- ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
- ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം
- കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; ‘മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു’
- ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
Author: news editor
മനാമ: ബഹ്റൈന്‍ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ റോയല്‍ ബഹ്റൈന്‍ വ്യോമസേനയുടെ (ആര്.ബി.എ.എഫ്) ആസ്ഥാനം സന്ദര്‍ശിച്ചു.ഇസ വ്യോമതാവളത്തിലെത്തിയ അദ്ദേഹത്തെ ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ സ്വീകരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി, ആര്.ബി.എഎ.ഫ്. കമാന്‍ഡര്‍ എയര്‍ വൈസ് മാര്‍ഷല്‍ ഷെയ്ഖ് ഹമദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും രാജാവിനെ സ്വീകരിക്കാനെത്തിയിരുന്നു.ബി.ഡി.എഫിന്റെ വിവിധ യൂണിറ്റുകളുടെയും ശേഷികളുടെയും തുടര്‍ച്ചയായ മെച്ചപ്പെടുത്തലിന്റെ ഭാഗമായി പുതുതായി വാങ്ങിയ ആഗോളതലത്തില്‍ ഏറ്റവും നൂതനമായവയില്പെട്ട യുദ്ധവിമാനങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് രാജാവ് സന്ദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന്, അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് സേനയെ കൂടുതല്‍ നവീകരിക്കുന്നതിനുള്ള നിലവിലെ…
മനാമ: 2024ലെ സ്കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകളില്‍ മൂന്നെണ്ണം നേടിക്കൊണ്ട് ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളം നേട്ടങ്ങളുടെ റെക്കോര്‍ഡിലേക്ക് ഒരു പുതിയ നേട്ടം കൂടി ചേര്‍ത്തു.മിഡില്‍ ഈസ്റ്റിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, പ്രതിവര്‍ഷം 25 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തില്‍ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, 510 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്കുന്ന ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്നിവയ്ക്കുള്ള അവാര്‍ഡുകളാണ് ബഹ്റൈന്‍ വിമാനത്താവളത്തിന് ലഭിച്ചത്.2025ലെ സ്കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകളില്‍ ബഹ്റൈന്‍ വിമാനത്താവളം നിരവധി മികച്ച റാങ്കിംഗുകള്‍ നേടിയിട്ടുണ്ട്. പ്രതിഫലിപ്പിക്കുന്ന ഏറ്റവും മികച്ച കുടുംബ സൗഹൃദ വിമാനത്താവള വിഭാഗത്തില്‍ വിമാനത്താവളം ആഗോളതലത്തില്‍ അഞ്ചാം സ്ഥാനവും നേടി.ഏപ്രില്‍ 9ന് സ്പെയിനിലെ മാഡ്രിഡില്‍ നടന്ന പാസഞ്ചേഴ്സ് ടെര്‍മിനല്‍ എക്സ്പോയില്‍ നടന്ന വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് ദാനച്ചടങ്ങിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. വിമാനത്താവള നടത്തിപ്പ് കമ്പനിയായ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി(ബി.എ.സി)യിലെ ഫെസിലിറ്റി മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ഇയാദ് ഇസ്മായീല്‍ അവാര്‍ഡ് സ്വീകരിച്ചു.
ബഹ്റൈന്‍ വിമാനത്താവള നവീകരണ പദ്ധതി: ബി.എ.സിക്കും എ.ഡി.എഫ്.ഡിക്കും അബ്ദുലത്തീഫ് അല്‍-ഹമദ് വികസന പുരസ്കാരം
മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നവീകരണ പദ്ധതിയിലെ സംയുക്ത നേട്ടത്തിനുള്ള അംഗീകാരമായി വിമാനത്താവള നടത്തിപ്പ് കമ്പനിയായ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി(ബി.എ.സി)ക്കും അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്മെന്റി(എ.ഡി.എഫ്.ഡി)നും അറബ് ലോകത്തെ മികച്ച വികസന പദ്ധതിക്കുള്ള 2024ലെ അബ്ദുലത്തീഫ് വൈ. അല്‍-ഹമദ് വികസന പുരസ്കാരം ലഭിച്ചു.അറബ് ഫണ്ട് ഫോര്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ ഡെവലപ്മെന്റ് കുവൈത്തില്‍ നടത്തിയ അറബ് ധനകാര്യ സ്ഥാപനങ്ങളുടെ വാര്‍ഷിക സംയുക്ത യോഗത്തില്‍ എ.ഡി.എഫ്.ഡി. ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സുവൈദിക്കും ബി.എ.സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് യൂസഫ് അല്‍ ബിന്ഫലാഹിനും അവാര്‍ഡ് സമ്മാനിച്ചു.വിമാനത്താവള നവീകരണ പദ്ധതി സമയബന്ധിതമായും അനുവദിച്ച 1.1 ബില്യണ്‍ യു.എസ്. ഡോളര്‍ ബജറ്റിനുള്ളിലും പൂര്‍ത്തിയാക്കി. ഇത് പ്രാദേശിക അടിസ്ഥാനസൗകര്യ വികസനത്തില്‍ ഒരു നാഴികക്കല്ലാണ്.2021ല്‍ നവീകരണം പ്രവര്‍ത്തനക്ഷമമായതുമുതല്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരമെന്ന് അല്‍ ബിന്‍ഫലാഹ് പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ…
കണ്ണൂര്‍: കണ്ണൂരിലെ അഴീക്കോട് മീന്‍കുന്നില്‍ യുവതിയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മീന്‍കുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തില്‍ ഹൗസില്‍ ഭാമ (44), ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. മക്കളെ കിണറ്റിലെറിഞ്ഞതിനു ശേഷം അമ്മയും കിണറ്റില്‍ ചാടിയതാണെന്നാണ് സൂചന.മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. പുലര്‍ച്ചെ രണ്ടു മണിയോടെ ഇവരെ കാണാതായിരുന്നു. രാവിലെ അയല്‍വാസികളാണ് കിണറ്റില്‍ മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് രമേഷ് ബാബു ഇന്നലെ ചാലിലെ വീട്ടിലായിരുന്നു. എ.എസ്.പി. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
മനാമ: ബഹ്റൈനില്‍ സമാധാന സംസ്കാരം മുന്നോട്ട് കൊണ്ടുപോകുന്നതിലും മനുഷ്യരാശിയുടെ കൂടുതല്‍ ഏകീകൃതവും സമൃദ്ധവുമായ ഭാവിക്കായി സഹിഷ്ണുതയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും യുവാക്കളെ സ്വാധീനമുള്ള നേതാക്കളാക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.’കിംഗ് ഹമദ് ലീഡര്‍ഷിപ്പ് ഇന്‍ കോഎക്സിസ്റ്റന്‍സ് പ്രോഗ്രാം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഫെയ്ത്ത് ഇന്‍ ലീഡര്‍ഷിപ്പുമായും 1928 ഇന്‍സ്റ്റിറ്റ്യൂട്ടുമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. സമാധാന നിര്‍മ്മാതാക്കളായും സഹിഷ്ണുതയുടെ അംബാസഡര്‍മാരായും സമാധാനപരവും സുസ്ഥിരവുമായ സമൂഹങ്ങളുടെ വികസനത്തിന് സജീവമായി സംഭാവന നല്‍കുന്നവരായും പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നേതൃത്വപരമായ കഴിവുകള്‍ യുവാക്കളെ സജ്ജരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.സഹിഷ്ണുത, ഐക്യം, മതാന്തര സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ വിദ്യാഭ്യാസം, സംസ്കാരം, പരിശീലനം എന്നിവയ്ക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ കലാകാരനായ സര് ബ്രയാന്‍ ക്ലാര്‍ക്കിന്റെ സ്മാരക സ്റ്റെയിന്-ഗ്ലാസ് കലാസൃഷ്ടിയായ ‘കോണ്‍കോര്‍ഡിയ’ അനാച്ഛാദനം ചെയ്തു. പരിപാടിയില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് പങ്കെടുത്തു.രാജ്യത്തിന്റെ ദീര്‍ഘകാല അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതില്‍ സര്‍ഗ്ഗാത്മകതയും നവീകരണവും വളര്‍ത്തിയെടുക്കുന്നത് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് സല്മാന് ബിന്‍ ഹമദ് രാജകുമാരന് പറഞ്ഞു. ഇക്കാര്യത്തില്‍ കലയും സംസ്കാരവും പൊതു ഇടങ്ങളില്‍ സംയോജിപ്പിക്കുന്നത് അവയുടെ സൗന്ദര്യാത്മക മൂല്യവും സന്ദര്‍ശകരുടെയും യാത്രക്കാരുടെയും അനുഭവവും വര്‍ദ്ധിപ്പിക്കും.ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിലും പ്രമുഖ വിമാനത്താവള റേറ്റിംഗ് ഏജന്‍സികളുടെ വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരത്തിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസം: എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ന്യായവില നിര്‍ണയിക്കുന്നതില്‍ അപാകതയെന്ന് സര്‍ക്കാര്‍ കോടതിയില്‍
കല്‍പ്പറ്റ/കൊച്ചി: വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ന്യായവില നിര്‍ണയിക്കുന്നതില്‍ അപാകതയുണ്ടായെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.26 കോടി രൂപയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായി സര്‍ക്കാര്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ ന്യായവിലയില്‍ മാറ്റം വന്നതോടെ ഇത് 42 കോടി രൂപയായി മാറുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം തുക കൈമാറാമെന്നും അറിയിച്ചു.നഷ്ടപരിഹാരമായി സര്‍ക്കാര്‍ നിശ്ചയിച്ച തുക അപര്യാപ്തമാണെന്ന് എസ്റ്റേറ്റ് ഉടമ കോടതിയെ അറിയിച്ചു. സ്ഥലത്തിന്റെ ശരിയായ വിലയല്ല ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. 549 കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ഉടമ കോടതിയെ അറിയിച്ചു. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് സ്ഥലം ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാദം കേട്ട കോടതി നാളെ വിധി പറയും.മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിട്ട് 15 ദിവസമായിട്ടും കോടതി വ്യവഹാരം നീണ്ടതിനാല്‍ ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങാനായില്ല. തറക്കല്ലിട്ട് തൊട്ടടുത്ത ദിവസം തന്നെ നിര്‍മാണം തുടങ്ങാനായിരുന്നു നീക്കം. ഇതിനിടെയാണ് കോടതിയില്‍…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്. കോഴിക്കോട്ടെ 83കാരനായ വയോധികനില്‍നിന്ന് സൈബര്‍ തട്ടിപ്പ് സംഘം 8.8 ലക്ഷം രൂപ തട്ടിയെടുത്തു.വെസ്റ്റ് ഹില്‍ സ്വദേശിയായ വയോധികന് മുംബൈയിലെ സൈബര്‍ ക്രൈം പോലീസ് ഡപ്യൂട്ടി കമ്മിഷണര്‍ എന്ന പേരിലാണ് ഫോണ്‍ വന്നത്. വയോധികന് മുമ്പ് മുംബൈയില്‍ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്നു. മുംബൈയില്‍ ജോലി ചെയ്ത സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്നു പറഞ്ഞാണ് തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്.കേസിന്റെ ആവശ്യത്തിനായി ബാങ്ക് രേഖകള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ബാങ്ക് രേഖകള്‍ കൈക്കലാക്കിയ സംഘം അക്കൗണ്ടില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എലത്തൂര്‍ പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
മനാമ: ബഹ്റൈനിലെ അറാദില്‍ രണ്ടുപേരുടെ മരണത്തിനും ആറുപേര്‍ക്ക് പരിക്കേല്‍ക്കുന്നതിനുമിടയാക്കിയ റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ സ്ഫോടനത്തില്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം പൂര്‍ത്തിയാക്കി. ഗുരുതരമായ സുരക്ഷാലംഘനമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍ റസ്റ്റോറന്റ് ഉടമയെ വിചാരണ ചെയ്യും.സ്ഥാപനത്തിന്റെ ഉത്തവാദിത്തമുള്ള വ്യക്തി നിര്‍ണായക സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായും നിര്‍ബന്ധിത ഉപകരണങ്ങള്‍ സ്ഥാപിച്ചില്ലെന്നും മുഹറഖിലെ പ്രോസിക്യൂഷന് ഉപമേധാവി പറഞ്ഞു. സിവില്‍ ഡിഫന്‍സ് അധികൃതരില്‍നിന്ന് അനുമതി ലഭിക്കുന്നതിനു മുമ്പ് നിയമവിരുദ്ധമായാണ് സ്ഥാപനം തുറന്നത്. താഴത്തെ നിലയിലെ വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ ശക്തമായ സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. അകത്തുണ്ടായിരുന്നവര്‍ക്ക് ഒരുതരത്തിലും രക്ഷപ്പെടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.റസ്റ്റോറന്റ് ഉടമയ്ക്കെതിരെ കുറ്റപത്രം തയാറാക്കി വിചാരണയ്ക്കായി ക്രിമിനല്‍ കോടതിയിലേക്ക് അയച്ചിട്ടുണ്ട്.
മലപ്പുറം: ചട്ടിപ്പറമ്പിലെ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയില്‍. അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്.അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.വീട്ടില്‍വെച്ച് പ്രസവിക്കാന്‍ അസ്മയെ നിര്‍ബന്ധിച്ചുവെന്നാണ് സിറാജുദ്ദീനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്.അസ്മയുടെ നേരത്തെയുള്ള നാലു പ്രസവത്തില്‍ രണ്ടു പ്രസവം വീട്ടിലാണ് നടന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സിറാജുദ്ദീനെ സഹായിച്ചവരെക്കുറിച്ചും തെളിവ് നശിപ്പിക്കലിലും അന്വേഷണം നടത്തുമെന്ന് എസ്.പി. നേരത്തെ അറിയിച്ചിരുന്നു.
