Author: News Desk

കോഴിക്കോട്: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എഴുത്തുകാരൻ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കുപിന്നാലെ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി നടന്‍ ജോയ് മാത്യു. എം.ടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്രബോധത്തോടെ നേര്‍ക്ക് നേര്‍ നിന്ന് ചോദിക്കുന്നത് കൊണ്ടാണെന്ന് ‘എഴുത്തുകാരന്‍ എന്നാല്‍’ എന്ന ശീര്‍ഷകത്തിലുള്ള കുറിപ്പില്‍ ജോയ് മാത്യു പറയുന്നു. ‘പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം.ടി സാഹിത്യം വരേണ്യസാഹിത്യം’ എന്ന് കുറിപ്പിൽ പരിഹസിക്കുന്നുമുണ്ട്. മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എം.ടിയാണെന്നും ജോയ് മാത്യു പറയുന്നു.

Read More

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഉൾപ്പെടെ പ്രദർശനം നടത്തി കൈയ്യടി നേടിയ ആത്മവിശ്വാസത്തോടെയാണ് ‘ആട്ടം’ തിയേറ്ററുകളിൽ എത്തിയത്. മേളകളിൽ ലഭിച്ച അതേ സ്വീകരണംതന്നെയാണ് ചിത്രത്തിന് തിയേറ്ററുകളിൽനിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളേയും അണിയറ പ്രവർത്തകരേയും വീട്ടിലേക്ക് ക്ഷണിച്ച് അഭിനന്ദനമറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ആട്ടം എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ നടൻ വിനയ് ഫോർട്ട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ആട്ടം ടീം അം​ഗങ്ങൾ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രവും വിനയ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം തങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറത്തുള്ള കാര്യമാണെന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു. മമ്മൂക്ക!! ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയാണ്. ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക്‌ വരാൻ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് ‘നല്ല സിനിമയാണ് ‘ എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ…

Read More

അഹ്‌മദാബാദ്: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂറത്ത് മുതല്‍ ബിലിമോറ വരെയാണ് ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗാന്ധിനഗറില്‍ നടക്കുന്ന 2024-ലെ വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ വെച്ചായിരുന്നു സ്വപ്‌ന പദ്ധതിയെക്കുറിച്ചുള്ള മന്ത്രിയുടെ പ്രഖ്യാപനം. ‘2026-ല്‍ സൂറത്തിനും ബിലിമോറിനുമിടയില്‍ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്’, സമ്മിറ്റില്‍ അശ്വിനി വൈഷ്ണവ് പറഞ്ഞു. ബുള്ളറ്റ് ട്രെയിനിന്റെ 270 കിലോമീറ്ററോളം നീണ്ട അടിത്തറയുടെ പണികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. തീരുമാനിച്ചതു പ്രകാരം പദ്ധതിയുടെ പണികള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര, നാഗര്‍ ഹവേലി എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ടിന് ആവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുത്തതായി റെയില്‍വേ മന്ത്രാലയം ജനുവരി എട്ടിന് പ്രഖ്യാപിച്ചിരുന്നു.

Read More

മലപ്പുറം: മുസ്‌ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും പിണറായി പറഞ്ഞു. മലപ്പുറത്ത് ദേശാഭിമാനി പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് പലരും ആക്ഷേപിച്ചു. ആരാണ് അന്ന് ആക്ഷേപിച്ചതെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പിണറായി പറഞ്ഞു. അതേസമയം, പിണറായിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് മുസ്ലീം ലീഗ് എംഎൽഎ പി. ഉബൈദുള്ളയാണെന്നതും ശ്രദ്ധേയമാണ്. ചടങ്ങിനെത്തിയ മുഖ്യമന്ത്രിക്കു നേരെ മലപ്പുറത്തും കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടു ജനങ്ങള്‍ക്കുള്ളതു വീരാരാധനയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. തനിക്കും പലർക്കും പിണറായി മഹാനാണെന്നു പറഞ്ഞ ഇ.പി.ജയരാജൻ, പിണറായിയെ എകെജിയോടും സാമൂഹിക പരിഷ്കർത്താക്കളോടും ഉപമിച്ചു. പിണറായി വിജയനെ വേദിയിലിരുത്തി എം.ടി.വാസുദേവൻ നായർ നടത്തിയ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തതായും ജയരാജൻ കുറ്റപ്പെടുത്തി. ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവരാണു പിന്നിലെന്നായിരുന്നു ജയരാജന്റെ ആരോപണം. എംടി വിമർശിച്ചതു കേന്ദ്ര സർക്കാരിനെയാണെന്നും ഇ.പി. പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണു മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി.വാസുദേവൻ നായർ വിമർശനം നടത്തിയത്. ‘‘രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി’’– എം.ടി. പറഞ്ഞു.

Read More

പാലക്കാട്: വടകരപ്പതിയില്‍ പഞ്ചായത്ത് ഓഫീസിന് സമീപം യുവാവിന്‍റെ ആത്മഹത്യാ ശ്രമം. ചുള്ളിമട സ്വദേശി ചാര്‍ളിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീടുവെക്കാൻ സ്ഥലം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം. ചാർളിക്ക് വടകരപ്പതി പഞ്ചായത്തിൽ സ്ഥലം പതിച്ച് നൽകുന്ന കാര്യം നേരത്തെ തീരുമാനമായിരുന്നു. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ പ്രത്യേക അനുമതിയും നല്‍കിയിരുന്നു. എന്നാൽ, ഇതിനായുള്ള നടപടിക്രമങ്ങൾ പുരോ​ഗമിക്കുന്നതിനിടെ വിഷയത്തിൽ എതിർപ്പ് അറിയിച്ചുകൊണ്ട് നാട്ടുകാർ രം​ഗത്തെത്തത്തി. നാട്ടുകാരുടെ പ്രതിഷേധത്തിലുണ്ടായ മനോവിഷമത്തിലാണ് ചാർളി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ചതിന് ശേഷം പഞ്ചായത്ത് ഓഫീസിലേക്ക് കയറിച്ചെന്ന ചാർളിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ പ്രസിഡന്റാണ് കാര്യം അന്വേഷിക്കുന്നത്. തുടർന്നാണ് താൻ വിഷം കഴിച്ചകാര്യം ചാർളി വെളിപ്പെടുത്തിയത്. ഉടൻതന്നെ പഞ്ചായത്തിലുള്ളവർ ചേർന്ന് അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Read More

ന്യൂഡൽഹി: 116 വർഷം പഴക്കമുള്ള കണ്ണൂരിലെ കോടതി കെട്ടിടം പൊളിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് വേണ്ടി പൊതുമരാമത്ത് വകുപ്പ് തടഞ്ഞെന്ന് സുപ്രീം കോടതിയിൽ ആരോപണം. കണ്ണൂർ ജില്ലാ ജഡ്ജിയുടെ പച്ചക്കൊടി ലഭിച്ചശേഷം ആരംഭിച്ച പൊളിക്കൽ നടപടികളാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ തടഞ്ഞതെന്നാണ് ആരോപണം. അതേസമയം, കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ തങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഊരാളുങ്കൽ സൊസൈറ്റിയും സുപ്രീം കോടതിയിൽ അധിക സത്യവാങ്മൂലം ഫയൽചെയ്തു. കണ്ണൂർ കോടതി സമുച്ചയ കരാറുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സാണ് സുപ്രീംകോടതിയിൽ പൊതുമരാമത്ത് വകുപ്പിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സമുച്ചയത്തിന്റെ നിർമാണ കരാർ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നൽകിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കരാർ ആദ്യം ലഭിച്ച തങ്ങൾ നിർമാണവുമായി മുന്നോട്ട് പോയതെന്ന് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ ഹാരിസ് ബീരാനാണ് സത്യവാങ്മൂലം…

Read More

മനാമ: പ്രസവവുമായി ബന്ധപ്പെട്ട് സൽമാനിയ ആശുപത്രിയിലായിരുന്ന യുവതി മരിച്ചു. കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജൻമം നൽകിയതിനെത്തുടർന്നായിരുന്നു മരണം. സ്വാഭാവിക പ്രസവമായിരുന്നു. കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലിൽ സുബീഷ് കെ.സി യുടെ ഭാര്യ ജിൻസി (34) ആണ് മരിച്ചത്. അൽ അറബി ഇന്റർ നാഷണൽ ഡെക്കറേഷൻസ് ജീവനക്കാരനായ സുബീഷ് 15 വർഷമായി ബഹ്റൈനിലുണ്ട്. ജിൻസി അഞ്ചുവർഷം മുമ്പാണ് ഫാമിലി വിസയിൽ ബഹ്റൈനിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടെയും സാമൂഹികപ്രവർത്തകരുടേയും നേതൃത്വത്തിൽ നടക്കുന്നു.

Read More

കൊല്ലം: സ്ത്രീധന പീഡന കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി. കൊല്ലം ജില്ലാതല പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ‘അയല്‍വീട്ടിലേതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം സ്ത്രീധനം നല്‍കണമെന്നും കൂടുതല്‍ പേരെ ക്ഷണിക്കണമെന്നുമാണ് ആളുകളുടെ ചിന്ത. പെണ്‍കുട്ടികളെ ബാധ്യതയാണ് സമൂഹം കാണുന്നത്. ഞാനവളെ കെട്ടിച്ചു വിട്ടു, ഇത്രപവന്‍ നല്‍കി ഇറക്കി വിട്ടു എന്ന രീതിയിലാണ് വിവാഹം സംബന്ധിച്ച് മാതാപിതാക്കളുടെ സംസാരം. ഈ പശ്ചാത്തലം കണക്കിലെടുത്ത് പാരിതോഷികങ്ങള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്തണമെന്നും സംസ്ഥാന സര്‍ക്കാരിന് വനിതാ കമ്മിഷന്‍ ശുപാര്‍ശ നല്‍കും. സ്ത്രീധനത്തെ നിയമം കൊണ്ടു മാത്രം നിരോധിക്കാന്‍ സാധിക്കില്ല. ഈ സാമൂഹിക വിപത്തിനെതിരേ നാം ഓരോരുത്തരും തീരുമാനം എടുക്കണം’, സതീദേവി പറഞ്ഞു. ആഡംബര വിവാഹം നടത്തിയ ശേഷം ഭാര്യാ, ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ അഡ്ജസ്റ്റ് ചെയ്തു…

Read More

നടി നയൻതാര നായികയായ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചിത്രത്തിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ മുംബൈ പോലീസ് കേസെടുത്തിരുന്നു. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.

Read More