Author: News Desk

ആലപ്പുഴ: നടന്‍ ഷൈന്‍ ടോം ചാക്കോയെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനമായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയില്‍ നിന്നും തനിക്ക് മോചനം വേണമെന്നും നടന്‍ തുറന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിമുക്തകേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനമായത്. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട ഷൈന്‍ ടോം ചാക്കോയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നടന്‍ രാസലഹരിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പോലീസിനോട് സമ്മതിച്ചത്. എക്‌സൈസ് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും നടന് ലഹരി വിമുക്തി ചികിത്സ നല്‍കുക. സര്‍ക്കാറിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഷൈനിനെ ഉടന്‍ തന്നെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റും.

Read More

തിരുവനന്തപുരം:  എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ കാണിക്കുന്ന ചരിത്ര നിഷേധം മെയ് 2 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാണിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. യോഗത്തില്‍ നേരിട്ട് പങ്കെടുത്ത് ഇക്കാര്യം അവതരിപ്പിക്കും.പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്ര സംഭവങ്ങള്‍ വെട്ടിമാറ്റുന്നത് നീതീകരിക്കാന്‍ ആവില്ല. കുട്ടികള്‍ യഥാര്‍ത്ഥ ചരിത്രം പഠിക്കേണ്ട എന്നത് അക്കാദമിക സത്യസന്ധതയല്ല. വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരിക്കുന്നത് അക്കാദമിക തിരിച്ചടിക്കു കാരണമാകും. എസ്എസ്‌കെയ്ക്ക് കേന്ദ്രം നല്‍കാനുള്ള വിദ്യാഭ്യാസ ഫണ്ട് തടഞ്ഞു വയ്ക്കുന്നത് നീതീകരിക്കാന്‍ ആവില്ല. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള കുട്ടികള്‍ക്കുള്ള ഫണ്ട് ആണത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്ര ഫണ്ടിനെ കുറിച്ച് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് കേന്ദ്രം നടത്തുന്നത്. എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് രണ്ടാം വാരം പ്രഖ്യാപിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Read More

ദില്ലി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വരവിൽ കവിഞ്ഞ സ്വത്ത് താൻ സമ്പാദിച്ചിട്ടില്ലെന്നും തന്റെ ഇടപാടുകളെല്ലാം ബാങ്കിലൂടെയാണ് നടന്നിരിക്കുന്നതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. പബ്ലിക് സർവെൻറ് എന്ന സംരക്ഷണം നൽകാതെയാണ് തനിക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. സിബിഐ അന്വേഷണത്തിനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു. ഹർജിയിൽ തീരുമാനം എടുക്കും വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയിലെ 3 കോടി വിലയുള്ള അപ്പാർട്ട്മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാർട്ട്മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്സ് അടക്കം കെ.എം എബ്രഹാം സമ്പാദിച്ച ആസ്തികൾ വരവിൽ കവിഞ്ഞ സ്വത്താണ് എന്നാണ് ആരോപണം. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലൻസായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥർ കെ.എം എബ്രഹാമിന്റെ വീട്ടിൽ കയറി പരിശോധന…

Read More

തൃശൂര്‍: അടിപ്പാത നിര്‍മ്മാണ മേഖലയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊലീസിന്റെ സഹായത്തോടെ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവച്ച് കളക്ടര്‍ ഉത്തരവിട്ടു. ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നാഷണല്‍ ഹൈവേ 544 ല്‍ ചിറങ്ങര അടിപ്പാത നിര്‍മാണ സ്ഥലത്തും പരിസരത്തും വ്യാപകമായ ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടര്‍ന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി 2025 ഫെബ്രുവരി 25, ഏപ്രില്‍ നാല്, 22 തിയതികളില്‍ ജില്ലാ ഭരണകൂടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിന് ഏപ്രില്‍ 16ന് എടുത്ത തീരുമാനം നാഷണല്‍ ഹൈവേ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാല്‍ പിന്‍വലിച്ചിരുന്നു. ഏപ്രില്‍ 28 നകം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കില്‍ ഏപ്രില്‍ 16…

Read More

തിരുവനന്തപുരം: ദേശീയ – അന്തർദേശീയ തലത്തിൽ മലയാള സിനിമയുടെ യശസുയർത്തിയ സംവിധായകൻ ഷാജി എൻ കരുണിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ പിറവിയിൽ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. നാളെ രാവിലെ 10.30 മുതൽ 12.30 വരെ കലാഭവനിൽ പൊതുദർശനം ഉണ്ടായിരിക്കും. നാളെ വൈകിട്ട് നാലിനാണ് സംസ്കാരം. നിരവധി പ്രമുഖർ ഷാജി എൻ കരുണിന് അനുശോചനം അരിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഷാജി എൻ കരുണന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. ഏറെ ദുഃഖത്തോടെയാണ് പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിന്റെ വിയോഗവാർത്ത അറിയുന്നത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ ഈ വേർപാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനാണ്. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ജെ സി ഡാനിയേൽ പുരസ്കാരം ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ ഓർമ്മകൾ മായും മുൻപേ ഈ ദുഃഖവാർത്ത എത്തുന്നത് വേദനാജനകമാണ്. ഷാജി എൻ…

Read More

കൊച്ചി: റാപ്പർ വേടന്റെ മാലയിൽ ഉള്ളത് പുലിപ്പല്ലെന്ന് സംശയം. വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയതിനു പിന്നാല പൊലീസ് നടത്തിയ പരിശോധനയിലാണ് മാലയിൽ ധരിച്ചിട്ടുള്ളത് പുലിപ്പല്ലാണെന്ന സംശയമുയർന്നത്. വേടനെ ഉടൻ വനംവകുപ്പ് കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം. അതേസമയം പുലിപ്പല്ല് തായ്‌ലൻഡിൽനിന്ന് എത്തിച്ചതാണെന്ന് പൊലീസിന് വേടൻ മൊഴി നൽകിയിട്ടുണ്ട്. പുലിപ്പല്ലാണെന്ന് തെളിഞ്ഞാൽ ജാമ്യമില്ലാ വകുപ്പുപ്രകാരം വേടനെതിരെ കേസെടുക്കും. 5 ഗ്രാം കഞ്ചാവാണ് കൊച്ചിയിലെ വേടന്റെ ഫ്ലാറ്റിൽനിന്ന് പൊലീസ് കണ്ടെടുത്തത്. വേടനും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ലാറ്റിൽ നിന്നായിരുന്നു കഞ്ചാവ് പിടിച്ചത്. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുമെന്ന് വേടൻ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഫ്ലാറ്റ് നേരത്തെ തന്നെ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

Read More

തിരുവനന്തപുരം: പ്രശസ്‌ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ പിറവിയിൽ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. ഏറെക്കാലമായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. 1988ൽ സംവിധാനം ചെയ്ത ‘പിറവി’യാണ് ഷാജി എൻ കരുണിന്റെ ആദ്യ ചിത്രം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ലോകസിനിമയിലെ തന്നെ അപൂർവം സംവിധായകരിലൊരാളാണ് അദ്ദേഹം. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അത്ഭുതമായിരുന്നു ‘പിറവി’. ഒരു ഇന്ത്യൻ സിനിമയും ഇത്രയേറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ തിരഞ്ഞെടുക്കപ്പെടുകയോ പുരസ്‌കാരങ്ങൾ നേടുകയോ ചെയ്തിട്ടില്ല. വിഖ്യാതമായ ചാർളി ചാപ്ലിൻ അവാർഡും ലൊക്കാർണോയിലെ സിൽവർ ലെപ്പേഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും പിറവിക്കു ലഭിച്ചു. കാൻ ഫിലിം ഫെസ്റ്റിവലിൽ ക്യാമറ ഡി ഓർ പ്രത്യേക പരാമർശവും നേടി. മികച്ച ചിത്രത്തിനും, സംവിധായകനും, നടനും, ശബ്ദലേഖനത്തിനുമടക്കം നാല് ദേശീയ…

Read More

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് ‘റിയൽ മീറ്റി’ന് ഉള്ള കമ്മീഷൻ എന്ന് സൗമ്യ. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് ചോദ്യം ചെയ്യലിനി‌‌ടെ സൗമ്യ നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈംഗിക ഇടപാടിന് ഇവർ ഉപയോഗിക്കുന്നത് ‘റിയൽ മീറ്റ്’ എന്ന വാക്കാണെന്നും സൗമ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തസ്ലിമയെ 5 വർഷമായി അറിയാമെന്നും മോഡൽ ആയ സൗമ്യ. ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയെ പരിചയപ്പെടുന്നതെന്നും മൊഴിയിൽ പറയുന്നുണ്ട്. ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ്‌ ഭാസിയെയും അറിയാം. ഇവർ സുഹൃത്തുക്കളാണെന്നും സൗമ്യ മൊഴി നൽകി. ലഹരി ഇടപാടിനെക്കുറിച്ച് തനിക്ക് അറിയില്ല, ഈ ഇടപാടിൽ ബന്ധമില്ലെന്നും സൗമ്യ തന്റെ മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ ഈ മൊഴി എക്സൈസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. സൗമ്യയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

Read More

പാലക്കാട്∙ കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകൾക്ക് അത്യാവശ്യ ഫണ്ട് പേ‍ാലും വൈകിപ്പിക്കുന്നതിനു പിന്നിൽ, സിപിഐയുടെ വകുപ്പുകൾ മോശമെന്നു വരുത്തിത്തീർക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണെന്നു സിപിഐ ലേ‍ാക്കൽ സമ്മേളനങ്ങളിൽ ചർച്ച. സപ്ലൈകേ‍ാ ഗോഡൗണുകൾ പൂട്ടാനും പകരം, സഹകരണവകുപ്പു സ്ഥാപനങ്ങളിൽ മുഴുവൻ സംവിധാനവും ഒരുക്കാനുമാണു സിപിഎം ശ്രമം. ഭൂരിഭാഗം വരുന്ന സാധാരണക്കാർക്കുവേണ്ട പദ്ധതികൾ അവഗണിച്ച് വരുമാനമുള്ളവർക്കു കൂടുതൽ വരുമാനം ലഭിക്കുന്ന നടപടികളാണു സിപിഎം നടപ്പാക്കുന്നതെന്ന വിമർശനവും സമ്മേളനങ്ങളിൽ ശക്തമാണ്. കമ്യൂണിസ്റ്റ് ആദർശത്തിനു വിരുദ്ധമാണു സർക്കാരിന്റെ പല നടപടികളും. സിവിൽ സപ്ലൈസ് മുഖേന അരിയും പലവ്യഞ്ജനങ്ങളും വിതരണത്തിനും നെല്ലുസംഭരണത്തിനും കൃത്യമായി പണം അനുവദിക്കാതെ, സിപിഐക്കെതിരെയുള്ള ധനവകുപ്പിന്റെ നടപടി എൽഡിഎഫിനെ മെ‍ാത്തത്തിൽ ബാധിക്കുമെന്ന് സിപിഎം തിരിച്ചറിയണം. ഈ വകുപ്പുകൾ മികച്ച രീതിയിലായാൽ അതിന്റെ ഏറ്റവും വലിയ ഗുണഭേ‍ാക്താവു സിപിഎമ്മാണ്. റവന്യുവിലും ഇടപെടൽ ശക്തമാണ്. ഭൂരിഭാഗത്തിന്റെ നിത്യജീവിതം വിഷമത്തിലാക്കുന്ന നടപടികളിൽ നിന്നു സർക്കാർ പിന്മാറണമെന്നു പല സമ്മേളനങ്ങളും ആവശ്യപ്പെടുന്നു. ബ്രൂവറിക്കും വൻകിട നിർമാണത്തിനും പ്രാധാന്യം നൽകുമ്പേ‍ാൾ കർഷകന്റെ പ്രശ്നങ്ങളിൽ ഫലപ്രദമായി…

Read More

കൊച്ചി: റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ SHO എ എൽ യേശുദാസ്. ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. വേടനെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കും. ഒമ്പത് ലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രോഗ്രാമിൽ നിന്നും ലഭിച്ച പണമാണിതെന്നാണ് വേടൻ മൊഴി നൽകിയത്. വേടനൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്ന 9 പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കണിയാമ്പുഴയിലെ വേടൻ താമസിച്ചിരുന്ന ഫ്ലാറ്റ്.കഴിഞ്ഞദിവസം ഫ്ലാറ്റിൽ ബാച്ചിലർ പാർട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നാണ് പൊലീസ് വേടന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് വേടന്‍റെ റാപ്പ് ഷോ സര്‍ക്കാര്‍ ഒഴിവാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ ഇടുക്കിയിലെ നാലാം വാര്‍ഷികാഘോഷ പരിപാടിയിൽ നിന്നാണ് വേടന്‍റെ റാപ്പ് ഷോ ഒഴിവാക്കിയത്.

Read More