Author: News Desk

ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി, വളം, റെയര്‍ എര്‍ത്ത് മിനറല്‍സ്, തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ചൈന ഇന്ത്യക്ക് ഉറപ്പ് നല്‍കി. ചൈനീസ് വിദേശകാര്യ മന്ത്രി നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഈ വിഷയത്തില്‍ അനുകൂലമായ തീരുമാനം എടുക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അറിയിച്ചത്. ഏകദേശം ഒരു വര്‍ഷമായി ചൈന ഇന്ത്യയിലേക്കുള്ള ഇവയുടെ ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ചരക്ക് നീക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചതായും അധികൃതര്‍ സൂചിപ്പിച്ചു. ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ വളത്തിന്റെ 30 ശതമാനവും, വാഹന നിര്‍മ്മാണത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കുമുള്ള റെയര്‍ എര്‍ത്ത് മിനറല്‍സും, റോഡ്-നഗര അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുരങ്ക നിര്‍മാണ യന്ത്രങ്ങളും പ്രധാനമായും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍, ഈ നിയന്ത്രണങ്ങള്‍ നീക്കിയത് ഇന്ത്യക്ക് വലിയ നേട്ടമാണ്. റെയര്‍ എര്‍ത്ത് മിനറല്‍സിന്റെ പ്രാധാന്യം ചൈന സമാരിയം, ഗാഡോലിനിയം, ടെര്‍ബിയം, ഡിസ്പ്രോസിയം, ലുട്ടേഷ്യം, സ്‌കാന്‍ഡിയം, ഇട്രിയം എന്നിങ്ങനെ ഏഴ്…

Read More

മനാമ: പൊതുമേഖലയിൽ സുസ്ഥിര വികസനത്തിനായി ബഹ്റൈൻ കൃത്രിമ ബുദ്ധിയുടെ (എ.ഐ) സാധ്യതകൾ തേടുന്നു. ഇതിൻ്റെ ഭാഗമായി ബെയിൻ ആൻ്റ് കമ്പനി, വേൾഡ് ഇക്കണോമിക് ഫോറം എന്നിവയുമായി സഹകരിച്ച് സുസ്ഥിര വികസന മന്ത്രാലയം ബഹ്റൈനിൽ ശില്പശാല സംഘടിപ്പിച്ചു.വ്യവസായങ്ങളിലുടനീളം സുസ്ഥിരത കൈവരിക്കാൻ സഹായിക്കുന്ന ഉയർന്ന ശേഷിയുള്ള എ.ഐ. ഉപയോഗ രീതികൾ തിരിച്ചറിയാൻ ബെയിൻ ആൻ്റ് കമ്പനിയും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ലീഡേഴ്‌സ് ഓഫ് സസ്റ്റൈനബിൾ മെന (എൽ.എസ്.എം) കമ്മ്യൂണിറ്റിയും ചേർന്ന് നടത്തുന്ന വിശാലമായ ഒരു സംരംഭത്തിന്റെ ഭാഗമാണ് ശിൽപ്പശാല. ബഹ്‌റൈനിലെ വ്യവസായങ്ങളിലുടനീളം സുസ്ഥിരതാ ശ്രമങ്ങൾ ത്വരിതപ്പെടുത്താൻ ഒരു എ.ഐ. പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനുള്ള ആദ്യപടി കൂടിയാണ് ശിൽപ്പശാല.ഈ സഹകരണത്തിന്റെ ഫലങ്ങൾ ഒരു ഗവേഷണാധിഷ്ഠിത റിപ്പോർട്ടിൽ ചേർക്കും. 2026ന്റെ തുടക്കത്തിൽ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഇത് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിലൂടെയും പരിപാടികളിലൂടെയും പ്രദർശിപ്പിക്കും.ശിൽപ്പശാലയിൽ ബെയിൻ ആൻ്റ് കമ്പനിയിലെ വിദഗ്ധർ പൊതുമേഖലയിലെ എ.ഐ. ആപ്ലിക്കേഷനുകളുടെ ഒരു അവലോകനം അവതരിപ്പിച്ചു.

Read More

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തൻ്റെ വിമർശനം ശക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഗയയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് മോഷണം ഭാരതാംബയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ അദ്ദേഹം, ഇത് പിടിക്കപ്പെട്ടശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുകയാണെന്നും പറഞ്ഞു. ‘തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിനായി എസ്‌ഐആർ എന്ന പേരിൽ വോട്ട് മോഷണത്തിന്റെ പുതിയ രൂപം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് കുറച്ച് സമയം കൂടി ലഭിച്ചാൽ എല്ലാ നിയമസഭാ, ലോക്‌സഭാ സീറ്റുകളിലും നിങ്ങൾ നടത്തിയ വോട്ട് മോഷണം ഞങ്ങൾ പിടികൂടി ജനങ്ങളുടെ മുന്നിൽ വയ്ക്കും. രാജ്യത്തെ ജനങ്ങൾ നിങ്ങളോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടും,’ അദ്ദേഹം പറഞ്ഞു. വോട്ടർ അധികാർ യാത്രയുടെ രണ്ടാം ദിവസത്തെ സമാപന റാലിയിൽ തേജസ്വി യാദവിൻ്റെ സാന്നിധ്യത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. മുഖ്യ തിരഞ്ഞെടുപ്പ്…

Read More

ദില്ലി:ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി. കോൺഗ്രസാണ് യോഗത്തിൽ ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. തുഷാര്‍ ഗാന്ധിയുടെ പേര് തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തു. സുദര്‍ശൻ റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം അനുകൂല നിലപാട് സ്വീകരിച്ചു. ഇതോടെയാണ് ഇന്ത്യാ സഖ്യം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡി സുദർശൻ റെഡ്ഡി 1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിൽ ജനിച്ചു. 1971ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990 ൽ ആറു മാസം കേന്ദ്ര സർക്കാരിന്‍റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് രണ്ടിന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട് 2005 ഡിസംബർ അഞ്ചിന് ഗുവാഹത്തി…

Read More

ദില്ലി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം. രാഷ്ട്രപതിയുടെ റഫറന്‍സ് കേന്ദ്ര സര്‍ക്കാരിന്‍റേതാണെന്നും സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമമെന്നും കേരളത്തിനു വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ കോടതിയിൽ പറഞ്ഞു. ആർട്ടിക്കിൾ 200 പ്രകാരം ബില്ല് ഗവർണർക്ക് നൽകിയാൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത് എന്നതിന്റെ ഉത്തരമാണ് തമിഴ്നാട് വിധി ന്യായം. എത്രയും വേഗം എന്നതിന് സമയപരിധി ആവശ്യമാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതല. അതിനെ മറികടന്ന് പോകുക എന്നതല്ലെന്നും കേരളം വാദിച്ചു. അതേസമയം, രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് തമിഴ്നാടിന്റെ വാദം. രണ്ടംഗ ബെഞ്ചിന്റെ വിധിയെ റഫറൻസിലൂടെ പുനഃപരിശോധിക്കാനാകില്ല. അതിന് മറ്റു വഴികളാണ് നിയമത്തിലുള്ളതെന്നും തമിഴ്നാടിന് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അഭിഭാഷകനായ സിംഗ് വി ആണ് തമിഴ്നാടിന് വേണ്ടി വാദിക്കുന്നത്. ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധിയിൽ സുപ്രീം കോടതി ഇതിനോടകം തന്നെ തീരുമാനം…

Read More

മനാമ: ബഹ്റൈനിലെ ഒരു പ്രാദേശിക ബാങ്കിൽനിന്ന് 1,36,000 ദിനാറിലധികം തട്ടിയെടുത്ത കേസിൽ 30കാരനും ബഹ്റൈനിയുമായ ജീവനക്കാരനെതിരായ വിചാരണ ഹൈ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു.2023നും 2025നുമിടയിലാണ് തട്ടിപ്പ് നടന്നത്. പ്രായമേറിയ മൂന്ന് ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് അവരുടെ ഇലക്ട്രോണിക് ഒപ്പുകളും ലോഗിൻ ക്രെഡൻഷ്യലുകളും ഉപയോഗിച്ച് നിയമവിരുദ്ധമായി പ്രവേശിക്കുക, അവരുടെ വ്യക്തിഗത ഡാറ്റകളിൽ മാറ്റം വരുത്തുക, പണം തട്ടിയെടുക്കുക, നാലുപേരുടെ ഫോട്ടോ എടുത്ത് അവരുടെ തിരിച്ചറിയൽ കാർഡുകൾ വ്യാജമായി നിർമ്മിക്കുക, അവരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ പേരിൽ അക്കൗണ്ട് തുറക്കുന്നതിന് ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വ്യാജ അപേക്ഷകൾ സമർപ്പിക്കുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. ബാങ്കിലെ അസിസ്റ്റൻ്റ് പബ്ലിക് റിലേഷൻസ് മാനേജരാണ് പ്രതി.പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ അക്കൗണ്ട് തുറക്കൽ നടപടിക്രമങ്ങൾക്കിടയിൽ ശബ്ദം മാറ്റുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇടപാടുകാരുടെ ശബ്ദം അനുകരിച്ചതായും കണ്ടെത്തിയിരുന്നു.

Read More

മനാമ: സ്കൂൾ ബസുകൾക്കുള്ള ഗതാഗത- വാർത്താവിനിമയ മന്ത്രാലത്തിന്റെ പ്രത്യേക ലൈസൻസില്ലാത്ത ബസുകളിൽ കുട്ടികളെ കൊണ്ടുപോകരുതെന്ന് ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ട്രാഫിക്കിൻ്റെ കർശന മുന്നറിയിപ്പ്.ലൈസൻസില്ലാത്ത വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് നിയമപരമായ സുരക്ഷ ഉണ്ടാവില്ല. അത്തരം വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ബാധകമല്ല. സ്കൂൾ ബസ് ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കുകയും വേണം.റോഡിൽ ഓടിക്കുമ്പോൾ അപകടങ്ങളും തകരാറുകളും ഒഴിവാക്കാൻ ഡ്രൈവർമാർ ബ്രേക്കും സുരക്ഷാസംവിധാനങ്ങളും കൃത്യമായി പരിശോധിക്കുകയും വേണമെന്നും ഡയറക്ടറേറ്റ് നിർദ്ദേശിച്ചു.

Read More

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ആഞ്ഞടിച്ച് എന്‍ പ്രശാന്ത് ഐഎഎസ്. പാസ്‌പോര്‍ട്ട് പുതുക്കാന്‍ എന്‍ഒസി നല്‍കിയില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രശാന്ത് ഉന്നയിക്കുന്നത്. പാസ്‌പോര്‍ട്ട് പുതുക്കാന്‍ നല്‍കിയ അപേക്ഷ കാണാനില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. പാസ്‌പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ശ്രീലങ്ക യാത്ര മുടങ്ങിയെന്നും പ്രശാന്ത് ആരോപിച്ചു. പാര്‍ട്ട് ടൈം പിഎച്ച്ഡിക്ക് വേണ്ട എന്‍ഒസിയുടെ കാര്യത്തിലും ഇതേ അവസ്ഥയാണെന്നും പ്രശാന്ത് കുറ്റപ്പെടുത്തി. എ ജയതിലക് ക്രിമിനല്‍ മനസോടെ ഉപദ്രവിക്കുകയാണെന്നും പ്രശാന്ത് ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് രംഗത്തെത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് പ്ലാന്‍ ചെയ്തതായിരുന്നു ശ്രീലങ്ക യാത്രയെന്നും ഇത് ലൊയോള സ്‌കൂള്‍ റീയൂണിയനുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും പ്രശാന്ത് പറയുന്നു. സസ്‌പെന്‍ഷനിലായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി ഒരു സാധാരണ എന്‍ഒസി നല്‍കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് യാത്ര മുടങ്ങിയതെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാസ്പോര്‍ട്ട് പുതുക്കാന്‍ ഇത് നിര്‍ബന്ധമാണ്. എന്‍ഒസിക്കും ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റിനും മാസങ്ങള്‍ക്ക് മുന്‍പ്…

Read More

ദില്ലി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. അലാസ്കയിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പ്രസിഡന്റ് പുടിൻ മോദിയുമായി പങ്കുവെച്ചതായാണ് വിവരം. വിവരങ്ങൾ കൈമാറിയതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിനോട് നന്ദി പറഞ്ഞു. യുക്രൈനിലെ സംഘർഷം സമാധാനപരമായ മാർഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാവൂ എന്ന ഇന്ത്യയുടെ വ്യക്തവും സ്ഥിരവുമായ നിലപാട് അദ്ദേഹം അടിവരയിട്ടു. നയതന്ത്രത്തെയും ചർച്ചയെയുമാണ് ഇന്ത്യ പിന്തുണക്കുന്നതെന്നും ഇന്ത്യ അറിയിച്ചു. പുട്ടിനുമായുള്ള സംഭാഷണത്തെക്കുറിച്ച് മോദി പിന്നീട് എക്സിൽ പോസ്റ്റ് ചെയ്തു. അലാസ്കയിൽ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതിന് സുഹൃത്ത് പുടിനോട് നന്ദിയുണ്ടെന്നും ഉക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിനായി ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്യുകയും ഇക്കാര്യത്തിൽ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും മോദി അറിയിച്ചു. ഇരു നേതാക്കളും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും തന്ത്രപരമായ പങ്കാളിത്തം എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താമെന്നും ചർച്ച ചെയ്തു. വ്യത്യസ്ത മേഖലകളിലെ…

Read More

മനാമ: വേനൽക്കാലത്ത് ചൂട് കൂടുന്നതിന്റെ ആഘാതത്തിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ബഹ്റൈനിലെ തൊഴിലുടമകളോട് തൊഴിൽ മന്ത്രാലയം അഭ്യർത്ഥിച്ചു.ചൂട് കൂടുന്നതിന്റെ ആഘാതം ശ്രദ്ധിച്ചില്ലെങ്കിൽ അത് ഗുരുതരമായ അപകട സാധ്യതകൾക്കും ചിലപ്പോൾ മരണത്തിന് തന്നെയും ഇടയാക്കിയേക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.ചൂട് കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ 999 എന്ന നമ്പറിൽ വിളിച്ചാൽ അടിയന്തര സഹായം ലഭ്യമാണ്.ഈ അപകട സാധ്യതകളൊഴിവാക്കാൻ ബഹ്റൈൻ 2005 മുതൽ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. എല്ലാ വർഷവും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ തുറസായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ നാലു മണി വരെ ജോലി ചെയ്യിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ നിരോധനം ലംഘിക്കുന്ന തൊഴിലുടമകൾക്ക് മൂന്നു മാസം വരെ തടവും 500 മുതൽ 1,000 ദിനാർ വരെ പിഴയും ലഭിക്കും.

Read More