- നിമിഷപ്രിയ കേസ്: മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്രത്തെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം
- പുതിയ സല്ലാഖ് പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
- കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും
- മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം:പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു;അനാസ്ഥ കാണിച്ചവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
- ‘നിമിഷപ്രിയയുടെ ക്രൂരത മറച്ച് പാവമായി ചിത്രീകരിക്കുന്നു, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്
- ബഹ്റൈനിലെ നാഷണൽ ഇൻഫ്ലുവൻസ സെൻ്ററിന് വീണ്ടും മികവിനുള്ള ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ
- അല്‍ ഫത്തേഹ് ഹൈവേ വീതികൂട്ടൽ ആരംഭിച്ചു
- അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്‌തത് ക്യാപ്റ്റനോ? സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്
Author: News Desk
തൃശൂർ: കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജു വധക്കേസിൽ പ്രതികളായ ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് തൃശ്ശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. പ്രതികളായ ജയേഷ്, സുമേഷ്, ജോൺസൺ, സെബാസ്റ്റ്യൻ, ബിജു, രവി,സതീഷ്, സനീഷ്, സുനീഷ്, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2010 മെയ് 16നാണ് ബിജു കൊല്ലപ്പെട്ടത്.
കൊച്ചി: കടലിൽ മുങ്ങിയ ലൈബീരിയൻ കപ്പൽ എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ. ഇതുസംബന്ധിച്ച് ഏ.ജിയോട് സർക്കാർ നിയമോപദേശം തേടി. ക്രിമിനൽ-സിവിൽ നടപടിക്കുള്ള സാധ്യതയാണ് സർക്കാർ അന്വേഷിക്കുന്നത്. കപ്പൽ മുങ്ങി തീരത്ത് ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ് പ്രധാന വിഷയം. കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കേരള തീരത്തടിയുന്നുണ്ട്. ഇതുവരെ ഏതാണ്ട് നാൽപത്തിയാറോളം കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരങ്ങളിലായി അടിഞ്ഞിട്ടുണ്ട്. എണ്ണപ്പാട ഒഴുകുന്നത് തടയാനുള്ള നടപടികൾ എടുക്കുന്നുണ്ടെങ്കിലും അത് കേരള തീരത്തേക്ക് എത്തുന്ന സാധ്യത തള്ളിക്കളയാനാവില്ല. ഈ പശ്ചാത്തലത്തിലാണ് കപ്പൽ കമ്പനിക്കെതിരേ നിയമനടപടിയെടുക്കാനാവുമോ എന്ന് സർക്കാർ ആലോചിക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിയമോപദേശം ലഭിച്ചാൽ കപ്പൽ കമ്പനിക്കെതിരേ കേസെടുക്കാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല കപ്പൽ അപകടത്തെക്കുറിച്ച് പല സംശയങ്ങളും ഇപ്പോൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ കപ്പൽ മുങ്ങാനുണ്ടായ സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് സർക്കാർ. ഇക്കഴിഞ്ഞ മെയ് 24നാണ് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കണ്ടെയ്‌നർ കപ്പൽ ആലപ്പുഴയ്ക്ക് സമീപത്ത് ഉൾക്കടലിൽ ചരിഞ്ഞത്. 643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്.…
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തിൽ മൂന്നു പ്രതികളും 55 സാക്ഷികളും ഉണ്ട്. പ്രശസ്ത നടൻ ശ്രീനാഥ് ഭാസി 21ാമത്തെ സാക്ഷിയാണ്. കേസിൽ നിലവിൽ റിമാന്‍ഡിൽ കഴിയുന്ന തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവർ മാത്രമാണ് കേസിലെ പ്രതികള്‍. ആലപ്പുഴ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിലമ്പൂരിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമാണ്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വീഴ്ചകൾ പാർട്ടി പരിശോധിച്ചു. നാളെ മുതൽ നിലമ്പൂരിൽ സജീവമാകും. അൻവറിനെ വിളിച്ചു സംസാരിച്ചു. വിഷയം രമ്യമായി പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ. വൈകാതെ ശുഭകരാമയ തീരുമാനം വരുമെന്നും ചെന്നിത്തല വ്യക്തമാക്കി. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും. അൻവർ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തരുത്. അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം. ഞങ്ങൾ പരസ്പരം ആശയ വിനിമയം നടത്താറുണ്ട് അൻവർ ദേശീയ നേതാക്കളോട് സംസാരിക്കുന്നതിൽ തെറ്റില്ല. കേരള നേതാക്കളെ ഒഴിവാക്കുന്നു എന്ന അർത്ഥം അതിനില്ല. അൻവർ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് എഐസിസിയാണ്. മുന്നണി പ്രവേശനം പെട്ടെന്ന് നടത്താൻ കഴിയുന്ന ഒന്നല്ല. ഒരുപാട് നടപടിക്രമങ്ങളുള്ള പ്രക്രിയയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
കോഴിക്കോട്: വിലങ്ങാട് വില്ലേജ് ഓഫീസിന് മുന്നില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ള ഉരുൾപൊട്ടൽ ദുരിതബാധിതര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. ഉരുള്‍ പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വൈകുന്നു, സര്‍ക്കാര്‍ പുറത്തിറക്കിയ ദുരിത ബാധിതരുടെ ലിസ്റ്റില്‍ പേരില്ല തുടങ്ങിയ ആരോപണങ്ങളുമായി ദുരിത ബാധിതര്‍ വിലങ്ങാട് വില്ലേജ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അന്‍പതിലേറെ പേരാണ് പ്രതിഷേധം നടത്തുന്നത്. രണ്ട് ദിവസം മുമ്പ് പ്രതിഷേധക്കാര്‍ വില്ലേജ് ഓഫീസ് പൂട്ടി ഇടുകയും സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ഉള്‍പ്പെടെ ഉള്ളവരെ തടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രതിഷേധം നടത്തുന്നത്.
മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ മരം വീണ് ഒരാൾ മരിച്ചു, 25 വീടുകള്‍ തകര്‍ന്നു. മെയ് 24 മുതല്‍ മെയ് 27 ഉച്ചയ്ക്ക് 12 വരെയുള്ള കണക്കാണിത്. ഇതില്‍ 24 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12 വീടുകളാണ് തകര്‍ന്നത്. ഉടുമ്പന്‍ചോല താലൂക്കില്‍ 12 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ദേവികുളം താലൂക്കില്‍ അഞ്ച് വീടുകളും തൊടുപുഴ താലൂക്കില്‍ ആറെണ്ണവും ഇടുക്കി താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചു. മരം വീണ് മരണം സംഭവിച്ചത് ഉടുമ്പന്‍ചോല താലൂക്കിലാണ്.
മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
ദുബായ്: മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്‌ഖ് ഇന്ത്യയിൽ അറസ്റ്റിൽ. ഏകദേശം 5600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഇവർ നടത്തിയത്. ലക്ഷക്കണക്കിന് നിക്ഷേപകരെയാണ് ഇവർ വഞ്ചിച്ചത്. ഇതിൽ ഭൂരിഭാഗവും യുഎഇയിലെ പ്രവാസികളാണ്. 2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ജാമ്യമില്ലാത്ത വാറന്റുകൾ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെ വൈകിട്ട് ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്ത് യാത്ര ചെയ്യുന്നതിനിടെയാണ് നൗഹീരയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഹൈദരാബാദിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് സെൻട്രൽ ക്രൈം സ്റ്റേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശ്വേത പറഞ്ഞു. 2024 ഒക്‌ടോബറിൽ സുപ്രീം കോടതി ഇവരുടെ ജാമ്യം റദ്ദാക്കി കീഴടങ്ങാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇവർ കോടതിയിൽ കീഴടങ്ങാത്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഹീര ടെക്സ്റ്റൈൽസ്, ഹീര ഗോൾഡ്, ഹീര ഫുഡക്സ് തുടങ്ങിയ ബിസിനസുകളിലൂടെ ആൾക്കാരിൽ നിന്നും 36 ശതമാനം വരെ പ്രതിമാസ വരുമാനം വാഗ്ദാനം…
‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്‍
നിലമ്പൂര്‍: എല്ലാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടത്തിയാണ് യു.ഡി.എഫ് മുന്നോട്ടു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫില്‍ വലിയ കുഴപ്പമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. യു.ഡി.എഫില്‍ ഒരു കുഴപ്പവുമില്ല. അങ്ങനെ ആരും ആശിക്കേണ്ട. യു.ഡി.എഫില്‍ ഒരു കരിയില പോലും അനങ്ങാതെ എല്ലാവരും ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. എല്ലാ ഘടകകക്ഷി നേതാക്കളുടെയും പൂര്‍ണമായ അനുമതിയോടെയാണ് കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളുടെയും ഏകകണ്ഠമായ തീരുമാനത്തിലൂടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഏത് സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറിനകം ആരംഭിക്കാവുന്ന രീതിയില്‍ യു.ഡി.എഫ് നിലമ്പൂരില്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. പരമ്പരാഗതമായി നിലമ്പൂര്‍ യു.ഡി.എഫ് മണ്ഡലമാണ്. പ്രത്യേകമായ കാരണങ്ങളാലാണ് 9 വര്‍ഷം മണ്ഡലം നഷ്ടമായത്. മറ്റു ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ മഹാഭൂരിപക്ഷം നിലമ്പൂരിലും ഉണ്ടാകും. തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പി.വി അന്‍വറാണ് തീരുമാനിക്കേണ്ടത്. അഭിപ്രായ വ്യാത്യാസം പറഞ്ഞ സാഹചര്യത്തില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായും യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായും സഹകരിക്കണമോയെന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. അദ്ദേഹം സഹകരിച്ചാല്‍…
റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ജൂണ്‍ ആറിന്. ചൊവ്വാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചു. അതിനാല്‍ ജൂണ്‍ ആറിനായിരിക്കും സൗദി അറേബ്യ, യുഎഇ, ഒമാൻ ഉൾപ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ അഞ്ചിനാണ്.
കെയ്റോ: 2024ലെ ഗ്ലോബല്‍ സൈബര്‍ സുരക്ഷാ സൂചികയില്‍ (സി.എ.ഐ.സി.ഇ.സി 25) ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ബഹ്റൈനെ അറബ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജീസ് ഓര്‍ഗനൈസേഷന്‍ ആദരിച്ചു.മെയ് 25, 26 തീയതികളില്‍ കെയ്റോയില്‍ ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന വിവര സുരക്ഷയും സൈബര്‍ സുരക്ഷയും സംബന്ധിച്ച നാലാമത് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് ഈ അംഗീകാരം ലഭിച്ചത്.ബഹ്റൈനെ പ്രതിനിധീകരിച്ച് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിലെ സൈബര്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് അല്‍ ഖലീഫ അറബ് എക്സലന്‍സ് ഷീല്‍ഡ് സ്വീകരിച്ചു.വിവര സുരക്ഷയും സൈബര്‍ സുരക്ഷയും സംബന്ധിച്ച നാലാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ 180ലധികം പ്രഭാഷകരും 5,000 പ്രതിനിധികളും പങ്കെടുത്തു. രാഷ്ട്രങ്ങളുടെയും സ്ഥാപനങ്ങളുടെയും സാങ്കേതിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, പൊതു-സ്വകാര്യ സഹകരണം വികസിപ്പിക്കുക, അറബ് ലോകത്ത് കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റല്‍ ഭാവി കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.