Author: News Desk

കൊല്ലം: തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ‍ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാ‍ർത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും മത്സരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് നീക്കിയ നടപടി റദാക്കി. ഇതോടെ വൈഷ്ണ സുരേഷിന് മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക നൽകാം. സാങ്കേതികത്തിന്‍റെ പേരിൽ 24 വയസുളള പെൺകുട്ടിയ്ക്ക് മത്സരിക്കാൻ അവസരം നിഷേധിക്കുന്നത് അനീതിയാണെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയിലെത്തിയത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നും വോട്ടർ പട്ടികയിൽ പേരുൾപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. പ്രാഥമിക വാദം കേട്ട ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അനാവശ്യ രാഷ്ടീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം പറ‍ഞ്ഞു.…

Read More

മനാമ: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കേരളത്തിൽ വോട്ടർ പട്ടികയുടെ സ്റ്റാറ്റ്യൂട്ടറി ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടത്താനുള്ള നീക്കത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻമാറണമെന്ന് ബഹ്‌റൈൻ പ്രതിഭ ആവശ്യപ്പെട്ടു. എസ്‌ഐആറിനെതിരായ വിവിധ ഹർജികളിൽ സുപ്രീം കോടതി ഇതുവരെ അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ലായെന്നും,എസ്‌ഐആർ വ്യായാമത്തിലൂടെ കേന്ദ്രം തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ പരോക്ഷമായി ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്.കേരളത്തിൽ ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ചുചേർത്ത പാർട്ടികളുടെ യോഗത്തിൽ എസ്‌ഐആറിനെതിരെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.എന്നാൽ അതൊന്നും മുഖവിലക്കെടുക്കാത്ത സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നത്. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ പ്രവാസികളുടെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. നിലവിലെ സാഹചര്യത്തിൽ ജനാധിപത്യ പ്രക്രിയയിൽ നിന്നും പ്രവാസികൾ പുറന്തള്ളപ്പെടാനുള്ള സാധ്യത കൂടുതലാണ്.ഇത് ഒഴിവാക്കി മുഴുവൻ പ്രവാസികളെയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കണമെന്നും, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെയെങ്കിലും എസ്‌ഐആർ നടപടികൾ നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സന്നദ്ധമാകണമെന്ന് ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് ബിനു…

Read More

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ സിപിഎമ്മിന്‍റെ വിമത സ്ഥാനാർത്ഥിയായ കെ ശ്രീകണ്ഠനെതിരെ പാര്‍ട്ടി നടപടി. ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗം കെ ശ്രീകണ്ഠനെയാണ് സിപിഎം പുറത്താക്കിയത്. ഉള്ളൂരില്‍ കെ ശ്രീകണ്ഠൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ശ്രീകണ്ഠൻ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനം ഉയർത്തിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായ ശ്രീകണ്ഠൻ, ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫാണ്. അതേസമയം, തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കുമെന്ന് കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി. പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു ശ്രീകണ്ഠൻ വിമതനായി മത്സരിക്കാൻ തീരുമാനിച്ചത്. താൻ അടിമുടി പാർട്ടിക്കാരനാണെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പാർട്ടിക്ക് നടപടി തിരുത്തേണ്ടിവരുമെന്നും ശ്രീകണ്ഠൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനം നിലനിർത്താൻ ലക്ഷ്യമിടുന്ന എൽഡിഎഫിന് തിരിച്ചടി. വിമത സ്വരമുയർത്തി രണ്ട് സിപിഎം പ്രാദേശിക നേതാക്കളാണ് രംഗത്തെത്തിയത്. ചെമ്പഴന്തിയിലും വാഴോട്ടുകോണം വാർഡിലുമാണ് വിമത നീക്കം. സ്ഥാനാർത്ഥിത്വം…

Read More

കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍, കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് ക്കാനൊരുങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ  വി എം വിനുവിന് തിരിച്ചടി. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല. സെലിബ്രിറ്റിക്കും സാധാരണ ജനങ്ങള്‍ക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേ ഉള്ളൂവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പട്ടികയില്‍ പേരില്ലാത്തതിനെതിരെയുള്ള വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതും, അതിന്മേല്‍ എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ മാധ്യമങ്ങളിലൂടെയും മറ്റും അറിയിക്കുകയും ചെയ്തത് അറിഞ്ഞില്ലേ?. സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നും കോടതി ചോദിച്ചു. സെലിബ്രിറ്റി ആയതുകൊണ്ട് അനുകൂല ഉത്തരവ് നല്‍കാനാവില്ല. നിങ്ങളുടെ കഴിവുകേടിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തരുതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായിട്ടാണ് വി എം വിനുവിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെയാണ് വിനുവിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. വോട്ടര്‍…

Read More

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സർക്കാരിൽ നിന്ന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് നവംബർ 22 നാണ് (ശനിയാഴ്ച) കളക്ടര്‍ പ്രാദേശിക അവധി അനുവദിക്കുന്നത്.  തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.

Read More

ആലപ്പുഴ(പൂച്ചാക്കല്‍): മുതിർന്ന മാധ്യമ പ്രവര്‍ത്തകനും , സിനിമാ പി ആര്‍ ഒ യുമായ പി.ആര്‍. സുമേരന്‍ സി പി ഐ യില്‍ ചേര്‍ന്നു. സി പി ഐ സംസ്ഥാന കമ്മിറ്റി അംഗംഅഡ്വ. എം.കെ. ഉത്തമന്‍ പാര്‍ട്ടി പതാക സുമേരന് നല്‍കി സ്വീകരിച്ചു. സി പി ഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സുമേരന്‍ പ്രതികരിച്ചു. ഏറെ രാഷ്ട്രീയ ബോധ്യത്തോടെ ജീവിച്ചുവന്ന താന്‍ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയിൽ അംഗത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അരൂര്‍ ഈസ്റ്റ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഡി. അനില്‍, സി പി ഐ തൈക്കാട്ടുശ്ശേരി എല്‍ സി സെക്രട്ടറി പി.എ. ഫൈസല്‍, എല്‍ സി അംഗംകെ. വിജയന്‍പിള്ള തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.കാൽനൂറ്റാണ്ടായി പത്രപ്രവര്‍ത്തനരംഗത്ത് പി.ആർ സുമേരൻ സജീവമാണ്. മാധ്യമം, തേജസ്, ജനയുഗം, തുടങ്ങിയ പത്രങ്ങളുടെ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായും, സിറാജ് ദിനപത്രത്തില്‍ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. മംഗളം ദിനപത്രത്തില്‍ കന്യകയില്‍ സീനിയര്‍ സബ് എഡിറ്ററായിരുന്നു. കേരളാ…

Read More

തിരുവനന്തപുരം: ശബരിമല സീസണ്‍ ഇത്രമാത്രം കുഴപ്പത്തിലാക്കിയ സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഡി സതീശന്‍. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെങ്കില്‍ യുഡിഎഫിന്റെ പ്രതിനിധി സംഘം ശബരിമല സന്ദര്‍ശിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമലയില്‍ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ പറയുന്നത്. യുഡിഎഫിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പമ്പയില്‍ പോയിരുന്നിട്ടാണ് അവിടെ എല്ലാത്തിന്റെയും ഏകോപനം നടത്തിയത്. ഈ സര്‍ക്കാര്‍ ഒരു ചുക്കും നടത്തിയില്ല. ആഗോള അയ്യപ്പ സംഗമം നടത്തിയ ആളുകള്‍ ഇത്തവണത്തെ സീസണ്‍ കുടി വികലമാക്കിയെന്നും സതീശന്‍ പറഞ്ഞു. പത്തും പതിനഞ്ചും മണിക്കൂര്‍ നീണ്ട ക്യൂ നിയന്ത്രിക്കാന്‍ സംവിധാനമോ, ഭക്തര്‍ക്ക് കുടിവെളളം പോലും നല്‍കിയിരുന്നിലലെന്നും ടോയ്‌ലറ്റില്‍ പോലും വെള്ളം ഇല്ലായിരുന്നെന്നും സതീശന്‍ പറഞ്ഞു. വൃത്തിഹീനമായ ടോയ്‌ലറ്റുകള്‍, മലിനമായ പമ്പ ഇതൊക്കെയാണ് നിലവിലെ അവസ്ഥ. മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ടത് ചെയ്യേണ്ടത് ഒരാഴ്ച മുന്‍പാണോയെന്നും സതീശന്‍ ചോദിച്ചു. ഇത്തവണത്തെ…

Read More

തിരുവനന്തപുരം: കേരളം ഭവന രഹിതരില്ലാത്ത സംസ്ഥാനം എന്ന നിലയിലേക്കുള്ള കുതിപ്പിന്റെ പാതയിലെന്ന് എ എ റഹീം എംപി. യുഡിഎഫ് (2011-16) ഭരണകാലത്തും ശേഷമുള്ള പിണറായി സര്‍ക്കാരിന്റെയും കാലത്ത് അനുവദിച്ചതും പുര്‍ത്തിയാക്കിയതുമായ വീടുകളുടെ കണക്കുകള്‍ നിരത്തിയാണ് രാജ്യസഭാ എംപിയുടെ പ്രതികരണം. പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് പദ്ധതിയിലെ വീടുകളുടെ എണ്ണവും യുഡിഎഫ് ഭരണ കാലവും തമ്മിലുള്ള താരതമ്യമാണ് എംപി നടത്തുന്ന് യുഡിഎഫ് 2011-16 ഭരണകാലത്ത് 4189 വീടുകള്‍ മാത്രം നിര്‍മ്മിച്ചപ്പോള്‍ ലൈഫ് പദ്ധതി പ്രതാകാരം ഇതുവരെ 4,71,442 വീടുകള്‍ നിര്‍മിച്ച് കൈമാറി. എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതി രാജ്യചരിത്രത്തില്‍ സമാനതകളില്ലാത്തതാണെന്നും എഎ റഹീം അവകാശപ്പെടുന്നു. എഎ റഫീമിന്റെ പോസ്റ്റ് പൂര്‍ണരൂപം- രണ്ട് പിണറായി വിജയന്‍ സര്‍ക്കാരുകള്‍ ലൈഫ് പദ്ധതിയിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് 4,71,442 വീടുകള്‍. യുഡിഎഫ് 2011-16 ഭരണകാലത്ത് നിര്‍മിച്ചത് 4189 വീടുകള്‍ മാത്രം. എംഎന്‍ ലക്ഷം വീടുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ കണക്കാക്കിയാണ് യുഡിഎഫ് 4189 വീടുകളിലേയ്ക്ക്…

Read More

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെന്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ക്ലാസ് മുറിയിലേക്ക് കുട്ടികൾ വഴി തെറ്റിച്ചോടിയതാണ് അപകട കാരണമെന്നും സ്കൂൾ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവസമയത്ത് രണ്ട് അധ്യാപകരും ആയമാരും ഉണ്ടായിരുന്നെന്നും അപകടത്തിന്റെ ഞെട്ടലിൽ നിന്നും ആരും മുക്തരായിട്ടില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു.ഗിരിജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥിയായ ഹെയ്സൽ ബെൻ ആണ് മരിച്ചത്. ഇനയ തെഹ്‌സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു. സ്കൂൾ കൊമ്പൗണ്ടിൽ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് ഒൻപത് മണിക്ക് ശേഷമാണ് ദാരുണ സംഭവം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂള്‍ കോമ്പൌണ്ടിലാണ് അപകടം. സ്കൂള്‍‌ ബസിൽ തന്നെയാണ് ഹെയ്സലും എത്തിയത്. ഒരു ബസിൽ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്‍റെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു. തൊട്ടുപിന്നിൽ മറ്റൊരു ബസ് നിര്‍ത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവര്‍ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇടിച്ചു. കുഞ്ഞിന്‍റെ…

Read More

തിരുവനന്തപുരം: പെരിങ്ങമ്മല ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിലെ ക്രമക്കേടില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കണ്ടെത്തലുമായി സഹകരണ വകുപ്പ് റിപ്പോര്‍ട്ട്. സഹകരണസംഘത്തിന് ബാധ്യതയായി വന്ന നാല് കോടി പതിനാറ് ലക്ഷം രൂപ ഭാരവാഹികളില്‍ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി നിയന്ത്രണത്തിലുള്ളതായിരുന്നു സഹകരണസംഘം. അതേസമയം ക്രമക്കേടില്‍ പങ്കില്ലെന്നും താന്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തിട്ടില്ലെന്നും എസ് സുരേഷ് പറഞ്ഞു. പതിനാറംഗ ഭരണസമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു എസ് സുരേഷ് 43ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണം. പ്രസിഡന്റായിരുന്ന ജി പത്മകുമാര്‍ 46 ലക്ഷമാണ് തിരിച്ചടയ്ക്കേണ്ടത്. ഭരണസമിതിയിലെ 16ല്‍ ഏഴുപേര്‍ 46 ലക്ഷം വീതവും ഒന്പത് പേര്‍ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. ഇൗ പണം 2013 മുതല്‍ 18 ശതമാനം പലിശസഹിതം നോട്ടീസ് കൈപ്പറ്റി ഒരു മാസത്തിനകം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി നടപടികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭരണസമിതിയിലുള്ളവര്‍ നിയമംലംഘിച്ച് വായ്പയെടുത്തും ബിനാമി ഇടപാടുകള്‍ നടത്തിയതുമാണ് സഹകരണസംഘം നഷ്ടത്തിലാകാന്‍ കാരണം.…

Read More