Author: news editor

കണ്ണൂര്‍: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനു പിന്നാലെ കണ്ണൂരിലെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പി. ജയരാജനെ പുകഴ്ത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍.’തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും ഈ സഖാവ് പി.ജെ.’ എന്നെഴുതിയ ജയരാജന്റെ ചിത്രമടക്കമുള്ള ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ‘റെഡ് യങ്‌സ് കക്കോത്ത്’ എന്ന പേരിലാണ് ബോര്‍ഡുകള്‍.കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വരുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ കരുതിയിരുന്നത്. അതുണ്ടായില്ല. പ്രായപരിധി മാനദണ്ഡം കാരണം ജയരാജന് ഇനിയൊരവസരം ഉണ്ടാകാനുമിടയില്ല.സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടം നല്‍കിയില്ലെങ്കിലും കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഒരു വിഭാഗം അനുയായികള്‍ കരുതിയിരുന്നത്. അതുമുണ്ടാകാതെ വന്നതോടെയാണ് ജയരാജനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്.

Read More

മലപ്പുറം: ആശുപത്രിയില്‍ പോകുന്നതിനെ ഭര്‍ത്താവ് എതിര്‍ത്തതിനെ തുടര്‍ന്ന് കോഡൂരില്‍ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. അമ്പലപ്പുഴ സ്വദേശിനി അസ്മയാണ് മരിച്ചത്.അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടകവീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയില്‍ പോയി പ്രസവിക്കുന്നതിന് ഭര്‍ത്താവ് സിറാജ് എതിരായതോടെയാണ് യുവതിക്ക് വീട്ടില്‍ പ്രസവിക്കേണ്ടി വന്നത്.അതിനിടെ, അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനുള്ള നീക്കം പെരുമ്പാവൂര്‍ പോലീസ് ഇടപെട്ട് തടഞ്ഞു. സംശയം തോന്നിയ ആംബുലന്‍സ് ഡ്രൈവര്‍ പോലീസിനെ വിവരമറിയിച്ചതോടെയാണ് മൃതദേഹം സംസ്‌കരിക്കാനുള്ള നീക്കം തടഞ്ഞത്. പോലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Read More

താഷ്‌കന്റ്: ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജി.സി.സി) ഗ്രൂപ്പ് ഓഫ് ലാറ്റിന്‍ അമേരിക്ക ആന്റ് ദി കരീബിയനും (ജി.ആര്‍.യു.എല്‍.എസി.) തമ്മിലുള്ള ഏകോപന യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച് ശൂറ കൗണ്‍സിലിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ജമാല്‍ മുഹമ്മദ് ഫഖ്റോയും പ്രതിനിധി കൗണ്‍സിലിന്റെ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ അബ്ദുല്‍ നബി സല്‍മാന്‍ അഹമ്മദുമാണ് പങ്കെടുത്തത്.ജി.സി.സിയെ പ്രതിനിധീകരിച്ച് യു.എ.ഇ. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗവും ഇന്റര്‍ പാര്‍ലമെന്ററി യൂണിയനിലെ (ഐ.പി.യു) അറബ് ഗ്രൂപ്പിന്റെ പ്രതിനിധിയുമായ ഡോ. അലി അല്‍ നുഐമി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജി.ആര്‍.യു.എല്‍.എസിയെ പ്രതിനിധീകരിച്ച് ഗയാന ദേശീയ അസംബ്ലി സ്പീക്കര്‍ മന്‍സൂര്‍ നാദിര്‍ യോഗത്തില്‍ സംബന്ധിച്ചു.ആഗോള പാര്‍ലമെന്ററി ഫോറത്തില്‍ വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിലൂടെയും ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും പാര്‍ലമെന്ററി ബന്ധം വികസിപ്പിക്കാനുള്ള വഴികള്‍ യോഗം അവലോകനം ചെയ്തു.

Read More

മധുര: സി.പി.എം. ജനറല്‍ സെക്രട്ടറിയായി എം.എ. ബേബിയെ തെരഞ്ഞെടുത്തു. പി.ബി. യോഗത്തില്‍ എം.എ. ബേബിയുടെ പേര് എതിര്‍പ്പില്ലാതെ അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് വോട്ടെടുപ്പില്ലാതെയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്.നേരത്തെ ബേബിയെ എതിര്‍ത്ത ബംഗാള്‍ ഘടകം പിന്നീട് പിന്മാറിയിരുന്നു. ഇ.എം.എസിനു ശേഷം സി.പി.എം. ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന കേരള ഘടകത്തില്‍നിന്നുള്ളയാളാണ് ബേബി.18 അംഗ പൊളിറ്റ് ബ്യൂറോയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. എം.എ. ബേബി, മുഹമ്മദ് സലിം, പിണറായി വിജയന്‍, ബി.വി. രാഘവലു, തപന്‍ സെന്‍, നീലോത്പല്‍ ബസു, രാമചന്ദ്ര ഡോം, എ. വിജയരാഘവന്‍, അശോക് ധാവ്ളെ, എം.വി. ഗോവിന്ദന്‍, യു. വാസുകി, വിജു കൃഷ്ണന്‍, ആര്‍. അരുണ്‍കുമാര്‍, മറിയം ധാവ്ളെ, ജിതേന്‍ ചൗധരി, ശ്രീദീപ് ഭട്ടാചാര്യ, അമ്രാ റാം, കെ. ബാലകൃഷ്ണന്‍ എന്നിവരാണ് പി.ബി. അംഗങ്ങള്‍.മഹാരാഷ്ട്ര, യു.പി. ഘടങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരം നടന്നു. കേന്ദ്ര കമ്മിറ്റിയിലേക്കു മത്സരിച്ച സി.ഐ.ടി.യു. ദേശീയ വൈസ് പ്രസിഡന്റും പാര്‍ട്ടി മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഡി.എല്‍.…

Read More

മനാമ: ബഹ്റൈനില്‍ നാലു വില്ലകളിലെ എയര്‍ കണ്ടീഷനിംഗ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ നീണ്ട കാലതാമസം വരുത്തിയ കമ്പനി 37,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈ സിവില്‍ കോടതി വിധിച്ചു.രണ്ടു വര്‍ഷവും ഏഴു മാസവും കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാതിരുന്നതിനെ തുടര്‍ന്നാണ് വില്ല ഉടമ കോടതിയെ സമീപിച്ചത്. പ്രവൃത്തിയും ഉപകരണങ്ങളുമടക്കം 88,900 ദിനാറിന്റെ കരാറാണ് കമ്പനി എടുത്തിരുന്നത്. ഇതില്‍ 65,808 ദിനാര്‍ നല്‍കിക്കഴിഞ്ഞെന്ന് വാദിഭാഗം അഭിഭാഷക കല്‍തം അല്‍ കുഹേജി കോടതിയെ അറിയിച്ചു.കരാറില്‍ വ്യക്തമായി ഘട്ടം ഘട്ടമായുള്ള പ്രവൃത്തി ഷെഡ്യൂള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. പ്രവൃത്തി വൈകിയതിന് കമ്പനി മാത്രമാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.

Read More

താജിക്- കിര്‍ഗിസ്- ഉസ്‌ബെക്ക് കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു മനാമ: താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ ത്രിരാഷ്ട്ര അതിര്‍ത്തി കണക്ഷന്‍ പോയിന്റ് സ്ഥാപിക്കുന്നതിനും മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ നിത്യ സൗഹൃദത്തിന്റെ പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുന്നതിനുമുള്ള കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.ഈ നീക്കം മൂന്ന് രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണവും തന്ത്രപരമായ പങ്കാളിത്തവും വര്‍ധിപ്പിക്കുമെന്നും പ്രാദേശിക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുമെന്നും മന്ത്രാലയം പ്രത്യാശിച്ചു.

Read More

കല്‍പ്പറ്റ: ആദിവാസി യുവാവ് ഗോകുലിനെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.സംഭവസമയത്ത് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ദീപ, സി.പി.ഒ. ശ്രീജിത്ത് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര സസ്‌പെന്‍ഡ് ചെയ്തത്. സുരക്ഷ ഉറപ്പാക്കുന്നതില്‍ അനാസ്ഥയുണ്ടായി എന്ന കാരണത്താലാണ് സസ്‌പെന്‍ഷന്‍.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് അമ്പലവയല്‍ സ്വദേശിയായ ഗോകുലിനെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കാണാതായ മുട്ടില്‍ സ്വദേശിയായ പെണ്‍കുട്ടിയെയും ഗോകുലിനെയും തിങ്കളാഴ്ച വൈകീട്ടാണ് കോഴിക്കോട്ടുനിന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സഖിയിലേക്ക് മാറ്റുകയും ഗോകുലിനെ സ്റ്റേഷനില്‍ തന്നെ നിര്‍ത്തുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.45ന് ശുചിമുറിയില്‍ പോയ ഗോകുല്‍ തിരികെ വരാതായതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

നിലമ്പൂര്‍: മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും ഈഴവര്‍ക്ക് മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാനാവില്ലെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി. യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം.ഈഴവര്‍ക്ക് മലപ്പുറത്ത് തൊഴിലുറപ്പ് മാത്രമേയുള്ളൂ. പിന്നോക്ക വിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളേജോ ഹയര്‍സെക്കന്‍ഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തി യന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നോക്ക വിഭാഗക്കാര്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞത് ഇവിടുത്തെ പിന്നോക്കക്കാരുടെ സ്വപ്നങ്ങളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടും (ഐ.സി.ആര്‍.എഫ്) ബ്ലഡ് ഡോണേഴ്‌സ് കേരളയും (ബി.ഡി.കെ) സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.വെള്ളിയാഴ്ച സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ (എസ്.എം.സി) നടന്ന ക്യാമ്പില്‍ 55 പേര്‍ രക്തബാങ്കിലേക്ക് രക്തം ദാനം ചെയ്തു.

Read More

കല്‍പ്പറ്റ: ആദിവാസി യുവാവ് ഗോകുലിനെ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആദിവാസി സംഘടനകള്‍ പ്രത്യക്ഷ സമരത്തിലേക്ക്. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരമാരംഭിക്കാനാണ് തീരുമാനം.ഗോകുലിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആദിവാസികള്‍ക്കെതിരെയുള്ള അക്രമ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. 10ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.ഗോകുലിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസ്സിലാക്കിയിട്ടും പോക്‌സോ കേസടക്കം ചുമത്താനാണ് പോലീസ് നീക്കം നടത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. പോക്‌സോ കേസില്‍ പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പനമരത്തും ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഗോകുലിനെ കാണാതായതിന് പിന്നാലെ പോലീസ് അമ്പലവയലിലെ ഊരിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.അതേസമയം ഗോകുലിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച കല്‍പ്പറ്റ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ മൊഴിയെടുത്തു. ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറിയിലും പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സംഘം…

Read More