Author: News Desk

മനാമ: വേനൽക്കാലത്ത് ചൂട് കൂടുന്നതിന്റെ ആഘാതത്തിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ബഹ്റൈനിലെ തൊഴിലുടമകളോട് തൊഴിൽ മന്ത്രാലയം അഭ്യർത്ഥിച്ചു.ചൂട് കൂടുന്നതിന്റെ ആഘാതം ശ്രദ്ധിച്ചില്ലെങ്കിൽ അത് ഗുരുതരമായ അപകട സാധ്യതകൾക്കും ചിലപ്പോൾ മരണത്തിന് തന്നെയും ഇടയാക്കിയേക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.ചൂട് കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ 999 എന്ന നമ്പറിൽ വിളിച്ചാൽ അടിയന്തര സഹായം ലഭ്യമാണ്.ഈ അപകട സാധ്യതകളൊഴിവാക്കാൻ ബഹ്റൈൻ 2005 മുതൽ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. എല്ലാ വർഷവും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ തുറസായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ നാലു മണി വരെ ജോലി ചെയ്യിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ നിരോധനം ലംഘിക്കുന്ന തൊഴിലുടമകൾക്ക് മൂന്നു മാസം വരെ തടവും 500 മുതൽ 1,000 ദിനാർ വരെ പിഴയും ലഭിക്കും.

Read More

മനാമ: ബഹ്റൈനിൽ ബൈക്കപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് സുഖം പ്രാപിച്ചു.അപകടത്തിൽ യുവാവിന്റെ കരളിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കനത്ത ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉടൻ ഡോക്ടർമാർ ഇത് കണ്ടെത്തി. യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടിയന്തരമായി ചികിത്സ തുടങ്ങി.ശരീരം തുറന്നുള്ള ശസ്ത്രക്രിയ ഇല്ലാതെ അത്യാധുനിക രീതികൾ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. 30 മിനിറ്റിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയായി. ശരീരത്തിൽ അടിഞ്ഞുകൂടിയ രക്തം നീക്കം ചെയ്തു. ക്രമേണ യുവാവ് സുഖം പ്രാപിക്കാൻ തുടങ്ങി.മെഡിക്കൽ സംഘത്തിൻ്റെ വേഗത്തിലുള്ള പ്രതികരണത്തെ മെഡിക്കൽ സർവീസസ് മേധാവി ഡോ. ഹസീബ് അൽ അലൈ പ്രശംസിച്ചു.

Read More

തിരുവനന്തപുരം: രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ഓഗസ്റ്റ് 19, 20, 21 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കും.സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം-കേരള ആതിഥ്യം വഹിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 20ന് വൈകുന്നേരം 4 മണിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും.സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സെമിനാര്‍, അന്തർദേശീയ ഫോട്ടോ പ്രദര്‍ശനം, ഐക്യദാര്‍ഢ്യ സമ്മേളനം തുടങ്ങി വിവിധ പരിപാടികളും ഒരുക്കുന്നുണ്ട്. കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്തർദേശീയ ഫോട്ടോ പ്രദർശനം ഗാസയില്‍ ജീവാര്‍പ്പണം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സ്മരണാഞ്ജലിയാണ്.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകർക്ക് ദേശീയ തലത്തിലുള്ള പെന്‍ഷന്‍ പദ്ധതി, മെച്ചപ്പെട്ട ആരോഗ്യരക്ഷാ പദ്ധതി, ഇന്‍ഷുറന്‍സ് സൗകര്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശീയതലത്തില്‍ പ്രചാരണ, പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നൽകും. എല്ലാ സംസ്ഥാനങ്ങളിലും വിരമിച്ച, അര്‍ഹതയുള്ള എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ഏറ്റവും ചുരുങ്ങിയത് 20,000 രൂപ പെന്‍ഷനായി നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെടും.കേരള സർക്കാരിന്റെ മെഡിസെപ് പോലുള്ള…

Read More

മനാമ: എഴുപത്തി ഒൻപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും പ്രാണ ആയുർവേദ സെന്ററും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രാണ ആയുർവേദിക് സെന്ററിലെ ഡോ: ബിനു എബ്രഹാം, ഡോ: മിനു മനു എന്നിവർ സൗജന്യമായി ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധിച്ച് മാർഗ നിർദേശങ്ങൾ നൽകി. ഇന്ത്യൻ മെഡിക്കൽ അസോസിയോഷൻ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടും ഐസിആർഎഫ് അഡ്വൈസറുമായ ഡോ: ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഐസിആർഎഫ് വൈസ് ചെയർമാൻ പങ്കജ്‌ നല്ലൂർ, പ്രാണ ആയുർവേദിക് സെന്റർ ഡയറക്ടർമാരായ സുദീപ് ജോസഫ്, ബോബൻ തോമസ്, ഡോ: മെബി ആൻ എന്നിവർ സംസാരിച്ചു.ബിഡികെ ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് പ്രസിഡണ്ട് റോജി ജോൺ സ്വാഗതവും അസിസ്റ്റന്റ് ട്രഷറര്‍ രേഷ്മ ഗിരീഷ് നന്ദിയും രേഖപ്പെടുത്തി. ബിഡികെ ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറര്‍ സാബു അഗസ്റ്റിൻ, ജോയിന്റ് സെക്രട്ടറിമാരായ സിജോ ജോസ്,…

Read More

മുഹറഖ് മലയാളി സമാജം വനിതാ വേദി, മഞ്ചാടി ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു, മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ച് നടന്ന പരിപാടി രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു, കുട്ടികളുടെ ദേശാഭക്തി ഗാന മത്സരം, പ്രസംഗ മത്സരം, ഫാൻസി ഡ്രസ് മത്സരം, ക്വിസ് മത്സരം,മഞ്ചാടി കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഉണർത്തുന്ന നൃത്തങ്ങൾ, സംഗീത പരിപാടി തുടങ്ങി നിരവധി വർണ്ണാഭമായ പരിപാടികൾ അരങ്ങേറി, എസ് വി ബഷീർ, ദീപ ജയചന്ദ്രൻ എന്നിവർ വിവിധ മത്സരങ്ങളുടെ വിധികർത്താക്കൾ ആയിരുന്നു,സാമൂഹിക സംഘടന പ്രവർത്തകർ ആയ ഡോ. ശ്രീദേവി, സെയ്ദ് ഹനീഫ്,ജി. മണിക്കുട്ടൻ, ഓ കെ കാസിം, ബിജുപാൽ,ശറഫുദ്ധീൻ മാരായമംഗലം എന്നിവർ പങ്കെടുത്തു, പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്ന സമ്മാന ധാന ചടങ്ങിൽ എസ് വി ബഷീർ, ദീപ ജയചന്ദ്രൻ, എം എം എസ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, ഭാരവാഹികളായ അബ്ദുൽ…

Read More

തിരുവനന്തപുരം: മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” ലയൺഹാർട്ട് പ്രാഡക്ഷൻസി”ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’. തിയേറ്ററിലേക്ക്. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന “ക്രിസ്റ്റസ് സ്റ്റീഫനാണ് “ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈയിലും കേരളത്തിലുമായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് “ജോയ്സി പോള്‍ ജോയ്” മുംബൈയിലെ സാംസ്ക്കാരിക സാമൂഹ്യ കലാരംഗത്തേയും ജീവകാരുണ്യമേഖലയിലെയും സജീവ പ്രവര്‍ത്തകയാണ് സഹനിര്‍മ്മാതാക്കളായ “ജേക്കബ് സേവ്യര്‍, സിബി ജോസഫ്” എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്. അങ്ങനെ ഏറെ അറിയപ്പെടുന്ന മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാത്തി ചിത്രം കൂടിയാണ് ‘തു മാത്സാ കിനാരാ’ ജീവിതത്തിന്‍റെ ആകസ്മികതകളെ ഏറെ ചാരുതയോടെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് ‘തു മാത്സാ കിനാരാ’.യെന്ന് സംവിധായകന്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ പറഞ്ഞു. കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛന്‍റേയും…

Read More

തിരുവനന്തപുരം: മകനെതിരായ സിപിഎമ്മിലെ പരാതി ചോർച്ച വിവാദങ്ങളിൽ പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കത്തിന്റെ പകർപ്പ് എല്ലാവരുടെയും പക്കൽ ഉണ്ടല്ലോ എന്ന് മാത്രം പറഞ്ഞ ഗോവിന്ദൻ, ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. മറ്റ് കാര്യങ്ങൾ പിന്നെ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാനായി ദില്ലിയിലെത്തിയതായിരുന്നു എംവി ഗോവിന്ദൻ. പാർട്ടി സെക്രട്ടറി വ്യക്തത വരുത്തുമെന്ന് വി ശിവൻകുട്ടി സിപിഎമ്മിന് നൽകിയ പരാതിക്കത്ത് ചോർന്നതിൽ പാർട്ടി വ്യക്തത വരുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ഇത് സിപിഎമ്മിനെതിരെ നടക്കുന്ന പ്രചരണം മാത്രമാണ്. സിപിഎം വിരോധമുള്ളതിനാൽ മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾക്ക് വലിയ പ്രചരണം നടത്തുന്നു. വിഷയത്തിൽ അധികാരികമായ മറുപടി പാർട്ടി സെക്രട്ടറി പറയും. ഇത്തരം ആരോപണം കൊണ്ട് പാർട്ടിയെ ക്ഷീണപ്പെടുത്താൽ കഴിയില്ല. കത്ത് ചോർന്നതിൽ പ്രശ്നം ഉണ്ടെങ്കിൽ പോളിറ്റ്ബ്യൂറോ പ്രതികരിക്കും. സംസ്ഥാന കമ്മിറ്റിയിൽ ഈ കത്ത് ചർച്ചയ്ക്ക് വന്നിട്ടില്ല. അവതാരങ്ങൾ എന്ന് പറഞ്ഞു…

Read More

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെൻറ് നോട്ടീസ് നൽകാൻ നീക്കം. ഇന്ത്യ സഖ്യ യോഗം ഇക്കാര്യം ചർച്ച ചെയ്തു. ഇന്നലത്തെ വാർത്താസമ്മേളനത്തിന്‍റെ  പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്‍റെ  നീക്കം. ബിജെപി വക്താവിനെ പോലെയാണ് കമ്മീഷൻ സംസാരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. രാഹുൽ വോട്ടർ പട്ടികയിൽ ചൂണ്ടിക്കാട്ടിയ പിഴവുകളിൽ ചിലതിന് മാത്രമാണ് കമ്മീഷൻ ഉത്തരം നല്കിയത്. അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച ശേഷം ഇത് തെളിയിക്കാൻ തയ്യാറാകുന്നില്ല- ഇതായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇന്നലത്തെ വാദങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിശ്ചയിക്കുന്ന കൊളീജിയത്തിലെ അംഗമാണ് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി. ആ രാഹുൽ ഗാന്ധിക്കെതിരായ കമ്മീഷൻറെ ഈ പരസ്യ നീക്കം രാഷ്ട്രീയ തർക്കം രൂക്ഷമാക്കാൻ ഇടയാക്കും. രാഹുൽ പറഞ്ഞ പല കാര്യങ്ങളും അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടുന്ന കമ്മീഷൻ എന്നാൽ വോട്ടർ പട്ടികയിൽ പിഴവുണ്ടെന്ന് അംഗീകരിക്കുന്നു. പരാതിയുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയിൽ പോയില്ല എന്നാണ് കമ്മീഷൻ…

Read More

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി ) ബഹ്‌റൈൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. ക്യാമ്പിലെ നിരവധി തൊഴിലാളികൾക്കാണ് ഐ.വൈ.സി.സി വനിതാ വേദി പ്രവർത്തകർ ഭക്ഷണം എത്തിച്ചത്. സ്നേഹവും, സാഹോദര്യവും, പരസ്പര സഹായവുമാണ് സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ മൂല്യങ്ങളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിത വേദി കോ ഓർഡിനേറ്റർ മുബീന മൻഷീർ പറഞ്ഞു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്‌ ഉത്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനാശംസകൾ നേർന്ന അദ്ദേഹം, ഈ ദിനത്തിൽ ഇത്തരമൊരു കാരുണ്യ പ്രവർത്തനവുമായി മുന്നോട്ടു വന്ന വനിത വേദി ഭാരവാഹികളെ അഭിനന്ദിച്ചു. ഭാവിയിലും ഇത്തരം നല്ല പ്രവർത്തനങ്ങൾ നടക്കട്ടെ എന്നും, അതിന് സംഘടനയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും ദേശീയ പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു. വനിത വേദി സഹ കോർഡിനേറ്റർ മാരിയത്ത് അമീർഖാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, വനിത വേദി ചാർജ്…

Read More

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരമാണ് വോട്ടർ പട്ടികയിൽ നിന്നും കമ്മീഷൻ വ്യാപകമായി പേരുകൾ നീക്കം ചെയ്തതെന്നും താൻ ഉന്നയിച്ച ചോദ്യങ്ങളിൽ ഒന്നിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവൻ്റെ കൈയിൽ വോട്ട് മാത്രമായിരുന്നു മിച്ചം ഉണ്ടായിരുന്നത്. അതും ഇപ്പോൾ തട്ടിയെടുത്തിരിക്കുന്നു. മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരമാണ് വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി കമ്മീഷൻ പേരുകൾ നീക്കം ചെയ്തത്. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാമെന്ന നിയമ നിർമ്മാണം ആർക്കുവേണ്ടിയാണ് നടത്തിയത്. ഒരു കേസ് പോലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നൽകാൻ കഴിയാത്ത വിധം കാര്യങ്ങൾ അട്ടിമറിച്ചു. എന്തൊക്കെ സംഭവിച്ചാലും ഒരടി പോലും പിന്നോട്ട് പോകില്ല- രാഹുൽ ​ഗാന്ധി പറഞ്ഞു. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്ത സമ്മേളനം കണ്ടിരുന്നു. താൻ ഉന്നയിച്ച ചോദ്യങ്ങളിൽ ഒന്നിനുപോലും മറുപടിയില്ല. വോട്ട് മോഷണം ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചോരി ആരോപണങ്ങൾക്ക്…

Read More