- ബലിപെരുന്നാൾ: ബഹ്റൈനിൽ നാല് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
- കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയക്ക് പുതിയ അമരക്കാർ
- പുലി എത്തുന്നു: നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
- ബഹ്റൈനിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ 120ാം വാർഷികം ആഘോഷത്തിൽ രാജാവിനെ പ്രതിനിധീകരിച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് പങ്കെടുത്തു
- സുപ്രീം കോടതി നിലപാട് കടുപ്പിച്ചു: തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ഉത്തരവ് പിൻവലിക്കില്ല
- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
Author: News Desk
കോഴിക്കോട്: ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ 21 കാരി ആയിഷ റഷ തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ആണ്‍സുഹൃത്ത് കണ്ണാടിക്കല്‍ സ്വദേശി ബഷീറുദ്ദീന്‍ അറസ്റ്റിലായത്. ബഷീറുദ്ദീന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയിരുന്നു.തന്റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീനാണെന്ന് കാട്ടി മരിച്ച ആയിഷ റഷ അയച്ച വാട്‌സാപ് സന്ദേശങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്. ആണ്‍ സുഹൃത്തായ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആയിഷ റഷയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ പൊലീസിന് കിട്ടിയത്. മൂന്നു വര്‍ഷത്തിലേറെയായി പരിചയമുള്ള ഇരുവരും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നതായി വാസ്ട്‌സാപ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമായി. തന്റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീനാണെന്ന് സൂചിപ്പിക്കുന്ന സന്ദേശവും പൊലീസിന് ലഭിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത ബഷീറുദ്ദീന്റെ ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനക്കയക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ബഷീറുദ്ദീനെ അറസ്റ്റ് ചെയ്തത്. ആയിഷയുടെ സുഹൃത്തുക്കളുടെയടക്കം…
ബംഗളുരുവില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു; നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
ബംഗളൂരു: ബംഗളൂരു കോളേജില്‍ ഓണാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു. ബംഗളൂരു ആചാര്യ നഴ്‌സിങ് കോളജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്. ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആദിത്യയെ കുത്തി പരിക്കേല്‍പ്പിച്ച നാല് പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കോളജിലെ ഓണാഘോഷത്തിനിടെ അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലായി. ഇതിനിടയിലാണ് ആദിത്യയ്ക്ക് കുത്തേറ്റത്. വയറിനാണ് കുത്തേറ്റത്. ആദിത്യനൊപ്പം താമസിച്ചിരുന്ന സാബിത്ത് എന്ന വിദ്യാര്‍ഥിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദിത്യയുടെ നില ഗുരുതരമല്ല എന്നാണ് വിവരം. സംഘര്‍ഷത്തില്‍ സോളദേവനഹള്ളി പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാഷ്ട്രപതിയുടെ റഫറൻസ്; ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം
ദില്ലി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിൽ വാക്കാൽ നീരീക്ഷണവുമായി സുപ്രീംകോടതി. ചില സംഭവങ്ങളുടെ പേരിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളിൽ കോടതിയെ സമീപിക്കാമെന്ന് പറഞ്ഞ സുപ്രീം കോടതി ഇതിൻ്റെ പേരിൽ അധികാരങ്ങൾക്ക് സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് വാക്കാൽ പരാമർശിച്ചു. രാഷ്ട്രപതി റഫറൻസിൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചാണ് ഇന്ന് വാദം കേട്ടത്. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായിരുന്നു. തമിഴ്നാടും കേരളവും എതിർവാദം ഉന്നയിച്ചു. ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ല എന്നായിരുന്നു കേന്ദ്ര നിലപാട്.
ബഹ്‌റൈനില്‍ ഇനി ഫാക്ടറികള്‍ക്ക് കസ്റ്റംസ് തീരുവ നല്‍കാതെ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാം
മനാമ: ബഹ്‌റൈനില്‍ ഫാക്ടറികള്‍ക്ക് കസ്റ്റംസ് തീരുവ നല്‍കാതെ ചില അസംസ്‌കൃത വസ്തുക്കളും ഭാഗങ്ങളും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമം 2025 (63) സര്‍ക്കാര്‍ പുറപ്പെടുവിച്ചു.ഇറക്കുമതി ചെയ്യുന്ന അതേ വസ്തുക്കള്‍ പ്രാദേശികമായി നിര്‍മിക്കാന്‍ ഇറക്കുമതി വിലയേക്കാള്‍ 10 ശതമാനത്തില്‍ കൂടുതല്‍ ചെലവ് വരുന്നുണ്ടെങ്കിലാണ് തീരുവരഹിത ഇറക്കുമതിക്ക് അനുമതി. അല്ലെങ്കില്‍ ബഹ്‌റൈനില്‍ വേണ്ടത്ര ഉല്‍പാദനമില്ലാത്തതോ ശരിയായ മാനദണ്ഡങ്ങളില്‍ ലഭ്യമല്ലാത്തതോ ആവശ്യമായ സമയപരിധിക്കുള്ളില്‍ പ്രാദേശികമായി നിര്‍മിക്കാന്‍ കഴിയാത്തതോ ആയ വസ്തുക്കളും തീരുവരഹിതമായി ഇറക്കുമതി ചെയ്യാം.ഉല്‍പാദനച്ചെലവ് കുറയ്ക്കാനും വിതരണ ശൃംഖലകള്‍ സുരക്ഷിതമാക്കാനും പ്രാദേശിക നിര്‍മാതാക്കള്‍ക്ക് മത്സരിക്കാന്‍ കൂടുതല്‍ ഇടം നല്‍കാനുമാണ് ഈ നിയമമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മനാമ: ബഹ്‌റൈനില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നാളെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഹജ്ജ് ആന്റ് ഉംറ അറിയിച്ചു.ദേശീയ പോര്‍ട്ടല്‍ വഴി പുതുക്കിയ ഇ-കെയ് സിസ്റ്റം ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഹജ്ജ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ അലര്‍ട്ടുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അപേക്ഷകര്‍ ദേശീയ അറിയിപ്പുകള്‍ സിസ്റ്റത്തില്‍ അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം.അപേക്ഷകര്‍ക്ക് ഒരു ഐഡി കാര്‍ഡ് ഉണ്ടായിരിക്കും. സുപ്രീം കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എല്ലാ വിശദാംശങ്ങളും ശരിയായി പൂരിപ്പിച്ചിട്ടുണ്ടെങ്കില്‍ അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷയില്‍ നാലു കൂട്ടാളികളെ വരെ ഉള്‍പ്പെടുത്താം. അപേക്ഷകരും കൂട്ടാളികളും ഐഡന്റിറ്റി വെരിഫിക്കേഷന് വിധേയരാകുകയും ഹജ്ജ് നിര്‍വഹിക്കുന്നതിന് വിലക്കുള്ള തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിക്കുകയും വേണം.രജിസ്‌ട്രേഷന്‍ കാലാവധി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അപേക്ഷ സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കും. മുന്‍ഗണനയും അപേക്ഷയുടെ ക്രമവും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. പിന്നീട് ഹജ്ജ് ട്രാവല്‍ ഏജന്‍സികള്‍ അവരുടെ പാക്കേജ് വിവരങ്ങളും ചാര്‍ജും അറിയിക്കും.
മനാമ: ബഹ്‌റൈന്‍ പോസ്റ്റ് ഇലക്ട്രോണിക് ലോക്കര്‍ സേവനം ആരംഭിച്ചതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു.തപാല്‍ സംവിധാനം കൂടുതല്‍ വികസിപ്പിക്കാനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള നൂതനമായ സൗകര്യങ്ങള്‍ നല്‍കാനാണ് ഇതെന്ന് മന്ത്രാലയത്തിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് പോസ്റ്റ് അഫയേഴ്സ് അണ്ടര്‍സെക്രട്ടറി ഫാത്തിമ അബ്ദുല്ല അല്‍ ധെയ്ന്‍ അറിയിച്ചു.പാര്‍സല്‍ ശേഖരണത്തിന് കൂടുതല്‍ പ്രായോഗികവും എളുപ്പമുള്ളതുമായ സംവിധാനങ്ങള്‍ ഈ സേവനം വഴി ലഭിക്കും.നിശ്ചിത സമയക്രമമോ പോസ്റ്റ് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതിന്റെയോ ആവശ്യമില്ലാതെ പാഴ്സലുകള്‍ സ്വീകരിക്കാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ സംവിധാനം ഇലക്ട്രോണിക് ലോക്കറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും. കോഡും ലോക്കര്‍ ലൊക്കേഷനും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് ലഭിക്കും. കൂടാതെ കോഡ് ഉപയോഗിച്ച് മറ്റൊരാളെ പാര്‍സല്‍ ശേഖരിക്കാന്‍ അധികാരപ്പെടുത്താനുള്ള സൗകര്യമുണ്ടാകുമെന്നും അവര്‍ പറഞ്ഞു.പ്രധാന ഷോപ്പിംഗ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ ലോക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് ഔദ്യോഗിക ജോലി സമയത്തിന് ശേഷവും സൗകര്യപ്രദമായ സമയത്ത് പാഴ്‌സലുകള്‍ ശേഖരിക്കാന്‍ സഹായിക്കും.സീഫ് മാള്‍ (സീഫ് ഡിസ്ട്രിക്റ്റ്), സീഫ്…
ദില്ലി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല, 9 പ്രതികളുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി
ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. ഷർജീൽ ഇമാം അടക്കം എട്ട് പേരുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി കേസിലെ മറ്റൊരു പ്രതിയായ തസ്ലീം അഹമ്മദിൻ്റെ ജാമ്യാപേക്ഷയും ദില്ലി ഹൈക്കോടതി തള്ളി. വ്യത്യസ്ത ബെഞ്ചുകളാണ് ഇരുവരുടെയും ജാമ്യാപേക്ഷകള്‍ പരിഗണിച്ചത്. ഷർജീൽ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നത് അറസ്റ്റിന് അഞ്ച് വർഷത്തിന് ശേഷമാണ്. ദില്ലി കലാപ ഗൂഢാലോചന കേസിൽ ജെഎൻയു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് ജാമ്യമില്ല. ഷർജീൽ ഇമാം അടക്കം എട്ട് പേരുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി സി എ എ വിരുദ്ധ സമരവും തുടർന്നുണ്ടായ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷാർജിൽ ഇമാമും ഉൾപ്പെടെയുള്ള എട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ച് വർഷമായി വിചാരണയില്ലാതെ തടവിലായിരുന്നു ഇവർ. നാൾവഴികൾ… 2020 ജനുവരി 28…
മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു, എല്ലാ അമ്മമാരെയും കോണ്‍ഗ്രസും ആര്‍ജെഡിയും അപമാനിച്ചു; വൈകാരികമായി പ്രതികരിച്ച് മോദി
ദില്ലി: അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്നും എല്ലാ അമ്മമാരെയും കോൺഗ്രസും ആർജെഡിയും അപമാനിക്കുന്നുവെന്നും മോദി വൈകാരികമായി പ്രതികരിച്ചു. തന്‍റെ അമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും മോദി ചോദിച്ചു. തന്‍റെ അമ്മ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും മോദി പറഞ്ഞു. ബിഹാറിലെ വനിതകൾക്കുള്ള സംരംഭകത്വ വികസന നിധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മോദിയുടെ വൈകാരിക പ്രതികരണം. കോണ്‍ഗ്രസും ആര്‍ജെഡിയും എല്ലാ അമ്മമാരെയുമാണ് അപമാനിച്ചിരിക്കുന്നത്. ഇത് ബിഹാറിലെ അമ്മമാരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരക്കാരുടെ അഹങ്കാരവും വെറുപ്പും ജനങ്ങൾ തിരിച്ചറിഞ്ഞു. ആജെഡി ഭരണത്തിൽ വനിതകൾക്കെതിരെ ആക്രമണങ്ങൾ നടന്നു. അഴിമതിക്കാരെയും, ബലാത്സംഗ കുറ്റവാളികളെയും ആർജെഡി സംരക്ഷിച്ചു. വനിതകൾ അവരുടെ ഭരണത്തിൽ സുരക്ഷിതരല്ല. ഇത്തരത്തിൽ ഒന്ന് സംഭവിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും മോദി പറഞ്ഞു. അമ്മയെ അപമാനിച്ചതിൽ മോദി നിങ്ങൾക്ക് മാപ്പ് നല്കും. എന്നാൽ ബിഹാറിലെ ജനങ്ങൾ മാപ്പ് നല്കില്ല. ആർജെഡിയും കോൺഗ്രസും…
തിരുവനന്തപുരം : തിരുവനന്തപുരം കുറ്റിച്ചലില്‍ മകന്‍ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകന്‍ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയും അമ്മയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. വഴക്ക് പരിഹരിക്കാനെത്തിയ രവീന്ദ്രന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. പിന്നാലെ വീട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് എത്തുന്ന സമയം വരെയും നിഷാദ് രവീന്ദ്രനെ മര്‍ദിച്ചുവെന്നാണ് വിവരം. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഗുരുതരാവസ്ഥയിലായ രവീന്ദ്രനെ അടുത്തുള്ള നെയ്യാര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെ രവീന്ദ്രന്‍ മരിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനാണ് പ്രതി നിഷാദ്.
ബിഹാർ വോട്ടർ പട്ടിക: 89 ലക്ഷത്തിലധികം വോട്ടുകളുടെ പേരിൽ കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ തർക്കം!!
ന്യൂഡൽഹി :ഈ വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 89 ലക്ഷത്തോളം പേരുകൾ നീക്കം ചെയ്തതായി ആരോപിച്ച് കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനും വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ ഇല്ലാതാക്കിയതായി അവകാശപ്പെടുന്നതിനെതിരെ കോൺഗ്രസിന്റെ ജില്ലാ യൂണിറ്റുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. ബൂത്ത് ലെവൽ ഏജന്റുമാർ (BLA) സമർപ്പിച്ച എതിർപ്പുകൾ ഉദ്യോഗസ്ഥർ തള്ളിക്കളയുകയും ഒരു പരാതിയും ഇല്ല എന്ന് കാണിക്കുകയും ചെയ്തതായി മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. “ഞങ്ങളുടെ ബിഎൽഎകൾ വഴി, ഞങ്ങൾ ഏകദേശം 89 ലക്ഷം എതിർപ്പുകൾ ഫയൽ ചെയ്തു, അവ ഞങ്ങളുടെ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ അയച്ചു, പക്ഷേ ഇവയും നിരസിക്കപ്പെട്ടു. കമ്മീഷന് യഥാർത്ഥ വിശദീകരണമൊന്നുമില്ല, അതിനാൽ അവർ ഒഴികഴിവുകൾ പറയുകയാണ്. ഞങ്ങൾ ശരിയായ നടപടിക്രമങ്ങൾ പാലിച്ചു, പക്ഷേ അവർ ഞങ്ങളുടെ എതിർപ്പുകൾ സ്വീകരിക്കാൻ വിസമ്മതിക്കുകയാണ്,” ഖേര ആജ് തക്കിനോട് പറഞ്ഞു.”ഇത് തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചല്ല, മോദിയെക്കുറിച്ചാണ്, അദ്ദേഹം ഈ…
