Author: News Desk

തിരുവനന്തപുരം: അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) എത്തിച്ചു. വൈദ്യപരിശോധനയ്ക്കുശേഷമാണ് കോടതിയിൽ എത്തിച്ചത്. സെക്രട്ടേറിയറ്റ് മാർച്ചിൽ രാഹുൽ നാലാം പ്രതിയാണ്. രാഹുൽ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. ആക്രമണത്തിൽ രാഹുലിന് പങ്കുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. സംഭവ സമയം രാഹുൽ സ്ഥലത്തുണ്ടായിരുന്നു. അക്രമത്തിന് രാഹുൽ പ്രോത്സാഹനം നൽകി. ജാമ്യം നൽകിയാൽ അക്രമത്തിന് പ്രോത്സാഹനമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാഷ്ട്രീയ പ്രതിഷേധമാണ് നടന്നതെന്ന് രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഹുൽ അല്ലെന്നും കോടതിയെ അറിയിച്ചു. സമാധാനപരമായ സമരത്തിനാണെത്തിയതെങ്കിൽ എന്തിനാണ് പട്ടികയുമായി വന്നതെന്ന് കോടതി ചോദിച്ചു. സമീപത്തെ ഫ്ലക്സിൽ നിന്നെടുത്ത പട്ടികയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുപടി. അടൂരില്‍നിന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത് പൊലീസ് രാവിലെ പത്തോടെയാണ് രാഹുലിനെ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെത്തിച്ചത്. ഫോര്‍ട്ട് ആശുപത്രിയിലെത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്. സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. ഫോഴ്സ് ഉപയോഗിച്ചാല്‍…

Read More

തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണു ഗവർണർ തൊടുപുഴയിലെത്തിയത്. ജില്ലാ അതിർത്തിയിലെ മൂന്നിടത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ, യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ ഗവർണർക്കു നേരേ കരിങ്കൊടി കാണിച്ചു. അച്ഛകവല, വെങ്ങല്ലൂർ, ഷാപ്പുപടി എന്നിവടങ്ങളിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് തടഞ്ഞില്ല, അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തില്ല. ഗവർണറുടെ പരിപാടി നടക്കുന്ന മെർച്ചന്റ് അസോസിയേഷൻ ഹാളിലേക്ക് ഡിവൈഎഎഫ്ഐ പ്രവർത്തകർ പ്രകടനമായി എത്തി. ഇവർ ഹാളിനുള്ളിലേക്ക് കയറാതെ പൊലീസ് തടഞ്ഞു.

Read More

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ രൂക്ഷവിമർശനവുമായി നേതാക്കൾ. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പോലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിമർശിച്ചു. നവഗുണ്ടാ സദസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ അസ്വസ്ഥത പിണറായി വിജയന് മാറിയിട്ടില്ലെന്നും ആർഷോ മോഡൽ പോലീസിൻ്റെ ഓമനിക്കല്‍ പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയവരല്ല യൂത്ത് കോൺഗ്രസെന്നും സർക്കാരിനും പോലീസിനും നേരെ രൂക്ഷവിമർശനമുന്നയിച്ചുകൊണ്ട് ഷാഫി പറമ്പിൽ എം.എൽ.എയും വ്യക്തമാക്കി. ജനാധിപത്യ രീതിയിൽ സമരംചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തീവ്രവാദികളെ കൈകാര്യം ചെയ്യുന്ന പോലെയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് അധികാര പ്രമത്തത ബാധിച്ചിരിക്കുകയാണ്. പിണറായി ആ യുഷ്കാലം മുഖ്യന്ത്രിയായിരിക്കും എന്നു കരുതരുത്. അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ല. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പോലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂട…

Read More

കോഴിക്കോട്‌: കേന്ദ്ര സബ്‌സിഡി കിട്ടുന്നതിലെ കാലതാമസവും സാങ്കേതിക പ്രശ്‌നവും കാരണം കനറാ ബാങ്ക്‌ സ്വർണപ്പണയ കാർഷിക വായ്‌പാ സബ്‌സിഡി പൂർണമായി നിർത്തി. വൻ തുക വായ്‌പയെടുത്തവർ ഇതോടെ വെട്ടിലായി. വായ്‌പ പുനഃസ്ഥാപിക്കണമെങ്കിൽ ഇനി 8.45 ശതമാനം പലിശ നൽകണം. കാർഷിക ആവശ്യങ്ങൾക്ക്‌ സ്വർണത്തിന്റെ ഈടിൽ വായ്‌പ നൽകുന്ന പദ്ധതി നേരത്തേ നിർത്തലാക്കിയെങ്കിലും രണ്ടുവർഷം മുമ്പ്‌ പുനരാരംഭിച്ചു. ഭൂമിയുടെ രേഖയായി സ്ഥലത്തിന്റെ കരമടച്ച രസീതുമാത്രമാണ്‌ നൽകേണ്ടത്‌. നേരത്തെ ഭൂമിക്ക്‌ പരിധി നിശ്ചയിച്ചിരുന്നില്ല. പദ്ധതി പുനരാരംഭിച്ചപ്പോൾ 50 സെന്റിൽ കുറയാത്ത ഭൂമിയുടെ കരമടച്ച രസീത്‌ ഈടായി നൽകണമെന്ന വ്യവസ്ഥ വന്നു. ഭൂവിസ്‌തൃതിക്കനുസരിച്ചാണ്‌ വായ്‌പ അനുവദിച്ചത്‌. പരമാവധി മൂന്നുലക്ഷം വരെയാണ്‌ വായ്‌പ. നാലുശതമാനമാണ്‌ കേന്ദ്ര സബ്‌സിഡി. സബ്‌സിഡി ബാങ്ക്‌ മുൻകൂട്ടി നൽകും. സാമ്പത്തിക വർഷാവസാനം ഒന്നിച്ചാണ്‌ കേന്ദ്രം സബ്‌സിഡി നൽകുക. ഇത്‌ മുടങ്ങിയതോടെയാണ്‌ ബാങ്ക്‌ പദ്ധതി പിൻവലിച്ചത്‌. ഗുണഭോക്താവിന്റെ ആധാർ ലിങ്ക്‌ ചെയ്‌ത ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ സബ്‌സിഡി നേരിട്ട്‌ നൽകുമെന്നാണ്‌ കേന്ദ്ര നിലപാട്‌. വായ്‌പ എടുത്തവർക്ക്‌…

Read More

കാസർകോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുർഗ് പൊലീസിനെ കബളിപ്പിച്ചയാൾ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. തന്റെ വാഹനം കേടായെന്ന് ഇയാൾ ഫോൺ വിളിച്ചു പറഞ്ഞതിനെ തുടർന്ന് പൊലീസ് വാഹനത്തിൽ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടർന്ന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. പിന്നീട് പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ കൊണ്ട് വിട്ടു. പൊലീസിന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇന്നലെ രാത്രി പത്തനംതിട്ട ജഡ്ജിയാണെന്നും വാഹനം കേടായെന്നും പറഞ്ഞാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെക്ക് ഫോണ്‍ കോള്‍ എത്തുന്നത്. നീലേശ്വരം പൊലീസ് വിവരം കാഞ്ഞങ്ങാട് സ്റ്റേഷനില്‍ അറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി ഇയാളെ ഹോട്ടലിൽ എത്തിക്കുകയും ചെയ്തു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടർന്ന് ഹോട്ടലില്‍ പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ എത്തിക്കുകയും പിന്നീട് സംശയം തോന്നിയ പൊലീസ് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കള്ളി വെളിച്ചതായത്. സബ് കളക്ടര്‍ ചമഞ്ഞാണ്…

Read More

തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു ജില്ലയിലെത്താനിരിക്കെ എൽഡിഎഫ് പ്രഖ്യാപിച്ച ഇടുക്കി ജില്ലാ ഹർത്താൽ ആരംഭിച്ചു. ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ അസഭ്യവർഷം നടത്തുകയും കറുത്ത ബാനർ ഉയർത്തുകയും ചെയ്തു. ‘സംഘി ഖാൻ, താങ്കൾക്ക് ഇവിടെ സ്ഥാനമില്ല’ എന്ന് ഇംഗ്ലീഷിൽ എഴുതിയ ബാനറാണ് എസ്എഫ്ഐ സ്ഥാപിച്ചത്. ഗവർണർ പങ്കെടുക്കുന്ന മെർച്ചന്റ് അസോസിയേഷൻ ഹാളിലേക്ക് എൽഡിഎഫ് പ്രകടനം ആരംഭിച്ചു. ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ. ഗവർണർ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ മുൻ നിശ്ചയിച്ച പരിപാടിക്കായി ഇന്നു 11.30നു തൊടുപുഴയിലെത്തും. ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ നേരത്തെ അറിയിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണു ഗവർണർ തൊടുപുഴയിലെത്തുന്നത്. ഇന്നലെ തിരുവനന്തപുരത്തുനിന്ന് ആലുവയിലെത്തിയ ഗവർണർ ഇന്നു രാവിലെ 9.30നു തൊടുപുഴയ്ക്കു പുറപ്പെടും. ബില്ലിൽ…

Read More

കൂത്തുപറമ്പ്: യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. കൊറവന്‍മൂലയിലെ അഖില്‍ ചാല (29)യെയാണ് കൂത്തുപറമ്പ പോലീസ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്ക് വഴി പരിചയത്തിലായ കിണവക്കല്‍ സ്വദേശിനിയായ മുപ്പതുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു വെന്ന പരാതിയിലാണ് കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മാസങ്ങളായി സോഷ്യല്‍മീഡിയയില്‍ സൗഹൃദം സൂക്ഷിക്കുന്ന അഖിലിനെ അവഗണിക്കുന്നുവെന്ന തോന്നലില്‍ മദ്യപിച്ച് വീട്ടിലെത്തി കടന്നുപിടിക്കുകയായിരുന്നു.

Read More

മലപ്പുറം: ഷോപ്പിൽ ബാറ്ററി മാറ്റാൻ നൽകിയ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ചു. ജീവനക്കാരുടെ അവസരോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായതായാണ് റിപ്പോർട്ട്. അന്യസംസ്ഥാന തൊഴിലാളിയുടെ മൊബെെൽ ഫോണാണ് കത്തി നശിച്ചത്. വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള മൊബെെൽ ഷോപ്പിൽ ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.അന്യസംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ പോക്കോ എക്സ് 3 മോഡൽ മൊബെെൽ ഫോണാണ് കടയിലെ ജീവനക്കാരൻ വാങ്ങിവച്ച ഉടൻ കത്തിയത്. പിന്നാലെ ജീവനക്കാരൻ തീയണച്ചു. മൊബെെൽ ഫോണിന്റെ ബാറ്ററി പൊള്ളിയ അവസ്ഥയിലായിരുന്നു. മിനിറ്റുകൾക്ക് മുൻപായിരുന്നെങ്കിൽ ഉടമയുടെ കെെയിൽ ഇരുന്ന് ഫോൺ പൊട്ടിത്തെറിക്കുമായിരുന്നു.അതേസമയം, പൊൽപ്പുള്ളിയിൽ വീടിനകത്ത് ചാർജ്ചെയ്യാൻ കുത്തി ഇട്ടിരുന്ന മൊബെെൽ ഫോൺ പൊട്ടിത്തെറിച്ച് ഒക്ടോബറിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. വീടിനകത്തെ ഫർണിച്ചറുകളും ഇലക്‌ട്രോണിക് സാമഗ്രികളും ഫോൺ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീപിടിച്ച് കത്തി നശിക്കുകയായിരുന്നു. പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റെ സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. താനുപയോഗിച്ചിരുന്ന സാംസംഗ് ഗ്യാലക്സി എ03 കോർ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറഞ്ഞിരുന്നു.

Read More

കൊരട്ടി: വിദ്യാർത്ഥികൾക്ക് മുന്നിൽ കുഴഞ്ഞു വീണു അദ്ധ്യാപികയുടെ മറണം. കൂട്ടക്കരച്ചിലുമായി വിദ്യാർത്ഥികളും. തൃശ്ശൂർ ജില്ലയിലെ കൊരട്ടി എൽ.എഫ്.സി.ജി.എച്ച്.എസ് സ്‌കൂളിലെ അദ്ധ്യാപികയായ രമ്യ (41)യാണ് കുഴഞ്ഞു വീണു മരിച്ചത്. വിദ്യാർത്ഥികളുടെ വിടപറയൽ വേളയിൽ അവസാന ഉപദേശം നൽകുന്നതിനിടെയാണ് അദ്ധ്യാപിക വേദിയിൽ കുഴഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ സ്‌കൂളിലെ ഹയർ സെക്കൻഡറി ബാച്ചിന്റെ യാത്രയയപ്പ് വേളയിൽ സംസാരിച്ച് തുടങ്ങുമ്പോഴാണ് കുഴഞ്ഞുവീണത്. പഠനാവധിയിലേക്ക് അടക്കം കടക്കുന്ന അവസരത്തിലാണ് അദ്ധ്യാപിക തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് സംസാരിച്ചത്. എന്നാൽ, അത് തങ്ങളുടെ അദ്ധ്യാപികയുടെ അവസാന വാക്കുകളാകുമെന്ന് വിദ്യാർത്ഥികളും കരുതിയില്ല. യാത്രയയപ്പ് വേളയിൽ വേദിയിൽ കയറി മൈക്രോഫോൺ കൈയിലെടുത്ത അദ്ധ്യാപികക്ക് ‘എനിക്ക് നിങ്ങൾക്ക് ഒരു ഉപദേശം നൽകാനുണ്ട്’ എന്ന് മാത്രമേ പറയാനായുള്ളു. ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അദ്ധ്യാപിക കുഴഞ്ഞു വീണത് കണ്ട് വിദ്യാർത്ഥികളും കൂട്ടത്തോടെ നിലവിളിച്ചു. ആദ്യം സാധാരണ തലകറക്കാമെന്നാണ് പലരും കരുതിയത്. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികയുടെ വേർപിരിയലാകുമെന്ന് വിദ്യാർത്ഥികൾ ആരും കരുതിയതുമില്ല. കുഴഞ്ഞു വീണ ഉടനെ…

Read More

തിരുവനന്തപുരം: തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍. തിരുവനന്തപുരത്തെ ജനങ്ങളെ തിരൂര്‍ സ്വാധീനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത അവാര്‍ഡ്ദാന ചടങ്ങിലാണ് ഓ.രാജഗോപാലിന്റെ പരാമര്‍ശം. ഒ രാജഗോപാലിന്റെ കാല്‍ തൊട്ട് വന്ദിച്ച ശേഷമാണ് പരിപാടി നടന്ന വേദിയില്‍നിന്ന് തരൂര്‍ മടങ്ങിയത്.

Read More