Author: News Desk

മനാമ: ഓഗസ്റ്റ് 28 മുതൽ ബഹ്‌റൈൻ പോസ്റ്റിന്റെ ഓൺലൈൻ സേവനങ്ങൾ MyGov ആപ്ലിക്കേഷൻ വഴി മാത്രമേ ലഭ്യമാകൂ എന്ന് ഗതാഗത- ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.കൂടുതൽ സുഗമവും സംയോജിതവുമായ സേവനത്തിനായുള്ള ഉപയോക്താക്കളുടെ പ്രതീക്ഷകൾക്കനുസൃതമായി സർക്കാർ ഇ-സേവനങ്ങളിലേക്കുള്ള ആക്‌സസ് ഏകീകരിക്കാനും ഡിജിറ്റൽ പരിവർത്തന പ്രക്രിയയുടെ കാര്യക്ഷമത വർധിപ്പിക്കാനും ഈ നടപടി സഹായിക്കും.ഇൻഫർമേഷൻ ആൻ്റ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി (ഐ.ജി.എ) സഹകരിച്ച് ബഹ്‌റൈൻ പോസ്റ്റ് ആപ്ലിക്കേഷൻ MyGovലേക്ക് സംയോജിപ്പിക്കുന്നത് കാര്യക്ഷമത കൂടുതൽ മെച്ചപ്പെടുത്താനും ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ പൗരർക്കും താമസക്കാർക്കും സേവനങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.MyGovലെ തപാൽ സേവനങ്ങളിൽ പി.ഒ. ബോക്സ് സബ്‌സ്‌ക്രിപ്‌ഷനുകൾ പുതുക്കൽ, പ്രാദേശികമായും അന്തർദേശീയമായും കത്തുകളുടെയും പാഴ്‌സലുകളുടെയും ട്രാക്കിംഗ്, ഷിപ്പിംഗ് ചെലവുകൾ കണക്കാക്കൽ, പി.ഒ. ബോക്സുകളും പോസ്റ്റ് ഓഫീസുകളും കണ്ടെത്തൽ, തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിക്കൽ എന്നിവ ഇതിലുൾപ്പെടും.സംയോജിത തപാൽ സേവനങ്ങളിൽനിന്ന് പ്രയോജനം നേടാൻ സർക്കാർ ആപ്പ് പോർട്ടലായ bahrain.bh/apps വഴി ലഭ്യമായ MyGov ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ മന്ത്രാലയം എല്ലാ ഉപയോക്താക്കളോടും അഭ്യർത്ഥിച്ചു. കൂടുതൽ…

Read More

ദില്ലി: ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബില്ലിനെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂർ എംപി. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്ന് തരൂർ പ്രതികരിച്ചു. ജെപിസിയിൽ ചർച്ച നടക്കട്ടെയെന്നും തരൂർ പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം മറികടന്ന് ബില്ലുമായി മുന്നോട്ട് പോവാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതിനിടെ, പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ പാര്‍ലമെന്‍റില്‍ ബില്ല് അവതരിപ്പിക്കാനായില്ല. ബഹളത്തിനിടെ ഓണ്‍ ലൈന്‍ ഗെയിമിങ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു. തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടമാകുന്ന ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ലമെന്‍റില്‍ ഉയര്‍ന്നത്. രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ ഒന്നടങ്കം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിക്കുന്നത്. ബില്ല് അവതരിപ്പിച്ച ശേഷം സൂക്ഷ്മ പരിശോധനക്കായി ജെപിസിക്ക് വിടാനാകും സാധ്യത.…

Read More

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലിലെ ആറ് ബിജെപി കൗൺസിലർമാർ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോർപ്പറേഷൻ്റെ ഗസ്റ്റ് ഹൗസായ ബിനി ഹോട്ടൽ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകിയതിന് എതിരെയായിരുന്നു ഹർജി. അനാവശ്യ ഹർജി നൽകി കോടതിയുടെ സമയം കളഞ്ഞതാണ് പിഴയ്ക്ക് കാരണം. തൃശ്ശൂർ കോർപ്പറേഷന്റെ ഗസ്റ്റ് ഹൗസാണ് ബിനി ടൂറിസ്റ്റ് ഹോം. നേരത്തെ ഉണ്ടായി ഉണ്ടായിരുന്ന സ്വകാര്യ വ്യക്തിയെ ഒഴിവാക്കി പുതിയ ടെണ്ടർ ക്ഷണിച്ചപ്പോൾ സ്വകാര്യവ്യക്തികളുടെ കൂട്ടായ്മ ഈ ഗസ്റ്റ് ഏറ്റെടുത്തു. ബിനി ടൂറിസ്റ്റ് ഹോം എന്ന പേര് ബിനി ഹെറിറ്റേജ് എന്നാക്കി. കോർപറേഷൻ വഴിവിട്ട് സഹായം ചെയ്തെന്നും ഗസ്റ്റ് ഹൗസ് കോർപറേഷൻ ഏറ്റെടുക്കണമെന്നും ബിജെപി. കൗൺസിലർമാർ വാദിച്ചു. പക്ഷേ, ഈ വാദം ഹൈക്കോടതി തള്ളി. ബിജെപിയുടെ ആറ് കൗൺസിലർമാരും അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണം. മാത്രവുമല്ല, ഇവർക്ക് വേണ്ടി ഹാജരായ തൃശൂരിലെ അഭിഭാഷകൻ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. ബിനി ഹെറിറ്റേജിന് എതിരെ കോർപറേഷൻ…

Read More

എറണാകുളം:ബലാത്സംഗ കേസില്‍ പ്രതിയായ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ല.രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്.ബലാത്സംഗ കേസിന്‍റെ അന്വേഷണം ശരിയായ ദിശയിൽ പുരോഗമി്ക്കുന്നു.വേടനെതിരെ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചിലാണ് കേസിന്‍റെ വാദം. ഇന്നലെ വാദം തുടങ്ങിയിരുന്നെങ്കിലും കോടതിയുടെ തിരക്ക് കണക്കിലെടുത്ത് വാദം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു പരാതിക്കാരിയുടെ പ്രധാന വാദം. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചെങ്കിലും എങ്ങിനെ സ്ഥിരം കുറ്റവാളിയെന്ന് പറയാനാകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. വാദം കേള്‍ക്കുന്നതു വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്നലെ പൊലീസിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Read More

ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും, എന്‍ഡിഎ നേതാക്കള്‍ക്കും ഒപ്പമെത്തിയാണ് രാജ്യസഭ സെക്രട്ടറി ജനറലിന് മുന്‍പാകെ സി പി രാധാകൃഷ്ണന്‍ പത്രിക നല്‍കിയത്. ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥി സി സുദര്‍ശന്‍ റെഡ്ഡി നാളെ പത്രിക നല്‍കും. തിങ്കളാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. അടുത്ത മാസം ഒന്‍പതിനാണ് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും. എന്‍ഡിഎയുടെ നിലവിലെ അംഗബലത്തില്‍ സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയാകും. മുൻ ഉപ രാഷ്ട്രപതി ജഗ്ദീപി ധൻകർ രാജിവെച്ചതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് സിപി രാധാകൃഷ്ണനെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍. തെക്കേന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്. ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി…

Read More

മനാമ: ബഹ്‌റൈൻ രാജകൊട്ടാരത്തിൽ 25 വർഷം സേവനമനുഷ്ഠിച്ച ലാലുവിനെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള പ്രതിനിധിയായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ആദരിച്ചു.കൊട്ടാരത്തിലെ 25 വർഷത്തെ സേവനത്തിൽ ലാലുവിന്റെ സമർപ്പണത്തിനും പ്രതിബദ്ധതയ്ക്കും മികച്ച പ്രകടനത്തിനും അദ്ദേഹത്തെ ഷെയ്ഖ് നാസർ പ്രശംസിച്ചു.ഷെയ്ഖ് നാസറിന്റെ സ്നേഹപൂർണ്ണവും മനോഹരവുമായ ഈ ആദരവ് നിരവധി ആളുകളെ ആകർഷിച്ചു.

Read More

ദില്ലി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും പോസ്റ്റുമായി ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോൾ. നിമിഷ പ്രിയയെ മോചിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് തുക നൽകണമെന്ന് കെഎ പോൾ ആവശ്യപ്പെട്ടു. അല്ലെങ്കിൽ തന്റെ എഫ്സിആർഎ അക്കൗണ്ട് പുനസ്ഥാപിക്കണം. നിമിഷ പ്രിയ വിഷയത്തിൽ ലക്ഷങ്ങൾ താൻ ഇതുവരെ ചെലവാക്കി. പുതിയൊരു അക്കൗണ്ട് വിദേശകാര്യ മന്ത്രാലയം നൽകുന്നത് കാത്തിരിക്കുന്നുകയാണെന്നും പോൾ പറഞ്ഞു. നേരത്തെ, പണം ആവശ്യപ്പെട്ടുള്ള പോസ്റ്റ് തള്ളി വിദേശ കാര്യ മന്ത്രാലയം രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റുമായി കെഎ പോൾ എത്തുന്നത്. നിമിഷപ്രിയയുടെ മോചനത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ടും പങ്കുവെച്ചായിരുന്നു 8.3 കോടി രൂപ ആവശ്യമുണ്ടെന്ന കെഎ പോളിൻ്റെ പ്രചാരണം. പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കുകയായിരുന്നു. നിമിഷപ്രിയ കേസിൽ അമ്പരപ്പിക്കുന്ന നീക്കങ്ങളും പ്രഖ്യാപനങ്ങളും നടത്തിയയാളാണ് കെഎ പോൾ. തന്റെ ഇടപെടലിൻ്റെ ഫലമായി നിമിഷപ്രിയ ഉടനെ മോചിതയാകുമെന്നും ആദ്യം പ്രഖ്യാപിച്ചയാളാണ്…

Read More

ദില്ലി: ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബിൽ നാളെ ലോക്സഭയിൽ കൊണ്ടുവന്നേക്കും. ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് മീതേ 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. ഗെയിമുകളില്‍ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന് 2024-25 മുതല്‍ 30 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. 2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയില്‍ 1,400-ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളുമാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. പുതിയ ബില്ലില്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേ കര്‍ശന ശിക്ഷാവ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ…

Read More

മനാമ: അധ്യയന വർഷത്തിൻ്റെ തുടക്കത്തിന് മുന്നോടിയായി ബഹ്‌റൈനിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗതാഗത വകുപ്പ് അധികൃതർ നടപടി തുടങ്ങി.വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ യാത്രാ സുരക്ഷയ്ക്കുള്ള നടപടികളുമായി രക്ഷിതാക്കൾ സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.രക്ഷിതാക്കൾ ഗതാഗത നിയമങ്ങൾ പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മേഖലകളിൽ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണം.അധ്യയന വർഷാരംഭത്തിന് മുന്നോടിയായി തിരക്കേറിയ മേഖലകളിൽ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ആവശ്യമായ നടപടികൾ ഡയറക്ടറേറ്റ് സ്വീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അപകടമുണ്ടാക്കുന്ന ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

Read More

ദില്ലി: പാലിയേക്കര ടോൾ പ്ലാസക്കേസിലെ ടോൾ പിരിവ് നാല് ആഴ്ച്ചത്തേക്ക് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ കടുത്ത വിമർശനത്തോടെ തള്ളി സുപ്രീംകോടതി. . പൌരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ കോടതി കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാൻ കൂടുതൽ പണം നൽകേണ്ടതില്ലെന്നും വിധിച്ചു കടുത്ത വിമർശനം ഉയർത്തിയാണ് പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയ പാത അതോറിറ്റിയുടെ അടക്കം അപ്പീൽ സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് ബിആർഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിൽ ഗതാഗതം സുഗമാമാക്കാനുള്ള നടപടികൾ തുടരണം. കെടുകാര്യസ്ഥതയുടെ പ്രതീകമാണ് ഗട്ടറുകളും കുഴികളും നിറഞ്ഞ റോഡ്. ഈ കുഴികളിലൂടെ അടക്കം സഞ്ചരിക്കാൻ കൂടുതൽ പണം പൌരന്മാർ നൽകേണ്ടതില്ല. പൌരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല ഇതിനോടകം നികുതി പണം നൽകിയിരിക്കുന്ന പൌരന്മാർക്ക് സഞ്ചാരസ്വാതന്ത്യമുണ്ടെന്നും അതിന് കൂടുതൽ പണം നൽകേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബ്ലാക്ക് സ്പോട്ടുകളുടെയും…

Read More