- ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്ട്രേഷൻ ആരംഭിച്ചു
- ‘വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, മരണം കൊലപാതകമെന്ന് സംശയം, മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുത്’; കുടുംബം ഹൈക്കോടതിയിൽ
- ‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
- 114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും
- ബഹ്റൈൻ 242 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
Author: News Desk
തമിഴ്‌നാട്ടില്‍ കനത്തമഴ, പത്തുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും കനത്തമഴ. കടലൂര്‍, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂര്‍, തിരുവണ്ണാമലൈ, തിരുവാരൂര്‍, കള്ളക്കുറിച്ചി അടക്കം പത്തുജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്തമഴയെ തുടര്‍ന്ന് ചെന്നൈ അടക്കം പത്തു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 22 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൽപറ്റ: ദേശീയപാതയിൽ പെരുന്തട്ട കിൻഫ്ര പാർക്കിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നു തെന്നി നീങ്ങിയ ബസ് റോഡരികിലെ ഹോംസ്റ്റേയുടെ മുറ്റത്തേക്കാണു മറിഞ്ഞത്. ഹോംസ്റ്റേയിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിൽ കാണാം. ഇന്നലെ വൈകിട്ടു 4.30 ഓടെയാണ് അപകടമുണ്ടായത്. 49 പേർക്കു പരുക്കേറ്റിരുന്നു. ബസിൽ 59 യാത്രക്കാരാണുണ്ടായിരുന്നത്. ബത്തേരിയിൽ നിന്നു കോഴിക്കോട്ടേയ്ക്കു പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് തകരാറിലായതാണു അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പിന്നാലെ കൽപറ്റയിൽ നിന്നു ഫയർഫോഴ്സ് സംഘവും പൊലീസും സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. കൊടുംവളവുകളും ഇറക്കവുമുള്ള മേഖലയാണിത്.
കോട്ടയം: ശബരിമല തീർഥാടകസംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞു ഡ്രൈവർ മരിച്ചു. മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ കോരുത്തോട് ശബരിമല പാതയിൽ കോസടി കവലയ്ക്കു സമീപമാണ് അപകടം. ഇറക്കം ഇറങ്ങിവന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മധുര സ്വദേശികളായ അറുമുഖം (40), മുരുകൻ (47), അനിരുദ്ധൻ (14) എന്നിവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് ശബരിമല പാതയിൽ ഏറ്റവും അപകട സാധ്യതയുള്ള പ്രദേശമാണ് കോസടി. കുത്തിറക്കവും വളവും നിറഞ്ഞ ഇവിടെ അപകടങ്ങൾ പതിവാണ്. ഇറക്കം ഇറങ്ങി വന്ന ബസ് ക്രാഷ് ബാര്യറുകൾ തകർത്താണ് മറിഞ്ഞത്.
ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളിയായ സ്ത്രീയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി. പൂപ്പാറ പന്നിയാർ എസ്റ്റേറ്റ് തൊഴിലാളിയായ പരിമളയാണ് മരിച്ചത്. രാവിലെ 7.45 ഓടെയായിരുന്നു ആക്രമണം. പ്രാഥമിക ചികിത്സയ്ക്കുശേഷം പരിമളയെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (MCMA)വാർഷിക ജനറൽ ബോഡിയോഗം നടന്നു. കെഎംസിസി ഹാളിൽ വച്ചു നടന്ന യോഗം മുഖ്യരക്ഷധികാരി റഹീം ബാവ ഉത്ഘാടനം ചെയ്തു. യോഗത്തിൽ വാർഷിക റിപ്പോർട്ട് അഷ്‌കർ പൂഴിത്തലയും വരവ് ചിലവ് കണക്ക് അബ്ദുൽ സമദ് പത്തനാപുരവും അവതരിപ്പിച്ചു. യൂസഫ് മംമ്പാട്ടു മൂലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസീസ് പേരാമ്പ്ര സ്വാഗതം പറഞ്ഞു.2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. മുഖ്യരക്ഷധികാരിയായി റഹീം ബാവയും രക്ഷധികാരികളായി ചന്ദ്രൻ വളയം, ലത്തീഫ് മരക്കാട്ട് മഹബൂബ് കാട്ടിൽ പിടിക എന്നിവരെയും പ്രസിഡന്റ യൂസഫ് മംമ്പാട്ടു മൂല വൈസ് പ്രസിഡന്റ്മാർ അസീസ് പേരാമ്പ്ര, ശിഹാബ് ത്രിശൂർ, സന്ദീപ് ത്രിശൂർ, സെക്രട്ടറി അഷകർ പൂഴിത്തല ജോയിന്റ് സെക്രട്ടറി മാർ രാജേഷ് ഉക്രംപാടി, നൗഷാദ് കണ്ണൂർ, സുബൈർ ഒ വി, ട്രഷറർ അബ്ദുൽ സമദ് പത്തനാപുരം, അസിസ്റ്റന്റ് ട്രഷറർ ടി.പി മജീദ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു. റഫീഖ് തോട്ടക്കര തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
ബിൽക്കീസ് ബാനോ കേസ്സിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി; 11 പ്രതികളെയും വിട്ടയച്ചത് റദ്ദാക്കി സുപ്രീം കോടതി
ന്യൂഡൽഹി: ബിൽക്കീസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. പ്രതികള്‍ ജയിലിലേക്ക് പോകണമെന്നു നിർദേശിച്ച കോടതി, തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി. നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനെന്നും കോടതി നിരീക്ഷിച്ചു. ബിൽക്കീസ് ബാനു നൽകിയ ഹർജി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ശിക്ഷ പ്രതികാര നടപടി അല്ലെന്നാണ് പ്ലേറ്റോ പറഞ്ഞത്. ശിക്ഷാ നടപടി ഒരു മരുന്നാണ്. ഒരു കുറ്റവാളിക്ക് മാറ്റമുണ്ടാകണം എങ്കിൽ അയാൾക്ക് സ്വാതന്ത്ര്യം ലഭിക്കണം. ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഹർജി പരിഗണിച്ചത്. എന്നാല്‍ ബിൽക്കീസ് അനുഭവിച്ച് ക്രൂരത കൂടി കണക്കിൽ എടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു…
സംസ്ഥാനത്ത് 5024.535 ഹെക്ടർ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിൽ; വനംവകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് 5024.535 ഹെക്ടർ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിലെന്ന് വനംവകുപ്പ് റിപ്പോർട്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ഹൈറേഞ്ച് സർക്കിളിലാണ് കയ്യേറ്റങ്ങൾ കൂടുതലെന്നാണ് വനം വകുപ്പ് പുറത്തുവിട്ട 2021–22 ലെ വാർഷിക ഭരണ റിപ്പോർട്ടിൽ പറയുന്നത്. സർക്കിൾ തിരിച്ചുള്ള കയ്യേറ്റ കണക്ക് ഇങ്ങിനെയാണ്. ഹൈറേഞ്ച് സർക്കിൾ, കോട്ടയം ഇടുക്കി, എറണാകുളം–1998.0296 ഹെക്ടർ. ഇതിൽ തന്നെ കയ്യേറ്റക്കാരുടെ പറുദീസയായ മൂന്നാർ ഡിവിഷനിലാണ് കൂടുതൽ കയ്യേറ്റങ്ങളുള്ളത്, 1099.6538 ഹെക്ടർ. ഈസ്റ്റേൺ സർക്കിൾ, മലപ്പുറം, പാലക്കാട്–1599.6067, സതേൺ സർക്കിൾ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ– 14.60222, സെൻട്രൽ സർക്കിൾ, തൃശൂർ, എറണാകുളം–319.6097, നോർത്തേൺ സർക്കിൾ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്–1085.6648. എന്നിങ്ങനെയാണ് കയ്യേറ്റങ്ങൾ. മൂന്നാറിന് പുറമെ കോതമംഗലം, കോട്ടയം, മാങ്കുളം, നിലമ്പൂർ വടക്ക്, മണ്ണാർക്കാട്, നെൻമാറ, വയനാട് വടക്ക് ഡിവിഷനുകളിലാണ് കൂടുതൽ കയ്യേറ്റങ്ങളും റിപ്പോർട്ട് ചെയ്തത്. മറയൂർ, തെൻമല, നിലമ്പൂർ തെക്ക്, ആറളം വന്യജീവി സങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നീ ഡിവിഷനുകളിൽ കയ്യേറ്റങ്ങൾ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെയും, തെക്കൻ തമിഴ്‌നാട് തീരത്ത് 08-01-2024 (നാളെ) രാത്രി 11.30 വരെ 1.0 മുതൽ 1.8 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ജനുവരി 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി…
എംഡിഎംഎയും കഞ്ചാവുമായി യുട്യൂബ് വ്ലോഗറായ യുവതി പിടിയിൽ; ഏറെ നാളായി എക്സൈസ് നിരീക്ഷണത്തിൽ
കൊച്ചി: കോളജ് വിദ്യാർഥികൾക്കിടയിൽ ഉൾപ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വിൽപന നടത്തുന്ന യൂട്യൂബ് വ്ലോഗറായ യുവതി എക്സൈസ് പിടിയിൽ. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഏറെ നാളായി സ്വാതി കൃഷ്ണ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫിസർ ടി.വി. ജോൺസൺ, സിവിൽ എക്സൈസ് ഓഫിസർ രഞ്ജിത്ത് ആർ. നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.എം. തസിയ, ഡ്രൈവർ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കണ്ണൂർ: മൂന്ന് മാസത്തിനിടെ നാലാമതൊരു കർഷകൻകൂടി ആത്മഹത്യ ചെയ്തതോടെ മലയോരവും കാർഷികമേഖലയും നടുങ്ങി. നടുവിൽ പഞ്ചായത്തിലെ പാത്തൻപാറ നൂലിട്ടാമലയിൽ ഇടപ്പാറക്കൽ ജോസാണ് ഞായറാഴ്ച ആത്മഹത്യ ചെയ്തത്. ശ്രീകണ്ഠപുരത്തെ മറ്റത്തിൽ ജോസഫ്, കൊളക്കാട്ടെ എം.ആർ.ആൽബർട്ട്, മുടിക്കയത്തെ സുബ്രഹ്മണ്യൻ എന്നിവരാണ് മൂന്നുമാസത്തിനിടെ ആത്മഹത്യ ചെയ്ത കർഷകർ. കാലാവസ്ഥാവ്യതിയാനവും കടക്കെണിയും വന്യമൃഗശല്യവും കാരണം നിൽക്കക്കള്ളിയില്ലാതെയായിരിക്കുകയാണ് മറ്റ് കർഷകർ. കാലം തെറ്റിയ മഴ മാവ്, കശുമാവ് എന്നിവയ്ക്ക് ഭീഷണിയായി. കപ്പ ഉണക്കേണ്ട സമയമാണ്. അവ ഉണക്കാനാകാതെ കേടായിപ്പോകുകയാണ്. നാളികേരവും ഉണക്കാനാകുന്നില്ല. അടയ്ക്കയുടെ വിലയിടിഞ്ഞു തുടങ്ങി. റബ്ബറിന്റെ വിലയിടിവും ടാപ്പിങ്ങിന് ആളെ കിട്ടാത്തതും കൂലിവർധനയും ഈ മേഖലയുടെ തകർച്ചയിലേക്ക് നയിക്കുകയാണ്. റബ്ബർ കർഷകർക്ക് വില ലഭിക്കുന്നില്ലെങ്കിലും ടയർ കമ്പനികളുടെ ലാഭം ഓരോ വർഷവും കുതിച്ചുയരുകയാണ്.