- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
അഭിഷേക് ശര്‍മ നല്കിയ വെടിക്കെട്ട് തുടക്കം പാഴാക്കി ഇന്ത്യ, ബംഗ്ലാദേശിന് 169 റണ്‍സ് വിജയലക്ഷ്യം
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 169 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 37 പന്തില്‍ 75 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 29 പന്തില്‍ 38 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ശിവം ദുബെയും നിരാശപ്പെടുത്തി. സഞ്ജു സാംസണ് ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ രണ്ട് വിക്കറ്റെടുത്തു. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 72 റണ്‍സടിച്ചപ്പോള്‍ 19 പന്തല്‍ 46 റണ്‍സായിരുന്നു അഭിഷേകിന്‍റെ സംഭാവന. പവര്‍ പ്ലേക്ക് പിന്നാലെ ഇന്ത്യക്ക് ഗില്ലിനെ നഷ്ടമായി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 6.2 ഓവറില്‍…
മനാമ: പഴയ മനാമ സൂഖില്‍ കാനൂ മ്യൂസിയം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.ബഹ്‌റൈനിലെ കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും സാംസ്‌കാരികവും ചരിത്രപരവുമായ സ്വഭാവം സംരക്ഷിക്കാനും മനാമ സൂഖ് പ്രദേശത്ത് സമഗ്ര വികസന പദ്ധതി നടപ്പാക്കാനുമുള്ള രാജാവ് ഹമദ് ബിന്‍ ഈസ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണ് മ്യൂസിയം സജ്ജീകരിച്ചത്. രാജ്യത്തിന്റെ ബിസിനസ് പൈതൃകം രേഖപ്പെടുത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കിരീടാവകാശി പറഞ്ഞു.
മനാമ: ഈ വര്‍ഷത്തെ ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ സെപ്റ്റംബര്‍ 27ന് ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ പ്രത്യേക ടൂര്‍ സംഘടിപ്പിക്കും.ബഹറ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി (ബി.ടി.ഇ.എ), ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ്, ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കാനും പൗരത്വ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ദേശീയ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് ഓഫീസ് എന്നിവ സഹകരിച്ചാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍നിന്ന് ആരംഭിക്കുന്ന ടൂര്‍ ബാബ് അല്‍ ബഹ്റൈന്‍, ബീറ്റ് അല്‍ കാനൂ മ്യൂസിയം എന്നിവ ഉള്‍പ്പെടെ രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.ടൂര്‍ സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.platinumlist.net എന്ന പ്ലാറ്റിനം ലിസ്റ്റ് പ്ലാറ്റ്‌ഫോം വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സീറ്റുകള്‍ നിറഞ്ഞുകഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ അവസാനിക്കും.
പാകിസ്ഥാനില്‍ കിംഗ് ഹമദ് നഴ്‌സിംഗ് യൂണിവേഴ്‌സിറ്റി ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ഉദ്ഘാടനം ചെയ്തു
ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഓഫ് നഴ്‌സിംഗ് ആന്റ് അസോസിയേറ്റഡ് മെഡിക്കല്‍ സയന്‍സസ് ബഹ്‌റൈന്‍ സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് വേണ്ടി നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.പാകിസ്ഥാന്‍ സായുധ സേനയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സ, റോയല്‍ മെഡിക്കല്‍ സര്‍വീസസ് (ആര്‍.എം.എസ്) കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു.2014ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച വേളയില്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം 2016 ഓഗസ്റ്റില്‍ ബഹ്റൈനും പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല സ്ഥാപിതമായത്. 2017 ജനുവരിയിലാണ് തറക്കല്ലിട്ടത്.
മനാമ: ബഹ്‌റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ പുതിയ തീവ്രപരിചരണ വിഭാഗം സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.നിലവിലുള്ള സൗകര്യങ്ങളുടെ ഒരു വിപുലീകരണമായ ഈ യൂണിറ്റ് തീവ്രപരിചരണ വാര്‍ഡുകളുടെയും കിടക്കകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കാനും രോഗീപരിചരണത്തിന്റെ ഉയര്‍ന്ന നിലവാരം ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ളതാണ്.മെഡിക്കല്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ദേശീയ നയത്തിന് അനുസൃതമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിന്റെ ആരോഗ്യ സേവനങ്ങള്‍ വികസിപ്പിക്കാനും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പറഞ്ഞു.
പഹൽഗാം ആക്രമണത്തിന് ഭീകരരെ സഹായിച്ചു! കശ്മീർ സ്വദേശി പൊലീസ് പിടിയിൽ; കൊല്ലപ്പെട്ട ഭീകരരുടെ ആയുധങ്ങളിൽ നിന്ന് നിർണായക തെളിവ്
ശ്രീനഗർ: പഹൽഗാമിൽ മതം ചോദിച്ച് 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ജമ്മു കശ്മീർ സ്വദേശി പിടിയിൽ. മുഹമ്മദ് കഠാരിയ എന്ന ആളെയാണ് ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ മഹാദേവിനിടെ കൊല്ലപ്പെട്ട ഭീകരർ പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച ആുധങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് കഠാരിയ പിടിയിലായതെന്നാണ് വിവരം. ഓപ്പറേഷൻ മഹാദേവിൽ സൈന്യം വധിച്ച, പഹൽഗാം ആക്രമണം നടത്തിയ ഭീകരരുടെ കൈവശമുണ്ടായിരുന്ന തോക്കുകളാണ് മുഹമ്മദ് കഠാരിയയിലേക്ക് എത്തിച്ചത്. ഭീകരരുടെ പക്കൽ എകെ-47, എം-9 അസോൾട് റൈഫിളുകൾ അടക്കം ആയുധങ്ങളാണ് ഉണ്ടായിരുന്നത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് മുഹമ്മദ് കഠാരിയയിലേക്ക് നയിക്കുന്ന തെളിവ് ലഭിച്ചത്. ദൃശ്യങ്ങളിൽ AK-47, M9 അസോൾട്ട് റൈഫിളുകൾ ഉൾപ്പെടെ ഒന്നിലധികം തോക്കുകൾ ഉണ്ടായിരുന്നു. ഇവയും മറ്റ് ആയുധങ്ങളും ഉപകരണങ്ങളുമാണ് മുഹമ്മദ് കതാരിയയെ കണ്ടെത്താനും പിടികൂടാനും ജമ്മു കശ്മീർ പോലീസിനെ സഹായിച്ചത്.
സിംഗപ്പൂര്‍: ബഹ്‌റൈനിലെ ആന്റി-ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍സ് പ്രോസിക്യൂഷന്‍ ഓഫീസിന് എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു.സിംഗപ്പൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പ്രോസിക്യൂട്ടേഴ്സ് (ഐ.എ.പി) 30ാമത് വാര്‍ഷിക സമ്മേളനത്തില്‍വെച്ച് ആവാര്‍ഡ് സമ്മാനിച്ചു.ആന്റി ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍സ് പ്രോസിക്യൂഷന്‍ ഓഫീസ് മേധാവി ഡോ. അലി അല്‍ ഷുവൈഖ് അവാര്‍ഡ് ഏറ്റുവാങ്ങി. ഫസ്റ്റ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ നായിഫ് യൂസിഫ് മഹമൂദ് പരിപാടിയില്‍ പങ്കെടുത്തു.ബഹ്റൈന്റെ മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളെയും ഈ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട ദേശീയ സ്ഥാപനങ്ങള്‍ തമ്മിലുള്ള തുടര്‍ച്ചയായ ഏകോപനത്തെയും കുറിച്ച് ഡോ. അല്‍ ഷുവൈഖ് പ്രഭാഷണം നടത്തി. ബഹ്റൈന്റെ പ്രത്യേക അന്വേഷണങ്ങള്‍, ഇരകളെ സംരക്ഷിക്കാനുള്ള നടപടികള്‍, ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലെ സ്ഥാപന സഹകരണം എന്നിവയുടെ വിജയത്തിനുള്ള അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസ്; കെഎം ഷാജഹാനെ ചോദ്യം ചെയ്യുന്നു, തനിക്കെതിരെ ഗീബൽസിയൻ തന്ത്രമെന്ന് കെഎൻ ഉണ്ണികൃഷ്ണൻ എംഎൽഎ
കൊച്ചി: സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി കെഎം ഷാജഹാൻ. എറണാകുളം റൂറൽ സൈബർ പൊലീസ് കെഎം ഷാജഹാനെ ചോദ്യം ചെയ്യുകയാണ്. പൊലീസ് സംരക്ഷണത്തിലാണ് കെഎം ഷാജഹാൻ ചോദ്യം ചെയ്യലിന് എത്തിയത്. ആലുവ റെയില്‍വെ സ്റ്റേഷൻ മുതൽ പൊലീസ് സംരക്ഷണം ഒരുക്കി. ആലുവയിലാണ് ചോദ്യം ചെയ്യൽ. പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ കെഎം ഷാജഹാൻ അവഹേളിച്ചുവെന്നും അത് സൈബര്‍ ആക്രമണത്തിന് കാരണമായെന്നുമാണ് കെജെ ഷൈനിന്‍റെ പരാതി. എന്നാൽ, അത്തരത്തിൽ അവഹേളിച്ചിട്ടില്ലെന്നാണ് കെഎം ഷാജഹാൻ പറയുന്നത്. അതേസമയം, തനിക്കെതിരെ വന്ന ആരോപണത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ആരോപിച്ചു. പറവൂര്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. എന്തുകൊണ്ട് ആരോപണം ഉയര്‍ന്നുവെന്ന് അറിയില്ല. ആസൂത്രീത നീക്കത്തിൽ വൈപ്പിൻ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ല. പ്രതിപക്ഷ നേതാവ് ഗൂഢാലോചന നടത്തിയോ എന്ന് തനിക്ക് അറിയില്ലെന്നും അന്വേഷണത്തിലൂടെ ഇക്കാര്യങ്ങള്‍ കണ്ടെത്തണമെന്നും കെഎൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. അതേസമയം,…
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാനിയയിലെ കലവറ റെസ്റ്റോറന്റ് ഹാളിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധതരം കലാപരിപാടികളും മത്സരങ്ങളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികൾക്കും മുതിർന്നവർക്കുമായി ഓണപ്പൂക്കളം, ഓണസദ്യ, വടംവലി, ക്വിസ് മത്സരങ്ങൾ, ഓണപ്പാട്ടുകൾ, സുന്ദരിക്ക് പൊട്ടുതൊടൽ, നൃത്തം, നാടൻ കലാരൂപങ്ങൾ, ബന്നു തീറ്റ മത്സരം, മിഠായി പെറുക്കൽ, മെമ്മറി ടെസ്റ്റ് എന്നിവയും നടന്നു. ഹരിദാസ് മാവേലിക്കര അവതരിപ്പിച്ച മിമിക്രിയും പരിപാടിയുടെ ഭാഗമായിരുന്നു. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ് മുഖ്യഥിതി ആയി പങ്കെടുത്തു.ഐ.വൈ.സി.സി ആർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിക്ക് കൺവീനർ റിച്ചി കളത്തൂരേത്ത്, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷാഫി വയനാട് ഓണസദ്യ വിതരണത്തിന് നേതൃത്വം നൽകി.
ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധം അക്രമാസക്തമായി; പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി; നാല് പേർ കൊല്ലപ്പെട്ടു
ദില്ലി: ലഡാക്കിലെ പ്രധാന നഗരമായ ലേയിൽ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി. ജനം പൊലീസുമായി ഏറ്റുമുട്ടി. നാല് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതേ ആവശ്യത്തിൽ ലേയിൽ നിരാഹാര സമരം നടത്തുകയായിരുന്ന സമര നേതാവ് സോനം വാങ്ചുക്, ഇന്ന് നടന്ന സംഘർഷത്തെ തുടർന്ന് നിരാഹാര സമരം അവസാനിപ്പിച്ചു. അടുത്ത മാസം കേന്ദ്ര സർക്കാരും സമരക്കാരുമായി ചർച്ച നടത്താൻ നിശ്ചയിച്ചിരിക്കെയാണ് ഇന്ന് പ്രതിഷേധം അക്രമാസക്തമായത്. പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ, പൊലീസ് വാൻ അഗ്നിക്കിരയാക്കി. സംസ്ഥാനത്ത് നേരത്തെ ആരംഭിച്ച സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആദ്യമായാണ് ഈ നിലയിൽ അക്രമാസക്തമാകുന്നത്. നിരാഹാര സമരവുമായി മുന്നോട്ട് പോയ പ്രതിഷേധക്കാർ, പണിമുടക്കിനും ആഹ്വാനം ചെയ്ത ശേഷമാണ് അക്രമാസക്തമായ സമരത്തിലേക്ക് കടന്നത്. ഇന്ന് ലേ നഗരത്തിലെ ബിജെപി ഓഫീസ് പ്രതിഷേധക്കാർ ആക്രമിച്ചു. ഓഫീസിന് തീവെച്ച സമരക്കാർ പൊലീസിനെതിരെയും ആക്രമണം നടത്തിയതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. ലഡാക്കിൽ ഇത്തരമൊരു…
