Author: News Desk

മനാമ: ബഹ്‌റൈനിലെ മുഹറഖ് തീരത്ത് കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തി. ബാപ്‌കോ എനര്‍ജീസുമായി സഹകരിച്ചായിരുന്നു പരിപാടി.സമുദ്ര നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സമുദ്ര സ്വരക്ഷാ നടപടികളില്‍ സാമൂഹ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.വടക്കന്‍ കടല്‍ മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ത്രീഡി സര്‍വേയെക്കുറിച്ചും കോസ്റ്റ് ഗാര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. അതില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സുരക്ഷാ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു.

Read More

പത്തനംതിട്ട: അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണത്തിൽ സിപിഎം നേതാക്കൾക്കെതിരായ ആരോപണം പാർട്ടിക്കുള്ളിൽ വീണ്ടും ചർച്ചയാകുന്നു. തട്ടിപ്പ് കേസിൽ നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാൻ പൊലീസിനെ ഉപയോഗിച്ച് ജോയലിനെ കസ്റ്റഡി മർദ്ദനത്തിന് ഇരയാക്കി എന്നാണ് കുടുംബം ആവർത്തിക്കുന്നത്. ജില്ലാ നേതാക്കളെ പോലും സംശയ നിഴലിൽ ആക്കുന്ന ആരോപണത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെടണം എന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം. ജോയലും പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന സിപിഎം അടൂർ ഏരിയ സെക്രട്ടറിയുടെ വാദമെല്ലാം പൊളിഞ്ഞു. ജോയൽ അടിമുടി പാർട്ടി ആയിരുന്നുവെന്ന് തെളിവുകൾ സഹിതം കുടുംബം ചൂണ്ടിക്കാട്ടി. 2020 ലാണ് ജോയൽ മരിക്കുന്നത്. അടൂർ പൊലീസിന്റെ കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് ആരോപിക്കുന്ന കുടുംബം സിപിഎം നേതാക്കളുടെ പങ്കുകൂടി ചൂണ്ടിക്കാട്ടുന്നു. കടമ്പനാടുള്ള സിപിഎം പ്രാദേശിക വനിതാ നേതാവിനെ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് പിടികൂടി. അവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് അടൂരിലെ പ്രധാന സിപിഎം നേതാക്കളിലേക്ക് തട്ടിപ്പിന്റെ കണ്ണി നീണ്ടു. എന്നാൽ തുടർ അന്വേഷണം അട്ടിമറിക്കപ്പെട്ടു.…

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസിന് ഇസ ടൗൺ കാമ്പസിൽ ഉജ്വല തുടക്കം. സെപ്റ്റംബർ 12നു വെള്ളിയാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സമ്മേളനം വിദ്യാർത്ഥികളിൽ നേതൃത്വഗുണങ്ങൾ, നയതന്ത്ര ധാരണ, പൊതു സംസാരപാടവം എന്നിവ വളർത്തിയെടുക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദ്വിദിന സമ്മേളനം സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഉദ്ഘാടനം ചെയ്തു . സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, എംയുഎൻ ഡയറക്ടർ ഛായ ജോഷി, ആക്ടിവിറ്റി പ്രധാന അധ്യാപിക ശ്രീകല രാജേഷ്, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. ബഹ്‌റൈനിലെ പ്രമുഖ സ്‌കൂളുകളെ പ്രതിനിധീകരിച്ച് 6 മുതൽ 12 വരെ ക്ലാസുകളിലെ ഏകദേശം 370 വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുത്തുവരുന്നു : ഇന്ത്യൻ സ്‌കൂളിനെ കൂടാതെ ഏഷ്യൻ സ്‌കൂൾ,…

Read More

പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിൻ്റെ അഭിമുഖ്യത്തിൽ തുമ്പമൺ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ളസംഭരണിസ്ഥാപിച്ചു. കമ്യൂണിറ്റി ഹെൽത്ത് സെൻ്റെറിൽ നടന്ന ലളിതമായ ചടങ്ങിൽ തുമ്പമൺ ഗ്രാമപഞ്ചായത്തിനെ പ്രതിനിധികരിച്ച് പ്രസിഡൻ്റ് ശ്രീമതി റോണി സഖറിയാ വാർഡ് മെമ്പർ -മോനി ബാബു എന്നിവരും തുമ്പമൺ ആരോഗ്യക്രേന്ദ്രത്തെ പ്രതിനിധികരിച്ച് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ: വൈജയന്തിമല മെഡിക്കൽ ഓഫീസർ ഡോ: സുധി ,എന്നിവരും ആശംസകൾ അറിയിച്ചു തുമ്പമൺ അസോസിയേഷനെ പ്രതിനിധികരിച്ച് പ്രസിഡൻ്റ് ജോജി ജോർജ് മാത്യൂ രക്ഷാധികാരി വർഗീസ് മോടിയിൽ സെക്രട്ടറി കണ്ണൻ ജോ: സെക്രട്ടറി മോൻസി ബാബു കോഡിനേറ്റർ അബി നിഥിൻറെജി എന്നിവരും സന്നിഹിതരായിരുന്നു പി .ആർ. ഒ ജോളി മാത്യൂ ചടങ്ങുകൾക്ക് നേതൃത്വംനല്കി. ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി വരുന്ന എല്ലാ രോഗികൾക്കും പ്രയോജന കരവും ഉപകാര പ്രദമായരീതിയിൽ ആണ് ഈ കുടി കുടിവെള്ള ജല സംഭരണി സ്ഥാപിച്ചിട്ടുള്ളത് ശ്രീ :ജോജി ജോൺ കടുവാതുക്കൽ കിഴക്കേതിൽ ആണ് തുമ്പമൺ…

Read More

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജില്‍ തിരോധാന കേസില്‍ മൃതദേഹത്തിനായി സരോവരത്ത് നടത്തുന്ന തെരച്ചില്‍ നാളെയും തുടരും. ഇന്ന് സരോവരത്ത് നടത്തിയ തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. വിജിലിന്‍റേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. വിജിലിന്‍റെ അസ്ഥി നിമജ്ജനം ചെയ്തെന്ന് പ്രതികള്‍ മൊഴി നല്‍കിയ വരക്കല്‍ ബീച്ചില്‍ പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. പ്രതികളായ ദീപേഷിനേയും നിഖിലിനേയും സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. 2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതാകുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനെത്തുടര്‍ന്ന് മരിച്ച വിജിലിന്‍റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്ന് സുഹൃത്തുക്കളായ പ്രതികള്‍ മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആറു വര്‍ഷത്തിന് ശേഷം വിജിലിന്‍റെ മൃതദേഹത്തിനായി പോലീസ് തെരച്ചില്‍ നടത്തുന്നത്.

Read More

ദില്ലി: ഛത്തീസ്​ഗഡിൽ വീണ്ടും വൻ മാവോയിസ്റ്റ് വേട്ട. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയം​ഗം മൊദെം ബാലകൃഷ്ണയുൾപ്പടെ പത്ത് പേരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ​ഗരിയാബന്ദ് ജില്ലയിലെ മെയിൻപൂർ വനമേഖലയിൽ രാവിലെ മുതൽ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്. കൂടുതൽ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ട ബാലകൃഷ്ണ, രാമചന്ദർ, രാജേന്ദ്ര മുതലായ പേരുകളിലും അറിയപ്പെട്ടിരുന്നു. ഷൽ ടാസ്ക് ഫോഴ്സും സിആർപിഎഫിന്റെ കോബ്ര വിഭാ​ഗവും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്.

Read More

മനാമ : മുൻ കെപിസിസി പ്രസിഡന്റും , യു.ഡി.ഫ് മുൻ കൺവീനറും, കേരള നിയമസഭയുടെ മുൻ സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. ഒരു ജനകീയ നേതാവിനെയാണ് അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിനും നഷ്ടമായതെന്ന് ഐ.വൈ.സി.സി ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു. 50 വർഷത്തോളം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു പി.പി. തങ്കച്ചൻ. ഒരു പ്രവർത്തകനിൽ നിന്ന് ഉയർന്നുവന്ന് നിയമസഭാംഗം, മന്ത്രി, നിയമസഭാ സ്പീക്കർ, യുഡിഫ് കൺവീനർ, കെപിസിസി പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അങ്ങേയറ്റം സത്യസന്ധതയോടെ ചെയ്യുന്നതിൽ അദ്ദേഹം മാതൃകയായിരുന്നു. സൗമ്യമായ പെരുമാറ്റം അദ്ദേഹത്തെ രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനാക്കി. പി.പി. തങ്കച്ചൻ്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് മാത്രമല്ല, പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും, ദുഃഖത്തിലായിരിക്കുന്ന അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ പങ്കുചേരുന്നതായും ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത്…

Read More

മനാമ: മുൻ കെപിസിസി പ്രസിഡന്റും ദീർഘകാലം മന്ത്രിയും മുൻ സ്പീക്കറും ദീർഘകാലം യുഡിഎഫ് കൺവീനറുമായിരുന്ന മുതിർന്ന കോൺഗ്രസ്‌ നേതാവ് ശ്രീ. പി പി തങ്കച്ചൻ നിര്യാണത്തിൽ ലീഡർ സ്റ്റഡി ഫോറം അനുശോചിക്കുന്നതായി ജിസിസി കൺവീനർ ബഷീർ അമ്പലായി അനുശോചന കുറിപ്പിൽ അറിയിച്ചു…. ലീഡർ സ്റ്റഡി സെൻ്റർ ജിസിസി ചാപ്റ്ററിന്റെ വിവിധ ഗൾഫ് യൂണിറ്റും ആദരാഞ്ജലികൾ അർപ്പിക്കുന്നതായി പ്രസ്താവനയിൽ രേഖപ്പെടുത്തി….

Read More

ദോഹ: ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഹമാസ് രം​ഗത്ത്. ഖത്തറിലെ ഇസ്രായേൽ ആക്രമണം അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഹമാസ് പ്രതികരിച്ചു. യുദ്ധക്കുറ്റങ്ങളുടെ ശിക്ഷ ഇസ്രായേലിന് ഉറപ്പാക്കണമെന്നും സമാധാനശ്രമങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് നടന്നതെന്നും ഹമാസ് പ്രതികരിച്ചു. അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാരചടങ്ങുകൾ തുടങ്ങി. ചടങ്ങിൽ ഖത്തർ അമീർ പങ്കെടുക്കുന്നുണ്ട്. അതേസമയം, ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണത്തെ എതിർക്കുന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ഗൾഫ് നേതാക്കളെ നേരിട്ട് അറിയിച്ചേക്കും. ഖത്തർ അമീറുമായി നടത്തിയ സംഭാഷണത്തിൽ ഇസ്രായേൽ ആക്രമണത്തെ മോദി അപലപിച്ചിരുന്നു. സംഘർഷം വഷളാകുന്നതിലുള്ള ആശങ്കയും ഇന്ത്യ വിവിധ രാജ്യങ്ങളെ അറിയിക്കും. ”ഖത്തറിൻ്റെ പരമാധികാരം ലംഘിച്ച് നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. ഇതിൽ അതിയായ ആശങ്കയുണ്ട്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തർ നല്‍കുന്ന സംഭാവനയെ ഇന്ത്യ വിലമതിക്കുന്നു. ഗാസയിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്യുന്നു.”- ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീർ ഷെയ്ക് തമീം…

Read More

ദോഹ: ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഒന്നിച്ചുകൂടാൻ അറബ് രാജ്യങ്ങൾ. ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഖത്തറിൽ നിർണായക യോഗങ്ങൾ നടക്കും. ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഉച്ചകോടിയിൽ ചർച്ചയാകും. ഇസ്രയേലിന് ഏതുരീതിയിൽ മറുപടി നൽകണമെന്നതും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിവരം. ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഒന്നിച്ച് മറുപടി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി വ്യക്തമാക്കിയത്. ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് ഇസ്രയേലിന് കൂട്ടായ മറുപടി ഉണ്ടാകുമെന്നാണ് ഖത്തർ വ്യക്തമാക്കുന്നത്. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽ താനി അറിയിച്ചു. ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു.…

Read More