Author: News Desk

മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റായി ജോസഫ് ജോയ് തെരഞ്ഞെടുക്കപ്പെട്ടു. 2025-2027ലെ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പത്ത് സ്ഥാനങ്ങളിലേക്കായി 20 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. രണ്ട് സ്ഥാനങ്ങള്‍ നേരത്തെ എതിരില്ലാതെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. തെരഞ്ഞെംടുപ്പ് ഫലം വിജയികള്‍, പരാജയപ്പെട്ടവര്‍ എന്ന ക്രമത്തില്‍. ബ്രാക്കറ്റില്‍ ലഭിച്ച വോട്ട്. പ്രസിഡന്റ്: ജോസഫ് ജോയ് (281), കാസിയസ് കാമിലോ പെരേര (234).വൈസ് പ്രസിഡന്റ്: വളപ്പില്‍ മല്ലായി വിദ്യാധരന്‍ (372), ജോഷ്വ മാത്യു പൊയാനില്‍ (144).ജനറല്‍ സെക്രട്ടറി: അനില്‍കുമാര്‍ ആര്‍. (355), ജോബ് എം.ജെ. (160).അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി: മനോജ് കുമാര്‍ എം. (313), അബ്ദുള്ളക്കുട്ടി അബ്ബാസ് (205).ട്രഷറര്‍: ദേശികന്‍ സുരേഷ് (285), റെയ്സണ്‍ വര്‍ഗീസ് (226).അസിസ്റ്റന്റ് ട്രഷറര്‍: സി. ബാലാജി (389), വിന്‍സെന്റ് ഡേവിഡ് സെക്വീര (125).എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി: ശങ്കര സുബ്ബു നന്ദകുമാര്‍ (എതിരില്ലാതെ).അസിസ്റ്റന്റ് എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി: വിനു ബാബു എസ്. (267), ജോമി ജോസഫ് (246).ബാഡ്മിന്റണ്‍ സെക്രട്ടറി: ബിനു പാപ്പച്ചന്‍ (339), ശങ്കര്‍ ജി. (179).ഫുട്‌ബോള്‍,…

Read More

മനാമ: കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകള്‍ വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍ അവയുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് ബഹ്‌റൈനിലെ ഹിദ് പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഉസാമ ബഹര്‍ നിര്‍ദ്ദേശിച്ചു.ഇത്തരം ഗെയിമുകളുടെ പ്രായപരിധിയും പരിശോധിക്കണം. ഗെയിമുകളില്‍ അശ്ലീലം, ചൂതാട്ടം, അനുചിത വസ്ത്രധാരണവും ലഹരി മരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ടന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ അല്‍ അമന്‍ ഷോയില്‍ പറഞ്ഞു.നിരീക്ഷിക്കാന്‍ എളുപ്പമാകുന്ന തരത്തില്‍ ഗെയിമിംഗ് ഉപകരണങ്ങളും സ്‌ക്രീനും വീട്ടില്‍ തുറന്ന സ്ഥലങ്ങളില്‍ വെക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് പതിനേഴുകാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഈ കുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിം​ഗ് പൂളിലെത്തി കുളിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൂളിലെ വെള്ളം പരിശോധിക്കാനുള്ള ആരോ​ഗ്യവകുപ്പിൻ്റെ നീക്കം. ഇതോടെ സംസ്ഥാനത്ത് നിരവധി ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു കഴിഞ്ഞു. പുതിയ കണക്ക് പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ് അതേസമയം, അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ ഒടുവിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് രം​ഗത്തെത്തി. ഈ വർഷം 66 പേർക്ക് രോഗബാധ ഉണ്ടായെന്നും 17 പേർ മരിച്ചെന്നും സ്ഥിരീകരിച്ചു. പുതിയ കണക്ക് പ്രസിദ്ധീകരിച്ചു. തുടർച്ചയായി മരണം റിപ്പോർട്ട് ചെയ്തിട്ടും 2 മരണം മാത്രമായിരുന്നു ഇതുവരെ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഉണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ചത് ആകെ 66 പേർക്ക് ആകെ 66 പേർക്കാണ് രോഗം…

Read More

മനാമ: ക്ലീനിംഗ് ജോലി വാഗ്ദാനം ചെയ്ത് ഏഷ്യക്കാരിയായ യുവതിയെ ബഹ്റൈനില്‍ കൊണ്ടുവന്ന് ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി ഒക്ടോബര്‍ 14ന് വിധി പറയും.നാട്ടിലെ ഒരു സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി ബഹ്‌റൈനിലുള്ള 38കാരിയായ പ്രതിയുമായി ബന്ധപ്പെട്ടത്. അവര്‍ യുവതിക്ക് ടിക്കറ്റും വിസയും അയച്ചുകൊടുക്കുകയും താമസം ഉറപ്പു നല്‍കുകയും ചെയ്തു.ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവതിക്ക് താമസസ്ഥലത്തെത്താന്‍ ടാക്‌സി ഏര്‍പ്പാടാക്കുകയും ചെയ്തു. അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഉടന്‍തന്നെ യുവതിയുടെ പാസ്‌പോര്‍ട്ട് പ്രതി പിടിച്ചുവാങ്ങി. തുടര്‍ന്ന് പുറത്തു പോകുന്നത് വിലക്കുകയും ലൈംഗിക തൊഴിലിനു നിര്‍ബന്ധിക്കുകയുമായിരുന്നു.പിന്നീട് യുവതി അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് രക്ഷപ്പെട്ട് പോലീസില്‍ അഭയം തേടി. അപ്പാര്‍ട്ട്‌മെന്റില്‍ മറ്റൊരു യുവതിയും താമസിക്കുന്നുണ്ടെന്നും അവരെ തേടി ദിവസേന ആളുകള്‍ എത്താറുണ്ടെന്നും യുവതി പോലീസിനു മൊഴി നല്‍കി.പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി ശരിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ 38കാരിക്കെതിരെ കേസെടുക്കുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ സൈക്യാട്രിക് ഹോസ്പിറ്റലിന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയിയുടെ (എന്‍.എച്ച്.ആര്‍.എ) ദേശീയ പ്ലാറ്റിനം അക്രഡിറ്റേഷന്‍ ലഭിച്ചു.ഈ നേട്ടത്തില്‍ ഗവണ്‍മെന്റ് ആശുപത്രികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അത്ബി അല്‍ ജലഹമ അഭിമാനം പ്രകടിപ്പിച്ചു. മെഡിക്കല്‍, നഴ്സിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടെ സമര്‍പ്പണത്തിനുള്ള അംഗീകാരമാണിതെന്ന് അവര്‍ പറഞ്ഞു. മാനസികാരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും പ്രത്യേക ആരോഗ്യ സംരക്ഷണത്തിനുള്ള ഒരു മുന്‍നിര ദേശീയ കേന്ദ്രമെന്ന നിലയില്‍ ആശുപത്രിയുടെ പങ്ക് ഏകീകരിക്കുന്നതിലും അവര്‍ നടത്തുന്ന ശ്രമങ്ങളെ ജലഹമ അഭിനന്ദിച്ചു.ക്ലിനിക്കല്‍ സേവനങ്ങള്‍, രോഗീസുരക്ഷ, ഭരണപരമായ കാര്യക്ഷമത, അപകടസാധ്യതാ മാനേജ്‌മെന്റ്, തുടര്‍ച്ചയായ പ്രകടനം മെച്ചപ്പെടുത്തല്‍ പരിപാടികള്‍ എന്നിവയുടെ വിശദമായ അവലോകനങ്ങള്‍ ഉള്‍പ്പെടുന്ന സമഗ്രമായ വിലയിരുത്തലിനെ തുടര്‍ന്നാണ് അക്രഡിറ്റേഷന്‍ ലഭിച്ചത്.

Read More

മനാമ: ബഹ്‌റൈനിലെ സനദില്‍ ആസ്റ്റര്‍ ഫാമിലി ആന്റ് ക്രോണിക് ഡിസീസ് ക്ലിനിക്കുകള്‍ ആരംഭിച്ചു.ഡോ. ഷെര്‍ബാസ് ബിച്ചു, മനീഷ് ജെയിന്‍ എന്നിവരുള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവുകള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമഗ്രമായ രോഗീ പരിചരണത്തിന് ആസ്റ്റര്‍ എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.ഇവിടുത്തെ മെഡിക്കല്‍ സംഘത്തില്‍ ഫാമിലി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുകളായ ഡോ. യൂസഫ് അല്‍താഹൂ, ഡോ. അഫാന്‍ അബ്ദുല്ല എന്നിവര്‍ ഉള്‍പ്പെടുന്നു.ആരോഗ്യ അപകടസാധ്യതകള്‍ നേരത്തെ കണ്ടെത്തുന്നതു മുതല്‍ വിട്ടുമാറാത്ത രോഗങ്ങളുടെ ദീര്‍ഘകാല ചികിത്സ വരെ എല്ലാ പ്രായക്കാര്‍ക്കും സമഗ്രമായ സേവനങ്ങള്‍ ഇവിടെയുണ്ടാകും. ചികിത്സയിലും മുന്‍കരുതല്‍ പരിചരണത്തിലും രോഗികളെ സഹായിക്കാന്‍ ഡിജിറ്റല്‍ ആരോഗ്യ ഉപകരണങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും സജ്ജമാക്കുമെന്നും ക്ലിനിക് അധികൃതര്‍ അറിയിച്ചു.

Read More

തിരുവനന്തപുരം: തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കെതിരായ ശബ്ദരേഖ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിവൈഎഫ്ഐ നേതാവിന്റേത് ​ഗൗരവതരമായ വെളിപ്പെടുത്തലാണെന്ന് വി ഡി സതീശൻ പറഞ്ഞു. സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണ്. കവർച്ചാസംഘമെന്ന് സിപിഎമ്മിനെ വിളിച്ചത് കോൺ​ഗ്രസല്ലെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. പിണറായി സർക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചു. കേരളത്തിൽ ഡി നേതാവിന് പോലും രക്ഷയില്ലെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. കെഎസ് ‍യു നേതാക്കളെ തലയിൽ തുണിയിട്ട് കയ്യാമം വെച്ച് കോടതിയിൽ ഹാജരാക്കി. പോലീസുകാർക്ക് രാജാവിനെക്കാൾ വലിയ രാജഭക്തിയാണെന്നും സതീശൻ രൂക്ഷഭാഷയിൽ വിമര്‍ശിച്ചു. അത്തരം പോലീസുകാർ ചെവിയിൽ നുള്ളിക്കോളൂ. ഒരുത്തനും കാക്കിയിട്ട് കേരളത്തിൽ നടക്കില്ല. മുഖ്യമന്ത്രി ഭയം മൂലം മൗനം പാലിക്കുകയാണ്. കേരളത്തിലെ പോലീസിനെ മുഖ്യമന്ത്രി തീവ്രവാദികളാക്കി മാറ്റി. തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവ് പറയുന്നു ജില്ലാ നേതൃത്വം കവർച്ചക്കാർ ആണെന്ന്. അപ്പോൾ സംസ്ഥാന നേതൃത്വം കൊള്ളക്കാരാണ്. കളങ്കിതമായ എല്ലാ ഇടപാടുകളിലും സിപിഐഎം നേതാക്കൾ പ്രതികളാകുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വയനാട് ജില്ലാ…

Read More

ദില്ലി: രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി. സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു. കേരളത്തിലെ എസ്‌ ഐ ആർ നടപടികളില്‍ ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. നിലവിൽ പട്ടികയിൽ ഉള്ളവരെ ഒഴിവാക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നടപടികൾക്ക് രാഷ്ട്രീയ ചായ് വ് ഉള്ളവരെ നിയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. സിപിഎം ഉടൻ നിലപാട് വ്യക്തമാക്കും. സുപ്രീം കോടതിയിൽ കേസ് നിലനിൽക്കെ കമ്മീഷൻ നടപടികളുമായി മുന്നോട്ട് പോകുന്നതിൽ സിപിഎം പ്രതിഷേധം അറിയിക്കും.ഇക്കാര്യം ഇന്ന് ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ ചർച്ചയാകും.രാജ്യ വ്യാപക എസ് ഐ ആറിന് എതിരെ പ്രതിപക്ഷം നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ഉണ്ട്.

Read More

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ. വരുന്ന സഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് അധികാരം നൽകാനും മന്ത്രിസഭയോഗത്തിൽ തീരുമാനമായിട്ടുണ്ട്. വനനിയമത്തിലെ ഭേദഗതി ബില്ലിനും മന്ത്രിസഭയോഗത്തിൽ അംഗീകാരം ലഭിച്ചു. നടപ്പാക്കിയാൽ വളരെ മികച്ച തീരുമാനമെന്നായിരുന്നു വിഷയത്തിൽ താമരശ്ശേരി ബിഷപ്പിന്‍റെ പ്രതികരണം. നേരത്തെ എടുക്കേണ്ട തീരുമാനമെന്നും റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഇപ്പോള്‍ അപകടകാരിയായ വന്യമൃഗം ജനവാസ മേഖലയിലേക്ക് ഇറങ്ങി ജനങ്ങളെ പരിക്കേൽപിക്കുകയോ കൊല്ലുകയോ ചെയ്താൽ അതിനെ വെടിവെക്കാനുള്ള നടപടിക്രമങ്ങള്‍ അനവധിയാണ്. വിദഗ്ധ ആറംഗ കമ്മിറ്റി യോഗം ചേരണം. പിന്നീട് ഏത് മൃഗമാണ് അക്രമം നടത്തിയെന്ന് കണ്ടെത്തണം. സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിൽ അത് കണ്ടെത്തി ഉറപ്പിക്കണം. കടുവയാണെങ്കിൽ അത് നരഭോജിയാണെന്നും ഉറപ്പിക്കണം. ഇത്തരത്തിലുള്ള അനവധി നടപടി ക്രമങ്ങള്‍ക്ക് ശേഷം മാത്രമേ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് വെടിവെക്കാൻ ഉത്തരവിടാൻ സാധിക്കൂ.

Read More

മനാമ: വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ അറബ് രാഷ്ട്രങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന് മൂന്നാം സ്ഥാനം.ലോക സാമ്പത്തിക ഫോറത്തിന്റെ ടൂറിസം സുരക്ഷാ സൂചികയില്‍ ഏഴില്‍ ആറ് പോയിന്റ് നേടിയാണ് ബഹ്‌റൈന്‍ ഈ സ്ഥാനം കൈവരിച്ചത്. 6.12 പോയിന്റ് നേടി യു.എ.ഇയും 6.7 പോയിന്റ് നേടി ഖത്തറും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. പരിഷ്‌കരിച്ച നിയമങ്ങള്‍, ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍, സുരക്ഷ, ചരിത്രപരവും സാംസ്‌കാരികവുമായ സ്വത്വം തുടങ്ങിയവയാണ് ബഹ്‌റൈന്റെ പ്രധാന ആകര്‍ഷക ഘടകങ്ങള്‍. പ്രധാന കായിക മത്സരങ്ങളും സംഗീതക്കച്ചേരികളും സംഘടിപ്പിച്ചതും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സഹായിച്ചു.സൂചികയില്‍ സൗദി അറേബ്യ നാലാം സ്ഥാനത്തും ഈജിപ്ത് അഞ്ചാം സ്ഥാനത്തും ജോര്‍ദാനും ഒമാനും ആറും ഏഴും സ്ഥാനങ്ങളിലുമാണ്.

Read More