- പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ
- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
Author: News Desk
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്‌റൈൻ അവരുടെ വാർഷിക വേനൽക്കാല അവബോധ പരിപാടി – തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 ആരംഭിച്ചു. 2025 ജൂൺ 15 മുതൽ ആരംഭിക്കുന്ന മൂന്ന് മാസത്തെ കൊടും വേനലിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി ചേർന്ന്, ഐസിആർഎഫ് ബഹ്‌റൈൻ വിവിധ ജോലിസ്ഥലങ്ങളിൽ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്യും. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. 2025 ജൂൺ 21 ശനിയാഴ്ച സല്ലാക്കിലെ സെബാർകോ വർക്ക്‌സൈറ്റിൽ നടന്ന ആദ്യ പരിപാടിയിൽ ഏകദേശം 500 തൊഴിലാളികൾ പങ്കെടുത്തു. ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ അതിഥികളായി എത്തിയ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ക്യാപ്റ്റൻ നൂറ ഫുവാദ് അൽ തമീമി, മിസ് നെദൽ അബ്ദുള്ള അൽ അലവി, മുഹമ്മദ് എ റസൂൽ അൽ സബാഹ്, ഹുസൈൻ ഇസ്മായീൽ…
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തക യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്എസ് -സിപിഎം സഹകരണ വിവാദ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. വിവാദങ്ങളില്ലാത്ത പ്രചാരണ കാലമായിരുന്നു നിലമ്പൂരിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയമോ തോൽവിയോ പ്രശ്നമാക്കുന്നില്ലെന്നും പരമ്പരാഗത യുഡിഎഫ് മണ്ഡലമാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളും സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് യോഗത്തിൽ പങ്കെടുത്തത്. തിരുവനന്തപുരത്തായിരുന്നു യോഗം നടന്നത്. തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രവർത്തന മാർഗരേഖയായിരുന്നു യോഗത്തിന്‍റെ അജണ്ട. ഇതിലാണ് എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. തോന്നിവാസം വിളിച്ച് പറയരുതെന്നും തെരഞ്ഞെടുപ്പ് കാലത്ത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.11 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പുണ്ട്.മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
ഇന്നലെ ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കാനാണ് നീക്കമെങ്കില്‍ ഇറാന്‍ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്. ആണവകരാര്‍ ഒപ്പുവയ്ക്കാന്‍ ഇറാന് 60 ദിവസം സമയം അനുവദിച്ചിരുന്നുവെന്നും ഇറാന്റെ ആണവപ്ലാന്റുകള്‍ നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു. ഇറാനിലെ ഭരണമാറ്റം ആയിരുന്നില്ല ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യം വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ധരാത്രി നടത്തിയ അപ്രതീക്ഷിത ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. (Pentagon chief Pete Hegseth on Operation Midnight Hammer) ഇറാന്റെ ആണവ നീക്കങ്ങളെ തടയുക മാത്രമായിരുന്നു ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇറാനിയന്‍ സൈനികര്‍ക്കോ പൗരന്മാര്‍ക്കോ എതിരെയുള്ള ആക്രമണം അമേരിക്ക പദ്ധതിയിട്ടിരുന്നില്ല. ആണവ കേന്ദ്രങ്ങള്‍ കൃത്യമായി തന്നെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവനിലയങ്ങള്‍ നശിപ്പിക്കാന്‍ 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും രണ്ട് ബി ടു ബോംബര്‍ വിമാനങ്ങളുമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍…
താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അഡ്‌ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബാബുരാജിനെതിരെ പീഡന ആരോപണങ്ങളും കേസുകളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു കൂട്ടം അംഗങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ( election in AMMA soon after mohanlal clarifys his stand) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അമ്മയുടെ പുതിയ ഭാരവാഹികള്‍ ആരാണെന്നതിനെക്കുറിച്ച് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചര്‍ച്ചകള്‍ നടന്നത്. 500ലേറെ അംഗങ്ങളുള്ള സംഘടനയിലെ പകുതി അംഗങ്ങള്‍ പോലും ഇന്നത്തെ യോഗത്തില്‍ എത്തിയിരുന്നില്ല. മുഴുവന്‍ അംഗങ്ങളുടേയും പിന്തുണ ഇല്ലാതെ താന്‍ പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചുനിന്നു. സീനിയര്‍ അംഗങ്ങള്‍ ഉള്‍പ്പെടെ മോഹന്‍ലാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങിയില്ല. ഒരാളുടെയെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ടാകില്ല എന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
മനാമ: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ബഹ്റൈന്‍ പൗരര്‍ ജാഗ്രത പാലിക്കണമെന്നും ശക്തമായ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) അഭ്യര്‍ത്ഥിച്ചു.ദേശീയ ഐക്യത്തിന്റെയും സാമൂഹിക സ്ഥിരതയുടെയും പ്രാധാന്യം കൗണ്‍സില്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ചിന്താപൂര്‍വ്വമായ പെരുമാറ്റവും പൊതു ക്രമം സംരക്ഷിക്കാനുള്ള കൂട്ടായ പ്രതിബദ്ധതയുമുണ്ടാകണം. ഭിന്നതയ്ക്ക് കാരണമാകുന്നതോ പൊതു സമാധാനം തകര്‍ക്കുന്നതോ ആയ കിംവദന്തികളിലേക്കോ ആഹ്വാനങ്ങളിലേക്കോ വലിച്ചിഴക്കപ്പെടുന്ന് ദേശീയ ഐക്യത്തിനും സാമൂഹിക സ്ഥിരതയ്ക്കും ഭീഷണിയാകും. അപ്രതീക്ഷിത പ്രത്യാഘാതങ്ങളുണ്ടാക്കുന്നതോ ദേശീയ ഐക്യത്തെ അപകടപ്പെടുത്തുന്നതോ ആയ പ്രതിലോമകരമായ പെരുമാറ്റത്തില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം.ഈ നിര്‍ണായക സമയത്ത് ഐക്യദാര്‍ഢ്യത്തിന്റെയും പരസ്പര ഉത്തരവാദിത്തത്തിന്റെയും മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും സജീവമായ പങ്ക് വഹിക്കാന്‍ മതനേതാക്കളോടും പ്രസംഗകരോടും സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളോടും കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
വ്യാജ ടെന്‍ഡര്‍ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: ബഹ്‌റൈനിലെ കമ്പനികളോട് ആഭ്യന്തര മന്ത്രാലയം
മനാമ: പ്രശസ്ത സ്ഥാപനങ്ങളുടെ പേരില്‍ ടെന്‍ഡറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വാജ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ബഹ്‌റൈനിലെ കമ്പനികള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.’റീഫണ്ടബിള്‍ രജിസ്‌ട്രേഷന്‍ ഫീസ്’ എന്ന പേരില്‍ പണം കൈമാറാന്‍ ആവശ്യപ്പെട്ട് വഞ്ചിക്കുന്ന വ്യാജ സന്ദേശങ്ങളാണ് ഇതിലധികവുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ സൈബര്‍ ക്രൈം യൂണിറ്റ് വ്യക്തമാക്കി.വലിയ തോതിലുള്ള ടെന്‍ഡറുകള്‍ നടക്കുന്നുണ്ടെന്ന് സ്വീകര്‍ത്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി ഏറെ ശ്രദ്ധാപൂര്‍വം തയാറാക്കുന്ന സന്ദേശങ്ങളാണ് ഇവയെന്ന് സൈബര്‍ ക്രൈം യൂണിറ്റ് അറിയിച്ചു.
മനാമ: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിന്റെ ഒരു ഭാഗത്തും ബഹ്‌റൈന്‍ ഇല്ലെന്ന് ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ വ്യക്തമാക്കി.നമുക്കു ചുറ്റും നടക്കുന്ന യുദ്ധത്തില്‍ ബഹ്‌റൈന്‍ ഭാഗമല്ലെന്നും ഈ സംഘര്‍ഷത്തിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കാന്‍ അനുവദിക്കില്ലെന്നും ഒരു ഉന്നതതല യോഗത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യം കെട്ടിപ്പടുത്ത സമാധാനം, സ്ഥിരത, ഐക്യം എന്നിവ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശൂറ കൗണ്‍സിലിലെയും പ്രതിനിധി സഭയിലെയും അംഗങ്ങള്‍, മന്ത്രിമാര്‍, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍, മറ്റു വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
മനാമ: സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്റെ (സി.ബി.ബി) ഉന്നത തസ്തികകളിലേക്ക് ഏഴു സ്ത്രീകള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി. ഇതോടെ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് തസ്തികകളില്‍ വനിതകളുടെ എണ്ണം പുരുഷന്‍മാരേക്കാള്‍ അധികമായി.ഇവരടക്കം മൊത്തം 13 പേര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. സ്ഥാനക്കയറ്റങ്ങള്‍ ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ ഉയര്‍ന്ന തസ്തികകളില്‍ വനിതാ പ്രാധിനിധ്യം കുറവാണ്. ഈ സാഹചര്യത്തിലാണ് ശ്രദ്ധേയമായ ഈ നിയമനം.ലിക്വിഡിറ്റിയും സോവറിന്‍ ക്രെഡിറ്റും കൈകാര്യം ചെയ്യുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന മോണിറ്ററി ഓപ്പറേഷന്‍സ് ആന്റ് ഗവണ്‍മെന്റ് ഡെബ്റ്റ് മാനേജ്‌മെന്റ് ഡയരക്ടറേറ്റിന്റെ മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയത് അഫാഫ് ഖലീഫ ഖല്‍ഫാനാണ്. ഫാത്തിമ ഹസന്‍ അക്തര്‍സാദ (ലൈസന്‍സിംഗ് ആന്റ് റെഗുലേറ്ററി വിഭാഗം), സാറ ഖാലിദ് ഖ്വായിദ് (ആന്റി ഫിനാന്‍ഷ്യല്‍ ക്രൈം ഡയറക്ടറേറ്റ്) തുടങ്ങിയ വനിതകളാണ് മറ്റുള്ളവര്‍.രാജ്യത്തെ പ്രതിഭകളെയും സ്ഥാപനത്തിന്റെ ശേഷിയെയും ശാക്തീകരിക്കാനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമാണിതെന്ന് സി.ബി.ബി. ഗവര്‍ണര്‍ ഖാലിദ് ഹുമൈദാന്‍ പറഞ്ഞു.
കൽപ്പറ്റ: വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പിടിയിൽ. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിനെ പേരാമ്പ്രയിലെ വാടക വീട്ടിൽനിന്ന് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആയി ജോലിചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേന രോഗികളെ ചികിത്സിച്ചു വരികയായിരുന്നുവെന്നാണ് വിവരം. അമ്പലവയൽ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ കഴിയുകയായിരുന്ന ജോബിനെ പോലീസ് പിടികൂടിയത്. പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലും നിരവധി സ്വകാര്യ ആശുപത്രികളിൽ ജോബിൻ നഴ്‌സ് ആയി ജോലിചെയ്തിട്ടുണ്ട്.