Author: News Desk

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, കൊല്ലത്ത് സിപിഎം നേതാവ് മുസ്ലീം ലീഗില്‍ ചേര്‍ന്നു. സിപിഎം കൊല്ലം ജില്ലാകമ്മിറ്റി അംഗമായിരുന്ന അഞ്ചല്‍ സ്വദേശിയായ സുജ ചന്ദ്രബാബുവാണ് ലീഗില്‍ ചേര്‍ന്നത്. മൂന്നുതവണ അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൊല്ലത്ത് ഐഷാ പോറ്റിക്ക് പിന്നാലെ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ വനിത നേതാവാണ് സുജ. സിപിഎമ്മിന്റെ വര്‍ഗീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സുജ ചന്ദ്രബാബു മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെതില്‍ നിന്ന് വ്യത്യസ്തമായാണ് സിപിഎമ്മിന്റെ പോക്കെന്നും പുറത്ത് മതനിരപേക്ഷത പറയുമെങ്കിലും അകത്ത് അങ്ങനെയല്ല കാര്യങ്ങളെന്നും സുജ പറഞ്ഞു. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ൃഎല്ലാ ജാതി മതസ്ഥരയെും ഒന്നിച്ചുകൊണ്ടുപോകുന്നത് മുസ്ലീംലീഗാണെന്നും അതുകൊണ്ടാണ് മുസ്ലീം ലീഗില്‍ ചേര്‍ന്നതെന്നും സുജ ചന്ദ്രബാബു പറഞ്ഞു. മുസ്ലീം ലീഗിലേക്ക് കൂടുതല്‍ പേര്‍ വരുന്നെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെക്കന്‍ കേരളത്തില്‍ കണ്ടുവരുന്ന ഒരുപ്രതിഭാസമാണിതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗിലേക്ക് ആളുകള്‍ കൂടുതല്‍ വരാനിടയാക്കുന്നത് പാര്‍ട്ടിയുടെ സാമൂദായിക സഹവര്‍ത്വത്തിന്റെ ഭാഗമായാണ്. കേരളത്തില്‍ രാഷ്ട്രീയമാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന…

Read More

40 വർഷത്തെ ബഹറിനിൽ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക്‌ മടങ്ങുന്ന റഫീഖ് അഹമ്മദിന് യാത്രയയപ്പും, ബഹ്‌റൈനിലെ മർകസ് ആലിയയിൽ നിന്നും ഖുർആൻ മനഃപാഠമാക്കിയ അവരുടെ മകൾ ഹാഫിളത് ന്ജദ റഫീഖ്നുള്ള അഭിനന്ദന ചടങ്ങും നടന്നു. പ്രവാസജീവിതത്തിൽ സ്വീകരിക്കേണ്ടതും പാലിക്കേണ്ടതുമായ നല്ല ശീലങ്ങളും,മറ്റുള്ളവരുടെ കണ്ണുനീർതുടക്കാനുള്ള മനസ്സും ഉണ്ടാകുമ്പോഴേ ജീവിതം വിജയവും നന്മയുള്ളതുമാവുകയുള്ളുവെന്ന് “ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും”എന്ന പ്രവാചക വചനം ഉദ്ധരിച്ചു കൊണ്ട് റഫീഖ് അഹമ്മദ് സംസാരിച്ചു. മത-ഭൗദ്ധിക വിദ്യാഭ്യാസം നൽകുക വഴി മികച്ച പൗരന്മാരെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്തവും പങ്കും വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ പ്രവർത്തകരായ ഫസൽ ബഹ്‌റൈൻ,നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു . എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് റഫീഖ് അഹമ്മദിനെയും,വനിത വിംഗ് അഡ്മിനുമാർ ന്ജദ റഫീഖിനെയും മൊമെന്റോ നൽകി ആദരിച്ചു. റയീസ് എം ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ നസീർ പി കെ സ്വാഗതവും ഫൈസൂഖ് ചാക്കാൻ നന്ദിയും പറഞ്ഞു.

Read More

ബംഗലൂരു: സര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നുള്ള അനിശ്ചിതത്വം അവസാനിപ്പിച്ച് കര്‍ണാടക നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധ ചെയ്ത് ഗവര്‍ണര്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപനപ്രസംഗം വെട്ടിച്ചുരുക്കി രണ്ടു വരി മാത്രം പറഞ്ഞാണ് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചത്. അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന്, സഭാംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹലോട്ട് പറഞ്ഞു. ‘സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനം ഇരട്ടിയാക്കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്, ജയ് കര്‍ണാടക,’ ഇത്രയും ഹിന്ദിയില്‍ പറഞ്ഞ് ഗവര്‍ണര്‍ ഗെഹലോട്ട് പ്രസംഗം പൂര്‍ത്തിയാക്കി. ഗവര്‍ണര്‍ പ്രസംഗം ചുരുക്കിയതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ലജ്ജാകരം, നാണക്കേട് എന്നെല്ലാം കോണ്‍ഗ്രസ് അംഗങ്ങള്‍ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചു. ലോക് ഭവനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരും തമ്മിലുള്ള ഭിന്നതയാണ് ചുരുക്കിയ പ്രസംഗത്തിന് കാരണം. നേരത്തെ കേരളത്തിലും തമിഴ്‌നാട്ടിലും ഗവര്‍ണര്‍മാര്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. കര്‍ണാടക സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപനത്തില്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍…

Read More

മനാമ: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് ഈ മാസം 23-ന് അദാരി പാർക്കിൽ നടക്കും. രിസാല സ്റ്റഡി സർക്കിളിന്റെ (ആർ.എസ്.സി) യൂനിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയികളായ മുന്നൂറോളം പ്രതിഭകളാണ് നാഷനൽ തലത്തിൽ മത്സരിക്കാനായി എത്തുന്നത്. റിഫ, മുഹറഖ്, മനാമ എന്നീ സോണുകളിൽ നിന്നുള്ള ജൂനിയർ, സെക്കണ്ടറി, സീനിയർ വിഭാഗം മത്സരാർത്ഥികളാണ് വിവിധ വേദികളിലായി മാറ്റുരയ്ക്കുന്നത്. സാഹിത്യ രംഗത്തെ മൂല്യശോ ഷണത്തിന് ബദലായിട്ടാണ് 15 വർഷങ്ങൾക്ക് മുമ്പ് ആർ.എസ്.സി. സാഹിത്യോത്സവ് അ വതരിപ്പിച്ചത്. സൗഹൃദപരമായ മ ത്സരങ്ങളിലൂടെ വിദ്യാർ ത്ഥികളുടെയും യുവാക്കളുടെയും കഴിവുകളെ സമ്പന്നമാക്കാനും ഇതിലൂടെ അവരെ സാംസ്‌കാ രികരംഗത്ത് സജീവമാക്കാനും സാഹിത്യോത്സവുകൾ പ്രചോദന മാവും. മാപ്പിളപ്പാട്ട്, ഖവാലി, പ്രസംഗങ്ങൾ തുടങ്ങി 73 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സാഹിത്യോത്സവിന്റെ ഭാഗമായുള്ള രചനാ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. ‘പ്രയാണങ്ങൾ’ എന്ന പ്രമേയത്തിലാണ് ഇത്തവണ പ്രവാസി സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ സർഗ്ഗാത്മകമായ പ്രയാണങ്ങൾ…

Read More

(സുരേന്ദ്രൻ നായർ :കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ)            കേരളത്തിന്റെ തീർത്ഥസ്‌നാനിയായ നിളയുടെ തീരത്ത് ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന ചരിത്രപ്രസിദ്ധമായ ‘മഹാമാഘം’ മഹോത്സവത്തിനും സന്യാസി സംഗമത്തിനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് നോർത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവരുടെ സംഘടനയായ ‘കെ.എച്ച്.എൻ.എ’ (KHNA).             രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് വൈദേശിക ഭരണസ്വാധീനത്താൽ നിലച്ചുപോയ, മലയാളനാടിന്റെ വലിയൊരു സാംസ്കാരിക മഹോത്സവത്തിന്റെ തിരിച്ചുവരവിനാണ് തിരുനാവായ സാക്ഷ്യം വഹിക്കുന്നത്. ഈ തിരിച്ചുവരവിന് നേതൃത്വം നൽകുന്ന ജൂന അഗാഡയുടെ മഹാ മണ്ഡലേശ്വർ പൂജ്യ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, മഹാമാഘത്തിന്റ സന്ദേശവും ലക്ഷ്യങ്ങളും അമേരിക്കൻ ഹൈന്ദവ സമൂഹവുമായി വിദൂര ദൃശ്യ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. കെ.എച്ച്.എൻ.എ. പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ സെക്രട്ടറി സിനു നായർ ട്രഷറർ അശോക് മേനോൻ ട്രസ്റ്റി ചെയർപേഴ്സൺ വനജ നായർ എന്നിവർ നേതൃത്വം നൽകിയ അമേരിക്കൻ വിശ്വാസി സംഗമത്തിൽ സർവ്വമതങ്ങളേയും…

Read More

നാഗ്പുര്‍: ടി20 പരമ്പരിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 48 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (1-0). 40 പന്തില്‍ നാലു ഫോറും ആറ് സിക്‌സും പറത്തി 78 റണ്‍സടിച്ച ഗ്ലെന്‍ ഫിലിപ്‌സ് ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതമെടുത്തു. ഡെവോണ്‍ കോണ്‍വെ (0), രചിന്‍ രവീന്ദ്ര (1) എന്നിവരെ ആദ്യ ഒമ്പത് പന്തുകള്‍ക്കുള്ളില്‍ നഷ്ടമായി തകര്‍ച്ചയോടെയായിരുന്നു കിവീസിന്റെ തുടക്കം. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഫിലിപ്സ് – ടിം റോബിന്‍സണ്‍ സഖ്യം 30 പന്തില്‍ നിന്ന് 51 റണ്‍സ് ചേര്‍ത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. 15 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത റോബിന്‍സണെ മടക്കി വരുണ്‍ ചക്രവര്‍ത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. എന്നാല്‍ പിന്നീട് ഫിലിപ്സ് കത്തിക്കയറുന്നതാണ്…

Read More

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ തുറമുഖനഗരമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ. ഇതോടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായി മുംബൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്. വീടില്ലാത്തവര്‍ക്ക് അഞ്ച് വര്‍ഷത്തിനകം വീട് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷ്യം. വിഴിഞ്ഞം രാജ്യാന്തരതുറമുഖം കേന്ദ്രീകരിച്ചുള്ള നഗരവികസനമാതൃകയാണ് ഫോര്‍ട്ട് സിറ്റി പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രത്യേക പരിഗണനയിലേക്ക് തിരുവനന്തപുരം വരുന്നതോടെ അനുബന്ധ വ്യാപാര വാണിജ്യ ശൃംഖലതന്നെ രൂപപ്പെടുമെന്നാണ് കരുതുന്നത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഗുജറാത്തിലെ കണ്ട്‌ല കര്‍ണാടകത്തിലെ മംഗലൂരു എന്നിവ ഉദാഹരണം. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം വീട് ഇല്ലാത്ത എല്ലാവര്‍ക്കും അഞ്ച് വര്‍ഷത്തിനകം വീട് , ജല്‍ജീവന്‍ മിഷന്‍ വഴി എല്ലാവര്‍ക്കും കുടിവെള്ളം, സൂറത്ത് നഗരത്തിന്റെ മാതൃകയില്‍ വെള്ളക്കെട്ട് നിവാരണ പദ്ധതി, ഇന്‍ഡോര്‍ നഗരത്തിന്റെ മാതൃകയില്‍ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവ കോര്‍പ്പറേഷന്റെ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കായിക മത്സരങ്ങളുടെ കേന്ദ്രമാക്കുകയാണ് മറ്റൊരു നിര്‍ദേശം. അനുയോജ്യമായ കാലാവസ്ഥ, രാജ്യാന്തര…

Read More

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭ നിലവില്‍ വന്നിട്ട് 20 മാസം പൂര്‍ത്തിയായപ്പോള്‍ എംപി ഫണ്ട് വിനിയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം വളരെ പിന്നില്‍. കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. മണ്ഡലത്തിലെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം 5 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ കേവലം ആറു ശതമാനത്തിന് അടുത്ത് മാത്രമാണ് (5.97 ശതമാനം) തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ചെലവഴിച്ചിട്ടുള്ളത്. എംപി ഫണ്ട് ചെലവഴിക്കലില്‍ ലോക്‌സഭ എംപിമാരുടെ ദേശീയ ശരാശരി 28.1 ശതമാനമാണ്. രാജ്യസഭ എംപിമാരുടേത് 44.2 ശതമാനവും. എന്നാല്‍ കേരളത്തിലെ എംപിമാരുടെ ചെലവഴിക്കല്‍ വളരെ കുറവാണ്. 11.4 ശതമാനം മാത്രമാണ് കേരളത്തിലെ ലോക്‌സഭ എംപിമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാരാകട്ടെ 14.74 ശതമാനവും ചെലവഴിച്ചുവെന്നാണ് 2026 ജനുവരി 21 ലെ എംപിഎല്‍എഡിഎസ് ഡാഷ്‌ബോര്‍ഡ് വ്യക്തമാക്കുന്നത്. കേരളത്തിലെ ലോക്‌സഭ എംപിമാരില്‍ എം കെ രാഘവന്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഒരു രൂപ…

Read More

ദുബായ്: ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് നിർത്തലാക്കാൻ നീക്കം. എയർ ഇന്ത്യക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നിലവിൽ ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസായ എ ഐ 934 വിമാനമാണ് നിർത്തലാക്കാൻ ആലോചിക്കുന്നത്. കൊച്ചി – ദുബായ് റൂട്ടിലെ സർവ്വീസ് മാർച്ച് 28 വരെ മാത്രമാകും സർവീസ് ഉണ്ടാകുകയെന്നാണ് വ്യക്തമാകുന്നത്. ഇതിന് പകരമായി എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തിയേക്കും. മാർച്ച് 29 മുതൽ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സർവീസ് നടത്തുകയെന്നാണ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന അനൗദ്യോഗിക വിവരം. എന്നാൽ ഈ മാറ്റത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. കേരളത്തെ അവഗണിച്ച് എയർ ഇന്ത്യ സർവീസ് ദില്ലി, മുംബൈ റൂട്ടുകളിലേക്ക് നൽകാനാണ് നീക്കമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. വിശദ വിവരങ്ങൾ ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവ്വീസ്…

Read More

തിരുവനന്തപുരം: ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും ഉണരുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് സി.എ. സനിൽ കുമാർ എം.ബിക്ക് കൈമാറി ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്രിക്കറ്റ് പ്രേമികൾക്കും വിദ്യാർത്ഥികൾക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ സുവർണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് മത്സരം കാണാം. കൂടാതെ അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകൾ. ആരാധകർക്ക് Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. ഗാലറികൾ നിറയുന്ന ആവേശകരമായ ഒരു പോരാട്ടമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മത്സരത്തിനായുള്ള പിച്ചുകളുടെയും സ്റ്റേഡിയത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും കായികപ്രേമികൾക്ക് മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും കേരള…

Read More