Author: News Desk

പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ കേസിൽ യുവദമ്പതികള്‍ അറസ്റ്റിൽ. പത്തനംതിട്ട കോയിപ്രം ആന്താലിമണിലാണ് രണ്ട് യുവാക്കള്‍ അതിക്രൂരപീഡനത്തിനിരയായത്. സംഭവത്തിൽ ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിൽ സമാനതകള്‍ ഇല്ലാത്ത പീഡനമാണ് രണ്ട് യുവാക്കളും നേരിട്ടതെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും എഫ്ഐആറിലുണ്ട്. പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തെന്നും എഫ്ഐആറിലുണ്ട്. യുവാക്കളെ പ്രതികളുടെ വീട്ടിലെത്തിച്ചശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരപീഡനം. യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിക്കണമെന്ന് നിര്‍ബന്ധിച്ച് യുവാവിനെ വിവസ്ത്രരാക്കിയശേഷം കട്ടിലിൽ കിടത്തി വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ്…

Read More

ദില്ലി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്‌വഴക്കമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാർ നൽകിയ ഹർജിയിൽ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോർഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നുവെന്നും ഹര്‍ജിക്കാരൻ വാദിക്കുന്നു. വ്യവസ്ഥകൾക്ക് വിധേയമായാണ് സംസ്ഥാന സർക്കാരിനും ദേവസ്വം ബോർ‍ഡിനും ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ദേവസ്വം ബെ‌ഞ്ച് പുറപ്പെടുവിച്ചു. പമ്പയുടെ പരിശുദ്ധി പൂർണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്പോൺസറിങ് അടക്കം സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണം. സംഗമം…

Read More

തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്‍റെ മരണത്തിനിടയാക്കിയ വാഹനമോടിച്ചത് പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ സിഐ പി അനിൽകുമാര്‍ തന്നെയാണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷൻ വിട്ട് അനിൽകുമാര്‍ തട്ടത്തുമലയിലെ വീട്ടിൽ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനിൽകുമാറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പാറശ്ശാല സിഐ പി അനിൽകുമാറിനെതിരെ നടപടിയുണ്ടാകും. സംഭവത്തിൽ റൂറൽ എസ്പി റെയിഞ്ച് ഐജിക്ക് രാവിലെ റിപ്പോർട്ട് നൽകും. സി ഐയുടെ ഭാഗത്തു ഗുരുതര വീഴ്ച്ചയുണ്ടെന്നാണ് കണ്ടെത്തൽ. അപകടമുണ്ടാക്കിയതിന്‍റെ കുറ്റം എസ്എച്ച്ഒ അനിൽകുമാര്‍ പൊലീസിനോട് സമ്മതിച്ചു. ഒരാൾ വാഹനത്തിന്‍റെ സൈഡിൽ ഇടിച്ചുവീണുവെന്ന് അനിൽകുമാർ പറഞ്ഞു. ഇതിനുശേഷം അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാര്‍ പറയുന്നത്. അപകടത്തിന്‍റെ അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്‍പി മഞ്ചുലാലിന് കൈമാറി., കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അ‍ഞ്ചിനാണ് കിളമാനൂരിൽ വെച്ച് സംഭവം നടന്നത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വയോധികൻ സംഭവ സ്ഥലത്ത്…

Read More

വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ്പ് ആൽഡോ ബെരാർഡി, വരാനിരിക്കുന്ന കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ 2025 ന്റെ ഫ്ലയറിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. കേരള കാത്തലിക് അസോസിയേഷന്റെ (കെസിഎ) പ്രസിഡന്റ് ശ്രീ ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി ശ്രീ വിനു ക്രിസ്റ്റി, ഇന്ത്യൻ ടാലന്റ് സ്കാൻ ചെയർപേഴ്‌സൺ ശ്രീമതി സിമി ലിയോ, മുതിർന്ന അംഗങ്ങൾ, കെസിഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നുബഹ്‌റൈനിൽ താമസിക്കുന്ന ഇന്ത്യൻ കുട്ടികളുടെ സർഗ്ഗാത്മകതയും കഴിവുകളും കണ്ടെത്തുന്ന ഒരു വാർഷിക സാംസ്കാരിക, സാഹിത്യ മത്സരമാണ് ഇന്ത്യൻ ടാലന്റ് സ്കാൻ. ഒക്ടോബർ 17 മുതൽ ഡിസംബർ ആദ്യ ആഴ്ച വരെ നടക്കാനിരിക്കുന്ന ഈ പരിപാടി വർഷത്തിലെ ഏറ്റവും ഊർജ്ജസ്വലമായ സാംസ്കാരിക പ്രദർശനങ്ങളിൽ ഒന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 180-ലധികം വ്യക്തിഗത മത്സരങ്ങളുള്ള ഈ പരിപാടിയിൽ, അഞ്ച് വ്യത്യസ്ത പ്രായ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടും, ഇത് കുട്ടികൾക്ക് അവരുടെ കലാ, സാഹിത്യ, സാംസ്കാരിക കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച വേദി…

Read More

മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ ഖമീസിലെ ഫറൂഖ് ഗാർഡനിൽ ഓണസംഗമം സംഘടിപ്പിച്ചു. ഓണസദ്യയും കലാപരിപാടികളുമായി നിയാർക്കിന്റെ സജീവ പ്രവർത്തകരും സഹകരിച്ചു പ്രവർത്തിക്കുന്നവരും കുടുംബാംഗങ്ങളും നടത്തിയ കൂടിച്ചേരൽ വേറിട്ട അനുഭവമായി. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫറൂഖ്. കെ. കെ യുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും ട്രെഷറർ അനസ് ഹബീബ് നന്ദിയും രേഖപ്പെടുത്തി. രക്ഷാധികാരികളായ കെ. ടി. സലിം, അസീൽ അബ്ദുൾറഹ്മാൻ, നൗഷാദ് ടി. പി., ജനറൽ കൺവീനർ ഹനീഫ് കടലൂർ, വൈസ് ചെയർമാൻ സുജിത്ത് പിള്ള, വനിതാ വിഭാഗം പ്രസിഡണ്ട് ജമീല അബ്ദുൾറഹ്മാൻ, കോർഡിനേറ്റർസ്‌ ജിൽഷാ സമീഹ്‌, ആബിദ ഹനീഫ് എന്നിവർ നിയാർക്കിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു. സാമൂഹിക പ്രവർത്തകരായ ഒ. കെ കാസിം, ജെപികെ തിക്കോടി, ഇർഷാദ് തലശ്ശേരി എന്നിവർ ആശംസകൾ നേർന്നു. നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും വനിതാ വിഭാഗത്തിന്റെയും…

Read More

മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റായി ജോസഫ് ജോയ് തെരഞ്ഞെടുക്കപ്പെട്ടു. 2025-2027ലെ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പത്ത് സ്ഥാനങ്ങളിലേക്കായി 20 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. രണ്ട് സ്ഥാനങ്ങള്‍ നേരത്തെ എതിരില്ലാതെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. തെരഞ്ഞെംടുപ്പ് ഫലം വിജയികള്‍, പരാജയപ്പെട്ടവര്‍ എന്ന ക്രമത്തില്‍. ബ്രാക്കറ്റില്‍ ലഭിച്ച വോട്ട്. പ്രസിഡന്റ്: ജോസഫ് ജോയ് (281), കാസിയസ് കാമിലോ പെരേര (234).വൈസ് പ്രസിഡന്റ്: വളപ്പില്‍ മല്ലായി വിദ്യാധരന്‍ (372), ജോഷ്വ മാത്യു പൊയാനില്‍ (144).ജനറല്‍ സെക്രട്ടറി: അനില്‍കുമാര്‍ ആര്‍. (355), ജോബ് എം.ജെ. (160).അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി: മനോജ് കുമാര്‍ എം. (313), അബ്ദുള്ളക്കുട്ടി അബ്ബാസ് (205).ട്രഷറര്‍: ദേശികന്‍ സുരേഷ് (285), റെയ്സണ്‍ വര്‍ഗീസ് (226).അസിസ്റ്റന്റ് ട്രഷറര്‍: സി. ബാലാജി (389), വിന്‍സെന്റ് ഡേവിഡ് സെക്വീര (125).എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി: ശങ്കര സുബ്ബു നന്ദകുമാര്‍ (എതിരില്ലാതെ).അസിസ്റ്റന്റ് എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി: വിനു ബാബു എസ്. (267), ജോമി ജോസഫ് (246).ബാഡ്മിന്റണ്‍ സെക്രട്ടറി: ബിനു പാപ്പച്ചന്‍ (339), ശങ്കര്‍ ജി. (179).ഫുട്‌ബോള്‍,…

Read More

മനാമ: കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകള്‍ വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍ അവയുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് ബഹ്‌റൈനിലെ ഹിദ് പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഉസാമ ബഹര്‍ നിര്‍ദ്ദേശിച്ചു.ഇത്തരം ഗെയിമുകളുടെ പ്രായപരിധിയും പരിശോധിക്കണം. ഗെയിമുകളില്‍ അശ്ലീലം, ചൂതാട്ടം, അനുചിത വസ്ത്രധാരണവും ലഹരി മരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ടന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ അല്‍ അമന്‍ ഷോയില്‍ പറഞ്ഞു.നിരീക്ഷിക്കാന്‍ എളുപ്പമാകുന്ന തരത്തില്‍ ഗെയിമിംഗ് ഉപകരണങ്ങളും സ്‌ക്രീനും വീട്ടില്‍ തുറന്ന സ്ഥലങ്ങളില്‍ വെക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് പതിനേഴുകാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഈ കുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിം​ഗ് പൂളിലെത്തി കുളിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൂളിലെ വെള്ളം പരിശോധിക്കാനുള്ള ആരോ​ഗ്യവകുപ്പിൻ്റെ നീക്കം. ഇതോടെ സംസ്ഥാനത്ത് നിരവധി ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു കഴിഞ്ഞു. പുതിയ കണക്ക് പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ് അതേസമയം, അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ ഒടുവിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് രം​ഗത്തെത്തി. ഈ വർഷം 66 പേർക്ക് രോഗബാധ ഉണ്ടായെന്നും 17 പേർ മരിച്ചെന്നും സ്ഥിരീകരിച്ചു. പുതിയ കണക്ക് പ്രസിദ്ധീകരിച്ചു. തുടർച്ചയായി മരണം റിപ്പോർട്ട് ചെയ്തിട്ടും 2 മരണം മാത്രമായിരുന്നു ഇതുവരെ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഉണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ചത് ആകെ 66 പേർക്ക് ആകെ 66 പേർക്കാണ് രോഗം…

Read More

മനാമ: ക്ലീനിംഗ് ജോലി വാഗ്ദാനം ചെയ്ത് ഏഷ്യക്കാരിയായ യുവതിയെ ബഹ്റൈനില്‍ കൊണ്ടുവന്ന് ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി ഒക്ടോബര്‍ 14ന് വിധി പറയും.നാട്ടിലെ ഒരു സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി ബഹ്‌റൈനിലുള്ള 38കാരിയായ പ്രതിയുമായി ബന്ധപ്പെട്ടത്. അവര്‍ യുവതിക്ക് ടിക്കറ്റും വിസയും അയച്ചുകൊടുക്കുകയും താമസം ഉറപ്പു നല്‍കുകയും ചെയ്തു.ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവതിക്ക് താമസസ്ഥലത്തെത്താന്‍ ടാക്‌സി ഏര്‍പ്പാടാക്കുകയും ചെയ്തു. അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഉടന്‍തന്നെ യുവതിയുടെ പാസ്‌പോര്‍ട്ട് പ്രതി പിടിച്ചുവാങ്ങി. തുടര്‍ന്ന് പുറത്തു പോകുന്നത് വിലക്കുകയും ലൈംഗിക തൊഴിലിനു നിര്‍ബന്ധിക്കുകയുമായിരുന്നു.പിന്നീട് യുവതി അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് രക്ഷപ്പെട്ട് പോലീസില്‍ അഭയം തേടി. അപ്പാര്‍ട്ട്‌മെന്റില്‍ മറ്റൊരു യുവതിയും താമസിക്കുന്നുണ്ടെന്നും അവരെ തേടി ദിവസേന ആളുകള്‍ എത്താറുണ്ടെന്നും യുവതി പോലീസിനു മൊഴി നല്‍കി.പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി ശരിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ 38കാരിക്കെതിരെ കേസെടുക്കുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ സൈക്യാട്രിക് ഹോസ്പിറ്റലിന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയിയുടെ (എന്‍.എച്ച്.ആര്‍.എ) ദേശീയ പ്ലാറ്റിനം അക്രഡിറ്റേഷന്‍ ലഭിച്ചു.ഈ നേട്ടത്തില്‍ ഗവണ്‍മെന്റ് ആശുപത്രികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അത്ബി അല്‍ ജലഹമ അഭിമാനം പ്രകടിപ്പിച്ചു. മെഡിക്കല്‍, നഴ്സിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടെ സമര്‍പ്പണത്തിനുള്ള അംഗീകാരമാണിതെന്ന് അവര്‍ പറഞ്ഞു. മാനസികാരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും പ്രത്യേക ആരോഗ്യ സംരക്ഷണത്തിനുള്ള ഒരു മുന്‍നിര ദേശീയ കേന്ദ്രമെന്ന നിലയില്‍ ആശുപത്രിയുടെ പങ്ക് ഏകീകരിക്കുന്നതിലും അവര്‍ നടത്തുന്ന ശ്രമങ്ങളെ ജലഹമ അഭിനന്ദിച്ചു.ക്ലിനിക്കല്‍ സേവനങ്ങള്‍, രോഗീസുരക്ഷ, ഭരണപരമായ കാര്യക്ഷമത, അപകടസാധ്യതാ മാനേജ്‌മെന്റ്, തുടര്‍ച്ചയായ പ്രകടനം മെച്ചപ്പെടുത്തല്‍ പരിപാടികള്‍ എന്നിവയുടെ വിശദമായ അവലോകനങ്ങള്‍ ഉള്‍പ്പെടുന്ന സമഗ്രമായ വിലയിരുത്തലിനെ തുടര്‍ന്നാണ് അക്രഡിറ്റേഷന്‍ ലഭിച്ചത്.

Read More