- മലർവാടി ബാലസംഗമം സംഘടിപ്പിച്ചു
- ബലിപെരുന്നാൾ: ബഹ്റൈനിൽ നാല് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
- കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയക്ക് പുതിയ അമരക്കാർ
- പുലി എത്തുന്നു: നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
- ബഹ്‌റൈനിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ 120ാം വാർഷികം ആഘോഷത്തിൽ രാജാവിനെ പ്രതിനിധീകരിച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് പങ്കെടുത്തു
- സുപ്രീം കോടതി നിലപാട് കടുപ്പിച്ചു: തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ഉത്തരവ് പിൻവലിക്കില്ല
- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
Author: News Desk
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് വെടിവെക്കുന്നതുപോലെ ആംഗ്യം കാണിച്ച് പാക് ഓപ്പണര്‍ സാഹിബ്സാദ ഫർഹാന്‍റെ ആഘോഷം. പത്താം ഓവറില്‍ അക്സര്‍ പട്ടേലിനെ സിക്സിന് പറത്തിയാണ് ഫര്‍ഹാന്‍ 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചത്. ഇതിന് പിന്നാലെയായിരുന്നു ഡ്രസ്സിംഗ് റൂമിനുനേരെ തിരിഞ്ഞുനിന്ന് ബാറ്റെടുത്ത് സാങ്കല്‍പ്പിക വെടിവെച്ച് ഫര്‍ഹാന്‍ ആഘോഷിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും കഴിഞ്ഞ മത്സരത്തിലെ ഹസ്തദാന വിവാദത്തിന്‍റെയും പശ്ചാത്തലത്തില്‍ ഫര്‍ഹാന്‍ നടത്തിയ ആഘോഷം വലിയ ചര്‍ച്ചയാവുകയും ചെയ്തു. നേരത്തെ ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കും മുമ്പെ ഫര്‍ഹാന്‍ നല്‍കിയ ക്യാച്ച് തേര്‍ഡ്മാനില്‍ അഭിഷേക് ശര്‍മ കൈവിട്ടിരുന്നു. പിന്നാലെ പവര്‍പ്ലേയില്‍ ബുമ്രയെ തെരെഞ്ഞെുപിടിച്ച് ശിക്ഷിച്ച ഫര്‍ഹാന്‍ പാക് സ്കോറുയര്‍ത്തി. പവര്‍ പ്ലേക്ക് പിന്നാലെ സാഹിബ്സാദ ഫര്‍ഹാന്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ലോംഗ് ഓഫില്‍ നല്‍കിയ രണ്ടാമത്തെ ക്യാച്ചും അഭിഷേക് ബൗണ്ടറിയില്‍ കൈവിട്ടു. ഇത്തവണ ക്യാച്ച് വിട്ടതിന് പിന്നാലെ അഭിഷേക് സിക്സും…
കേരളത്തെ പ്രശംസിച്ച് പ്രശംസിച്ച് കർണാടക മന്ത്രി; ‘രാജ്യത്തിനു വഴികാട്ടിയാകുന്നു; ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ മികവ് മാതൃക’
തിരുവനന്തപുരം: കേരളം രാജ്യത്തിന് വഴികാട്ടിയാണെന്ന് പ്രശംസിച്ച് കർണാടക റവന്യു മന്ത്രിയും കോൺഗ്രസ് നേതാവുമായ കൃഷ്ണ ബൈരെ ഗൗഡ. കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ മികച്ചതാണെന്നും മനുഷ്യവിഭവശേഷി വികസനത്തിൽ സംസ്ഥാനം ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ എം.പി.യുടെ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിൽ വെച്ചാണ് കൃഷ്ണ ബൈരെ ഗൗഡയുടെ പ്രശംസ. കെ.സി. വേണുഗോപാലടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെയായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ. കർണാടകയിൽ എത്തുന്ന മിടുക്കരായ വിദ്യാർത്ഥികളിൽ കൂടുതലും കേരളത്തിൽ നിന്നുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക മന്ത്രി ഈ സർക്കാരിനെയല്ല പുകഴ്ത്തിയതെന്ന് കെ.സി. വേണുഗോപാൽ പിന്നീട് പ്രതികരിച്ചു. കർണാടക മന്ത്രി നടത്തിയത് കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശനമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ തൊപ്പിയിലെ പൊൻതൂവലാണെന്ന് കേരള സർക്കാർ വിചാരിച്ചെങ്കിൽ തനിക്കൊന്നും പറയാനില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന് ആശ്വാസം, കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി; കീഴ് കോടതി വിധി സുപ്രീം കോടതി ശരിവെച്ചു
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം പ്രതിയായ കേസില്‍ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി തള്ളി. കീഴക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ഹർജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ മറ്റു നടപടികൾ ഉണ്ടാവില്ല. മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും. വിധിയിൽ റഹീം നിയമ സഹായ സമിതി സന്തോഷം പ്രകടിപ്പിച്ചു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം. 20 വര്‍ഷത്തേക്കാണ് കോടതി അബ്ദുൽ റഹീമിന് ശിക്ഷ വിധിച്ചിരുന്നത്. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും. സ്വകാര്യ അവാകാശത്തിന്‍റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയതോടെ ഒരു വര്‍ഷം മുമ്പ് ഒഴിവായത്. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരം തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്.…
മനാമ: മൂന്നു കിലോഗ്രാമിലധികം കഞ്ചാവ് സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് ബഹ്‌റൈനിലേക്ക് കടത്തിയ കേസില്‍ പ്രതികളായ മൂന്ന് ഏഷ്യക്കാരുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.പ്രതികളുടെ വാദം കേള്‍ക്കുന്നതിനായി കോടതി അടുത്ത സീറ്റിംഗ് സെപ്റ്റംബര്‍ 22ലേക്ക് മാറ്റി. ഒരു ഏഷ്യന്‍ രാജ്യത്തുനിന്ന് കഞ്ചാവാണെന്ന് സംശയിക്കുന്ന ഒരു ഔഷധ ഉല്‍പ്പന്നം പ്രതികള്‍ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ചു വിമാനമാര്‍ഗം ബഹ്‌റൈനിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. സ്യൂട്ട്‌കേസ് പരിശോധിച്ച കസ്റ്റംസ് അധികൃതര്‍ ഇവരെ പിടികൂടുകയായിരുന്നു.സ്യൂട്ട്‌കേസ് സ്‌കാന്‍ ചെയ്ത് പരിശോധിച്ചപ്പോള്‍ അതില്‍ ഒരു ഔഷധ ഉല്‍പ്പന്നം കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ ഇത് കഞ്ചാവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മനാമ: പശ്ചിമേഷ്യയിലെ പരിസ്ഥിതി ഡാറ്റാ ഗവേണന്‍സ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയുമായി (യു.എന്‍.ഇ.പി) സഹകരിച്ച് ബഹ്‌റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) ശില്‍പശാല നടത്തി.എസ്.സി.ഇ. ചീഫ് എക്സിക്യൂട്ടീവ് അംന ഹമദ് അല്‍ റുമൈഹി, ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഇസ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു.മികച്ച അന്താരാഷ്ട്ര രീതികള്‍ക്കനുസൃതമായി ഡാറ്റാ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ വികസിപ്പിച്ചുകൊണ്ട് പരിസ്ഥിതി ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് രാജ്യം പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും അതുവഴി പ്രസക്തമായ ദേശീയ, പ്രാദേശിക നയങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും അല്‍ റുമൈഹി പറഞ്ഞു.ഡാറ്റാ ശേഖരണം, സംഘാടനം, വിശകലനം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രായോഗിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ പരിസ്ഥിതി ഡാറ്റയില്‍ വൈദഗ്ദ്ധ്യം കൈമാറാനും പ്രാദേശിക സഹകരണം വര്‍ധിപ്പിക്കാനും ശില്‍പശാല ഒരു പ്രധാന വേദി നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു.
സഞ്ജു ബ്രില്യൻസില്‍ ആദ്യ പ്രഹരം, കൈവിട്ടു കളിച്ച് ഇന്ത്യ, പവര്‍ പ്ലേയില്‍ നല്ല തുടക്കമിട്ട് പാകിസ്ഥാന്
ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് നല്ല തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയിലാണ്. 25 പന്തില്‍ 31 റണ്‍സുമായി സാഹിബ്സാദ ഫര്‍ഹാനും 9 പന്തില്‍ 11 റണ്‍സോടെ സയീം അയൂബും ക്രീസില്‍. 9 പന്തില്‍ 5 റണ്‍സെടുത്ത ഫഖര്‍ സമന്‍റെ വിക്കറ്റാണ് പാകിസ്ഥാന് പവര്‍ പ്ലേയില്‍ നഷ്ടമായത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഫഖറിനെ വിക്കറ്റിന് പിന്നില്‍ സഞ്ജു മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. ടോസ് നേടി പാകിസ്ഥാനെ ബാറ്റിംഗിന് അയച്ച ഇന്ത്യക്ക് ആഗ്രഹിച്ച തുടക്കമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നല്‍കിയത്. പാണ്ഡ്യ എറിഞ്ഞ പാക് ഇന്നിംഗ്സിലെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സാഹിബ്സാദ ഫര്‍ഹാൻ നല്‍കിയ ക്യാച്ച് തേര്‍ഡ്മാനില്‍ അഭിഷേക് ശര്‍മ കൈവിട്ടു. പിന്നലെ ആദ്യ വറില്‍ ആറ് റണ്‍സെടുത്ത പാകിസ്ഥാന്‍ രണ്ടാം ഓവറില്‍ ജസ്പ്രീത് ബുമ്രയെ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. ബുമ്ര എറിഞ്ഞ…
ലണ്ടൻ: യുഎൻ പൊതുസഭ ചേരുന്നതിനു മുന്നോടിയായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുണൈറ്റഡ് കിങ്ഡം(യുകെ). കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് യുകെയും പലസ്തീനെ അംഗീകരിക്കുന്നത്. ‘സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ വ്യക്തമായി പ്രസ്താവിക്കുന്നു – യുണൈറ്റഡ് കിംങ്ഡം പലസ്തീൻ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.’ – യു.കെ. പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി കാനഡ മാറിയിരുന്നു. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും പലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. ഇവർക്കെല്ലാം മുമ്പ് പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അറിയിച്ചിരുന്നു. സമാധാനത്തിലേക്കുള്ള പാതയെ പിന്തുണയ്ക്കുന്നതിനും ഇസ്രയേലി, പലസ്തീൻ ജനതയുടെ തുല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി, അടുത്ത സഖ്യകക്ഷികളായ കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പം സ്വീകരിച്ച ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് സ്റ്റാർമറുടെ ഓഫീസ് വ്യക്തമാക്കി.
തട്ടിക്കൂട്ട് രാഷ്ട്രീയ കളി ഇനിയെങ്കിലും അവസാനിപ്പിക്കണം; തന്നെ വച്ചുള്ള തെരഞ്ഞെടുപ്പ് കളി വേണ്ടെന്ന് അയ്യപ്പനും വിചാരിച്ചു കാണുമെന്ന് കെസി വേണുഗോപാൽ
തിരുവനന്തപുരം: ശബരിമലയിലെ വികസനപ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. അയ്യപ്പനെ വെച്ചുള്ള രാഷ്ട്രീയ കളി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യപ്പ സംഗമത്തിലെ കള്ളക്കളി യഥാർത്ഥ വിശ്വാസികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ഈശ്വര വിശ്വാസമില്ലാത്തവർ ഒരു കാര്യം ചെയ്താൽ ഇങ്ങനെയിരിക്കും. അയ്യപ്പനെ വെച്ചുള്ള ഈ തിരഞ്ഞെടുപ്പ് കളി വേണ്ടെന്ന് അയ്യപ്പനും വിചാരിച്ചു കാണുമെന്നും കെ.സി. വേണുഗോപാൽ പരിഹസിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തുന്ന ഇത്തരം തട്ടിക്കൂട്ട് പരിപാടികൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലെ മന്ത്രി ഈ സർക്കാരിനെയല്ല പുകഴ്ത്തിയത്. അത് കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശനമായിരുന്നു. ആ വിമർശനം തങ്ങളുടെ തൊപ്പിയിലെ പൊൻതൂവലാണെന്ന് വിചാരിച്ചെങ്കിൽ തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം പരിഹസിച്ചു. കെ.ജെ. ഷൈനിനെതിരെ നടന്ന സൈബർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ആർക്കെതിരെയും സൈബർ ആക്രമണം പാടില്ലെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്‍റെ കര്‍മ്മികത്വത്തില്‍ തെരഞ്ഞെടുപ്പ്…
’99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബില്‍ വരും, ഇനി വിലക്കുറവിന്റെ കാലം’; ജിഎസ്ടി പരിഷ്കരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ട് തുടങ്ങിയ മോദി ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് നാളെ മുതൽ തുടക്കമാവും എന്ന് വ്യക്തമാക്കി. സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഈ മാറ്റം എന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും, ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ, പല തരം നികുതികൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നെന്നും ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാർ ഇത്തരമൊരു തീരുമാനമടുത്തത്. ഒരു രാജ്യം, ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഈ പരിഷ്ക്കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുന്നു. എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. നാളെ മുതൽ 5 %, 18 % നികുതി സ്ലാബുകൾ മാത്രമാണ് ഉണ്ടാവുക. 99%…
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 126- മത് ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ എ.കെ. സി. സി യുടെ വായന താൽപര്യരും എഴുത്തുമോഹികളുടെയും കൂട്ടായ്മയായ അക്ഷരക്കൂട്ടിന്റെ നേതൃത്വത്തിൽ ചങ്ങമ്പുഴയുടെ 126മത് ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച്, പ്രവാസികൾക്കായി പ്രേമലേഖന മത്സരം സംഘടിപ്പിക്കുന്നു. സുദീർഘമായ പ്രവാസ ജീവിതത്തിനിടയിൽ മലയാളം എഴുതാൻ മറന്നുപോയവർക്ക് വീണ്ടും എഴുതാനൊരു സുവർണാവസരം. മനപ്പൂർവമല്ലാതെ മറന്നു പോയ മലയാള അക്ഷരങ്ങളെ ഓർമ്മിച്ചെടുത്ത് എഴുതാനുള്ള ഒരു അവസരമാണ് അക്ഷരക്കൂട്ട് പ്രവാസികൾക്കായി ഒരുക്കുന്നത്. പ്രമേയം പ്രേമം ആയിരിക്കണം. സഭ്യമായ ഭാഷയായിരിക്കണം. മൗലികമായ രചനയായിരിക്കണം. ഇതാണ് പ്രധാന നിബന്ധന. പദ്യമായാലും ഗദ്യമായാലും സ്വീകരിക്കുന്നതാണ്. കഥയില്ലാത്തവനിൽ നിന്നും കഥയുള്ളവനിലേക്കുള്ള ദൂരമാണ് പ്രവാസം… പേമാരി പെയ്തു തോർന്ന വേഗത്തിൽ,,എല്ലാം മാറിപ്പോയ ജീവിതത്തിൽ, പങ്കുവെക്കാൻ ഒരു ഹൃദയവും, പകർന്നു നൽകാൻ ഇത്തിരി സ്നേഹവും, ഓർമ്മയിൽ സൂക്ഷിച്ച പ്രണയവും എഴുതുക.. akccpremam@gmail.com. സെപ്റ്റംബർ മാസം 22 മുതൽ ഒക്ടോബർ 2വരെയാണ് ലേഖനങ്ങൾ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക…ജോജി കുര്യൻ. 36800032ആദർശ്.33668530.
