- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയത് സഹായധനമല്ല, മറിച്ച് ഉപാധികളോടുകൂടിയ വായ്പയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിൽ നിന്ന് ലഭിച്ച ഫണ്ടിനെക്കുറിച്ചുള്ള യു.എ ലത്തീഫിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 526 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചതെന്നും, എന്നാൽ ഇത് സംസ്ഥാനം ആവശ്യപ്പെട്ട സഹായമല്ല, മറിച്ച് വായ്പയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസത്തിനായി ഉപാധിരഹിതമായ സഹായം ഇതുവരെ കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ല. കേന്ദ്ര സഹായം ലഭിക്കാതിരുന്ന ഘട്ടത്തിലും വിവിധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിച്ച പിന്തുണയും സഹായ വാഗ്ദാനങ്ങളുമാണ് സർക്കാരിന് ഊർജ്ജം നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും (CMDRF), കോടതി റിലീസ് ചെയ്ത തുകയിൽ നിന്നും, സാസ്കി (SASKI) പദ്ധതിയിൽ നിന്നും കോടിക്കണക്കിന് രൂപ ലഭ്യമായിട്ടും പകുതിയോളം തുകയ്ക്ക് ഭരണാനുമതി നൽകുന്നതിൽ കാലതാമസമുണ്ടായെന്ന് ടി. സിദ്ദിഖ് എം.എൽ.എ ആരോപിച്ചു. സാസ്കി പദ്ധതിയുടെ കാലാവധി ഡിസംബർ 31-ന് അവസാനിക്കാനിരിക്കെ, പദ്ധതികളുടെ…
മനാമ: ബഹ്റൈനിൽ വേനൽക്കാലത്ത് ഉച്ച സമയത്ത് തുറസ്സായ ഇടങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനത്തിന്റെ കാലാവധി അവസാനിച്ചു.ജൂൺ 15 മുതൽ മൂന്നു മാസത്തേക്കായിരുന്നു നിരോധനം. പകൽ 11 മണി മുതൽ നാലു മണിവരെ ജോലി ചെയ്യിക്കുന്നതിനായിരുന്നു വിലക്ക്.കഴിഞ്ഞ വർഷം വരെ രണ്ടു മാസക്കാലമായിരുന്നു നിരോധനം. ഈ വർഷം അത് മൂന്നു മാസമായി ഉയർത്തുകയായിരുന്നു. തൊഴിലാളികൾക്ക് ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത്.
മനാമ: ബഹ്റൈനിലെ സമാഹീജിൽ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23 വയസ്സുകാരൻ മരിച്ചു. ഏഴു പേരെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തി.യുവാവിനെയും രക്ഷപ്പെടുത്തിയിരുന്നെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. തീപിടിച്ച വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ടിഎൻ പ്രതാപന്‍റെ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ്ഗോപിക്കെതിരെ കേസെടുക്കില്ല; രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തൽ
തൃശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ കോണ്‍ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂിൽ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്‍റെ പരാതി. എന്നാൽ, ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ കഴിയില്ലെന്ന് പരാതിക്കാരനെ പൊലീസ് അറിയിച്ചത്. ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന് പൊലീസ് നിഗമനത്തിലെത്തിയതെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ വിശദീകരിക്കുന്നത്. ജില്ലാ ഭരണകൂടത്തിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കൂടുതൽ രേഖകൾ വരുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യത്തിൽ വീണ്ടും ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസ് കസ്റ്റഡി മര്‍ദനം; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും, അടിയന്തര പ്രമേയത്തിന് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. ഉച്ചയ്ക്ക് 12 മുതൽ രണ്ടു മണിക്കൂറായിരിക്കും അടിയന്തര പ്രമേയത്തിനുമേൽ ചര്‍ച്ച നടക്കുകയെന്ന് സ്പീക്കര്‍ അറിയിച്ചു. ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിക്കുകയായിരുന്നു. പ്രതിപക്ഷനേതാവിൻറെ നിലപാട് തള്ളി ഇന്നലെ സഭയിൽ എത്തിയ രാഹൂൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിലെത്തിയില്ല. പൊലീസ് മര്‍ദനത്തിൽ അടിയന്തര പ്രമേയം നൽകി സര്‍ക്കാരിനെതിരെ പോര് കനപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. എന്നാൽ, യുഡിഎഫ് ഭരണകാലത്തെ പൊലീസ് മര്‍ദനങ്ങളടക്കം ഉന്നയിച്ച് തിരിച്ചടിക്കാനാകും ഭരണപക്ഷത്തിന്‍റെ നീക്കം.
മലപ്പുറം: മലപ്പുറത്ത് ഡിവൈഎസ്പിക്കെതിരെ വനിത എസ്ഐയുടെ പരാതി. മലപ്പുറം മുൻ ഡി.സി.ആർ.ബി ആയിരുന്ന ഡിവൈഎസ്പി വി ജയചന്ദ്രനെതിയാണ് വനിത എസ്ഐ മലപ്പുറം പൊലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചെന്നാണ് വനിത എസ്ഐയുടെ പരാതി. എസ്ഐക്കെതിരായ പരാതിയിൽ അന്വേഷണത്തിനിടെ മൊഴിയെടുക്കുന്നതിനിടെ അപമാനിച്ച് സംസാരിച്ചെന്നാണ് പരാതി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നുവെന്ന് മലപ്പുറം പൊലീസ് അറിയിച്ചു.
ഇസ്രയേൽ ആക്രമണം; ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ, ദോഹയിൽ അറബ് – ഇസ്ലാമിക് ഉച്ചകോടി തുടങ്ങി
ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ നിലപാട് പ്രഖ്യാപിക്കുന്ന അറബ് – ഇസ്ലാമിക് ഉച്ചകോടി തുടങ്ങി. ഇസ്രയേലിന് രൂക്ഷ വിമർശനമാണ് ഉച്ചകോടിയില്‍ ഉയരുന്നത്. ഹമാസ് നേതാക്കളെ വധിക്കാൻ ആയിരുന്നു ലക്ഷ്യമെങ്കിൽ ചർച്ച എന്തിന് എന്ന് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനി ഉച്ചകോടിയില്‍ ചോദിച്ചു. അറബ് മേഖല ഇസ്രയേലി സ്വാധീനത്തിൽ വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വപ്നം കാണുന്നു. അത് വ്യാമോഹമാണെന്നും ഖത്തർ അമീർ വിമര്‍ശിച്ചു. ഇസ്രയേലുമായി എന്ത് സമീപനം സ്വീകരിക്കണമെന്നതിൽ ഇന്നത്തെ പ്രഖ്യാപനം നിർണായകമാണ്. അറബ് – ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഒറ്റക്കെട്ടായ നിലപാടാണ് പ്രഖ്യാപിക്കുക എന്നതിനാൽ ലോകക്രമത്തിൽ ഇത് വലിയ സ്വാധീനമുണ്ടാക്കും. ഖത്തർ അമീറിന് പുറമേ യുഎഇ വൈസ് പ്രസിഡണ്ട്, തുർക്കി, ഈജിപ്ത് പ്രസിഡണ്ടുമാർ, കുവൈത്ത് കിരീടാവകാശി, ഒമാൻ ഉപ പ്രധാനമന്ത്രി, സിറിയൻ ഇടക്കാല പ്രസിഡന്‍റ് ഉൾപ്പടെയുള്ള നേതാക്കളാണ് ഉച്ചകോടില്‍ പങ്കെടുക്കുന്നത്. ബെഞ്ചമിൻ നെതന്യാഹു നടത്തിയ വെല്ലുവിളികൾക്ക് ശക്തമായ മറുപടിയും നടപടികളും ഇന്ന് പ്രതീക്ഷിക്കാം. ഖത്തറിനെതിരായ ആക്രമണത്തിലെ നിലപാട്…
പൊലീസ് അതിക്രമങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ഇടത് മുന്നണി യോഗത്തിൽ വിശദീകരണം
തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളിൽ ഇടത് മുന്നണി യോഗത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചകൾ പർവതീകരിച്ച് കാണിക്കാൻ ശ്രമമെന്ന് ആരോപിച്ച മുഖ്യമന്ത്രി, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചെന്നും വിശദീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി പൊലീസ് അതിക്രമങ്ങളിൽ വിശദീകരണം നടത്തിയത്. അതേസമയം, ഇപ്പോള്‍ ഉയർന്നുവരുന്നത് വർഷങ്ങൾ പഴക്കമുള്ള കേസുകളെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് അതിക്രമങ്ങളിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ടി പി രാമകൃഷ്ണൻ ചോദിച്ചു. ഏതെങ്കിലും ഒരു പൊലീസുകാരനെതിരെ യുഡിഎഫ് നടപടി എടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പൊലീസിന് സമീപനം തന്നെ ഇപ്പോൾ മാറിയിട്ടുണ്ട്. നിരവധി പൊലീസുകാർ സർവീസുകളിൽ നിന്നും പുറത്തുപോയിട്ടുണ്ട്. പഴയ കേസുകൾ ആണെങ്കിലും സസ്പെൻഡ് ചെയ്തില്ലേ. പൊലീസ് നടപടികളെ ന്യായീകരിക്കാനോ, ലോക്കപ്പുകൾ മർദ്ദന…
മനാമ: ബഹ്റൈനിലെ ക്രൗൺ പ്രിൻസ് ഇന്റർനാഷണൽ സ്‌കോളർഷിപ്പ് പ്രോഗ്രാമിന് (സി.പി.ഐ.എസ്.പി) ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ധനസഹായം നൽകി.ലുലു ഗ്രൂപ്പിന്റെ ‘സിൽവർ’ സ്പോൺസർഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് സഹായം. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഡയറക്ടർ ജൂസർ രൂപവാല കിരീടാവകാശിയുടെ കോർട്ടിലെത്തി അദ്ദേഹത്തിൻ്റെ രാഷ്ട്രീയ, സാമ്പത്തിക കാര്യ ഉപദേഷ്ടാവും ക്രൗൺ പ്രിൻസ് ഇന്റർനാഷണൽ സ്‌കോളർഷിപ്പ് പ്രോഗ്രാമിന്റെ ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തലവനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫയ്ക്കാണ് ചെക്ക് കൈമാറിയത്.ലുലു ഗ്രൂപ്പിന്റെ തുടർച്ചയായ പിന്തുണയ്ക്ക് ശൈഖ് മുഹമ്മദ് ബിൻ ഈസ നന്ദി രേഖപ്പെടുത്തി. പ്രോഗ്രാമിന്റെ ദൂരവ്യാപകമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സ്പോൺസർമാർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മികച്ച ബഹ്‌റൈനി വിദ്യാർത്ഥികൾക്ക് ഉന്നതതല സർവകലാശാലകളിൽ പഠിക്കാനുള്ള അവസരങ്ങൾ നൽകുക, വ്യത്യസ്ത സംസ്കാരങ്ങളുമായുള്ള അവരുടെ സമ്പർക്കം വിശാലമാക്കുക, ആഗോള തൊഴിൽ വിപണിയിൽ മത്സരിക്കാൻ അവരെ സജ്ജമാക്കുക എന്നിവ സ്‌കോളർഷിപ്പ് പ്രോഗ്രാമിൽ ഉൾപ്പെടുന്നു.
മനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ മനാമ, സാർ, അംവാജ് ബ്രാഞ്ചുകൾക്ക് മൂന്നാം തവണയും നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആർ.എ) ഡയമണ്ട് അക്രഡിറ്റേഷൻ ലഭിച്ചു.ഗുണനിലവാരത്തിലും രോഗീസുരക്ഷയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ 95 ശതമാനമെങ്കിലും പാലിക്കുന്നുണ്ടെന്ന് കർശനമായ പരിശോധനകൾക്ക് ശേഷം കണ്ടെത്തുന്ന ആശുപത്രികൾക്ക് മാത്രമാണ് ഈ അംഗീകാരം നൽകുന്നത്.സീഫിലെ റോയൽ സാറേ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനൻ്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ ആശുപത്രി അധികൃതർക്ക് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറി.
