- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
‘7 യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും ഒരു നന്ദി പോലും പറഞ്ഞില്ല; യുക്രെയ്ൻ യുദ്ധത്തിന് റഷ്യയ്ക്ക് ധനസഹായം നൽകുന്നത് ചൈനയും ഇന്ത്യയും’
വാഷിങ്ടൻ: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധങ്ങൾ ഉൾപ്പെടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്രസംഘടനയുടെ 80-ാമത് പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്റെ അവകാശവാദം ആവർത്തിച്ചത്. മറ്റൊരു ലോകനേതാവോ രാഷ്ട്രതലവനോ ഇത്രയും വലിയ പ്രവൃത്തി അടുത്തകാലത്തൊന്നും ചെയ്തിട്ടില്ലെന്നും 7 മാസത്തിനിടെ 7 യുദ്ധങ്ങൾ അവസാനിപ്പിച്ച തന്നോട് ഐക്യരാഷ്ട്രസംഘടന ഒരു നന്ദിപോലും പറഞ്ഞില്ലെന്നും ട്രംപ് വിമർശിച്ചു. ‘‘ഇസ്രയേലും ഇറാനും, ഇന്ത്യയും പാക്കിസ്ഥാനും, റുവാണ്ടയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും, തായ്‌ലന്റും കംബോഡിയയും, അർമേനിയയും അസർബൈജാനും, ഈജിപ്തും എത്യോപ്യയും, സെർബിയയും കൊസോവോയും ഇത്രയും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഞാൻ അവസാനിപ്പിച്ചു. മറ്റൊരു ലോക നേതാവും ഇത്രയുമൊന്നും അടുത്ത കാലത്ത് ചെയ്തിട്ടില്ല. ഒരു നന്ദി പോലും ഐക്യരാഷ്ട്ര സംഘടന പറഞ്ഞില്ല. ഒന്നു സഹായിക്കാൻ പോലും ശ്രമിച്ചില്ല.’’ – ട്രംപ് ആരോപിച്ചു ‘‘റഷ്യ യുക്രെയ്നിൽ നടത്തുന്ന യുദ്ധത്തിന് ധനസഹായം നൽകുന്നതിൽ പ്രധാനികൾ ചൈനയും ഇന്ത്യയുമാണ്. ആ സമയത്ത് ഞാൻ ആയിരുന്നു പ്രസിഡന്റെങ്കിൽ യുക്രെയ്ൻ യുദ്ധം ആരംഭിക്കില്ലായിരുന്നു. റഷ്യൻ…
ഓപ്പറേഷൻ നുംഖോര്‍; സിനിമ താരം അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ല, പൊലീസിനെ വിളിച്ചുവരുത്തി, പരിശോധന തുടരുന്നു
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. സിനിമ താരം അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. അമിത് ചക്കാലക്കൽ സമന്‍സ് കൈപ്പറ്റാൻ വിസമ്മതിച്ചു. ഇതോടെ അമിത ചക്കാലക്കലിന്‍റെ വീട്ടിലേക്ക് കസ്റ്റംസ് പൊലീസിനെ വിളിച്ചുവരുത്തി. ഇന്ത്യൻ എംബസിയുടെയും യുഎസ് കോൺസലേറ്റിന്‍റെയും പേരിൽ വ്യാജമായി മുമ്പ് രജിസ്റ്റർ വാഹനങ്ങളാണ് അമിത് ചക്കലാക്കലിന്‍റെ കൈവശമുണ്ടായിരുന്നത്. അമിതിന്‍റെ വീട്ടിൽ പരിശോധന തുടരുകയാണ്. അമിതിന്‍റെ അഭിഭാഷകരും വീട്ടിലെത്തിയിട്ടുണ്ട്. അഞ്ച് വർഷം മുൻപ് എടുത്ത 99 മോഡൽ 105 ലാൻഡ് ക്രൂയിയറാണ് അമിത് ചക്കാലക്കലിനുള്ളത്. ദില്ലി രജിസ്ട്രേഷനിലുള്ള വണ്ടി മധ്യപ്രദേശ് രജിസ്ട്രേഷനാക്കിയാണ് (MP 09 W 1522) വാങ്ങിയത്. ഇതിന്‍റെ പശ്ചാത്തലമാണ് അന്വേഷിക്കുന്നത്. പരിശോധനയുടെ ഭാഗമായി ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് പിടിച്ചെടുത്തു. സിനിമ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് അടക്കമുള്ള പ്രമുഖരുടെ വീടുകളിലും കസ്റ്റംസ് പരിശോധന തുടരുകയാണ്. ദുൽഖർ സൽമാന്‍റെ നിസാൻ പെട്രോൾ…
കൊൽക്കത്ത: ജനജീവിതം ദുസഹമാക്കി പശ്ചിമബംഗാളിൽ ശക്തമായ മഴ. കൊൽക്കത്തയിൽ കനത്ത മഴയിൽ റോഡിനടിയിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അഞ്ചുപേർ മരിച്ചു. മഴയത്ത് വൈദ്യുതി ലൈനിൽ ഉണ്ടായ കേടുപാടുകളിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റ് എന്നാണ് വിവരം. കനത്ത മഴയിൽ കൊൽക്കത്തയിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി കടകളിലും വീടുകളിലും വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴ റോഡ് വ്യോമ റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. മഴയിൽ മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് കൊൽക്കത്തയിൽ ശക്തമായ മഴ ലഭിച്ചത്. രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
സൈൻ ബഹ്‌റൈനുമായി സഹകരിച്ച് 400,000 ദിനാർ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുമായി ഇന്ത്യൻ സ്കൂൾ
മനാമ: സൈൻ ബഹ്‌റൈനുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കും. ഏകദേശം 400,000 ദിനാർ ചെലവിട്ടു നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികളിലും ലബോറട്ടറികളിലും ഇന്ററാക്ടീവ് ഡിജിറ്റൽ സ്മാർട്ട്ബോർഡുകളും സമഗ്രമായ സിസിടിവി നെറ്റ്‌വർക്കും സ്ഥാപിക്കും. ഏകദേശം 12,000 വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുടെ ഭാഗമായി, സെയ്ൻ ബിസിനസ് ഏറ്റവും പുതിയ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി (ഐസിടി)യും, എക്സ്ട്രാ-ലോ വോൾട്ടേജ് (ഇഎൽവി) സൊല്യൂഷനുകളും ആവശ്യമായ സോഫ്റ്റ്‌വെയർ ലൈസൻസുകളും ഉടൻ ലഭ്യമാക്കും.ഇതു സംബന്ധിച്ച കരാറിൽ സെയ്ൻ ബഹ്‌റൈൻ ചീഫ് കമ്മ്യൂണിക്കേഷൻസ് & ഇൻവെസ്റ്റർ റിലേഷൻസ് ഓഫീസർ ഷെയ്ഖ് അബ്ദുള്ള ഖാലിദ് അൽ-ഖലീഫയും ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസും ഒപ്പുവെച്ചു. തദവസരത്തിൽ സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, പ്രിൻസിപ്പൽ…
ദേശീയ ചലച്ചിത്ര പുരസ്കാരം സമ്മാനിച്ച് രാഷ്‌ട്രപതി; ഏറ്റുവാങ്ങി അഭിനേതാക്കൾ, മലയാളത്തിന് 5 അവാർഡുകൾ
ദില്ലി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി അഭിനേതാക്കൾ. ദില്ലി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ആണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. എം കെ രാമദാസ് നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം ഏറ്റുവാങ്ങി. സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. കേരളം നേരിട്ട പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ജൂഡ് ആന്റണി ജോസഫ് ചിത്രം 2018 ലെ വര്‍ക്കിന് മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം സ്വീകരിച്ചു. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന്‍ മുരളിയും നേടി. ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം. സംവിധായകൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി. ക്രിസ്റ്റോയുടെ മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം 12ത്ത് ഫെയിലിലൂടെ സംവിധായകൻ വിധു…
ബീജിംഗ്: എച്ച്1- ബി വിസ നിയമങ്ങളില്‍ അമേരിക്ക വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ തന്ത്രപരമായ നീക്കവുമായി ചൈന. എച്ച് 1 ബി വിസയ്ക്ക് ബദലെന്നോണം ചൈന പുതിയ ‘കെ വിസ’ അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ മേഖലകളിലെ യുവ, കഴിവുള്ള പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനായാണ് പുതിയ പ്രഖ്യാപനം. 2025 ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. രാജ്യത്തെ കുടിയേറ്റ നയങ്ങളിലും ഇത് മാറ്റങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക രാജ്യങ്ങൾ തൊഴിൽ വിസ നിയമങ്ങൾ കർശനമാക്കുന്ന സമയത്താണ് അമേരിക്കയുടെ എച്ച്-1ബിയുടെ ‘ചൈനീസ് പതിപ്പ്’ എന്ന് നിരീക്ഷകര്‍ വിശേഷിപ്പിക്കുന്ന കെ വിസ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ എച്ച്-1ബി അപേക്ഷകൾക്ക് അമേരിക്ക 100,000 യുഎസ് ഡോളർ വാർഷിക ഫീസ് പ്രഖ്യാപിച്ചത് ഇന്ത്യൻ ടെക്, ഐടി കമ്പനികൾക്കും പ്രൊഫഷണലുകൾക്കുമിടയിൽ വലിയ ആശങ്കയാണുണ്ടാക്കിയത്. ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചൈന ഈ അവസരം മുതലെടുക്കാനായി വിസ റൂട്ട് ലളിതമാക്കി. വിദേശ പ്രൊഫഷണലുകളെ, പ്രത്യേകിച്ച് ദക്ഷിണേഷ്യയിൽ നിന്നുള്ളവരെ ആകർഷിക്കുന്നതിനുള്ള…
ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് 6 മാസം മുൻപ് 3 ലക്ഷം രൂപ അയച്ച 11 പേർക്ക് നോട്ടീസ്; ധർമ്മസ്ഥല കേസിൽ വ്യാജ അന്വേഷണം ഊർജിതം
ധർമസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. ആറ് മാസങ്ങൾക്ക് മുൻപ് 3 ലക്ഷം രൂപ കൈമാറിയ 11 പേർക്ക് എസ്ഐടി നോട്ടീസയച്ചു. ആംസ് ആക്ട് പ്രകാരമെടുത്ത കേസിൽ അറസ്റ്റിനുള്ള സാധ്യതകൾ ഏറിയതോടെ ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് തിമരോടി മുൻകൂർ ജാമ്യം തേടി. ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ അന്വേഷണം വീണ്ടും ഊർജ്ജിതമാക്കുകയാണ് പ്രത്യേക അന്വേഷണസംഘം. ബംഗലെഗുഡെ വനത്തിൽ കഴിഞ്ഞാഴ്ച നടത്തിയ തെരച്ചിലിൽ 7 തലയോട്ടികൾ ലഭിച്ചിരുന്നു. ഇത് എഫ്എസ്എൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിനിടയിൽ തന്നെയാണ് വ്യാജ വെളിപ്പെടുത്തൽ കേസിലെ അന്വേഷണം വീണ്ടും സജീവമാക്കുന്നത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ ചിന്നയ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപ വന്നെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തിമരോടിയുമായും മട്ടന്നവരുമായും ബന്ധമുള്ളവരിൽ നിന്നാണ് ഈ പണം ലഭിച്ചിരിക്കുന്നത്. യുപിഐ പെയ്മെന്റുകൾ വഴി പണം കൈമാറിയ 11 പേർക്ക് എസ് ഐ…
ഭൂട്ടാനിൽ നിന്ന് ഇറക്കുമതി ചെയ്തത് 198 വാഹനങ്ങള്‍, സംസ്ഥാനത്ത് 11 വാഹനങ്ങള്‍ പിടിച്ചെടുത്തു; കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങി
കൊച്ചി: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ്. ഇതിൽ കേരളത്തിൽ എത്രയെണ്ണം ഉണ്ടെന്നടക്കമുള്ള കാര്യങ്ങളാണ് അധികൃതര്‍ പരിശോധിച്ചുവരുകയാണ്. വാഹന ഡീലര്‍മാരിൽ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. മുഴുവൻ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് നിന്ന് 11 വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായാണ് 11 വാഹനങ്ങള്‍ പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴിടത്താണ് പരിശോധന നടക്കുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നാഷണൽ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സെന്‍ട്രൽ സിൽക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവരാണ് വാഹനം വാങ്ങിയത്. രണ്ടു വാഹനങ്ങളും ബെംഗളൂരുവിലാണ് നിലവിലുള്ളത്. കസ്റ്റംസ് നികുതിയടക്കം വെട്ടികൊണ്ട് വാഹനങ്ങള്‍ അനധികൃതമായി ഇറക്കുമതി ചെയ്തുവെന്ന ആരോപണത്തിലാണ് അന്വേഷണം. ഭൂട്ടാനിൽ…
തിരുവനന്തപുരം: ബദൽ അയ്യപ്പ സംഗമത്തിൽ നിന്ന് എൻഎസ്എസ് വിട്ടുനിന്നത് പരിപാടി ഒരുക്കിയ ഹൈന്ദവ സംഘടനകൾക്ക് തിരിച്ചടിയായി. ആഗോള അയ്യപ്പ സംഗമം ആളില്ലാ സംഗമമെന്ന പഴിക്കിടെ ബദൽ പരിപാടിയോട് മുഖം തിരിച്ച എൻഎസ്എസ് നിലപാടിൽ സംസ്ഥാന സർക്കാറിന് പ്രതീക്ഷയുണ്ട് . എൻഎസ്എസ് സമീപനത്തിൽ കരുതലോടെ നീങ്ങാനാണ് കോൺഗ്രസിന്‍റെ ശ്രമം. യുവതീപ്രവേശന വിധി നടപ്പാക്കാനിറങ്ങിയ ഇടത് സർക്കാറിനെതിരായ വലിയ പ്രതിഷേധത്തിന് തുടക്കമായത് പന്തളത്താണ്. സർക്കാറിൻറെ ആഗോള അയ്യപ്പ സംഗമത്തിനെതിരായ ബദൽ സംഗമവും നടന്നത് പന്തളത്താണ്. പക്ഷെ അന്നും ഇന്നം വലിയൊരു വ്യത്യാസമുണ്ട്. അന്ന് നാമജപ ഘോഷയാത്രയിൽ മുൻനിരയിലുണ്ടായിരുന്ന എൻഎസ്എസ് ഇന്ന് ബദലിന് കൈകൊടുത്തില്ല. ശബരിമല കർമ്മസമിതി ക്ഷണിച്ചിട്ടും എൻഎസ്എസ് പ്രതിനിധികളെ അയച്ചില്ല. സർക്കാറിൻറെയും ബോർഡിൻറെയും സംഗമത്തിന് അതിവേഗം ഒരു ബദൽ എന്ന ആശയത്തോടാണ് എൻഎസിഎസിന് വിയോജിപ്പ്. ബദലിന് ബിജെപി മുൻകയ്യെടുത്തതിനോടും യോജിപ്പില്ലെന്നാണ് സൂചന. യുവതീപ്രവേശന വിധിയെ അനുകൂലിച്ചുള്ള സത്യവാങ്മൂലം തിരുത്തണമെന്ന ആവശ്യം ദേവസ്വം ബോർഡ് അംഗീകരിച്ചതായിരുന്നു പമ്പയിലെ സംഗമത്തിലേക്ക് എൻഎസ്എസിന് വഴിതുറക്കാൻ കാരണം. പമ്പയിലെ…
ഓപ്പറേഷന് നുംഖോര്‍; രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്, പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും വീട്ടില്‍ പരിശോധന
കൊച്ചി: മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് നടപടി. ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. നടന്മാരുടെ വീടുകളിലടക്കം കേരളത്തിൽ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു. ഭൂട്ടാനിൽ നിന്നുകൊണ്ടുവരുന്ന വാഹനങ്ങൾ പഴയ വാഹനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നു എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. 150 കാറുകളാണ് നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയത് എന്നാണ് വിവരം. അതില്‍ 20 എണ്ണം കേരളത്തിലാണ്. 8 തരം…
