- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
അറബ് മണ്ണിൽ സീറോ മലബാർ സഭയുടെ ആദ്യ അപ്പസ്തോലിക്ക് വിസിറ്റേറ്ററായി, നിയമിതനായ ഇരിങ്ങാലക്കുട രൂപത വൈദിക ചാൻസലർ മോൺ. ജോളി വടക്കൻ അച്ചനെ ബഹ്റൈൻ എ.കെ.സി.സി അഭിനന്ദിച്ചു. ഇന്നലെ ചേർന്ന എ കെ സി സി ഭാരവാഹികളുടെ യോഗത്തിൽ ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക, വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ, ജനറൽ സെക്രട്ടറി ജീവൻ ചാക്കോ എന്നിവർ സംസാരിച്ചു. ഒരു ചെറു വിത്ത് ഒരൊറ്റ നീർത്തുള്ളിക്കായി തപസ്സിരിക്കുന്നതുപോലെ…. വർഷങ്ങളായി ഗൾഫിലെ സീറോ മലബാർ വിശ്വാസികൾ കാത്തിരിപ്പ് തുടരുകയായിരുന്നു. ഒരൊറ്റ നീർത്തുള്ളിക്ക് പകരം താളമേള ങ്ങളോടെയുളള മഹത്തായ ഒരു മൺസൂൺ ആണ് ജോളി അച്ചന്റെ നിയമത്തിലൂടെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് ലഭിച്ചതെന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. ആഗോളതലത്തിൽ സീറോ മലബാർ സഭ വിശ്വാസികളെ സഭയോടൊപ്പം ചേർത്തുനിർത്തുന്നതിനും, അവരുടെ അജപാലനദൗത്യം ഏറ്റെടുക്കുന്നതിനും, സഭയ്ക്ക് പുതിയ സംവിധാനങ്ങൾ ഗൾഫ് മേഖലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജോളി അച്ചന്റെ നിയമനം. ഈയൊരു നിയമനത്തിനുവേണ്ടി,…
നിതീഷ് കുമാറിന് പത്താം ഊഴം; ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്
ദില്ലി: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ബിഗ് വിൻ മത്സരത്തിൽ വിജയികളായി രണ്ട് മലയാളികൾ. മൊത്തം 540,000 ദിർഹത്തിന്റെ സമ്മാനമാണ് നാല് വിജയികൾ പങ്കുവച്ചത്. കേരളത്തിൽ നിന്നുള്ള 57 വയസ്സുകാരനായ പ്രവാസി ലാസർ ജോസഫ് ആണ് ഒരു വിജയി. ഷാർജയിലാണ് ലാസർ താമസിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെ അദ്ദേഹം നേടിയത് 110,000 ദിർഹം. ഖത്തറിൽ താമസിക്കുന്ന ഇജാസ് യൂനുസാണ് വിജയിയായ രണ്ടാമത്തെ മലയാളി. 34 വയസ്സുകാരനായ ഇജാസ് എൻജിനീയറാണ്. 150,000 ദിർഹമാണ് സമ്മാനം. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. തനിക്ക് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നൽകാനാണ് ഇജാസ് ആഗ്രഹിക്കുന്നത്.
രാഷ്ട്രപതി റഫറൻസ്: അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകൾ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബഞ്ച്
ദില്ലി: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി. അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ലെന്ന് കോടതി വ്യക്തമാക്കി. വിധി അഞ്ചംഗ ബഞ്ചിൻ്റെ ഏകകണ്ഠമായ നിലപാടാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബില്ല് വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചു വെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ആശയവിനിമയം ഇല്ലാതെ പിടിച്ചു വെക്കുന്നത് അഭിലഷണീയമല്ല. ഗവർണ്ണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവേചന അധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചന അധികാരം ഉണ്ട്. ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ്…
ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ ഒരാളെ കാണാതായി, ഇതര സംസ്ഥാന തൊഴിലാളി കടലിൽ വീണെന്ന് സംശയം
തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനായി ആഴിമലയിലെത്തിയ ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ ഒരാളെ കാണാനില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് സംഘം സ്ഥലത്തെത്തിയത്. ഇതിൽ കോതമംഗലത്തെ പ്ലൈവുഡ് ഫാക്‌ടറിയിലെ തൊഴിലാളി അസം സ്വദേശി മിഥുൻ ദാസി(29)നെ കാണാനില്ലെന്ന് പറഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ജീവനക്കാർ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മിഥുൻ ഉൾപ്പെടെ 17 അംഗ തൊഴിലാളി സംഘം 16ന് വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ആഴിമല എത്തിയിരുന്നു. തിരികെ പോകാൻ സമയം മിഥുനെ കാണാത്തതിനെ തുടർന്ന് പരിസരത്തു തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.തിരികെ ജോലിസ്ഥലത്ത് എത്തുമെന്നു കരുതി തങ്ങൾ മടങ്ങിയെന്നാണ് സംഘം പൊലീസിന് നൽകിയ മൊഴി. കോതമംഗലത്ത് എത്തിയിട്ടും മിഥുൻ എത്താത്തതിനാലാണ് പരാതി നൽകിയതെന്ന് വിഴിഞ്ഞം പൊലീസ് പറയുന്നത്. യുവാവിനെ ക്ഷേത്ര പരിസരത്തു നിന്നു കാണാതായെന്നാണ് സംഘം പറയുന്നത്. അതേ സമയം ദിവസം ആഴിമല കടലിൽ ഒരാൾ വീഴുന്നതു കണ്ടുവെന്ന ദൃക്സാക്ഷികളിൽ നിന്നുള്ള വിവരത്തെ തുടർന്ന് മൂന്ന് ദിവസങ്ങളായി കോസ്റ്റൽ പൊലീസ് ഉൾപ്പെടെ തിരച്ചിൽ നടത്തി വരുകയാണ്. ഇത് മിഥുൻ ആണോയെന്നാണ് സംശയം. ആഴിമല…
നട തുറന്ന് 4 ദിവസം , ഇത് വരെ സന്ദർശിച്ചത് 3 ലക്ഷം ഭക്തർ; ബുക്ക് ചെയ്തവർക്ക് ദർശനം ലഭിച്ചില്ലെങ്കിൽ പൊലീസിനെ ബോധിപ്പിച്ചാൽ പരിഹാരം
പമ്പ: മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തര്‍. 2,98,310 പേരാണ് നവംബര്‍ 19 ന് വൈകിട്ട് അഞ്ച് വരെ എത്തിയത്. നവംബര്‍ 16 ന് 53278, 17 ന് 98915, 18 ന് 81543, 19 ന് വൈകിട്ട് അഞ്ച് വരെ 64,574 എന്നിങ്ങനെയാണ് ഭക്തരുടെ എണ്ണം. ശബരിമലയില്‍ വിര്‍ച്വൽ ക്യൂവിലൂടെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് എ.ഡി ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലങ്കില്‍ അത് പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരമുണ്ടാകും. നിലവില്‍ 3500 പൊലീസുകാരെയാണ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിന്യസിച്ചിരിക്കുന്നത്. സന്നിധാനത്ത് മാത്രം 1700 ല്‍ അധികം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. തീര്‍ഥാടനകാലം മുഴുവനായി 18000ല്‍ അധികം പൊലീസുകാരെയാണ് വിന്യസിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു. ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട്…
അമേരിക്കയിൽ നടന്ന ഇന്ത്യൻ കുടുംബത്തിന്റെ കൊലപാതകം; ഒരു തുള്ളി രക്തവും ലാപ്ടോപും വര്‍ഷങ്ങൾക്ക് ശേഷം തെളിവായി, കൊലയാളി ഇന്ത്യക്കാരൻ
ന്യൂജേഴ്‌സി: 2017-ൽ ആന്ധ്രാ സ്വദേശിനി ശശികല നരയും അവരുടെ ആറ് വയസ്സുള്ള മകൻ അനീഷും കുത്തേറ്റ് മരിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം വഴിത്തിരിവ്. കൊല്ലപ്പെട്ട ശശികലയുടെ ഭർത്താവിൻ്റെ സഹപ്രവർത്തകനായിരുന്ന നസീർ ഹമീദ് എന്ന ഇന്ത്യൻ പൗരനെതിരെയാണ് അമേരിക്കൻ അധികൃതർ ഇപ്പോൾ കുറ്റം ചുമത്തിയിരിക്കുന്നത്. ഹമീദ് കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, ഇയാൾക്ക് ഔദ്യോഗികമായി കമ്പനി നൽകിയ ലാപ്ടോപ്പിൽ നിന്ന് ലഭിച്ച ഡിഎൻഎ സാംപിളാണ് വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടെത്താൻ നിർണായകമായത്. കൊലപാതക കുറ്റം ചുമത്തിയ അധികൃതർ, വിചാരണയ്ക്കായി ഹമീദിനെ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. 2017 മാർച്ച് 23 ന് ഹനു നര വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ശശികല നരയെയും മകൻ അനീഷിനെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങളെ ആക്രമിച്ചയാളെ ചെറുക്കാൻ ശ്രമിച്ചതിൻ്റെ മുറിവുകൾ ഇരുവരുടെയും ശരീരത്തിൽ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിരവധി രക്തക്കറ സാംപിളുകൾ ശേഖരിച്ചിരുന്നു. ഇരകളുടെയോ ഹനു നരയുടെയോ അല്ലാത്ത…
പാലെന്ന് കരുതി കുപ്പിയിലിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ച 13 മാസം പ്രായമുള്ള കുഞ്ഞിന് ഹൃദയാഘാതം, ശബ്ദം നഷ്ടമായി!
യുകെയിലെ ബർമിംഗ്ഹാമിൽ 13 മാസം പ്രായമുള്ള ഒരു കുഞ്ഞ് ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് അത്യാസന്നനിലയില്‍ ആശുപത്രിയിലായി. ഹൈഗേറ്റിൽ നിന്നുള്ള സാം അൻവർ അൽഷാമേരി എന്ന കുഞ്ഞിനാണ് ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് ഗുരുതരമായ ആന്തരിക പൊള്ളൽ, ഹൃദയാഘാതം, വായിലും ശ്വാസനാളത്തിലും സ്ഥിരമായ തകരാറുകൾ എന്നിവ കണ്ടെത്തിയതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവിച്ചത് അമ്മ കുളിമുറി വൃത്തിയാക്കുന്നതിനിടെ കുളിമുറിക്ക് സമീപത്തെത്തിയ കുഞ്ഞ്, തറയിൽ വച്ചിരുന്ന വെളുത്ത കുപ്പി പാലാണെന്ന് കരുതി എടുത്ത് കുടിച്ചതായി സാമിന്‍റെ അച്ഛന്‍ നദീൻ അൽഷാമേരി മാധ്യമങ്ങളോട് പറഞ്ഞു. അത് ഡ്രെയിൻ ക്ലീനറായിരുന്നു. എന്നാല്‍, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അറിയുമ്പോഴേക്കും അത് അവനെ പൊള്ളിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഡ്രെയിൻ ക്ലീനർ കുടിച്ചതിന് പിന്നാലെ കുട്ടിയുടെ ചുണ്ടുകൾ, വായ, നാവ്, ശ്വാസനാളം എന്നിവ പൊള്ളി. ജീവന് ഭീഷണിയായ നിലയില്‍ കുട്ടിയുടെ ആന്തരികാവയവങ്ങളിലും പൊള്ളലേറ്റു. കുട്ടി സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
അനിശ്ചിതത്വം നീങ്ങി; കാത്തിരുന്നവർക്ക് അവസാന നോക്ക് കാണാം, എഡ്വിൻ ഗ്രേഷ്യസിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
കൊച്ചി: സൗദിയിൽ കപ്പൽ അപകടത്തിൽ മരിച്ച ചെല്ലാനം സ്വദേശി എഡ്വിൻ ഗ്രേഷ്യസിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നടപടികൾ പൂർത്തിയായതായി വിഷയത്തിൽ ഇടപെട്ട പ്രവാസി വ്യവസായി അറിയിച്ചു. മൃതദേഹം സംബന്ധിച്ച അനിശ്ചിതത്വം കാരണം പ്രതിസന്ധിയിലായ കുടുംബത്തിന്റെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വ്യവസായി ഉൾപ്പെടെ ഇടപെട്ടതും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതും. എറണാകുളം ചെല്ലാനം സ്വദേശികളായ വിൽസണും റോസ്മേരിയുമാണ് എഡ്വിൻ്റെ മാതാപിതാക്കൾ.ഖഫ്ജി സഫാനിയ ഓഫ്ഷോറിൽ റിഗ്ഗില്‍ ജോലി ചെയ്യുന്നതിനിടെയാണ് മൂത്തമകൻ എഡ്വിൻ ഗ്രേസിയസ് അപകടത്തില്‍ പെട്ട് മരിച്ചത്. മരണ വാർത്തയെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും മൃതദേഹം വിട്ടുകിട്ടിയിരുന്നില്ല. സർക്കാരും സന്നദ്ധ സംഘടനകളും അടിയന്തരമായി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തുകയായിരുന്നു. നാലു മാസം മുമ്പാണ് എഡ്വിൻ്റെ വിവാഹം നടന്നത്. സൗദിയുടെ ആയിരം കിലോമീറ്റർ അപ്പുറത്ത് വെച്ചാണ് അപകടം നടന്നതെന്ന് അച്ഛൻ വിൽസൻ പള്ളിക്കത്തൈയിൽ പറഞ്ഞു. അപകട സമയത്ത് രണ്ടുപേരാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് മകന് മാറിനിൽക്കാൻ കഴിഞ്ഞില്ലെന്നും…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അല്‍ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ദാരുണമായ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഉറങ്ങിക്കിടക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചതാകാം മരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഓപ്പറേഷന്‍സ് സെന്ററിന് വിവരം ലഭിക്കുകയും പൊലീസ് ഉടന്‍ ഇടപെടല്‍ നടത്തുകയുമായിരുന്നു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചെന്ന് ഒമാന്‍ പൊലീസ് അറിയിച്ചു.
