടങ്ങാനായില്ല. ഇന്ന് കേസ്…
മനാമ: ഡിജിറ്റല്‍ യുഗത്തിനനുസരിച്ച് അദ്ധ്യാപന രീതികള്‍ നവീകരിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി ബഹ്റൈനിലെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളില്‍ എ.ഐ, വെര്‍ച്വല്‍ പഠന സംവിധാനങ്ങള്‍ വരുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ത്രിമാന മോഡലിംഗ്, വെര്‍ച്വല്‍ റിയാലിറ്റി എന്നിവ ഇതിലുള്‍പ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക്ക് ജുമ പാര്‍ലമെന്റില്‍ അറിയിച്ചു. സ്കൂളുകളുടെ ഡിജിറ്റല്‍ മാറ്റത്തെക്കുറിച്ചും അതിനുള്ള സാങ്കേതിക ആവശ്യങ്ങളെക്കുറിച്ചുമുള്ള ഡോ. മുനീര്‍ സെറൂറിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.ക്ലാസ് മുറികളിലും അതിനപ്പുറത്തും പഠനത്തെ പിന്തുണയ്ക്കാന്‍ സ്കൂളുകള്‍ക്ക് ഇന്ററാക്ടീവ് സോഫ്റ്റ് വെയര്‍ വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അദ്ധ്യാപകര്‍ക്ക് കൂടുതല്‍ ദൃശ്യപരവും ആകര്‍ഷകവുമായ രീതിയില്‍ പാഠങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്വയംപഠനത്തിന് പുതിയ ഉപകരണങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മനാമ: 2025 ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ മോട്ടോര്‍ സ്പോര്‍ട്സിന്റെ മുന്നോടിയായി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (ബി.ഐ.സി) ബിയോണ് മണി എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ആരംഭിച്ചു.മാര്‍ച്ച് 31ന് ആരംഭിച്ച എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ഏപ്രില്‍ 9 വരെ പ്രവര്‍ത്തിക്കും. ആദ്യ രണ്ട് ദിവസങ്ങളിലും വാരാന്ത്യത്തിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ അര്‍ദ്ധരാത്രി വരെയും സാധാരണ പ്രവൃത്തിദിനങ്ങളില്‍ വൈകുന്നേരം 6 മുതല്‍ അര്‍ദ്ധരാതി വരെയും തുറന്നിരിക്കും.വിപുലമായ വിനോദപരിപാടികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്റ്റണ്ട് ടീമുകളുടെ പ്രകടനങ്ങള്‍, ഫോര്‍മുല 1 റേസിംഗ് സിമുലേറ്റുകള്, കുടുംബ വിനോദ സംവിധാനങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. പ്രധാന വേദിയില്‍ ഡിജെകളുടെയും പരമ്പരാഗത ബാന്‍ഡുകളുടെയും സംഗീതപ്രകടനങ്ങളും ഫോട്ടോഗ്രാഫി ഏരിയയും കരകൗശല ഗ്രാമവും കുട്ടികള്‍ക്കുള്ള വിനോദ ഇടവുമുണ്ട്.ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ ഏപ്രില്‍ 11ന് തുടങ്ങി 13ന് അവസാനിക്കും.
പെണ്‍കുട്ടിയോടൊപ്പം കാണാതായി പിടിയിലായ യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം കാണാതായി പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍.അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ (18) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് മുട്ടില്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്‍പ്പറ്റ പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ വൈകീട്ട് കോഴിക്കോട്ടുനിന്ന് പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന ഗോകുലിനെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.പെണ്‍കുട്ടിയെ താല്‍ക്കാലിക താമസകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ ശുചിമുറിയില്‍ പോയ ഗോകുല്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോകുലിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
കാസര്‍കോട്: കുമ്പളയില്‍ കഞ്ചാവ് കടത്തു കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി. പ്രജിത്, രാജേഷ് എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ കഴുത്തിനും കൈക്കും പരിക്കേറ്റു.ഉദ്യോഗസ്ഥരെ ആക്രമിച്ച ബംബ്രാണ സ്വദേശി അബ്ദുല്‍ ബാസിതിനെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ പിന്തുടര്ന്നാണ് പിടികൂടിയത്.100 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് അബ്ദുല്‍ ബാസിത്. കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് പ്രതിയെ അന്വേഷിച്ച് എക്സൈസിന്റെ സ്പെഷല്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. വാറന്റുമായെത്തിയ ഉദ്യോഗസ്ഥരെ പ്രതി കമ്പികൊണ്ട് ആക്രമിക്കുകയായിരുന്നു.
മനാമ: മാര്‍ച്ച് 15ന് അമേരിക്കയിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ച ബഹ്റൈന്റെ ഉപഗ്രഹമായ ‘അല്‍ മുന്തര്’ ഭ്രമണപഥത്തില്‍ സ്ഥിരത കൈവരിച്ചതായി ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി (ബി.എസ്.എ) അറിയിച്ചു.ഉപഗ്രഹം അതിന്റെ നിശ്ചിത ഭ്രമണപഥത്തിലെത്തിയ ശേഷമാണ് ആദ്യ സിഗ്നലുകള്‍ ലഭിച്ചത്. ഗ്രൗണ്ട് സ്റ്റേഷന് വഴി നിരവധി സിഗ്നലുകള്‍ ലഭിച്ചു. ഉപഗ്രഹത്തിന്റെ കോര്‍ സിസ്റ്റങ്ങള്‍ നിര്‍ദ്ദിഷ്ട സാങ്കേതിക പാരാമീറ്ററുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്ന ഇന്‍കമിംഗ് ഡാറ്റയുണ്ടായിരുന്നു.’അല്‍ മുന്തര്’ ബഹ്റൈന്‍ അഭിമാനകരമായൊരു പ്രധാന നേട്ടമാണെന്നും ദേശീയ ബഹിരാകാശ ശേഷികള്‍ വികസിപ്പിക്കുന്നതില്‍ പുരോഗതി പ്രകടമാക്കുന്നുണ്ടെന്നും ബി.എസ്.എ. ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് അല്‍ അസീരി പറഞ്ഞു. വിജയകരമായ പ്രാരംഭ ഘട്ടങ്ങള്‍ വൈദഗ്ധ്യമുള്ള ഒരു ടീമിന്റെ കഠിനാധ്വാനത്തെ പ്രതിഫലിപ്പിക്കുകയും കൂടുതല്‍ ബഹിരാകാശ പുരോഗതിക്ക് വേദിയൊരുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ഉടന്‍ തന്നെ സിസ്റ്റം ആക്ടിവേഷന് ആരംഭിച്ചതായും പവര്‍ സിസ്റ്റം ആദ്യം ഓണാക്കുകയും അതുവഴി മറ്റ് സിസ്റ്റങ്ങള്‍…
കണ്ണൂര്‍: ക്ഷേത്രോത്സവത്തിനിടെ കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച പതാകകളുമായി സി.പി.എം. പ്രവര്‍ത്തകരുടെ ആഘോഷം.കൂത്തുപറമ്പ്- കണ്ണൂര്‍ റോഡില്‍ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തന് മഠം ക്ഷേത്രോത്സവാഘോഷത്തിനിടെ നടന്ന കലശ ഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് ബി.ജെ.പി. പ്രവര്ത്തകന് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച കൊടികളുമായി സി.പി.എം. പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനം നടത്തിയത്. കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശപ്രകടനം. പതാകകള്‍ വീശുന്നതിനൊപ്പം പ്രതികളെ പ്രകീര്‍ത്തിക്കുന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു.കണ്ണൂരില്‍ ഉത്സവങ്ങളോടനുബന്ധിച്ച് പാര്‍ട്ടി പതാകകളും മറ്റും ഉപയോഗിച്ചുള്ള ആഘോഷ പരിപാടികള്‍ നടക്കാറുണ്ടെങ്കിലും കൊലക്കേസില്‍ കോടതി ശിക്ഷിച്ച പ്രതികളുടെ ചിത്രങ്ങളുമായുള്ള പ്രകടനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല.കേസില്‍ കോടതി വിധി പറഞ്ഞ ദിവസം കോടതിക്ക് പുറത്തും പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
മലപ്പുറം: മലപ്പുറം കോണോംപാറയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒളവട്ടൂര്‍ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് മലപ്പുറം കോണോംപാറ സ്വദേശി അന്‍വര്‍ അറസ്റ്റിലായത്.കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. റജിലയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അന്‍വറിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് റജില ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റജിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്.
കോഴിക്കോട്: ഇന്ന് സന്ധ്യയ്ക്ക് പൊന്നാനിയില്‍ മാനത്ത് ശവ്വാല്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ റമസാന്‍ വ്രതത്തിന് പര്യവസാനമായി. വ്രതശുദ്ധിയുടെ പുണ്യവുമായി നാളെ (തിങ്കളാഴ്ച) കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കും.ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു. ഒമാനില്‍ നാളെയാണ് പെരുന്നാള്‍.തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാല്‍ വിശ്വാസികള്‍ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികള്‍ പടക്കം പൊട്ടിക്കാനും മൈലാഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകള്‍ക്ക് വിട പറഞ്ഞുകൊണ്ട് ഈദുല്‍ ഫിത്തര്‍ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും.
കോഴിക്കോട്: ഇന്ന് സന്ധ്യയ്ക്ക് പൊന്നാനിയില്‍ മാനത്ത് ശവ്വാല്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ റമസാന്‍ വ്രതത്തിന് പര്യവസാനമായി. വ്രതശുദ്ധിയുടെ പുണ്യവുമായി നാളെ (തിങ്കളാഴ്ച) കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കും.ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു. ഒമാനില്‍ നാളെയാണ് പെരുന്നാള്‍.തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാല്‍ വിശ്വാസികള്‍ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികള്‍ പടക്കം പൊട്ടിക്കാനും മൈലാഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകള്‍ക്ക് വിട പറഞ്ഞുകൊണ്ട് ഈദുല്‍ ഫിത്തര്‍ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും.
