Author: News Desk

പി ആർ സുമേരൻ കൊച്ചി:യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും ,കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര ലുക്കിൽ എത്തുന്ന ‘രണ്ടാം മുഖം’ മനോരമ മാക്സിലൂടെയാണ്റി ലീസ് ചെയ്ത്. കഷ്ണജിത്ത് എസ് വിജയനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അജയ് പി പോളാണ്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാന് മണികണ്ഠന്‍ ആചാരി. താരത്തിന്‍റ ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണ് രണ്ടാം മുഖം. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ പൊളിറ്റിക്സ് വളരെ കൃത്യതയോടെ ആവിഷ്ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. അഭിനേതാക്കള്‍ മണികണ്ഠന്‍ ആചാരി, മറീന മൈക്കിള്‍,അഞ്ജലി…

Read More

പി.ആർ.സുമേരൻ കൊച്ചി: കീഴാളസമൂഹത്തെ പ്രതിനിധീകരിച്ച് നടൻ ലാൽ എത്തുന്ന ചിത്രം ‘പെങ്ങളില’ഒ ടി ടി യിൽ എത്തി. മനോരമ മാക്സിലൂടെയാണ് ചിത്രം റിലീസായത്. ജാതി രാഷ്ട്രീയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ ‘അഴകൻ’ എന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്നത്. എട്ട് വയസ്സുള്ള പെൺകുട്ടിയും അവളുടെ വീടും , പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകൻ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹബന്ധമാണ് ചിത്രത്തിന്റെ കാതൽ. അഴകനായി ലാലും രാധയായി അക്ഷര കിഷോറും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തമെങ്കിലും അഴകന്റെ പഴയകാല ജീവിതം,രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ ഒറ്റപ്പെടൽ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് പെങ്ങളിലയുടെ കഥ വികസിക്കുന്നത്. അന്തരിച്ച കവി എ അയ്യപ്പന്റെ കവിതയിലെ പ്രയോഗമാണ് ‘പെങ്ങളില’ എന്ന ടൈറ്റിൽ. പ്രമുഖ കവി കെ സച്ചിദാനന്ദന്റെ ‘പുലയപ്പാട്ട്’ എന്ന കവിതയും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. വി. അബ്ദുൾ നാസറാണ്ചി ത്രത്തിന്റെ നിർമ്മാണം. നരേൻ, രൺജി പണിക്കർ,…

Read More

തൃശ്ശൂർ: തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. വൈകീട്ട് നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും. കലോത്സവത്തിൽ വാശിയേറിയ പോരാട്ടം തുടരുമ്പോൾ, ഇനി എട്ടു മത്സരങ്ങൾ മാത്രമാണ് ഇന്ന് ബാക്കിയുള്ളത്. സ്വർണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 990 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 983 പോയിന്റുമായി ആതിഥേയരായ തൃശൂര്‍ രണ്ടാം സ്ഥാനത്താണ്. 982 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് ഇപ്പോള്‍ 981 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഓരോ പോയിന്റിനും വേണ്ടി സ്കൂളുകൾ തമ്മിലുള്ള മത്സരം അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണത്തെ വിജയികളെ തീരുമാനിക്കുന്നത് അവസാന നിമിഷ പോരാട്ടങ്ങളാകും. ആധിപത്യം തുടരാൻ വടക്കൻ ജില്ലകൾ ശ്രമിക്കുമ്പോൾ, ശക്തമായ തിരിച്ചുവരവിനാണ് മധ്യകേരളവും തെക്കൻ കേരളവും ശ്രമിക്കുന്നത്. ഉരുൾപ്പൊട്ടൽ ദുരന്തത്തെ അതിജീവിച്ച വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ ഇന്നലെ…

Read More

തിരുവനന്തപുരം: ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം. വി എസ് എസ് സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തി. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോർട്ട് എസ്ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. നിശ്ചിത അളവ് സ്വർണ കഷണം വെട്ടിയെടുത്തായിരുന്നു പരിശോധന നടത്തിയത്. എഡിജിപി എച്ച് വെങ്കിടേഷ് ആണ് റിപ്പോർട്ട് കോടതിക്ക് നൽകുന്നത്. കഴിഞ്ഞ ദിവസമാണ് വി എസ് എസ് സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ശേഷം കൊല്ലം വിജിലൻസ് കോടതി ഇന്നലെയാണ് വി എസ് എസ് സി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറിയത്. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ചെമ്പു പാളികളിലെ സ്വർണ്ണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ട്‌…

Read More

ശബരിമല: ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ വ്രതംനോറ്റ് കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും ഇന്ന്. സംക്രമാഭിഷേകം ഉച്ചകഴിഞ്ഞ് 3.08നാണ്. പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും. വൈകിട്ട് 6.20ന് തിരുവാഭരണ വാഹകസംഘത്തെ ദേവസ്വംമന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ പി ഡി സന്തോഷ് കുമാര്‍, കെ രാജു തുടങ്ങിയവര്‍ സ്വീകരിക്കും. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങും. ഹൈക്കോടതി ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം 35,000 പേര്‍ക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. മകരവിളക്ക് ദര്‍ശിച്ച് മടങ്ങുന്നവര്‍ക്ക് ആയിരം കെഎസ്ആര്‍ടിസി ബസ് അടക്കം വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഇക്കുറി സന്നിധാനത്ത് ക്ഷേത്രമുറ്റത്തും ഫ്ളൈ ഓവറുകളില്‍നിന്നും മകരജ്യോതി ദര്‍ശിക്കുന്നതിനു…

Read More

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൗമാര കലയുടെ മഹാപൂരത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി. മന്ത്രി ശിവൻകുട്ടി, സർവംമായ സിനിമയിലെ നായിക റിയ ഷിബു തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയിലെത്തി. ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറ‍ഞ്ഞു. ഓരോ കാലത്തും മികച്ച കലാകാരന്മാർ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ടെന്നും കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കുണ്ടായ അനുഭവങ്ങളും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. തൻ്റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. കലാകാരന്മാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പി ഭാസ്കരനും ക്രൈസ്തവ ഭക്തി…

Read More

മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി സംഘടിപ്പിച്ച പ്രഥമ ‘മനു മെമ്മോറിയൽ ട്രോഫി’ വടംവലി മത്സരം ആവേശകരമായി സമാപിച്ചു. സൽമാനിയയിലെ അൽ ഖദീസിയ സ്‌പോർട്‌സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ബഹ്റൈനിലെ പ്രമുഖ ടീമുകളെ അണിനിരത്തിക്കൊണ്ട് നടന്ന പോരാട്ടത്തിൽ ആര്യൻസ് ടീം (ബഹ്റൈൻ) ജേതാക്കളായി. അരികൊമ്പൻസ് ടീം റണ്ണറപ്പും, സംഘാടകരായ വോയ്‌സ് ഓഫ് ആലപ്പി ടീം രണ്ടാം റണ്ണറപ്പും കരസ്ഥമാക്കി. അപകടത്തിൽ മരണപ്പെട്ട വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീമംഗം മനുവിന്റെ ഓർമ്മയ്ക്കായി സംഘടിപ്പിച്ച ഈ ടൂർണമെന്റ്, കായിക മികവിനൊപ്പം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി മാറി. ഡോ. അനൂപ് അബ്ദുള്ള മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാമൂഹ്യപ്രവർത്തകരായ നജീബ് കടലായി, കെ.ടി. സലീം, മനോജ് വടകര, യു.കെ. അനിൽകുമാർ, അൻവർ കണ്ണൂർ, മണിക്കുട്ടൻ, ഗോപാലൻ, അജി പി. ജോയ്, ജ്യോതിഷ് പണിക്കർ, സെയ്ദ് ഹനീഫ്, ജയേഷ് താന്നിക്കൽ തുടങ്ങിയവർ പങ്കെടുത്തു. ബഹ്റൈനിലെ വടംവലി ടീമുകളെ ഏകോപിപ്പിച്ചുകൊണ്ട് മികച്ച…

Read More

മനാമ: ബഹ്‌റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ സാമൂഹിക–സാംസ്കാരിക സംഘടനയായ “വോയിസ് ഓഫ് ട്രിവാൻഡ്രം–ബഹ്‌റൈൻ ഫോറം” (VOT) യുടെ 2026–2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനായുള്ള വാർഷിക ജനറൽ ബോഡി യോഗം, 2025 ഡിസംബർ 26-ന് സൽമാനിയയിലെ കലവറ റസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് നടന്നു. VOT പ്രസിഡന്റ് സിബി കുര്യൻ തോമസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌: മനോജ്‌ എം, യോഗ നടപടികൾ നിയന്ത്രിച്ചു. യോഗത്തിൽ, ജനറൽ സെക്രട്ടറി: അരവിന്ദ് പി ജി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ: മണിലാൽ കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ബഹ്‌റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ ക്ഷേമത്തിനായി ശക്തമായി പ്രവർത്തിച്ചു വരുന്ന സംഘടനയായ VOT-യുടെ പുതിയ നേതൃത്വത്തെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഓഫീസ് ഭാരവാഹികൾ: പ്രസിഡന്റ് – സിബി കുര്യൻ തോമസ് വൈസ് പ്രസിഡന്റ് /മീഡിയ സെൽ കൺവീനർ- ആനന്ദ് വേണുഗോപാൽ നായർ ജനറൽ സെക്രട്ടറി – വിനീഷ് എസ് ട്രഷറർ –…

Read More

കുവൈത്ത് സിറ്റി: 2024 ജൂണിൽ 50 പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ മംഗഫ് തീപിടിത്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ തടവുശിക്ഷ കുവൈത്ത് കാസേഷൻ കോടതി മരവിപ്പിച്ചു. അപ്പീലുകളിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെയാണ് ശിക്ഷ തടഞ്ഞുവെച്ചിരിക്കുന്നത്. തടവുശിക്ഷയ്ക്ക് പകരം 5,000 കുവൈത്തി ദിനാർ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. അൽ-ബദാ കമ്പനി ഡയറക്ടർ മുഹമ്മദ് നാസർ അൽ-ബദ ഉൾപ്പെടെയുള്ള പ്രതികൾക്ക് അപ്പീൽ കോടതി വിധിച്ച ഒരു വർഷത്തെ കഠിനതടവാണ് കാസേഷൻ കോടതി റദ്ദാക്കിയത്. ഇതിന് പകരമായി ഓരോ പ്രതിയും 5,000 ദിനാർ കെട്ടിവെക്കണം. നേരത്തെ ക്രിമിനൽ കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ഒരു വർഷമായി കുറച്ചിരുന്നു. മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. നരഹത്യ കുറ്റത്തിന് മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം കഠിനതടവും, കള്ളസാക്ഷി പറഞ്ഞ രണ്ട് പേർക്കും പിടികിട്ടാപ്പുള്ളിയെ ഒളിപ്പിച്ച നാല് പേർക്കും ഒരു വർഷം വീതം കഠിനതടവും അപ്പീൽ കോടതി വിധിച്ചിരുന്നു. അപ്പീൽ കോടതിയുടെ വിധിയിൽ…

Read More

പത്തനംതിട്ട: ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്. പാലക്കാട് കെപിഎം ഹോട്ടലിൽ നടന്ന പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയിരിക്കുന്നത്. ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താൻ രാഹുൽ മാങ്കൂട്ടത്തിൽ‌ തയ്യാറായിട്ടില്ല. ലാപ്ടോപ് എവിടെയെന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് കൊണ്ടു വരുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വാങ്ങാൻ ഉദ്ദേശിച്ച ഫ്ലാറ്റിൻ്റെ ബിൽഡറുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് കോടതിയിൽ ഹാജരാക്കിയ രാഹുലിനെ കോടതി 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നിലവിൽ എആര്‍ ക്യാംപിലേക്കാണ് എത്തിച്ചിരിക്കുന്നത്. പാലക്കാട് കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്ന് എസ്ഐടി അറിയിച്ചിട്ടുണ്ട്.

Read More