- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
വിമർശനം ശക്തമാക്കി വെള്ളാപ്പള്ളി; വിഡി സതീശൻ ഈഴവ വിരോധി, അഹങ്കാരിയും ധാർഷ്ട്യവുമുള്ള പ്രതിപക്ഷ നേതാവ്
കൊച്ചി: വിഡി സതീശനെതിരെ വിമർശനം ശക്തമാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഈഴവ വിരോധിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മൂന്നാഴ്ച മുൻപ് സതീശൻ തന്നെ വീട്ടിൽ വന്നു കണ്ടോട്ടെ എന്ന് ചോദിച്ചിരുന്നു. വരാൻ താൻ അനുവാദം നൽകി. ആ സതീശനാണ് തന്നെ കുറിച്ച് വിമർശനം ഉന്നയിക്കുന്നത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അഹങ്കാരിയും ധാർഷ്ട്യവും ഉള്ള പ്രതിപക്ഷ നേതാവാണ് സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ മുസ്ലിം വിരോധി അല്ല. നിലപാടുകളിൽ ഉറച്ച് നിൽക്കുന്നയാളാണ് താൻ. എന്ത് വന്നാലും അതിൽ നിന്ന് പിൻമാറില്ല. മലപ്പുറത്ത് പോയി പറഞ്ഞത് ഈഴവ സമുദായത്തിൻ്റെ അവസ്ഥയെക്കുറിച്ചാണ്. കൊലച്ചതിയാണ് ഈഴവ സമുദായത്തോട് ചെയ്തത്. മലപ്പുറത്ത് സമുദായത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും ഇല്ല. മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം വേണമെന്ന് പറഞ്ഞവരാണ് മതേതരത്വം പറയുന്നത്. താൻ സത്യങ്ങൾ പറയുമ്പോൾ തന്നെ വർഗീയവാദി ആക്കുന്നുവെന്നും വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു.
മനാമ: ബഹ്‌റൈനില്‍ രണ്ടു ദിവസത്തിനുശേഷം കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത.ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ജൂലൈ 30 മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കും. പകല്‍ സമയത്ത് കാറ്റ് മിതമോ ശക്തമോ ആയിരിക്കും. ഇത് തുറസായ സ്ഥലങ്ങളില്‍ പൊടിപടങ്ങളുയരാനും കടല്‍ പ്രക്ഷുബ്ധമാകാനും കാരണമാകും. ഈ അവസ്ഥ ഒരാഴ്ച തുടരാനാണ് സാധ്യത.ഈ ദിവസങ്ങളില്‍ തുറസായ സ്ഥലങ്ങളിലുള്ളവരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്അഭ്യര്‍ത്ഥിച്ചു.
അന്തരിച്ച മുൻ മുഖ്യമന്ത്രിയും നീണ്ടകാലം പ്രതി പക്ഷ നേതാവും ആയി പ്രവർത്തിച്ച ശ്രീ വി എസ്സ് അച്യുതാനന്ദന്റെ നിര്യാണത്തിൽ വോയിസ് ഓഫ് ട്രിവാൻഡ്രം അനുശോചനം രേഖപ്പെടുത്തി . ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന വി എസ്സ് അനുസ്മരണ യോഗം സംഘടനാ വൈസ് പ്രസിഡന്റ് മനോജ് വർക്കല അദ്ധ്യക്ഷത വഹിച്ചു. സെക്രെട്ടറി അരവിന്ദ് സ്വാഗതവും മണിലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു .ലോക കേരള സഭാംഗം ഷാജി മൂതല വി എസ് അനുസ്മരണ പ്രഭാഷണം നടത്തി . സ്ത്രീ പക്ഷ രാഷ്ട്രീയം പരിസ്ഥിതി തുടങ്ങി ആധുനിക സാങ്കേതിക വിദ്യ വരെയുള്ള പുതിയകാലത്തിനു അനുസൃതമായി ചിന്തിക്കുവാനും തന്റെ തന്നെ നിലപാടുകളെ കാലത്തിനു അനുസരിച്ചു മാറ്റാനും സമൂഹത്തെ ഒന്നാകെ മാറ്റിയെടുക്കാനും കഴിഞ്ഞ പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു വി എസ്സ്. ജനകീയ സമരങ്ങൾ ഏറ്റെടുത്തു അത് വിപുലമാക്കി അതുവഴി താനുൾപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെയും മുന്നണിയുടെയും പ്രതിപക്ഷത്തിന്റ പോലും നിലപാടുകളെ സ്വാധീനിക്കുകയും തിരുത്തുകയും കേരള സംസ്ഥാനത്തിന്റെ ആകെ സമര സാമൂഹിക…
തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ‘നടപടിക്ക് ശുപാർശയില്ല’; കെഎസ്ഇബി ചീഫ് സുരക്ഷ കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് കൈമാറി
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല. കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടാണ് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. ലൈനിന് താഴെ ഷെഡ് നിർമിച്ചതിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിലുണ്ട്. നിയമലംഘനം ശ്രദ്ധയിൽപെട്ടപ്പോൾ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായി. വൈദ്യുതി ലൈനും സൈക്കിൾ ഷെഡും തമ്മിൽ സുരക്ഷിതമായ അകലമില്ലെന്ന് വ്യക്തമാണ്. സ്കൂളിന് നോട്ടീസ് നൽകി പരിഹരിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല. വ്യക്തിഗത വീഴ്ച കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നാണ് ശുപാർശയുള്ളത്. റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല. ഇതിന് ചൂണ്ടിക്കാട്ടുന്നത് രണ്ട് കാരണങ്ങളാണ്. ഷെഡ് പണിതത് ഇപ്പോഴത്തെ അസിസ്റ്റന്‍റ് എന്‍ജിനീയറുടെ കാലത്തല്ല. ഇപ്പോഴത്തെ എഇ, അപകടത്തിന് രണ്ട് ദിവസം മുന്പ് അവിടെ പോസ്റ്റ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചു. ഷെഡിന്‍റെ ഒരു ഭാഗം പൊളിച്ച് പോസ്റ്റിട്ട് ലൈൻ ഉയര്‍ത്താമെന്നായിരുന്നു നിര്‍ദേശം. എന്നാൽ മാനേജ്മെന്‍റ് കമ്മിറ്റി ചേർന്ന ശേഷം അറിയിക്കാമെന്നായിരുന്നു മാനേജരുടെ പ്രതികരണം. ഉദ്യോഗസ്ഥരുടെ…
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ, പുതിയ വാർഡുകൾക്ക് പുറത്ത് നിന്നും ഉൾപ്പെട്ട വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കണം
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള കരട് വോട്ടര്‍ പട്ടികയിൽ പുതിയ വാര്‍ഡുകൾക്ക് പുറത്തുള്ളവരും ഉള്‍പ്പെട്ടതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ. ഇത്തരത്തിൽ ഉൾപ്പെട്ട വോട്ടര്‍മാരുടെ പട്ടിക നോട്ടീസ് ബോര്‍ഡിൽ പ്രസിദ്ധീകരിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കുള്ള കമ്മീഷൻ നിര്‍ദ്ദേശം. ആക്ഷേപമുണ്ടെങ്കിൽ അത് കേട്ട ശേഷം വോട്ടര്‍മാരെ സ്വന്തം വാര്‍ഡിലേയ്ക്ക് മാറ്റണമെന്നും കമ്മീഷൻ, സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ പോളിങ് സ്റ്റേഷനുകള്‍ മാറ്റരുത്. പോളിങ് സ്റ്റേഷൻ മാറിയിട്ടുണ്ടെങ്കിൽ വിശദമായ റിപ്പോര്‍ട്ട് നൽകണമെന്നും നിർദ്ദേശമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർ പട്ടിക സംബന്ധിച്ച് മൂന്നുദിവസത്തിനകം ലഭിച്ചത് ഒന്നേകാൽ ലക്ഷം അപേക്ഷകൾ. അതിൽ 1,05,948 എണ്ണം പേര് ചേർക്കാനും മറ്റുള്ളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കൽ എന്നിവക്കുമാണ്. പേര് ചേർക്കാനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്താനും ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്കോ പോളിങ് സ്റ്റേഷനിലേക്കോ മാറാനും പേര് ഒഴിവാക്കാനുമുള്ള അപേക്ഷ ആഗസ്റ്റ് ഏഴുവരെ നൽകാം. കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓൺലൈൻ അപേക്ഷകൾ നൽകേണ്ടത്. പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ…
യുഡിഎഫ് 100 സീറ്റ് നേടുമെന്ന് വി ഡി സതീശൻ പറഞ്ഞതിൽ നിന്ന് ഒരു പൂജ്യം കളയേണ്ടി വരും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദത്തിൽ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. കോൺഗ്രസിന്റെ ഡിസിസി പ്രസിഡന്‍റ് തലത്തിലുള്ള നേതാക്കൾ തന്നെ പാർട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറയുമ്പോൾ, വി ഡി സതീശന്റെ ഇത്തരത്തിലുള്ള അവകാശവാദങ്ങൾ വെറും ദിവാസ്വപ്നം മാത്രമാണെന്ന് മന്ത്രി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഉച്ചികുത്തി താഴെ പോകുമെന്നുമാണ് പാലോട് രവി തുറന്നടിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നോട്ടീസുമടിച്ച് വീടുകളിൽ ചെന്നാൽ ഒരാളും വോട്ട് ചെയ്യില്ലെന്നും ആത്മാർത്ഥമായ ബന്ധങ്ങളില്ലെന്നും എങ്ങനെ കാലുവാരാമെന്നാണ് എല്ലാവരുടെയും നോട്ടമെന്നും പാലോട് രവി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ മുഖം വികൃതമാണെന്നും ഒരാൾക്കും മറ്റൊരാളെ അംഗീകരിക്കാൻ കഴിയുന്നില്ലെന്നും പാലോട് രവി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് വി ശിവൻകുട്ടി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്…
ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി
കണ്ണൂർ: ആറളം മേഖലയിൽ മലവെള്ള പാച്ചിൽ. വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം. ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആളുകളെ മാറ്റിപാർപ്പിച്ചു. 50ലധികം വീടുകളിൽ വെള്ളം കയറി. പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പഴശ്ശി ഡാമിന്റെ താഴെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. പഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ മൂന്നു മീറ്റർ വീതവും ഒരു ഷട്ടർ രണ്ടര മീറ്ററും ഉയർത്തി. നിലവിലെ ജലനിരപ്പ് 23.10 മീറ്ററാണ്.
ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 ന്റെ ആറാമത്തെ ആഴ്ചയിലെ പരിപാടി 2025 ജൂലൈ 26 ശനിയാഴ്ച മറാസ്സിയിൽ ഉള്ള ഒരു വർക്ക്സൈറ്റിൽ നടന്നു.
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി – തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 തുടരുന്നു. കൊടും വേനലിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ മുൻകൈയുമായി ചേർന്ന്, മറാസ്സിയിൽ ഉള്ള ഒരു കമ്പനിയുടെ ജോലിസ്ഥലത്ത് ഐസിആർഎഫ് ബഹ്‌റൈൻ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. ഏകദേശം 150 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയത്തിലെ ശ്രീമതി നെദൽ അബ്ദുള്ള അൽ അലവായ് ഇന്നത്തെ വിതരണത്തിൽ പങ്കുചേർന്നു കൂടാതെ എല്ലാ തൊഴിലാളികൾക്കും ഐസ്ക്രീം വിതരണം ചെയ്യുന്നതിനായി ഒരു ഐസ്ക്രീം വാൻ ക്രമീകരിക്കുകയും ചെയ്തു. ഐസിആർഎഫ് അഡ്വൈസർമാർ ഡോക്ടർ ബാബു രാമചന്ദ്രൻ കൂടാതെ അരുൾദാസ് തോമസ് , വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, തേർസ്റ്റ് ക്വഞ്ചേഴ്‌സ് കോർഡിനേറ്റർ…
എ.ഐ. യുഗത്തിലേക്ക് ലോകം ചുരുങ്ങുമ്പോൾ വായന ഇനിയും മരിച്ചിട്ടില്ല എന്ന് തെളിയിക്കാനുള്ള എളിയ പരിശ്രമമാണ് ബഹ്റൈൻ എ.കെ.സി.സി.യുടെ അക്ഷരകൂട്ട് എന്ന അക്ഷരസ്നേഹികളുടെ കൂട്ടായ്മ. വായന താൽപരരും എഴുത്തുമോഹികളുമായവരുടെ പ്രതിമാസ കൂടിച്ചേരലാണ് അക്ഷരക്കൂട്ട്.ഓഗസ്റ്റ് 22 – നാണ് ആദ്യ അക്ഷരക്കൂട്ട്. സ്വന്തം ഭാവനയിൽ സ്ഫുടം ചെയ്തെടുത്ത ചിന്തകളും രചനകളും ആയി മാസത്തിൽ ഒരു തവണ ഒത്തുകൂടാനാണ് അക്ഷരകൂട്ടത്തിന്റെ പദ്ധതി. എഴുതിയ കവിതകളും,കഥകളും അനുഭവങ്ങളും പങ്കുവെയ്ക്കും. വായിച്ച പുസ്തകങ്ങളെ കുറിച്ച് ചർച്ചകൾ നടത്തും സ്വന്തം സൃഷ്ടികൾ കൂട്ടായ്മയിൽ അവതരിപ്പിക്കും. തുടർ രചനകൾക്ക് മുതൽക്കൂട്ടായി കുറവുകളും മേന്മകളും പരസ്പരം ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കുന്ന നഷ്ടപ്പെട്ട എഴുത്തിന്റെ ഒരു കൂട്ടായ്മയെ സൃഷ്ടിക്കുകയാണ് ബഹ്റൈൻ എ.കെ.സി സി.യുടെ ലക്ഷ്യം. വിവിധ രാഷ്ട്രീയ മത സാമൂഹ്യ തലങ്ങളിലെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് മറ്റെല്ലാ ചിന്തകളെയും മാറ്റിനിർത്തി എഴുത്തിന്റെയും വായനയുടെയും സംശുദ്ധിയെ പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു കൂട്ടായ്മയായിരിക്കും അക്ഷരക്കൂട്ടെന്ന്, കൺവീനർ ജോജി കുര്യനും ജോയിൻറ് കൺവീനർ നവീന ചാൾസും അറിയിച്ചു. അക്ഷരക്കൂട്ടിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ,…
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരം പിടിക്കുമെന്നായിരുന്നു ഫോണ്‍ സംഭാഷണം. കോണ്‍ഗ്രസ് എടുക്കാച്ചരക്ക് ആകുമെന്നും ഫോണ്‍ സംഭാഷണത്തിൽ രവി പറഞ്ഞിരുന്നു. രവിയുമായി ഫോണിൽ സംസാരിച്ച ജലീലിനെയും പുറത്താക്കി. എഐസിസി നിര്‍ദേശപ്രകാരമാണ് കെപിസിസി രവിയോട് രാജി ആവശ്യപ്പെട്ടത്. പകരം ചുമതല ആർക്കും ചുമതല നൽകിയില്ല. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.
