Author: News Desk

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. തീർത്ഥാടകരെ നിയന്ത്രിക്കാൻ 2,500 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുള്ളത്. അയ്യപ്പന്മാർക്ക് സഹായവുമായി പുതുതായി 350 ജീവനക്കാരെ കൂടി ദേവസ്വം ബോർഡ് നിയോഗിച്ചു. മകരജ്യോതി ദർശിക്കാൻ എത്തിയവർ സന്നിധാനത്ത് ടെന്റുകൾ കെട്ടി താമസം തുടങ്ങി. സന്നിധാനത്ത് തുടരുന്നവരെ നിർബന്ധപൂർവ്വം തിരിച്ചയയ്‌ക്കേണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. അതേസമയം, കഴിഞ്ഞ ദിവസം ദർശനത്തിന് എത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. ഭക്തിക്കൊപ്പം സൗഹൃദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ടധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ സ്വർണത്തിടമ്പ് പൂജിക്കും. തുടർന്ന് ഉച്ചയ്ക്ക് മുൻപ് ആകാശത്ത് പരുന്തിനെ കാണുമ്പോൾ പേട്ടശാസ്താ ക്ഷേത്രത്തിൽ നിന്നും പേട്ടതുള്ളൽ തുടങ്ങും. ക്ഷേത്രത്തിൽനിന്നും പേട്ടതുള്ളി മസ്ജിദിൽ എത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മിറ്റി പ്രതിനിധികൾ സ്വീകരിക്കും. രണ്ടുമണിയോടെ പേട്ടതുള്ളൽ സമാപിക്കും. മൂന്നുമണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ പേട്ടശാസ്താ ക്ഷേത്രത്തിൽനിന്ന് തുടങ്ങും. യോഗം പെരിയോൻ അമ്പാടത്ത്…

Read More

പിണറായി വിജയൻ ജനപിന്തുണയുള്ള നേതാവെന്ന് മന്ത്രി സജി ചെറിയാൻ. നവകേരള സദസ് അതിന്റെ തെളിവാണ്. നവകേരള സദസിലെ പിന്തുണ കണ്ട് വിറളിപൂണ്ട് എംടി യുടെ പരാമർശത്തെ തിരിച്ചുവിടുന്നു. എംടി തന്നെ ഇക്കാര്യം നിഷേധിച്ചു. എംടി ഉദ്ദേശിച്ചതിനെ വളച്ചൊടിച്ചു എന്നും സജി ചെറിയാൻ പറഞ്ഞു. ഇ.എം.എസ് അങ്ങനെയല്ല, പിണറായി വിജയനും അങ്ങനെയല്ല. സർക്കാരിന്റെ ജന പിന്തുണ ഇടിച്ചുതാഴ്ത്താൻ ബോധപൂർവം നടത്തുന്ന പ്രചരണമാണ് ഇന്നലെ എം ടിയുടെ വാക്കുകളിലൂടെ കേരളത്തിലെ മാധ്യമങ്ങൾ ചെയ്തത്. എംടി തന്നെ ഇത് നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല എംടി അങ്ങനെ ഉദ്ദേശിക്കേണ്ട കാര്യവുമില്ല. കാരണം, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ജനനേതാവാണ്. അപ്പോൾ എംടി അങ്ങനെ ഒരിക്കലും ഉദ്ദേശിക്കില്ല. അദ്ദേഹം ഒരു പ്രസംഗത്തിൽ ഒരു പരാമർശം നടത്തി. അത് ആരെ പറ്റി വേണമെങ്കിലും ആർക്കുവേണമെങ്കിലും എടുക്കാം. പക്ഷേ, അത് കേരളത്തിലെ മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്തുകൊണ്ട് നടത്തുന്ന ഒരുപറ്റം മാധ്യമങ്ങളുടെ പരിശ്രമമായി മാത്രമേ താൻ കാണൂ എന്നും സജി ചെറിയാൻ പറയുന്നു. കോഴിക്കോട്…

Read More

തൃശ്ശൂർ: തൃശ്ശൂരിൽ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോടന്നൂർ സ്വദേശി പോൾ (64) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപതാക കാരണം. സംഭവത്തിൽ ബന്ധു മടവാക്കര സ്വദേശി കൊച്ചു പോൾ എന്ന രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാല ഇറച്ചി മാർക്കറ്റിൽ ഇന്നലെ രാത്രിയാണ് സംഭവം. രാത്രി എട്ട് മണിയോടെ ഇരുവരും മാർക്കറ്റിൽ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പോൾ രവിയുടെ മുഖത്തടിച്ചു. ഈ വൈരാഗ്യത്തെ തുടർന്നാണ് രവി പോളിനെ കൊല്ലാൻ തീരുമാനിച്ചത്. രാത്രി പതിനൊന്ന് മണിയോടെ, ഉറങ്ങുകയായിരുന്ന പോളിൻ്റെ തലയിൽ രവി മരത്തടികൊണ്ട് അടിക്കുകയായിരുന്നു. ചോരവാർന്ന് കിടന്നിരുന്ന പോളിനെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു. രവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

മലപ്പുറം: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടുമെന്ന് എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്ക് ആവശ്യമില്ലെന്ന് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. പട്ടിക്കാട്ടെ ജാമിയ നൂരിയ്യയിലെ പരിപാടിയില്‍നിന്ന് വിലക്കിയ നേതാക്കളില്‍ ഒരാളാണ് സത്താര്‍. ഇതിനു പിന്നാലെയാണ് എസ്കെഎസ്എസ്എഫിന്റെ മലപ്പുറത്തെ പരിപാടിയിൽവച്ച് സത്താർ ഇത്തരം പരാമർശം നൽകിയത്. ‘‘ഞങ്ങൾക്ക് ആരോടും കടപ്പാടില്ല. ഞങ്ങൾക്ക് ഒരേയൊരു കടപ്പാടേയുള്ളൂ. അതു സമസ്ത കേരള ജംഇയ്യത്തുലമയോടു മാത്രമേയുള്ളൂ. ആ സംഘടനയുടെ മഹാരഥൻമാരായ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്എകെഎസ്എസ്എഫിന്റെ പ്രവർത്തകർ മുന്നോട്ടുണ്ടാകും. ഇതിനെ അപമര്യാദയായി ആരും കാണേണ്ടതില്ല. ഇതു പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്’’ – അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

Read More

കൊല്ലം: പട്ടത്താനത്ത് അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. പട്ടത്താനം സ്വദേശി ജവഹര്‍ നഗറില്‍ താമസിക്കുന്ന ജോസ് പ്രമോദ് (41), മകന്‍ ദേവനാരായണന്‍ (9), ദേവനന്ദ (4) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. താനും കുഞ്ഞുങ്ങളും മരിക്കുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഇന്നലെ ഭാര്യയ്ക്കും സഹോദരിക്കും ജോസ് പ്രമോദ് സന്ദേശം അയച്ചിരുന്നതായി പോലീസ് പറയുന്നു. പ്രമോദിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് രാവിലെ വീട്ടുകാര്‍ എത്തി നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്‌റ്റെയര്‍കേസിന്റെ കൈവരിയിലാണ് കുട്ടികളുടെ മൃദേഹങ്ങള്‍ കണ്ടെത്തിയത്. മുറിക്കുള്ളിലായിരുന്നു ജോസ് പ്രമോദിന്റെ മൃതദേഹം. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഭാര്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. സംഭവസമയം ഇവര്‍ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയിലായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പുകള്‍ നടത്തുകയാണ്.

Read More

ബീഹാറിൽ ദുരഭിമാനക്കൊല. ദമ്പതികളേയും രണ്ട് വയസ്സുള്ള പെൺകുഞ്ഞിനേയും വെടിവച്ചു കൊന്നു. യുവതിയുടെ പിതാവും സഹോദരനുമാണ് കൊലപാതകത്തിന് പിന്നിൽ. 2021-ൽ ഒളിച്ചോടിയ ദമ്പതികൾ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം. ബിഹാറിലെ നൗഗച്ചിയയിൽ ബുധനാഴ്ചയാണ് സംഭവം. ചന്ദൻ കുമാർ, ഭാര്യ ചാന്ദ്‌നി കുമാരി, ഇവരുടെ രണ്ട് വയസ്സുള്ള മകളുമാണ് മരിച്ചത്. ചന്ദനും ചാന്ദ്‌നിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. 2020 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ ചാന്ദ്‌നിയുടെ വീട്ടുകാർ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. ഇതോടെ 2021-ൽ ഇരുവരും ഒളിച്ചോടുകയായിരുന്നു.കിടപ്പിലായ പിതാവിനെ കാണാൻ ബുധനാഴ്ചയാണ് ചന്ദൻ കുടുംബത്തോടൊപ്പം ഗ്രാമത്തിലേക്ക് മടങ്ങിവന്നത്. വിവരമറിഞ്ഞ് ചാന്ദ്‌നിയുടെ പിതാവ് പപ്പു സിംഗ് സ്ഥലത്തെത്തി. പിതാവിനെ കണ്ടിറങ്ങിയ ചന്ദനെ പപ്പു ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു, തുടർന്ന് മകൻ ധീരജ് കുമാറിനെ വിളിച്ചുവരുത്തി. സഹോദരിയെയും ഭർത്താവിനെയും രണ്ടുവയസ്സുള്ള മകളെയും ധീരജ് വെടിവച്ചു കൊല്ലുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. ഇവർ ഒളിവിലാണ്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.

Read More

കോഴിക്കോട്: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എഴുത്തുകാരൻ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കുപിന്നാലെ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി നടന്‍ ജോയ് മാത്യു. എം.ടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്രബോധത്തോടെ നേര്‍ക്ക് നേര്‍ നിന്ന് ചോദിക്കുന്നത് കൊണ്ടാണെന്ന് ‘എഴുത്തുകാരന്‍ എന്നാല്‍’ എന്ന ശീര്‍ഷകത്തിലുള്ള കുറിപ്പില്‍ ജോയ് മാത്യു പറയുന്നു. ‘പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം.ടി സാഹിത്യം വരേണ്യസാഹിത്യം’ എന്ന് കുറിപ്പിൽ പരിഹസിക്കുന്നുമുണ്ട്. മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എം.ടിയാണെന്നും ജോയ് മാത്യു പറയുന്നു.

Read More

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഉൾപ്പെടെ പ്രദർശനം നടത്തി കൈയ്യടി നേടിയ ആത്മവിശ്വാസത്തോടെയാണ് ‘ആട്ടം’ തിയേറ്ററുകളിൽ എത്തിയത്. മേളകളിൽ ലഭിച്ച അതേ സ്വീകരണംതന്നെയാണ് ചിത്രത്തിന് തിയേറ്ററുകളിൽനിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളേയും അണിയറ പ്രവർത്തകരേയും വീട്ടിലേക്ക് ക്ഷണിച്ച് അഭിനന്ദനമറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ആട്ടം എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ നടൻ വിനയ് ഫോർട്ട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ആട്ടം ടീം അം​ഗങ്ങൾ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രവും വിനയ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം തങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറത്തുള്ള കാര്യമാണെന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു. മമ്മൂക്ക!! ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയാണ്. ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക്‌ വരാൻ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് ‘നല്ല സിനിമയാണ് ‘ എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ…

Read More

അഹ്‌മദാബാദ്: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂറത്ത് മുതല്‍ ബിലിമോറ വരെയാണ് ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗാന്ധിനഗറില്‍ നടക്കുന്ന 2024-ലെ വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ വെച്ചായിരുന്നു സ്വപ്‌ന പദ്ധതിയെക്കുറിച്ചുള്ള മന്ത്രിയുടെ പ്രഖ്യാപനം. ‘2026-ല്‍ സൂറത്തിനും ബിലിമോറിനുമിടയില്‍ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്’, സമ്മിറ്റില്‍ അശ്വിനി വൈഷ്ണവ് പറഞ്ഞു. ബുള്ളറ്റ് ട്രെയിനിന്റെ 270 കിലോമീറ്ററോളം നീണ്ട അടിത്തറയുടെ പണികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. തീരുമാനിച്ചതു പ്രകാരം പദ്ധതിയുടെ പണികള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര, നാഗര്‍ ഹവേലി എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ടിന് ആവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുത്തതായി റെയില്‍വേ മന്ത്രാലയം ജനുവരി എട്ടിന് പ്രഖ്യാപിച്ചിരുന്നു.

Read More

മലപ്പുറം: മുസ്‌ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും പിണറായി പറഞ്ഞു. മലപ്പുറത്ത് ദേശാഭിമാനി പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് പലരും ആക്ഷേപിച്ചു. ആരാണ് അന്ന് ആക്ഷേപിച്ചതെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പിണറായി പറഞ്ഞു. അതേസമയം, പിണറായിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് മുസ്ലീം ലീഗ് എംഎൽഎ പി. ഉബൈദുള്ളയാണെന്നതും ശ്രദ്ധേയമാണ്. ചടങ്ങിനെത്തിയ മുഖ്യമന്ത്രിക്കു നേരെ മലപ്പുറത്തും കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.

Read More