- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
ശബരിമല സ്വര്‍ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട്, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനിലക്കാരൻ. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, സ്വര്‍ണപ്പാളി വിവാദത്തിൽ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്‍റെ ഇടപാടുകളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ദ്വാരപാലക ശിൽപങ്ങളിൽ സ്വര്‍ണം പൂശിയതിനെ ചൊല്ലിയുള്ള വിവാദത്തിലും പീഠം കാണാതായതിലും ഉത്തരങ്ങൾ തേടും.…
രാജു നാരായണ സ്വാമി ഐ എ.എസ് ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ വിദ്യാരംഭം, ഇന്ന് രാവിലെ 6.00 മണി മുതൽ സൊസൈറ്റി ആസ്ഥാനത്ത് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. https://youtu.be/-U9FdvlZnmg ചടങ്ങുകളിൽ പ്രമുഖ ഐ.എ.എസ് ഓഫീസറും കേരള ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോക്ടർ രാജു നാരായണ സ്വാമി ഐ എ.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.നവരാത്രി ആഘോഷങ്ങളുടെ ജനറൽ കൺവീനർ രാജ് കൃഷ്ണനും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്ന് ആദ്യാക്ഷരം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കുന്ന എല്ലാ കുട്ടികൾക്കും ഡോക്ടർ. രാജു നാരായണ സ്വാമി ആശംസകൾ നേർന്നു. വരും ദിവസം തന്നെ ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
‘ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പ്, 1100 കോടി രൂപയുടെ തട്ടിപ്പ് ഒരു സംഘം മാത്രം നടത്തി’; വിഡി സതീശൻ
തിരുവനന്തപുരം: ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 1100 കോടി രൂപയുടെ തട്ടിപ്പ് ഒരു സംഘം മാത്രം നടത്തിയെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. സാധാരണക്കാരുടെ പേരിൽ അവരറിയാതെ രജിസ്ട്രേഷൻ നടന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊടുക്കൽ വാങ്ങൽ നടക്കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ട് വഴിയാണ്. പുനെ ഇന്റലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം ചെയ്തത് രജിസ്ട്രേഷൻ റദ്ദാക്കൽ മാത്രമാണ്. ഖജനാവിന് നഷ്ടം 200 കോടിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തട്ടിപ്പിനിരയായ പാവങ്ങളെ വിവരം അറിയിച്ചിട്ടും ഇല്ലെന്നും ഖജനാവിലേക്ക് എത്തേണ്ട 200 കോടി തിരിച്ചുപിടിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഇതേ തരത്തിൽ 1000 ത്തോളം തട്ടിപ്പ് നടക്കുന്നെന്ന് അനൗദ്യോഗികമായിട്ടാണ് വിവരം ലഭിച്ചിരിക്കുന്നത്. പല തലങ്ങളിൽ നിന്ന് പരാതി ഉയരുന്നുണ്ട്. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ജിഎസ്ടി ഡാറ്റ രജിസ്ട്രേഷൻ കുറ്റമറ്റതാക്കാനുള്ള നടപടി പോലും ഉണ്ടായില്ല. ജിഎസ്ടി അഡ്മിനിസ്ട്രേഷൻ പരിതാപകരമായ നിലയിലാണ്. ടാക്സ് തട്ടിപ്പ്…
മൈക്രോസോഫ്റ്റിന്റെ ആധുനിക സാങ്കേതികവിദ്യാധിഷ്ഠിത സ്‌കൂളുകളുടെ റാങ്കിംഗില്‍ ബഹ്‌റൈന്‍ ഒന്നാം സ്ഥാനം
മനാമ: മൈക്രോസോഫ്റ്റിന്റെ ആധുനിക സാങ്കേതികവിദ്യാധിഷ്ഠിത സ്‌കൂളുകളുടെ ആഗോള റാങ്കിംഗില്‍ ബഹ്‌റൈന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.60 രാജ്യങ്ങളിലായുള്ള 954 സ്‌കൂളുകളില്‍നിന്ന് ബഹ്‌റൈനിലെ 125 പൊതു വിദ്യാലയങ്ങളും 5 സ്വകാര്യ വിദ്യാലയങ്ങളും മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യാധിഷ്ഠിത സ്‌കൂളുകള്‍ എന്ന പദവി നേടിയതോടെയാണ് രാജ്യം ഒന്നാം സ്ഥാനത്തെത്തിയത്.ഈ നേട്ടത്തിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ അഭിനന്ദിച്ചു. വിദ്യാഭ്യാസ പരിപാടികള്‍ വികസിപ്പിക്കുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷികള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ബഹ്‌റൈന്‍ കൈവരിച്ച നേട്ടത്തിന്റെ പ്രതിഫലനമാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്‌റൈനിലെ സതേണ്‍ ഗവര്‍ണറേറ്റ് നിക്ഷേപ ഫോറത്തിന്റെ നാലാമത് പതിപ്പ് സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.സ്വകാര്യ മേഖലയുടെയും സംരംഭകരുടെയും പ്രോത്സാഹനത്തിലൂടെ സതേണ്‍ ഗവര്‍ണറേറ്റില്‍ നിക്ഷേപ വികസനത്തില്‍ കാണുന്ന അസാധാരണ നേട്ടങ്ങള്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനത്തിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ പിന്തുണയുടെയും ഭാഗമാണെന്ന് ഷെയ്ഖ് ഖലീഫ ബിന്‍ അലി പറഞ്ഞു. സതേണ്‍ ഗവര്‍ണറേറ്റിന്റെ പുരോഗതിക്കായുള്ള കൂടുതല്‍ അഭിലാഷങ്ങള്‍ നിറവേറ്റുക എന്നതാണ് അവരുടെ ശ്രമങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.നിക്ഷേപം, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം, യുവ സംരംഭകരുടെയും പ്രാദേശിക സംരംഭങ്ങളുടെ ഉടമകളുടെയും ശാക്തീകരണം എന്നിവയ്ക്കുള്ള ഗവര്‍ണറുടെ പിന്തുണയെ ഗവര്‍ണറേറ്റിലെ നിക്ഷേപ വികസന മേധാവി അബ്ദുല്ല യൂസഫ് അല്‍ ഘതം അഭിനന്ദിച്ചു.മസ്സാര്‍ ഗ്രൂപ്പ്, അല്‍ അരീന്‍ ഹോള്‍ഡിംഗ്, ദുറാത്ത് അല്‍ ബഹ്റൈന്‍, ഇനോവെസ്റ്റ് എന്നിവയുള്‍പ്പെടെ പങ്കെടുത്ത സ്ഥാപനങ്ങളെയും നിരവധി പ്രാദേശിക പദ്ധതി സംരംഭകരെയും ഷെയ്ഖ് ഖലീഫ…
ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം
മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം”ഓണോത്സവം” കഴിഞ്ഞ ദിവസം അദ്ലിയ സെഞ്ച്വറി ഇന്റർനാഷണൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.അംഗങ്ങളും,കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്ത “ഓണോത്സവ” ത്തിൽ ഗൃഹാ തുരസ്മരണകൾഉണർത്തുന്ന വിവിധങ്ങളായ ഓണക്കളികളും, ഓണപ്പാട്ടുകൾ അടങ്ങിയ സംഗീത വിരുന്നും, കുട്ടികളുടെ നൃത്ത നൃത്ത്യങ്ങളും “ഓണോത്സവ”ത്തിനു മിഴിവേകി..തുടർന്ന് കോഴിക്കോടിന്റെ തനത് രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. “ഓണോത്സവം” ആഘോഷ പരിപാടികൾക്ക് പവിഴദ്വീപിലെകോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് പ്രീജിത്ത്, ജനറൽ സെക്രട്ടറി പ്രജി ചേവായൂർ, മറ്റു ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
ആലപ്പുഴ (അരൂക്കുറ്റി ): പൗരാണിക ചരിത്ര പ്രാധാന്യത്തോടെ വികസനകുതിപ്പിലേക്ക് മുന്നേറുന്ന അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്‍റെ ഭാഗമായുള്ള ‘വികസനനേട്ടം@ 2025’ ന്‍റെ ചിത്രീകരണം ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളിലായി പുരോഗമിക്കുന്നു. പഞ്ചായത്തിലെ വിവിധ പദ്ധതികളും വാര്‍ഡ്തല വികസന പ്രവര്‍ത്തനങ്ങളുമടങ്ങുന്ന നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയായ വികസനനേട്ടങ്ങളുടെ ചിത്രീകരണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സനീറ ഹസ്സന്‍, വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എം. ഷാനവാസ്,ഷൈജൂരാജ്, അൻസില നിഷാദ്,പഞ്ചായത്ത് അംഗങ്ങളായ വിദ്യാരാജ്, ശാരി മനോജ് , മാത്യു കെ എ, ടി കെ മജീദ്, മുംതാസ് സുബൈര്‍, പ്രകാശന്‍ വി എ, റാഹില, ആഗി ജോസ് തുടങ്ങിയവര്‍ ചിത്രീകരണം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പി ആര്‍ മീഡിയയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകനും , സിനിമ പി.ആർ ഒ യുമായ പി.ആര്‍. സുമേരന്‍, ടി കെ കൃഷ്ണകുമാര്‍, നിഖില്‍ അശോക് തുടങ്ങിയ മീഡിയ…
സലാലയിലെ മൂന്നാമത് സക്കാത്ത് സമ്മേളനത്തില്‍ ബഹ്റൈന്‍ സക്കാത്ത് ഫണ്ട് ഡയറക്ടര്‍ പങ്കെടുക്കുത്തു
സലാല: ഒമാന്‍ എന്‍ഡോവ്മെന്റ്സ്, മതകാര്യ മന്ത്രാലയം സലാലയില്‍ സംഘടിപ്പിച്ച മൂന്നാമത് സക്കാത്ത് കോണ്‍ഫറന്‍സിലും പ്രദര്‍ശനത്തിലും ബഹ്‌റൈന്‍ നീതി, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ്സ് മന്ത്രാലയത്തിലെ സക്കാത്ത് ആന്റ് ചാരിറ്റി ഫണ്ട് ഡയറക്ടര്‍ സലാഹ് ഹൈദര്‍ ഹുസൈന്‍ പങ്കെടുത്തു. ‘സകാത്തും സ്ഥാപന ഐഡന്റിറ്റിയും: തൊഴില്‍ ശക്തി കാര്യക്ഷമതയും സമൂഹ വിശ്വാസവും ശക്തിപ്പെടുത്തലും’ എന്ന വിഷയത്തിലാണ് പരിപാടി നടന്നത്.സക്കാത്ത് സ്ഥാപനം വികസിപ്പിക്കുന്നതിലെ ബഹ്റൈന്റെ അനുഭവം, സ്ഥാപനപരവും നിയമനിര്‍മ്മാണപരവുമായ ചട്ടക്കൂട്, ഡിജിറ്റല്‍ പരിവര്‍ത്തനം, സംഭാവനാ മാര്‍ഗങ്ങളുടെ വൈവിധ്യവല്‍ക്കരണം, സ്ഥാപന വികസനവും ശേഷി വര്‍ദ്ധിപ്പിക്കലും, ഫണ്ട് നടപ്പിലാക്കുന്ന പദ്ധതികളും പരിപാടികളും, ഭാവി സാധ്യതകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളെ പരാമര്‍ശിച്ചുകൊണ്ട് ഹുസൈന്‍ സംസാരിച്ചു.സാമൂഹിക നീതി കൈവരിക്കാനും ഐക്യദാര്‍ഢ്യം വര്‍ദ്ധിപ്പിക്കാനുമുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ സക്കാത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും ലക്ഷ്യം.
കരൂര്‍ ദുരന്തം: നിർണായക നീക്കവുമായി തമിഴ്നാട് പൊലീസ്, ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാൻ ആലോചന
ചെന്നൈ: കരൂര്‍ ദുരന്തത്തിൽ ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാൻ ആലോചന. ബുസി ആനന്ദിനെയും നിർമൽ കുമാരിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയത്. അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി. ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. ഈ സാഹചര്യത്തിലാണ് ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം. അതേസമയം, ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണ് എന്നാണ് റിപ്പോർട്ട്. വിജയ് അസുഖബാധിതൻ ആണെന്നും രോഗം ഉടൻ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമർ പ്രസാദ് ആശംസിച്ചു. ആരോഗ്യം സൂക്ഷിക്കണമെന്നും അമർ പ്രസാദ് ഉപദേശിക്കുന്നു. പണയൂരിലെ വീട്ടിലായിരുന്ന വിജയ്,…
മനാമ: ബഹ്‌റൈനില്‍ നിര്‍ബന്ധിച്ച് തൊഴില്‍ ചെയ്യിച്ചതും ലൈംഗിക ചൂഷണം നടത്തിയതുമടക്കമുള്ള മനുഷ്യക്കടത്ത് കേസില്‍ പ്രതിയായ ഏഷ്യക്കാരന്റെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ഒക്ടോബര്‍ ഏഴിന് നടക്കും.മനുഷ്യക്കടത്തിന് ഇരകളായ രണ്ടു വിദേശികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക്ക് എവിഡന്‍സിലെ ആന്റി ഹ്യൂമന്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇവരെ ഏഷ്യക്കാരന്‍ നാട്ടില്‍നിന്ന് കൊണ്ടുവന്ന ഉടന്‍ ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെച്ചു. കൂടാതെ നിര്‍ബന്ധിച്ചു ജോലി ചെയ്യിച്ചെന്നും ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നെന്നുമൊക്കെ ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പരാതി ലഭിച്ചയുടന്‍ അന്വേഷണമാരംഭിച്ചു. ഇരകളെ കണ്ടെത്തി മൊഴിയെടുക്കുകയും അവരെ മനുഷ്യക്കടത്തിനെതിരായ ദേശീയ കമ്മിറ്റിയുടെ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതി ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
