Author: News Desk

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം നാളെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും മോക്ഡ്രിൽ നടത്താനുള്ള തീരുമാനം. വൈകീട്ട് നാല് മണിക്കാണ് മോക്ഡ്രില്ലുകൾ ആരംഭിക്കുക. കേന്ദ്ര നിർദേശപ്രകാരമാണ് നാളെ കേരളത്തിലെ എല്ലാ ജില്ലകളിലും മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നകാര്യങ്ങളായിരിക്കും പരിശീലിപ്പിക്കുക. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്. സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ ഫയര്‍ ഓഫിസര്‍മാരുടെയും നേതൃത്വത്തിൽ ആയിരിക്കും മോക്ഡ്രിൽ നടക്കുക. ഇതുമായിബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേർന്നു. എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകുക എന്നിവയും മോക്ഡ്രില്ലിൽ ഉൾപ്പെടുത്തും. കേരളത്തിന് പുറമെ 259 ഇടങ്ങളിൽ നാളെ മോക്ഡ്രില്ലുകൾ ഉണ്ട്. പടിഞ്ഞാറൻ…

Read More

തിരുവനന്തപുരം∙ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 21ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്നാം വര്‍ഷ പരീക്ഷാഫലം ജൂണില്‍ പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിനു യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനുമായി മാര്‍ജിനല്‍ സീറ്റ് വര്‍ധന അനുവദിച്ചതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവും എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമേ ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധന നല്‍കും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവാണ് അനുവദിച്ചിരിക്കുന്നത്.…

Read More

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ പിടിയിൽ. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. നാല് സിനിമകളുടെ സഹസംവിധായനായി പ്രവർത്തിച്ചിണ്ട്. അനീഷ് അലിയുടെ ഒരു ചിത്രം റിലീസാവാനിരിക്കുന്നതായി എക്സൈസ് സംഘം പറഞ്ഞു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

Read More

ഇസ്ലാമാബാദ്: ചൊവ്വാഴ്ച തെക്കൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ പാകിസ്ഥാൻ ആർമിയുടെ വാഹനം ലക്ഷ്യമാക്കി നടന്ന ഐഇഡി സ്ഫോടനത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടതായി രാജ്യത്തെ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 15 ന് ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഒരു പോലീസ് ട്രക്കിനെ ലക്ഷ്യമിട്ടുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ചൊവ്വാഴ്ച ആക്രമണം ഉണ്ടായതെന്ന് ജിയോ ടിവി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിഘടനവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി‌എൽ‌എ) മുൻകാലങ്ങളിൽ പാകിസ്ഥാൻ സൈനികരെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് ഇത്തരം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. മാർച്ചിൽ ബലൂചിസ്ഥാനിൽ വിഘടനവാദികൾ ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്തതോടെയാണ് ബി‌എൽ‌എ ശ്രദ്ധയിൽപ്പെട്ടത്. ഈ ആക്രമണത്തിൽ 100-ലധികം സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടു എന്നാണ് ബി‌എൽ‌എ അവകാശപ്പെടുന്നത്.

Read More

തൃശ്ശൂര്‍: വടക്കുന്നാഥന് മുന്നില്‍ ചേലോടെ വിടര്‍ന്ന് വര്‍ണക്കുടകള്‍. തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള കുടമാറ്റം തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിച്ചു. അഞ്ചരയോടെ തെക്കേ ഗോപുരനടയിലാണ് കുടമാറ്റത്തിന് അരങ്ങൊരുങ്ങിയത്. പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും കുടമാറ്റം തുടരുകയാണ്. കണിമംഗലം ശാസ്താവ് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയതോടെയാണ് പൂരം തുടങ്ങിയത്. പിന്നാലെ മറ്റ് ഘടകദൈവങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തി. തിരുവമ്പാടി ഭഗവതി കൃത്യസമയത്തുതന്നെ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടിരുന്നു. മഠത്തിലെ പൂജകള്‍ക്കുശേഷം പുറത്തിറങ്ങിയ ഭഗവതിക്കുമുന്നില്‍ മഠത്തില്‍വരവ് പഞ്ചവാദ്യം കൊട്ടിക്കയറി. ഉച്ചയോടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെട്ടു. ഇതിനുപിന്നാലെ ഇലഞ്ഞിത്തറമേളം നടന്നു. ശേഷം വൈകുന്നേരം അഞ്ചരയോടെയാണ് തേക്കിന്‍കാട് മൈതാനിയില്‍ കുടമാറ്റം തുടങ്ങിയത്. കുടമാറ്റം കഴിയുമ്പോഴേക്കും രാത്രിപ്പൂരത്തിന്റെ സുന്ദരകാഴ്ചകള്‍ പിറക്കും. രാത്രി 11 മണിക്ക് പാറമേക്കാവിന്റെ പഞ്ചവാദ്യവുമുണ്ടാകും. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വെടിക്കെട്ട് നടക്കുക. നാളെ പകല്‍പ്പൂരവും പിന്നിട്ട്, ഉച്ചയോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലുന്നതോടെയാണ് പൂരം പിരിയുക.

Read More

മനാമ: ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്ന്യാസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച 12മത് സ്‌മൃതി കലാ കായികമേളയുടെ ഗ്രാന്റ് ഫിനാലെയുടെ പൊതുസമ്മേളനത്തിന് കത്തീഡ്രൽ വികാരിയും യുവജന പ്രസ്ഥാനം പ്രസിഡന്റുമായ റവ. ഫാ.ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ ബഹുമാനപ്പെട്ട വിനോദ് കെ ജേക്കബ് ഉത്‌ഘാടനകർമ്മം നിർവ്വഹിച്ചു, കോന്നി എം.എൽ.എ അഡ്വ . കെ യൂ ജനീഷ് കുമാർ വിശിഷ്ടാതിഥിയായിരുന്നു. ജനറൽ കൺവീനർ സിജു ജോർജ് സ്‌മൃതി 2025 അവലോകനം നടത്തി. അസിസ്റ്റൻ്റ് വികാരി റവ. ഫാ. തോമസുകുട്ടി പി. എൻ, കത്തീഡ്രൽ സെക്രട്ടറി ബിനു മാത്യു ഈപ്പൻ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കത്തീഡ്രൽ ആക്ടിങ് ട്രസ്റ്റി സുജിത്ത് ഏബ്രഹാം, യുവജന പ്രസ്ഥാനം ലേ. വൈസ് പ്രസിഡന്റ് റിനി മോൻസി, പ്രസ്ഥാനം ട്രഷറർ ജേക്കബ് ജോൺ,…

Read More

അബുദാബി: മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി അബുദാബിയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ മിക്ക നിയമനങ്ങളിലും ഇപ്പോൾ സ്വദേശികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇവിടെ മലയാളികൾ അടക്കമുള്ള നിരവധി പേരാണ് ജോലി ചെയ്യുന്നത്. ഭാവിയിൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇവർ. കഴിഞ്ഞ വർഷം 475 സ്വദേശികളെയാണ് വിമാനത്താവളത്തിലെ വിവിധ തസ്തികകളിൽ നിയമിച്ചത്. ഇതോടെ 44.3 ശതമാനം ജീവനക്കാരും സ്വദേശികളാണ്. സ്വദേശികളിൽ 225 പേരും വിമാനത്താവളത്തിലെ പ്രധാന തസ്തികകളിലാണ് ജോലി ചെയ്യുന്നത്. ഫീൽഡ് ജോലി, ഓപ്പറേഷൻ, ലഗേജ് എന്നീ വിഭാഗത്തിലും ഇപ്പോൾ സ്വദേശികൾ ഏറെയാണ്. പരിശീലനം പൂർത്തിയാക്കുന്ന സ്വദേശികളെ ഈ വർഷം മുതൽ സാങ്കേതിക വകുപ്പിലും നിയമിക്കും. ബിരുദം കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് 12 മാസത്തെ പരിശീലനത്തിന് ശേഷം വിമാനത്താവളത്തിൽ നിയമനം നൽകും. ഉദ്യോഗാർത്ഥികൾക്ക് ഏവിയേഷൻ രംഗത്ത് തൊഴിൽ പരിചയം ലഭിക്കാൻ വിമാനത്താവള വകുപ്പ് വിവിധ സർവ്വകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വിമാനത്താവളത്തിലെ പ്രധാനപ്പെട്ട നേതൃ തസ്തികകളിൽ എല്ലാം സ്വദേശികളെ നിയമിക്കുമെന്ന്…

Read More

മനാമ :ബഹ്‌റൈനിലെ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മ “ഹരിഗീതപുരം ബഹ്‌റൈൻ “ഈ വർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റ് ഹാളിൽ നടന്ന വർണ്ണാഭമായ പരിപാടി മാധ്യമ പ്രവർത്തകനും ഹരിപ്പാട്നിവാസിയും ആയ സോമൻ ബേബിയും, രക്ഷാധികാരി അലക്സ്‌ ബേബിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട്ടുകാരായ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, സൗമ്യ അഭിലാഷ് കോറിയോഗ്രാഫി ചെയ്ത പൂജാ ഡാൻസ്, ഒപ്പന,രമ്യ സജിത്ത് കോറിയോഗ്രാഫി ചെയ്ത കോൽക്കളി, സിനിമാറ്റിക് ഡാൻസ്, ഹരിപ്പാട് സുധീഷിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ ഗാനങ്ങളും, വിഷു സദ്യയും, ആരവം അവതരിപ്പിച്ച നാടൻ പാട്ടും, സോപാന സംഗീതാർച്ചനയും പരിപാടിയോടാനുബന്ധിച്ചു നടന്നു. സംഘടനയിലെ മുതിർന്ന അംഗങ്ങളും, കോർകമ്മറ്റി, പ്രോഗ്രാം കമ്മറ്റി, ഫുഡ്‌ കമ്മറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.ജയകുമാർ സ്വാഗതവും, സജിത്ത്. എസ്. പിള്ള നന്ദിയും രേഖപ്പെടുത്തി.ദീപക് തണലും, രമ്യ സജിത്തും പരിപാടികൾ നിയന്ത്രിച്ചു.

Read More

കൊച്ചി: നടന്‍ ആസിഫ് അലിയുമായുള്ള സ്നേഹാനുഭവ കുറിപ്പുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ‘അടിയോസ് അമിഗോ’. എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം അഭിനയിച്ച നടനാണ് അക്ഷയ് അജിത്ത്. ഒട്ടേറെ കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനായ അക്ഷയ് അജിത്ത് ആസിഫ് അലിയുമായുള്ള തന്‍റെ അനുഭവം പങ്കിടുകയാണ്. ആസിഫ് താങ്കള്‍ എന്തൊരു നല്ല മനുഷ്യനാണ്. സ്നേഹം മാത്രം നിറയുന്ന ഒരു സൗഹൃദം താങ്കള്‍ കാത്തുസൂക്ഷിക്കുന്നു. സഹപ്രവര്‍ത്തകരോട് ഇത്രയോറെ കരുതലോടെ പെരുമാറുന്ന ഒരു യുവനടനുണ്ടോ എന്ന് സംശയമാണ്. ഞാന്‍ ‘അടിയോസ് അമിഗോ’ എന്ന ചിത്രത്തിലാണ് ആസിഫുമായി ഒന്നിക്കുന്നത്. അദ്ദേഹം എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ഒരു താരജാഡയുമില്ലാതെ ഒരു സഹോദരനോടെന്ന പോലെ പെരുമാറി. അഭിനയത്തിനിടയിലെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം തിരുത്തി തന്നു. എന്നോട് മാത്രമല്ല എല്ലാവരോടും ആസിഫ് അങ്ങനെയായിരുന്നു. സിനിമ പോലെ ഒരു വര്‍ണ്ണപ്പകിട്ടില്‍ നില്ക്കുന്നയാള്‍ക്ക് എങ്ങനെയാണ് ഇത്ര ലാളിത്യത്തോടെ പെരുമാറാനാവുക? ശരിക്കും വിസ്മയിപ്പിക്കുന്ന നടന്‍. താങ്കളോടൊപ്പമുള്ള ആ നിമിഷത്തെ…

Read More

ദില്ലി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാനൊരുങ്ങി കേരളം. ഹര്‍ജികള്‍ ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് തീരുമാനം. ഹര്‍ജി പിന്‍വലിക്കുന്നതിനെ കേന്ദ്രം എതിര്‍ത്തു. വിഷയം കോടതി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നിലവില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ ബില്ലുകളില്ലെന്നും ഹര്‍ജി അപ്രസക്തമാണെന്നും വിലയിരുത്തിയാണ് ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. ഇങ്ങനെ നിസാരമായി ഹര്‍ജികള്‍ ഫയല്‍ ചെയ്യാനും പിന്‍വലിക്കാനും സാധിക്കില്ലെന്നും ഇത് ഭരണഘടനാപരമായ പ്രശ്‌നമാണെന്നും സോളിസിറ്റര്‍ ജനറല്‍ എതിര്‍പ്പറിയിച്ചു. കേരളം ഗവര്‍ണര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുന്നതില്‍ കേന്ദ്രം എതിര്‍പ്പറിയിച്ചത് വിചിത്രമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. മുതിര്‍ന്ന അഭിഭാഷകനായ കെ കെ വേണുഗോപാലാണ് സംസ്ഥാനത്തിനായി കോടതിയില്‍ ഹാജരായത്. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന്റെ സമയപരിധി സംബന്ധിച്ച തമിഴ്‌നാടിന്റെ ഹര്‍ജിയിലെ വിധി കേരളത്തിന്റെ കാര്യത്തിലും ബാധകമാണെന്നാണ് മുന്‍പ് സംസ്ഥാനം വാദിച്ചത്. ജസ്റ്റിസുമാരായ പി എസ് നരസിംഹയുടേയും ജോയ്മാല്യ ബാഗ്ചിയുടേയും ബെഞ്ചിന് മുന്നിലാണ് കേരളം ഹര്‍ജി പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചത്.

Read More