Author: News Desk

മനാമ: കെട്ടിടങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും നിയമലംഘനങ്ങളും കണ്ടെത്താനള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനത്തിൻ്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായി ബഹ്റൈനിലെ സർവേ ആൻ്റ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്.എൽ.ആർ.ബി) അന്താരാഷ്ട്ര കമ്പനിയായ എയ്റ്റോസ്കിയുമായി കരാറിൽ ഒപ്പുവെച്ചു.ഡിജിറ്റൽ സംവിധാനങ്ങളുടെ വികാസത്തെയും സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനെയും പിന്തുണയ്ക്കുന്ന പ്രധാന പദ്ധതികളിലൊന്നാണിതെന്ന് എസ്.എൽ.ആർ.ബി. പ്രസിഡന്റ് ബാസിം ബിൻ യാക്കോബ് അൽ ഹാമർ പറഞ്ഞു. എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പ്രക്രിയകൾ കൂടുതൽ കാര്യക്ഷമമാക്കാനും ഡാറ്റ കൃത്യത മെച്ചപ്പെടുത്താനും തീരുമാനമെടുക്കൽ വേഗത്തിലാക്കാനും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സഹായിക്കും. ഇത് ഗവൺമെന്റ് പ്രോഗ്രാമിന് (2023 – 2026) അനുസൃതമാണ്,ബ്യൂറോയ്ക്കുള്ളിൽ എ.ഐ. സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുകയും പ്രാദേശികവൽക്കരിക്കുകയും ചെയ്യുക, സിസ്റ്റം ആന്തരികമായി പ്രവർത്തിപ്പിക്കാനും വികസിപ്പിക്കാനുമുള്ള പ്രാദേശിക കഴിവുകൾ വളർത്തിയെടുക്കുക എന്നിവയാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അദ്ദേഹംപറഞ്ഞു.

Read More

മനാമ: പുതുതായി നിയമിതരായ ഗവർണറേറ്റ്സ് ജനറൽ കോ- ഓർഡിനേറ്റർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ, കാപ്പിറ്റൽ ഗവർണർ ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് ബിൻ അബ്ദുല്ല അൽ ഖലീഫ, നോർത്തേൺ ഗവർണർ ഹസ്സൻ അബ്ദുല്ല അൽ മദനി, കാപ്പിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ കേണൽ അമ്മാർ അൽ സയ്യിദ് എന്നിവർക്ക് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ സ്വീകരണം നൽകി.ഗവർണർമാരെ മന്ത്രി അഭിനന്ദിക്കുകയും ദേശീയ കടമകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ അവർക്ക് വിജയം ആശംസിക്കുകയും ചെയ്തു.സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കാനും പൗരരുമായുള്ള ഇടപെടൽ ശക്തിപ്പെടുത്താനും അവരുടെ ആവശ്യങ്ങൾ അവലോകനം ചെയ്യാനും ബന്ധപ്പെട്ട സേവന അധികാരികളുമായി സഹകരിച്ച് പദ്ധതികളുടെ തുടർനടപടികൾ സ്വീകരിക്കാനും സമർപ്പിതവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

മനാമ: ബാക്ക്-ടു-സ്കൂൾ സീസണിനോടനുബന്ധിച്ച് ബഹ്റൈനിൽ ന്യായമായ വിലയ്ക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ വ്യവസായ- വാണിജ്യ മന്ത്രാലയം നിരവധി സംരംഭങ്ങൾ ആരംഭിച്ചു.സ്റ്റേഷനറി, യൂണിഫോം, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചർ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട സാധനങ്ങൾക്ക് കിഴിവുകൾ നൽകാൻ ചില്ലറ വ്യാപാരികളെ ക്ഷണിച്ചുകൊണ്ട് ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റ് ‘ഉപഭോക്തൃ സുഹൃത്ത്’ പദ്ധതിക്ക് തുടക്കമിട്ടു. ഈ പരിപാടി 2025 നവംബർ വരെ നീണ്ടുനിൽക്കും.കുടുംബങ്ങൾക്ക് വൈവിധ്യമാർന്ന ഇനങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഉൽപ്പന്ന ഗുണനിലവാരം, ന്യായവില, ലഭ്യത എന്നിവ നിരീക്ഷിക്കാൻ ഒരു വിശാലമായ പരിശോധനാ പദ്ധതിയും മന്ത്രാലയം പ്രഖ്യാപിച്ചു.ബാക്ക്-ടു-സ്കൂൾ സീസൺ പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണെന്ന് മന്ത്രാലയം പറഞ്ഞു.

Read More

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്റൈൻ ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അടങ്ങിയ ” ഫലക് ” മാഗസിൻ പ്രകാശനം ചെയ്തു. പ്രവാസ ഭൂമിയിലെ യുവ കോൺഗ്രസ്സ് ശബ്ദമായി കഴിഞ്ഞ 13 വർഷക്കാലം ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഐ.വൈ.സി.സി ബഹ്‌റൈൻ. എല്ലാ വർഷവും സംഘടനയുടെ വാർഷിക പൊതുപരിപാടിയായ യൂത്ത് ഫെസ്റ്റ്നോട്‌ അനുബന്ധിച്ചു കൊണ്ട് മാഗസിനുകൾ ഇറക്കാറുണ്ട്. അതിന്റെ തുടർച്ചയായി ഈ വർഷവും, കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ടാണ് ” ഫലക് ” എന്ന പേരിൽ ഇറക്കിയിട്ടുള്ള മാഗസിനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടുകളും സംഘടന കഴിഞ്ഞ ഒരു വർഷം നടത്തിയ വൈജ്ഞാനിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക, കലാകായിക, സ്ത്രീ ശാക്തീകരണ മേഖലയിലെ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്നതാണ് മാഗസിൻ. ബഹ്‌റൈൻ കേരളീയ സമാജത്തിൽവെച്ച് നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ മാഗസിൻ എഡിറ്റർ ജയഫർ അലി വെള്ളേങ്ങരയ്ക്ക് നൽകി പ്രകാശനം ചെയ്തു. മാഗസിൻ അംഗങ്ങളായ റാസിബ് വേളം, ജമീൽ കണ്ണൂർ,…

Read More

പത്തനംതിട്ട: രാജി ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. അടിസ്ഥാന പരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യത്തിൽ കടുത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ രാഹുല്‍ രാജി പ്രഖ്യാപനം നടത്തിയല്ല. രാഹുൽ രാജിവെക്കണമെന്ന് വനിതാ നേതാക്കളടക്കം ആവശ്യം ഉന്നയിച്ചതോടെ കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. രാഹുലിന്‍റെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എഐസിസി നേതൃത്വം…

Read More

പത്തനംതിട്ട: അടിസ്ഥാന പരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യത്തിൽ കടുത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ രാഹുല്‍ രാജി പ്രഖ്യാപനം നടത്തിയല്ല. രാഹുൽ രാജിവെക്കണമെന്ന് വനിതാ നേതാക്കളടക്കം ആവശ്യം ഉന്നയിച്ചതോടെ കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. രാഹുലിന്‍റെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എഐസിസി നേതൃത്വം വിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ രാഹുൽ രാജിവെച്ചില്ലെങ്കിൽ രാഷ്ട്രീയമായി ഇതിനെ എങ്ങനെ…

Read More

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. രാഹുലിന്‍റെ രാജി സാധ്യത തള്ളാതെയുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്‍റേത്. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുന്നെന്നും അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ആലോചിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് അറിയിക്കും എന്നുമാണ് സണ്ണി ജോസഫ് പറയുന്നത്. എല്ലാ നേതാക്കളുടെയും അഭിപ്രായം പരിഗണിച്ച് ഉചിതമായ തീരുമാനം ഉണ്ടാകും എന്ന് സണ്ണി ജോസഫ് പറഞ്ഞെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് തന്നെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് രാഹുലിനെതിരെ ഉയരുന്നത്. പാര്‍ട്ടിയില്‍ നിന്ന് ഒരു വിഭാഗം രാജി ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ കോണ്‍ഗ്രസ് എന്തു തീരുമാനിക്കും എന്നകാര്യത്തില്‍ പെട്ടന്ന് തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് സണ്ണി ജോസഫിന്‍റെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

Read More

ദില്ലി: സ്ത്രീകൾക്ക് മോശം സന്ദേശം അയച്ചുവെന്നും പെൺസുഹൃത്തിനെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ആരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിക്കായി പാർട്ടിക്കുള്ളിൽ മുറവിളി ഉയരുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കളടക്കം പരസ്യമായും അല്ലാതെയും രാജി ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചില്ലെങ്കിൽ പുറത്താക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് നിയമോപദേശം തേടിയിരിക്കുകയാണ് കോൺഗ്രസ്. ജനപ്രാതിനിഘ്യ നിയമത്തിലെ വ്യവസ്ഥ പ്രകാരം രാഹുൽ ഇപ്പോൾ രാജിവെക്കുകയാണെങ്കിൽ ഇനിയൊരു ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത കുറവാണ്. ഒരു ജനപ്രതിനിധി രാജി വച്ചാല്‍ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാജ്യത്ത് നിലവിലുള്ള വ്യവസ്ഥ. എന്നാൽ നിയമസഭക്ക് ഒരു വര്‍ഷമോ അതിലധികമോ കാലവധിയുണ്ടാകണമെന്ന മറ്റൊരു നിബന്ധനയും ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.

Read More

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാർ ഉന്നയിച്ച പരാതി പൊലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫ് അന്വേഷിക്കും. ഡിജിപിയുടേതാണ് ഉത്തരവ്. വനിതാ എസ്ഐമാരുടെ പരാതിയിൽ മൊഴിയെടുത്ത ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നൽകിയ ശുപാർശ പ്രകാരമാണ് നടപടി. പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ഡിഐജി ശുപാർശ ചെയ്‌തത്. പൊലീസ് ആസ്ഥാനത്ത് വുമൺ കംപ്ലൈൻ്റ് സെൽ അധ്യക്ഷയാണ് കേസ് അന്വേഷണ ചുമതലയുള്ള എസ്‌പി മെറിൻ ജോസഫ്. രണ്ട് വനിതാ എസ്ഐമാരാണ് ഐപിഎസ് ഉദ്യോഗസ്ഥൻ മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചെന്ന് പരാതിപ്പെട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിന് നൽകിയ പരാതിയിൽ അതീവ രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. രണ്ട് പരാതിക്കാരും പരാതിയിൽ ഉറച്ചുനിൽക്കുകയും മൊഴി നൽകുകയും ചെയ്തതോടെയാണ് പോഷ് നിയമപ്രകാരം അന്വേഷിക്കാൻ അജിതാ ബീഗം ശുപാർശ ചെയ്തത്. പരാതിയുടെ പകർപ്പ് ലഭ്യമായിട്ടില്ലാത്തതിനാൽ കുറ്റാരോപിതൻ്റെ പേര് വെളിപ്പെടുത്താൻ സാധിക്കില്ല. അതേസമയം തെക്കൻ ജില്ലകളിലൊന്നിൽ മുൻപ് ജില്ലാ പൊലീസ് മേധാവിയായി പ്രവർത്തിച്ച…

Read More

കോഴിക്കോട്: കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 45 വയസ്സുള്ള വയനാട് ബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 47 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച്ച മരിച്ച ഒന്‍പത് വയസുകാരി അനയയുടെ സഹോദരനായ ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനും രോഗം ബാധിച്ച് ചികിത്സയിലാണ്.

Read More