Author: News Desk

കോട്ടയം: ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് കൊട്ടാരക്കരയിൽ വെച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവം കേരളത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ സുധാകരന്‍ എംപി അഭിപ്രായപ്പെട്ടു. ഒരുകാലത്ത് ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജന ആരോഗ്യരംഗം നമ്മുടെ മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. പാവപ്പെട്ടവരുടെ അതുരാലയമായ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നടന്ന ഈ ദാരുണ സംഭവത്തില്‍ നിന്ന് ആരോഗ്യവകുപ്പിന് ഒഴിഞ്ഞുമാറാനാവില്ല. അപകടം നടന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ മന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ ഭരണനേട്ടങ്ങള്‍ ക്യാമറയിലൂടെ വിളിച്ചുപറയുകയാണ് ചെയ്തത്. അപകടം നടന്ന സ്ഥലത്ത് കൃത്യമായ പരിശോധന നടത്താതെ ,തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് കേരളത്തോട് വിളിച്ചു പറഞ്ഞ ഈ മന്ത്രിമാര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. ഇവര്‍ കേരളത്തിന് അപമാനമാണ്. അപകടം നടന്ന ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. പി ആര്‍ ഏജന്‍സികള്‍ ഊതിവീര്‍പ്പിച്ച ബലൂണിന്റെ പുറത്തിരുന്ന് ഭരണം നടത്തുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ അടിയന്തരമായി ആരോഗ്യ മന്ത്രിയെ പുറത്താക്കി കേരളത്തിന്റൈ…

Read More

ദില്ലി: ആർഎസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോ​ഗം ദില്ലിയിൽ നാളെ തുടങ്ങും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് യോ​ഗം. ആർഎസ്എസിന്‍റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികൾക്ക് രൂപം നൽകുകയാണ് പ്രധാന അജണ്ട. ബിജെപിയടക്കം എല്ലാ സംഘപരിവാർ സംഘടനകളുടെ പ്രതിനിധികളും യോ​ഗത്തിൽ പങ്കെടുക്കും. എന്നാൽ, ബിജെപി ദേശീയ അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ യോ​ഗത്തിലുണ്ടാകില്ലെന്ന് ആർഎസ്എസ് വക്താവ് സുനിൽ അംബേദ്കർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബിഹാറിലെ വോട്ടർപട്ടിക പുതുക്കുന്നത് സ്വാഭാവിക നടപടിയാണെന്നും ഭരണഘടനയെ കുറിച്ച് സർകാര്യവാഹക് ദത്താത്രേയ ഹൊസബലെ പറഞ്ഞതിൽ എല്ലാം വ്യക്തമാണെന്നും സുനിൽ അംബേദ്കർ പറഞ്ഞു. പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബിജെപി നടപടികള്‍ ആരംഭിക്കുന്നതിനിടെയാണ് ആര്‍എസ്എസിന്‍റെ ദേശീയ തലത്തിലുള്ള പ്രധാന യോഗം ജൂലൈ 4 മുതൽ ആറുവരെ ദില്ലിയിൽ നടക്കുന്നത്. ആര്‍എസ്എസിന്‍റെ ദേശീയ തലത്തിലുള്ള സംഘടന സെക്രട്ടറിമാരടക്കം യോഗത്തിൽ പങ്കെടുക്കും. മാര്‍ച്ചിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയ്ക്കുശേഷം രാജ്യവ്യാപകമായി ഏപ്രിൽ, മെയ്, ജൂണ്‍ മാസങ്ങളിലായി പരിശീലന ക്യാമ്പുകള്‍…

Read More

കൊച്ചി : മലയാളി മുഖ്യസൂത്രധാരനായ കെറ്റാമെലോൺ ഡാർക്ക്‌ നെറ്റ് ലഹരി ഇടപാടിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. എഡിസൺ വഴി പതിനായിരത്തിലേറെ പേരിലേക്ക് ലഹരി ഒഴുകിയെത്തിയതായാണ് കണ്ടെത്തൽ. ബെംഗളൂരുവിലേക്കും പൂനെയിലേക്കുമാണ് ഏറ്റവും കൂടുതൽ പാർസലുകൾ അയച്ചത്. ഇടപാടുകാരും ഇടനിലക്കാരും കോഡ് ഭാഷകളിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. ഇത് കണ്ടെത്തുക ശ്രമകരമെന്നാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ റിപ്പോർട്ട്. അറസ്റ്റിലായ മലയാളി എഡിസനെയും തോമസ് ജോർജിനെയും എൻ സി ബി കസ്റ്റഡിയിൽ വാങ്ങും. എഡിസന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ജില്ലാ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. എഡിസന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഇന്ന് മുതൽ സൈബർ വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിക്കും. ഡാർക്ക് നെറ്റിലൂടെ കോഡ് ഭാഷകൾ ഉപയോഗിച്ച് നടത്തിയ ലഹരി ഇടപാടിന്റെ ചുരുളഴിക്കുകയാണ് എൻസിബിയുടെ ലക്ഷ്യം. എഡിസന്റെ കുടുംബത്തിന്റെ മൊഴിയും എൻസിബി ഉടൻ എടുക്കും.

Read More

ഇടുക്കി: കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്ന് കേൾക്കുമ്പോൾ ആദ്യം തന്നെ പലര്‍ക്കും ഓര്‍മ്മ വരുന്ന പേര് മൂന്നാര്‍ എന്നായിരിക്കും. ഇപ്പോൾ ഇതാ സഞ്ചാരികളുടെ പ്രിയപ്പെട്ട മൂന്നാര്‍ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി മാറാനൊരുങ്ങുകയാണ്. ഈ വര്‍ഷം ഡിസംബറിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായേക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങൾ വിനോദസഞ്ചാര വകുപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ തിരക്കേറിയ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മൂന്നാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമെല്ലാം നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലേയ്ക്ക് എത്താറുള്ളത്. ഇതെല്ലാം കണക്കിലെടുത്ത് മൂന്നാറിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുകയും തദ്ദേശീയര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച് മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക, കാർബൺ രഹിത ടൂറിസം നടപ്പാക്കുക, ഗ്രാമാധിഷ്ഠിത വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കൈത്തൊഴിലുകൾ, കരകൗശല വിദ്യ, നാടൻ ഭക്ഷണം, കലകൾ എന്നിവ കോര്‍ത്തിണക്കി പ്രാദേശിക ജനവിഭാഗങ്ങളെ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. ഇതുവഴി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകുമെന്നാണ് വിലയിരുത്തല്‍. പദ്ധതിയുടെ…

Read More

മുംബൈ: ട്യൂഷന് പോകാന്‍ അമ്മ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 14 കാരന്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രി ഏഴിമണിയോടെയാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍ വന്ന് പറഞ്ഞപ്പോഴാണ് കുട്ടി കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടിയ വിവരം അമ്മ അറിഞ്ഞത്. മകന്‍ എതിര്‍ത്തിട്ടും അമ്മ ട്യൂഷന് പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ നിര്‍ബന്ധത്തിനെ തുടര്‍ന്ന് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. മകന്‍ ട്യൂഷന്‍ ക്ലാസിലേക്കാണ് പോയതെന്നാണ് അമ്മ കരുതിയിരുന്നത്. എന്നാല്‍ കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് അമ്മയെ വിവരം അറിയിക്കുന്നത്. അവര്‍ താഴേക്ക് ചെന്നപ്പോൾ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകനെയാണ് കണ്ടത്.

Read More

മലപ്പുറം : ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ നടപടി. സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടികെ അഷ്‌റഫിനെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയാണ് എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകനായ ടികെ അഷ്റഫ്. സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയായ ടി കെ അഷ്‌റഫാണ് ആദ്യം രംഗത്തെത്തിയിരുന്നത്. താൻ പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫ് അന്ന് പറഞ്ഞത്.

Read More

ലണ്ടൻ: ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ തെരുവില്‍ വെച്ച് ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വംശജ മരിച്ചു. 56 വയസ്സുള്ള നില പട്ടേലാണ് മരിച്ചത്. ഇവരുടെ മരണത്തില്‍ ലെസ്റ്ററിലെ ഡോവർ സ്ട്രീറ്റിൽ താമസിക്കുന്ന മൈക്കൽ ചുവുമെകയെ എന്ന 23കാരനായ പ്രതിക്കെതിരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റോമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. അപകടകരമായ ഡ്രൈവിങ്, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കൽ, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക തുടങ്ങിയ ഒട്ടറെ കേസുകളിൽ പ്രതിയാണ് മൈക്കൽ. പ്രതിയെ ഓൺലൈൻ മുഖേനയാണ് ലൗബറോയിലെ ലെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാക്കിയത്. ജൂൺ 24ന് ലെസ്റ്ററിലെ അയ് സ്റ്റോൺ റോഡിൽ നടന്ന ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവരെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വളരെ ദയാലുവും നല്ല സുഹൃത്തും കഠിനാധ്വാനിയുമായിരുന്നു അമ്മയെന്ന് നില പട്ടേലിന്‍റെ മക്കളായ ജയ്ദാനും ദാനികയും പറഞ്ഞു. ഞങ്ങളുടെ ഹൃദയം തകര്‍ന്നതായും ഞങ്ങളുടെ അമ്മ യഥാർഥത്തിൽ ആരാണെന്ന് ലോകം അറിയണമെന്ന് ഞങ്ങൾ…

Read More

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട സുബിന്‍ എസ്,വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്. കൂടാതെ, കഴിഞ്ഞ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടംപിടിച്ചിരുന്നു.11 കളിയില്‍ പാഡണിഞ്ഞ താരം രണ്ട് അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ ടൂര്‍ണമെന്റിലാകെ മുന്നൂറ് റണ്‍സ് സ്വന്തമാക്കിയിരുന്നു. 79 റണ്‍സായിരുന്നു ഗോവിന്ദിന്റെ ആദ്യ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ബാറ്ററും വിക്കറ്റ് കീപ്പറുമാണ് സുബിന്‍ എസ്. കളിച്ച കളിയിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമായിരുന്നു സുബിന്‍. അടുത്തിടെ നടന്ന എൻഎസ്കെ ട്രോഫിയിലും പ്രസിഡൻസ് കപ്പിലുമെന്നല്ലാം സുബിൻ മികച്ച പ്രകടനം കാഴ്ച…

Read More

കൊച്ചി: ഇന്ത്യൻ സിനിമാ ലോകം ഈ വർഷത്തെ ഏറ്റവും വലിയ ബോക്സോഫീസ് ക്ലാഷിനാണ് ആഗസ്റ്റ് 14ന് സാക്ഷിയാകുന്നത്. റിലീസിനെത്തുന്ന രണ്ട് വമ്പൻ ചിത്രങ്ങൾ യഷ് രാജ് ഫിലിംസിന്റെ വാർ 2, രജനികാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കൂലിയും തമ്മിലുള്ള മത്സരം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയാണ്. എന്നാൽ, ഒരു അപ്രതീക്ഷിത നീക്കത്തിൽ വാർ 2 ഇന്ത്യയിലെ എല്ലാ ഐമാക്സ് സ്ക്രീനുകളും ആഗസ്റ്റ് 14മുതല്‍ രണ്ടാഴ്ചത്തേക്ക് സ്വന്തമാക്കിയിരിക്കുകയാണ് എന്നാണ് വിരം. ഇത് കൂലിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഹൃതിക് റോഷനും ജൂനിയർ എൻടിആറും അഭിനയിക്കുന്ന വാർ 2 യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി എത്തുന്ന ഒരു ആക്ഷൻ ത്രില്ലറാണ്. ഐമാക്സ് സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനായി യഷ് രാജ് ഫിലിംസ് രാജ്യത്തെ 33-ലധികം ഐമാക്സ് തിയേറ്ററുകളുമായി കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഫലമായി, ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യുന്ന കൂലിക്ക് ഒരു ഐമാക്സ് സ്ക്രീൻ പോലും ലഭിക്കില്ല. ഈ തന്ത്രപരമായ നീക്കം…

Read More