Author: News Desk

വയനാട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ഇയാൾ ആരോപിച്ചിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അക്രമി എത്തിയത് രണ്ടു മക്കളുമായാണ്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സര്‍ട്ടിഫിക്കറ്റ്…

Read More

കൊച്ചി: മുണ്ടക്കെ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചു. ബാങ്ക് വായ്പ എഴുതി തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അത് കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും, അതത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ബാങ്ക് വായ്പ എഴുതി തള്ളാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ ആര്‍ജവം കാണിക്കണം. കേന്ദ്രത്തിന് അധികാരമില്ലെന്ന ന്യായമല്ല പറയേണ്ടത്. ഇതാണ് സമീപനമെങ്കില്‍ കോടതിക്ക് കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ തിരിച്ചുപിടിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കേരള ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ആര്‍ബിഐ സര്‍ക്കുലറില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് പരിമിതികളുണ്ടെന്നാണോ?. കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറാണോ എന്നതാണ് പ്രധാനം? ഈ വിഷയത്തില്‍ നിങ്ങള്‍ അധികാരമില്ലാത്തവരാണെന്നല്ല. നടപടിയെടുക്കാന്‍ അടിസ്ഥാനപരമായി തയ്യാറാകാത്തതാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പരാജയപ്പെടുത്തരുത്. കേന്ദ്രത്തിന്റെ ഔദാര്യമല്ല വേണ്ടത്. ഹൈക്കോടതി രൂക്ഷമായ…

Read More

മനാമ: നവംബര്‍ 5 മുതല്‍ 8 വരെ ഫല്യാത് കമ്പനിയുമായി സഹകരിച്ച് നടക്കുന്ന അമച്വര്‍മാര്‍ക്കായുള്ള നാസര്‍ ബിന്‍ ഹമദ് സൈക്ലിംഗ് ടൂര്‍ അഞ്ചാം പതിപ്പിന് ബഹ്‌റൈന്‍ ഒരുങ്ങുന്നു.സൈക്ലിംഗ് ടൂറിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ബഹ്റൈന്‍ സൈക്ലിംഗ് അസോസിയേഷന് നിര്‍ദ്ദേശം നല്‍കി.സൈക്ലിംഗ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ ടൂര്‍ ഒരു പ്രധാന ഘടകമാണെന്നും നിരവധി ഗവര്‍ണറേറ്റുകളിലൂടെ കടന്നുപോകുന്നതിനാല്‍ ബഹ്റൈന്റെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് പറഞ്ഞു. രാജ്യത്തെ പൗരര്‍, ജി.സി.സി പൗരര്‍, താമസക്കാര്‍ എന്നിവരില്‍നിന്നുള്ള അമച്വര്‍മാരെ പരിശീലിക്കാനും പുതിയ കഴിവുകള്‍ കണ്ടെത്താനും ഇത് പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ:മൂന്നാം ഭരണം അടിച്ച് മാറ്റുന്നതിൻ്റെ ഭാഗമായി നടത്തുന്ന അരങ്ങേറ്റത്തിൻ്റെ ഭാഗമായി ഗൾഫ് പ്രവാസികളെ മയത്തിൽ വീണ്ടും പറ്റിക്കാനും വഞ്ചിക്കാനും കുപ്പിയിലാക്കാനും രാഷ്ട്രീയ അജണ്ട ഒളിച്ച് വെച്ച് ഗൾഫ് സന്ദർശനം നടത്തുന്നതെന്നാണ് UDF ന് കഴിഞ്ഞ ദിവസം കിട്ടിയ വിവരം അനുസരിച്ച് പിണറായി പര്യടനം നടത്തുന്ന ഗൾഫിലെ വിവിധ ജിസിസി രാജ്യങ്ങളിലെ UDF പോഷക സംഘടനകൾക്ക് സൂചന കൊടുത്തിട്ടുണ്ട് മാത്രമല്ല പ്രവാസികളുടെ കണ്ണിൽ പൊടിയിടാൻ ചില സംഘടനകളുടെ ഭാരവാഹികളെയും കുത്തക കച്ചവടക്കാരെയും കരുവാക്കി പരിപാടിനയിക്കാൻ ആസൂത്രിതമായി നടത്തുന്ന ഗൂഡാലോചനയുടെ ചതിയിൽ ആരും വീണ് പോവരുതെന്നും പാർട്ടിയുടെ ഉന്നത നേതാക്കൾ കർശനമായി വിലക്കിയിട്ടുണ്ട് പിണറായി തുടർഭരണം അസാധ്യമെന്നിരിക്കെ… വിവിധ മതത്തിൻ്റെ പേരിലും കലാപരമായും നടത്തുന്ന ആഗോള അയ്യപ്പസംഗമം ലാൽ സലാം എന്നീ ചവിട്ടു നാടകത്തിന് ശേഷം ഇപ്പോൾ അടുത്ത പടിയായി പ്രവാസികളെ പറ്റിക്കാൻ മാത്രം ഒരുക്കായിട്ടുള്ള പ്രവാസ മലയാളി സംഗമം ഇതെല്ലാം തെരെഞ്ഞടുപ്പ് ആസന്നമായിരിക്കെ നടത്തുന്ന തുറുപ്പുചീട്ടാണന്ന് വലിയ വിഭാഗം പ്രവാസികൾ ഏറെ മനസ്സിലാക്കിയിട്ടുണ്ടന്ന്…

Read More

മനാമ: ബഹ്‌റൈനിലെ മൈഗ്രന്റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.മോന യൂസഫ് ഖലീല്‍ അല്‍മുഅയ്യിദ് (ചെയര്‍പേഴ്‌സണ്‍), ഇവോണ്‍ വിജയവാണി ഭാസ്‌കരന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), മാധവന്‍ കല്ലത്ത് (ജനറല്‍ സെക്രട്ടറി), കവിതശ്രീ സുവര്‍ണ (ട്രഷറര്‍), ഗയാസുള്ള അമാനുള്ള (അസി. ജനറല്‍ സെക്രട്ടറി), മെനെസെസ് അംബ്രോസിയോ (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളും റിയ എബ്രഹാം, കാര്‍ത്തികേയന്‍ അറുമുഖം, അസോംഗ് ജോര്‍ജ്ജ്, സുഹൈര്‍ അഹമ്മദ് കത്തീബ്, ആയുക് അരേന്ദുംനെ, രാജി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമാണ്.വിവിധ സബ് കമ്മിറ്റി അംഗങ്ങള്‍: ആക്ഷന്‍ കമ്മറ്റി: ആയുക് അറേന്ദുംനെ (കണ്‍വീനര്‍), ഇവോണ്‍ ഭാസ്‌കരന്‍ (ജോയിന്റ് കണ്‍വീനര്‍), സുഹൈര്‍ അഹമ്മദ് കത്തീബ്, കാര്‍ത്തികേയന്‍ അറുമുഖം (അംഗങ്ങള്‍).ഫിനാന്‍സ് കമ്മിറ്റി: കവിതശ്രീ സുവര്‍ണ (കണ്‍വീനര്‍), ഡാനിയല്‍ അംബ്രോസിയോ, നിധി പ്രജാപതി, ബേബിലൂ മറിയം ബാബു (അംഗങ്ങള്‍).ഫണ്ട് റൈസിംഗ് കമ്മിറ്റി: മുഹമ്മദ് ഗയാസ് (കണ്‍വീനര്‍), ആയുക് അരേന്ദുംനെ (ജോയിന്റ് കണ്‍വീനര്‍), ഇവോണ്‍ ഭാസ്‌കരന്‍, ഡാനിയേല്‍ അംബ്രോസിയോ, കാര്‍ത്തികേയന്‍ അറുമുഖം, സുഹൈര്‍ കത്തീബ്,…

Read More

മനാമ: ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്) ഇന്റർ-സ്കൂൾ കപ്പ് 2025 ജേതാക്കളായ ഇന്ത്യൻ സ്‌കൂൾ ടീമിനെ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അഭിനന്ദിച്ചു. സ്‌കൂളിന് അവിസ്മരണീയ വിജയം നേടിക്കൊടുത്ത ടീമിലെ അംഗങ്ങൾ ഇവരാണ് : മുഹമ്മദ് ബേസിൽ (12Q), ജുഗൽ ജെ ബി(12J), രൺവീർ ചൗധരി (12I), ആശിഷ് ആചാരി (12D), ആരോൺ സേവ്യർ (12E), ധൈര്യ ദീപക് സാഗർ (11D), ഇഷാൻ മിസ്ട്രി (11R), വികാസ് ശക്തിവേൽ (11D), ഡാൻ എം വിനോദ് (10M), അയാൻ ഖാൻ (9G), നിഹാൽ ഷെറിൻ (10T), കാർത്തിക് ബിമൽ (10Q), അഭിഷേക് ഷൈൻ (10E), ബെനിറ്റോ ജോസഫ് അനീഷ് (9N), അങ്കിത് വിക്രം ഭായ് തങ്കി (11F), കിസ്‌ന കേതൻ ചന്ദ്രകാന്ത് കൻസാര (11D). ഫൈനലിൽ ന്യൂ മില്ലേനിയം സ്കൂളിനെതിരായാണ് ഇന്ത്യൻ സ്‌കൂൾ ഒമ്പത് വിക്കറ്റിന്റെ ഉജ്വല വിജയം നേടിയത്. ക്യാപ്റ്റൻ മുഹമ്മദ് ബാസിലിന്റെ തകർപ്പൻ സെഞ്ച്വറി വിജയത്തിൽ നിർണ്ണായകമായി. നാല് ഓവറിലധികം…

Read More

ന്യൂഡല്‍ഹി: ബിഹാറിലെ പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയ്ക്ക് (എസ്‌ഐആര്‍) ശേഷം ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. പുതുതായി ചേര്‍ത്തവരില്‍ ഭൂരിഭാഗവും പുതിയ വോട്ടര്‍മാരാണെന്നും ഒഴിവാക്കപ്പെട്ടവരില്‍നിന്ന് ആരും ഇതുവരെ പരാതിയോ അപ്പീലോ നല്‍കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. മരണം, താമസം മാറ്റം, പേരുകളിലെ ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ യഥാര്‍ത്ഥ പട്ടികയില്‍നിന്ന് 65 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ കരട് പട്ടികയില്‍ 17.87 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. കരട് പട്ടികയിലേക്ക് 21.53 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തപ്പോള്‍, 3.66 ലക്ഷം പേരുകള്‍ നീക്കം ചെയ്തു. ഇതോടെ 17.87 ലക്ഷത്തിന്റെ വര്‍ധനവുണ്ടായി. പ്രത്യേക തീവ്ര പുനഃപരിശോധനയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ വ്യാഴാഴ്ചയ്ക്കകം ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. കരട് വോട്ടര്‍ പട്ടിക എല്ലാവരുടെയും കൈവശമുണ്ട്. അന്തിമ പട്ടിക സെപ്റ്റംബര്‍ 30-ന്…

Read More

തിരുവനന്തപുരം: ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടർന്ന് രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തമിഴ്‌നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ മരുന്നുകൾക്കും, ഗുജറാത്തിലെ ഒരു കമ്പനിയുടെ ചുമ സിറപ്പിനുമാണ് വിൽപന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോളർ നടപടി ആരംഭിച്ച സാഹചര്യത്തിൽ, ഈ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ ഉടനീളം നിർത്തിവെക്കാൻ മന്ത്രി നിർദ്ദേശം നൽകി. കൂടാതെ, ഗുജറാത്തിലെ റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് നിർമ്മിച്ച റെസ്പിഫ്രഷ് ടി.ആർ. (Respifresh TR, 60ml syrup, Batch. No. R01GL2523) എന്ന ചുമ സിറപ്പ് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചതിനെ തുടർന്ന് ഇതിൻ്റെ വിതരണവും വിൽപനയും ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അടിയന്തരമായി നിർത്തിവെപ്പിച്ചു. സംസ്ഥാനത്തെ അഞ്ച് വിതരണക്കാർക്കാണ് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുള്ളത്.…

Read More

മനാമ: മുഹറഖിലെ ദില്‍മുനിയ ദ്വീപില്‍ ബഹ്റൈന്‍ പോളിടെക്നിക്കിന്റെ പുതിയ ശാഖ വിദ്യാഭ്യാസ മന്ത്രിയും പോളിടെക്നിക്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു.ബഹ്റൈന്‍ രാജ്യത്തുടനീളം ഗുണനിലവാരമുള്ള വിദ്യാഭ്യാസം വ്യാപിപ്പിക്കാനായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് നസീജ് കമ്പനിയുമായി സഹകരിച്ച് ഈ കാമ്പസ് നിര്‍മ്മിച്ചത്. കനാല്‍ വ്യൂ പദ്ധതിയില്‍ സ്ഥിതിചെയ്യുന്ന ഇത് 955.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു, ഏകദേശം 500 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നു. കൂടാതെ ആധുനിക ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, വാട്ടര്‍ കനാലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്റ്റാഫ് ഓഫീസുകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.

Read More

മനാമ: ബഹ്‌റൈൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമുചിതമായ സ്വീകരണം ഒരുക്കാൻ ബഹ്‌റൈൻ മലയാളികൾ. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ലോക കേരള സഭ അംഗങ്ങൾ , വിവിധ സംഘടനാ ഭാരവാഹികൾ, പ്രവർത്തകർ , സാമൂഹിക പ്രവർത്തകർ , മലയാളം മിഷൻ പ്രവർത്തകർ തുടങ്ങി പ്രവാസി സമൂഹത്തിലെ നാനാ തുറകളിൽ പെട്ടവർ പങ്കെടുത്തു. പി വി രാധാകൃഷ്ണ പിള്ള ചെയർമാനും , പി ശ്രീജിത്ത് ജനറൽ കൺവീനറുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ലോക കേരള സഭ അംഗങ്ങളായ പി ശ്രീജിത്ത് , പി വി രാധാകൃഷ്‌ണപിള്ള , സുബൈർ കണ്ണൂർ എന്നിവർ സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട വിശദീകരണം നടത്തി. വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. മലയാളം മിഷന്റെയും ലോകകേരള സഭയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവാസി മലയാളി സംഗമത്തിന് മുഖ്യമന്ത്രിയോടൊപ്പം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പങ്കെടുക്കും. ഒക്ടോബർ 16ന്…

Read More