- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
എഫ്ഡി മുഴുവന്‍ പിൻവലിക്കണമെന്ന് വീട്ടമ്മ, സംശയം തോന്നിയ ബാങ്ക് ജീവനക്കാർ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു; സൈബർ തട്ടിപ്പ് പൊളിഞ്ഞു
പത്തനംതിട്ട: സൈബർ തട്ടിപ്പ് പൊളിച്ച് ബാങ്ക് ഉദ്യോഗസ്ഥർ. വെർച്വൽ അറസ്റ്റിലൂടെ വീട്ടമ്മയുടെ പണം തട്ടാനുള്ള ശ്രമമാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ പൊളിഞ്ഞത്. തിരുവല്ല മഞ്ഞാടി സ്വദേശിയായ 68 കാരിയെ രണ്ടുദിവസമാണ് തട്ടിപ്പ് സംഘം വീഡിയോ കോൾ വഴി വെർച്വൽ അറസ്റ്റിൽ വെച്ചത്. പിന്നാലെ തട്ടിപ്പ് സംഘത്തിന് പണം കൈമാറാൻ വീട്ടമ്മ ബാങ്കിലെത്തി. എഫ്ഡി പിൻവലിച്ച് തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് മാറാൻ നടപടികൾ സ്വീകരിച്ചു. ഇതിനിടെ സംശയം തോന്നിയ ബാങ്ക് ജീവനക്കാർ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് തട്ടിപ്പ് സംഘത്തിൻ്റെ എന്ന് മനസ്സിലാക്കുകയായിരുന്നു. 21 ലക്ഷത്തിലധികം രൂപ തട്ടാനാണ് തട്ടിപ്പ് സംഘം ശ്രമിച്ചത്.
മനാമ : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും, പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയും ആയ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവക പ്രൗഡഗംഭീര സ്വീകരണം നൽകി. സെന്റ് പീറ്റേഴ്സ് ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ ബഹ്‌റിനിലെ ഇന്ത്യൻ സ്ഥാനപതി H. E Mr. വിനോദ് കെ ജേക്കബ് മുഖ്യ അഥിതി ആയിരുന്നു. H. E. ബിഷപ്പ് ആൽദോ ബറാഡി (അപ്പോസ്ത്തോലിക് വികാർ, നോർത്തേൺ അറേബ്യ), ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ. ബിനു മണ്ണിൽ, ബഹ്‌റിനിലെ വിവിധ സഭകളിലെ വൈദീക ശ്രേഷ്ഠർ, രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കൊറെപ്പിസ്ക്കോപ്പ വട്ടവേലിൽ സ്വാഗതം ആശംസിച്ച അനുമോദന സമ്മേളനത്തിൽ ഇടവകയുടെ സെക്രട്ടറി ശ്രീ. മനോഷ് കോര കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ചലച്ചിത്ര…
വന്‍ അപകടം, ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
ദില്ലി: ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. മെമു ട്രെയിനും ചരക്ക് തീവണ്ടിയുമായിട്ടാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഒരേ ട്രാക്കിൽ സഞ്ചരിച്ചിരുന്ന മെമു ട്രെയിനും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടച്ചത്. അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിൻ യാത്ര തുടർന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ സഹായധനവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗത്തിലെ മികച്ച അത് ലറ്റുകൾക്കായി അത് ലറ്റിക് സ്പോർട്സ് വെൽഫെയർ അസോസിയേഷൻ (എ എസ് ഡബ്ല്യു എ) ഏർപ്പെടുത്തിയ പുരസ്കാരത്തിന് (10,000 രൂപ വീതം) നിവേദ് കൃഷ്ണയും ,ആദിത്യ അജിയും അർഹരായി.ഒളിംപ്യൻമാരായ പി.ആർ. ശ്രീജേഷും, സിനി ജോസും ചേർന്ന് സമ്മാനിച്ചു. രാജ്യാന്തര കായിക താരവും , കൊച്ചി രാജ്യാന്തര വിമാനത്താവളം കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറുമായ റോയ് വർഗീസ്, ജിജീഷ് കുമാർ , വി ബി. ബിനീഷ്, റോഷൻ ഐസക് ജോൺ , അഭിലാഷ് പുരുഷോത്തമൻ , ആന്റിണി രാജു എം എൽ എ, കായിക മേളയുടെ സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ എന്നിവർ സംബന്ധിച്ചു
ശബരിമല സ്വർണ്ണ കവർച്ച: കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും. ശബരിമല ദ്വാരപാലശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നത്. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇപ്പോഴാണ് രേഖപ്പെടുത്തിയത്. ഇന്നലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ശബരിമലയിൽ നിന്നും നഷ്‌ടമായ സ്വർണം ഇനിയും കണ്ടെത്താനുണ്ടെനുണ്ടെന്നാണ് എസ്ഐടി നിഗമനം.
ബഹ്റൈൻ പ്രതിഭ മുപ്പതാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മനാമ മേഖല സമ്മേളനം 2025 ഒക്ടോബർ 31ന് പ്രശാന്ത് നാരായണൻ നഗറിൽ (പ്രതിഭ സെന്റർ ) നടന്നു. പ്രതിഭ മുഖ്യ രക്ഷാധികാരി അംഗം ബിനു മണ്ണിൽ ഉദ്‌ഘാടനം ചെയ്തു. മേഖല സെക്രട്ടറി നിരൺ സുബ്രഹ്മണ്യൻ പ്രവർത്തന റിപ്പോർട്ടും , കേന്ദ്ര കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ കെ. വി. മഹേഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗംവും ലോക കേരള സഭ അംഗങ്ങളുമായ സി. വി. നാരായണൻ , സുബൈർ കണ്ണൂർ , പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴ, രക്ഷാധികാരി സമിതി അംഗങ്ങളായ എൻ കെ. വീരമണി, എൻ വി ലിവിൻ കുമാർ, ഷീജ വീരമണി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എൻ വി ലിവിൻ കുമാർ , അനീഷ് കരിവെള്ളൂർ, റാഫി കല്ലിങ്ങൽ , സുജിത രാജൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ…
‘പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാൽ, ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റം’: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ മാറ്റത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റം. അറിയിച്ചിട്ടുണ്ടാകും എന്നാണ് കരുതുന്നത്. പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ അറിയിച്ചിരുന്നു. പ്രേംകുമാർ എപ്പോഴും ഇടതു സഹയാത്രികനാണെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു. പ്രേംകുമാറിന് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രേം കുമാറിനെ അക്കാദമിയുടെ ഭാഗത്ത് നിന്നും അറിയിച്ചു കാണും എന്ന് കരുതുന്നു. അതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. ആശാ സമരത്തെ പ്രകീർത്തിച്ചത് കൊണ്ടാണ് പ്രേംകുമാറിനോട് അനിഷ്ടം ഉള്ളത് എന്ന വാദം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രേം കുമാർ ഇതുവരെ ഇടതുപക്ഷ വിരുദ്ധമായി അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ല. പ്രേംകുമാറിനോട് കഴിഞ്ഞദിവസം സംസാരിച്ചിരുന്നു. അദ്ദേഹം നൽകിയത് മികച്ച സേവനമാണെന്നും അദ്ദേഹത്തിന് സർക്കാർ നൽകിയത് നല്ല അവസരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര മേളയുടെ നടത്തിപ്പിൽ സംഘാടക മികവ് എന്നത് പ്രേംകുമാറിന്റെതു മാത്രമല്ലെന്ന് പറഞ്ഞ മന്ത്രി…
യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: ‘പെൺകുട്ടി വാതിൽക്കൽ നിന്ന് മാറിയില്ല,’ അതിന്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടെന്ന് പ്രതിയുടെ മൊഴി
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതിൽക്കൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി. പിന്നിൽ നിന്നുമാണ് ചവിട്ടിയത്. ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി മൊഴിയിൽ വ്യക്തമാക്കി. പ്രതിക്ക് മുമ്പ് കേസുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. കസ്‌റ്റഡിയിലുളള പ്രതി സുരേഷ് പെൺകുട്ടിയെ തള്ളിയിട്ടത് തന്നെയെന്ന് റെയിൽവേ പൊലീസും സ്ഥിരീകരിച്ചു. ഇയാൾ കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ട്രെയിനിൽ കയറിയത്. ശുചിമുറി ഭാഗത്തായിരുന്നു നിൽപ്പ്. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നും സ്ഥിരീകരണമുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉച്ചക്ക് കോടതിയിൽ ഹാജരാക്കും. ഇന്നലെ കസ്റ്റഡിയിലെടുത്ത സമയത്ത് സംഭവത്തിലെ പ്രതി താനല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമം ഇയാള്‍ നടത്തിയിരുന്നു. അമിതമായി മദ്യപിച്ച് ട്രെയിനിൽ കയറിയ സുരേഷ് കുമാര്‍ ശുചിമുറിയുടെ ഭാഗത്താണ് നിന്നിരുന്നത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്ക് പോയ സമയത്താണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.
മെസി മാർച്ചിൽ വരുമെന്ന് കായികമന്ത്രി, 2 ദിവസം മുമ്പ് അർജന്റീന ടീമിന്‍റെ മെയിൽ വന്നുവെന്ന് വി അബ്ദുറഹ്മാൻ
മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ്അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നൽകിയെന്നു വി അബ്ദു റഹ്മാൻ പറഞ്ഞു. നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു. മെസിയും അർജൻറീനയും ഈ വർഷം കൊച്ചിയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ, നവീകരണത്തിനെന്ന പേരിൽ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്, ഇനി പഴയപടി എപ്പോഴാകും, കരാർ വ്യവസ്ഥകൾ എന്തൊക്കെയാണ്, സ്പോൺസറെ കണ്ടെത്തിയത് എങ്ങനെയാണ് തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സർക്കാർ തന്നെയാണ് മുട്ടിൽ മരം മുറികേസിലെ പ്രതികളെ സ്പോൺസറാക്കിയത്.
മനാമ: ബഹ്‌റൈനിലെ കേരളീയ വിദ്യാർത്ഥി സമൂഹത്തിന്റെ കലാ–സാംസ്‌കാരിക ഉണർവായി മാറുന്ന മഹർജാൻ 2K25 കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.“ഒന്നായ ഹൃദയങ്ങൾ, ഒരായിരം സൃഷ്ടികൾ” എന്ന ശീർഷകത്തിൽ നടക്കുന്ന കലോത്സവത്തിന് നവംബർ 20, 21 തീയതികളിൽ മുഹറഖ് കെഎംസിസി ഓഫീസും, 27, 28 തീയതികളിൽ മനാമ കെഎംസിസി ഹാളും വേദിയാകും. സർഗ്ഗാത്മകതയും സൗഹാർദ്ദവും സമന്വയിപ്പിക്കുന്ന മഹർജാൻ 2K25,പ്രവാസി വിദ്യാർത്ഥികളിലെ മികച്ച കലാപ്രതിഭകളെ കണ്ടെത്താനുള്ള വേദിയായി മാറും.വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ കൂടുതൽ പ്രശോഭിതമാക്കുക എന്നതാണ് കലോത്സവം ലക്ഷ്യം വെക്കുന്നത്. കലോത്സവത്തിന്റെ തയ്യാറെടുപ്പിനായി സംസ്ഥാന, ജില്ലാ, ഏരിയ തലങ്ങളിലായി ചർച്ചകളും സംഘാടക സമിതി രൂപീകരണവും പൂർത്തിയായി.കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിയിൽ പ്രോഗ്രാം, ഫിനാൻസ്,മീഡിയ,റജിസ്‌ട്രേഷൻ,ഫുഡ്, സോവനീർ, ടെക്നിക്കൽ, സ്റ്റേജ്, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്. കലോത്സവത്തോടനുബന്ധിച്ച് മത്സരങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങളും വിധി നിർണ്ണയ മാനദണ്ഡങ്ങളും ഉൾക്കൊള്ളുന്ന മാനുവൽ സംഘാടകർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലാസ്വാദകരെ പങ്കാളികളാക്കുന്നതിനായി, കലോത്സവാനുഭവങ്ങൾ പങ്കുവെക്കുന്ന “മൈ മഹർജാൻ” വീഡിയോ ക്യാമ്പയിൻ ആരംഭിക്കും.കലോത്സവത്തിന്റെ…
