- ചാവക്കാട് ദേശീയപാതയിലെ വിള്ളൽ; റിപ്പോർട്ട് തേടി തൃശൂർ ജില്ലാ കളക്ടർ
- ഉപജീവനമാർഗം തകർത്തു; വ്യാജ മോഷണ പരാതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു
- സ്കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്
- നാഷണൽ ഹെറാൾഡ് കേസ്: സോണിയയും രാഹുലും 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി
- ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; 26 മാവോയിസ്റ്റുകളെ വധിച്ചു
- ബഹ്റൈനിലെ പുതിയ കിന്റര്‍ഗാര്‍ട്ടനുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരം
- ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി
- കൊല്ലം ചിതറയില്‍ യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തി കൊലപ്പെടുത്തി
Author: News Desk
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാമെന്ന് ഹൈക്കോടതി. ആദ്യഗഡു പത്താം തിയതിക്ക് മുന്‍പും രണ്ടാമത്തേത് 20–ാം തിയതിക്ക് മുന്‍പും നല്‍കണം. എല്ലാമാസവും പത്താം തിയതിക്കകം ശമ്പളം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി.
രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്, ജനവികാരത്തെ മാനിക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല, പൊതു ഇടമാണെന്നും ഇക്കാര്യത്തില്‍ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഡി.കെ പ്രതികരിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഹിന്ദി ഹൃദയഭൂമിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്ന നേതാക്കളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു അഭ്യൂഹം പരന്നത്. അതേസമയം,ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് ഇതുവരെയും ഔദ്യോഗിക തീരുമാനം വ്യക്തമാക്കിയിട്ടില്ല. സമയമാകുമ്പോള്‍ അറിയിക്കുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ പ്രതികരണം.
ഇടുക്കിയിൽ ഗവർണറെ ആരും തടയില്ലെന്ന് ഇ.പി.ജയരാജൻ; ഹർത്താൽ പരിഹാസ്യമെന്ന് ഡീൻ കുര്യാക്കോസ്
തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇടുക്കിയിൽ ഗവർണർ എത്തുന്നതിൽ പോര് രൂക്ഷം. ഹർത്താൽ പരിഹാസ്യമാണെന്ന് ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു. വേണമെങ്കിൽ സംരക്ഷണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ഗവർണറുടെ ഇടുക്കി യാത്ര ജനങ്ങളെ വെല്ലുവിളിക്കാനാണെന്നായിരുന്നു സിപിഎം ജില്ലാസെക്രട്ടറി സി.വി. വർഗീസിന്റെ പ്രതികരണം. ഇടുക്കിയിൽ ഗവർണറെ ആരും തടയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ പറഞ്ഞു. ഗവർണർക്കു വരാനും വ്യാപാരികളുടെ പരിപാടിയില്‍ പങ്കെടുക്കാനും സ്വാതന്ത്ര്യമുണ്ട്. എൽഡിഎഫ് ഹർത്താൽ ന്യായമാണ്. എല്ലാവർക്കും സംരക്ഷണം നൽകാൻ സർക്കാരുണ്ടെന്നും ജയരാജൻ വ്യക്തമാക്കി. സംരക്ഷണത്തിനു ഡീൻ കുര്യാക്കോസിന്റെ ആവശ്യമില്ല. ഡീൻ പ്രശ്നമുണ്ടാക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിന് അസഹിഷ്ണുതയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സി. സന്തോഷ് കുമാർ പ്രതികരിച്ചു. നിയമസഭ ഏകകണ്‌ഠമായി പാസാക്കി ഗവർണർക്കു നൽകിയ 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെയാണ് ജനുവരി 9 ചൊവ്വാഴ്ച ജില്ലയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 9നു തീരുമാനിച്ച രാജ്ഭവൻ മാർച്ചിന്റെ അന്നുതന്നെ…
പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ പുതിയ അധ്യക്ഷയായി പ്രമീളാ ശശിധരനെ തിരഞ്ഞെടുത്തു. മുൻ അധ്യക്ഷ പ്രിയ അജയൻ രാജിവച്ചതിനെത്തുടർന്നാണു തിരഞ്ഞെടുപ്പു വേണ്ടി വന്നത്. ബിജെപി സംസ്ഥാനസമിതി അംഗമായ പ്രമീള ശശിധരൻ ഇതിനു മുൻപും നഗരസഭാധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു. വോട്ടെടുപ്പിൽ പ്രമീളയ്ക്ക് 28 വോട്ടും യുഡിഎഫ് സ്ഥാനാർഥി മിനി ബാബുവിന് 17 വോട്ടും സിപിഎം സ്ഥാനാർഥി ഉഷ രാമചന്ദ്രന് 7 വോട്ടും ലഭിച്ചു.
ഇടുക്കി: മൂവാറ്റുപുഴയില്‍ ‘മറിയക്കുട്ടി മോഡൽ’ സമരവുമായി ആശാ പ്രവർത്തകർ. തെരുവില്‍ ഭിക്ഷ യാചിച്ചുകൊണ്ടുള്ള സമരവുമായാണ് മൂവാറ്റുപുഴ താലൂക്കിലെ ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. മൂന്നുമാസമായി ഓണറേറിയവും ഇൻസെൻറിവൂം ലഭിക്കുന്നില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ആശാ പ്രവർത്തകർ പറഞ്ഞു. ക്രിസ്തുമസിന് പോലും സഹായം ലഭിച്ചില്ല. ജോലി ചെയ്തതിന് ശമ്പളം തരാൻ സർക്കാർ തയ്യാറാകണമെന്നും മുന്‍കൂറായി ശമ്പളം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡുകളേന്തിയുള്ള പ്രതിഷേധത്തിനൊപ്പമാണ് ബക്കറ്റ് പിരിവുമായി ആശാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. വഴിയാത്രക്കാരില്‍നിന്നും വാഹന യാത്രക്കാരില്‍നിന്നും സംഭാവന തേടിയാണ് സമരം ചെയ്യുന്നത്. നൂറിലധികം ആശാ പ്രവര്‍ത്തകരാണ് വേറിട്ട സമരവുമായി തെരുവിലിറങ്ങിയത്. സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ തുടര്‍ സമരവുമായി മുന്നോട്ടുപോകാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം. പ്രതിഷേധിച്ചാല്‍ മാത്രമാണ് തുക ലഭിക്കുന്നതെന്നും മരണം വരെയും സമരം ചെയ്യാനാണ് തീരുമാനമെന്നും കണ്ണീരോടെ ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു. ആശാ പ്രവര്‍ത്തകരുടെ ആവശ്യം ന്യായമാണെന്നും ജോലി ചെയ്തതിന് ശമ്പളം നല്‍കണമെന്നുമാണ് പ്രതിഷേധക്കാര്‍ക്ക് അനുകൂലമായി നാട്ടുകാരുടെ പ്രതികരണം. പെന്‍ഷന്‍ മുടുങ്ങിയതിനെതുടര്‍ന്ന് പിച്ചച്ചട്ടിയുമായി തെരുവില്‍ ഭിക്ഷയാചിച്ചുകൊണ്ട് മറിയക്കുട്ടി…
മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്: സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻഎംപിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റു ചെയ്താൽ ജാമ്യത്തിൽ വിടാൻ പൊലീസിന് നിർദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു. ഹർജിയിൽ സർക്കാരിനോട് നിലപാടറിയിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ്ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂർ വിഷയത്തിൽ സർക്കാരിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിനു കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒക്ടോബർ 27ന് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ സ്പർശിച്ച സംഭവത്തിൽ നവംബറിൽ സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. സംഭവത്തിന്റെ വിഡിയോ ക്ലിപ്പുകൾ പരിശോധിച്ച പൊലീസ്, 17 മാധ്യമപ്രവർത്തകരുടെ…
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത വിധിക്കെതിരായ റിട്ട് ഹർജ്ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാർക്കും നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ആർ.എസ് ശശികുമാർ സമർപ്പിച്ച റിട്ട് ഹർജിയിലാണ് നടപടി. ദുരിതാശ്വാസ നിധിയിൽ നിന്ന് മാനദണ്ഡങ്ങൾ ലംഘിച്ച് രാഷ്ട്രീയക്കാർക്ക് പണം നൽകിയെന്നാണ് ആർ.എസ് ശശികുമാറിന്റെ പരാതി. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണത്തിൽ പരാതി നിലനിൽക്കില്ലെന്ന ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നും ആരോപണം. പണം അനുവദിച്ചതിലെ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തിയ ലോകായുക്ത സെക്ഷൻ 14 പ്രകാരം ഡിക്ലറേഷൻ നൽകാനുള്ള തെളിവുകൾ ഇല്ലെന്നായിരുന്നു വ്യക്തമാക്കിയത്. പരാതി ലോകായുക്തയുടെ അധികാരപരിധിയിലേ വരില്ലെന്ന് പറഞ്ഞാണ് ഉപലോകായുക്തമാരായ ബാബു മാത്യു പി ജോസഫും ഹാറൂൺ അൽ റഷീദും ഹർജി തള്ളിയത്. ഈ ഉത്തരവുകൾ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിടുണ്ട്.
തമിഴ്‌നാട്ടില്‍ കനത്തമഴ, പത്തുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും കനത്തമഴ. കടലൂര്‍, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂര്‍, തിരുവണ്ണാമലൈ, തിരുവാരൂര്‍, കള്ളക്കുറിച്ചി അടക്കം പത്തുജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്തമഴയെ തുടര്‍ന്ന് ചെന്നൈ അടക്കം പത്തു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 22 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൽപറ്റ: ദേശീയപാതയിൽ പെരുന്തട്ട കിൻഫ്ര പാർക്കിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നു തെന്നി നീങ്ങിയ ബസ് റോഡരികിലെ ഹോംസ്റ്റേയുടെ മുറ്റത്തേക്കാണു മറിഞ്ഞത്. ഹോംസ്റ്റേയിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിൽ കാണാം. ഇന്നലെ വൈകിട്ടു 4.30 ഓടെയാണ് അപകടമുണ്ടായത്. 49 പേർക്കു പരുക്കേറ്റിരുന്നു. ബസിൽ 59 യാത്രക്കാരാണുണ്ടായിരുന്നത്. ബത്തേരിയിൽ നിന്നു കോഴിക്കോട്ടേയ്ക്കു പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് തകരാറിലായതാണു അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പിന്നാലെ കൽപറ്റയിൽ നിന്നു ഫയർഫോഴ്സ് സംഘവും പൊലീസും സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. കൊടുംവളവുകളും ഇറക്കവുമുള്ള മേഖലയാണിത്.
കോട്ടയം: ശബരിമല തീർഥാടകസംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞു ഡ്രൈവർ മരിച്ചു. മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ കോരുത്തോട് ശബരിമല പാതയിൽ കോസടി കവലയ്ക്കു സമീപമാണ് അപകടം. ഇറക്കം ഇറങ്ങിവന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മധുര സ്വദേശികളായ അറുമുഖം (40), മുരുകൻ (47), അനിരുദ്ധൻ (14) എന്നിവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് ശബരിമല പാതയിൽ ഏറ്റവും അപകട സാധ്യതയുള്ള പ്രദേശമാണ് കോസടി. കുത്തിറക്കവും വളവും നിറഞ്ഞ ഇവിടെ അപകടങ്ങൾ പതിവാണ്. ഇറക്കം ഇറങ്ങി വന്ന ബസ് ക്രാഷ് ബാര്യറുകൾ തകർത്താണ് മറിഞ്ഞത്.