Author: News Desk

പോർബന്ദർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. അരിയും പഞ്ചസാരയുമായി സോമാലിയയിലേക്ക് പോകേണ്ട കപ്പലിലാണ് തീ പടർന്നത്. തീയണയ്ക്കാൻ ശ്രമം തുടരുന്നു. പോ‍ർബന്ദർ സുഭാഷ്നഗർ ജെട്ടിയിൽ നങ്കൂരമിട്ടിരുന്ന കപ്പലിനാണ് തിങ്കളാഴ്ച തീ പിടിച്ചത്. ജാംനഗർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആ‍ർഎം ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. സൊമാലിയയിലെ ബൊസാസോയിലേക്കുള്ളതായിരുന്നു കപ്പൽ. കപ്പലിലുണ്ടായിരുന്ന അരിക്ക് തീ പടർന്നതോടെ കപ്പൽ ജെട്ടിയിൽ നിന്ന് കടലിലേക്ക് ടോ ചെയ്ത് മാറ്റിയിരിക്കുകയാണ്.

Read More

മനാമ: ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത് ഇന്‍ ലീഡര്‍ഷിപ്പ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ 1928 ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കിംഗ് ഹമദ് ലീഡര്‍ഷിപ്പ് ഇന്‍ കോ എക്‌സിസ്റ്റന്‍സ് പ്രോഗ്രാമിന്റെ രണ്ടാമത്തെ കൂട്ടായ്മയിലേക്കുള്ള രജിസ്‌ട്രേഷന്‍ കേന്ദ്രം കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ കോ എക്‌സിസ്റ്റന്‍സ് ആന്റ് ടോളറന്‍സ് ആരംഭിച്ചു.ബഹ്‌റൈനിലെയും മറ്റ് ജി.സി.സി. രാജ്യങ്ങളിലെയും യുവാക്കളെ സമാധാന സന്ദേശവാഹകരാവാന്‍ പരിശീലിപ്പിക്കുന്നതിന് ആഗോളതലത്തില്‍ വൈദഗ്ദ്ധ്യം പങ്കുവെക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടിയെന്ന് ബഹ്‌റൈന്‍ ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രിയും സെന്ററിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.

Read More

മനാമ: വിദേശത്തുള്ള ഒരു സംഘത്തിന്റെ സഹായത്തോടെ ഫോണ്‍ കോഡ് തട്ടിപ്പ് വഴി 1,100 ദിനാര്‍ തട്ടിയെടുത്ത കേസില്‍ ബഹ്‌റൈനിലെ ഏഷ്യന്‍ പ്രവാസിക്ക് കോടതി 3 വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.കൂട്ടാളികളുമായി ചേര്‍ന്ന് ബഹ്‌റൈനിലെ പ്രവാസികളെ ഫോണില്‍ വിളിച്ച് സാമ്പത്തിക വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം അവരുടെ ഫോണില്‍ വരുന്ന വെരിഫിക്കേഷന്‍ കോഡുകള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെടുകയാണ് ഇയാളുടെ രീതി. കോഡ് കൈമാറിക്കഴിഞ്ഞാലുടന്‍ കോള്‍ സ്വീകരിച്ചയാളുടെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമാകും.പ്രതി നീതിന്യായ മന്ത്രാലയത്തിലെ ജീവനക്കാരനായി അഭിനയിച്ച് ഇങ്ങനെ കബളിപ്പിച്ച ഒരാള്‍ക്ക് 1,100 ദിനാര്‍ നഷ്ടമായിരുന്നു. അദ്ദേഹം നല്‍കിയ പരാതിയനുസരിച്ചാണ് കേസെടുത്തത്.

Read More

മനാമ: ഖോര്‍ ഫാഷ്ത് മേഖലയില്‍ ബോട്ട് മറിഞ്ഞ്ബഹ്‌റൈനി യുവാവ് മരിച്ചു.മനാമ സ്വദേശി ഹാനി യൂസഫ് അല്‍ ഖുനൈസിയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ഒരു ചെറു ബോട്ടില്‍ കടല്‍ സഞ്ചാരത്തിനിറങ്ങിയതായിരുന്നു യുവാവ്. പെട്ടെന്നുണ്ടായ ശക്തമായ തിരകളില്‍ പെട്ട് ബോട്ട് മറിയുകയായിരുന്നു.സുഹൃത്തിനെ ഉടന്‍ രക്ഷപ്പെടുത്താനായി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Read More

മനാമ: പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ടുള്ള ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.അന്താരാഷ്ട്ര നിയമസാധുതയുള്ള പ്രമേയങ്ങള്‍ക്കനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കാനുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനും പലസ്തീന്‍ ജനതയ്ക്ക് അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള നിയമാനുസൃത അവകാശം ഉറപ്പുനല്‍കാനുമുള്ള ഒരു സുപ്രധാന ശ്രമമായി രാജ്യം ഇതിനെ കണക്കാക്കുന്നുവെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി പുറപ്പെടുവിച്ച പ്രസ്താവനയില്‍പറഞ്ഞു.

Read More

കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീം കേസിലെ സുപ്രിംകോടതി വിധി റഹീമിന്‍റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയെന്ന് റഹീം നിയമസഹായ സമിതി. കേന്ദ്രസർക്കാരിനും സൗദി ഭരണ കൂടത്തിനും ഒപ്പം നിന്ന എല്ലാവർക്കും നിയമസഹായ സമിതി നന്ദി അറിയിച്ചു. ശിക്ഷാ നടപടികൾ പൂർത്തിയാക്കി മെയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്ന് പ്രതീക്ഷയെന്നും സമിതി പറഞ്ഞു. സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം പ്രതിയായ കേസില്‍ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി ഇന്നലെ തള്ളിയത്. കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ഹർജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ മറ്റു നടപടികൾ ഉണ്ടാവില്ല. മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം. 20 വര്‍ഷത്തേക്കാണ് കോടതി അബ്ദുൽ റഹീമിന് ശിക്ഷ വിധിച്ചിരുന്നത്. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും.…

Read More

തിരുവനന്തപുരം: ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്ന് ഇടിവ്. സെൻസെക്സ് 450 പോയിന്റിൽ കൂടുതൽ താഴ്ന്നു, നിഫ്റ്റി 25,250 ന് താഴെ. എച്ച്-1ബി വിസ തിരിച്ചടി ഇന്ത്യയിലെ വൻകിട, മിഡ്‌ക്യാപ് ഐടി ഓഹരികളെ തളർത്തിയ്ട്ടുണ്ട്. നിഫ്റ്റി ഐടി സൂചിക 3 ശതമാനം വരെ ഇടിവിലാണ്. ഐടി ഓഹരികളിലെ വിൽപ്പന സമ്മർദ്ദം സൂചികകളായ നിഫ്റ്റി, സെൻസെക്സ് എന്നിവയിലും പ്രതിഫലിച്ചു, ഇവ ഏകദേശം 0.25 ശതമാനം താഴ്ന്നെങ്കിലും ആദ്യകാല താഴ്ന്ന നിലകളിൽ നിന്ന് കരകയറി. എച്ച്-1ബി വിസകളുടെ ഒറ്റത്തവണ ചെലവ് യുഎസ് 100,000 ഡോളറായി (88 ലക്ഷം രൂപ) കുത്തനെ ഉയർത്തിയതിനെത്തുടർന്നാണ് ഐടി ഓഹരികൾ കുത്തനെ ഇടിഞ്ഞത്, അടുത്തിടെ ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്ന ഐടി മേഖലയില പ്രതിസന്ധിയിലായി . നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവരിൽ ടെക്എം, വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ്. ടെക് മഹീന്ദ്രയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, ഏകദേശം 4 ശതമാനം ഇടിവ് നേരിട്ടു. അതേസമ,യം…

Read More

കൊല്ലം: കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചു. തുടര്‍ന്ന് പ്രതി ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം.

Read More

ഗാസ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളോട് അമേരിക്കയിൽ നിന്നെത്തിയ ശേഷം മറുപടി നല്‍കുമെന്ന് നെതന്യാഹു. ജോർദാൻ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്ന വെല്ലുവിളിയും ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയിട്ടുണ്ട്. ജൂത സെറ്റിൽമെന്റുകൾ വർധിപ്പിക്കുന്നത് തുടരുമെന്നും. ഒക്ടോബർ 7 ഭീകരക്രമണത്തിന് സമ്മാനം നൽകുകയാണ് പലസ്തീനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു. യുകെയും ഓസ്ട്രേലിയയും കാനഡയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബൽജിയം അടക്കം 10 രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടൻ. സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രയേൽ ബന്ദികളെ വിട്ടയ്ക്കാൻ ഹമാസ് തയ്യാറാകണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്നുമാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടന്റെ പ്രതികരണം. എന്നാൽ…

Read More

കൊച്ചി: ടോൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി. ടോൾ പിരിവ് പുരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി മാറ്റിവെച്ചു. ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ജനവികാരത്തിനൊപ്പം ആണ് കോടതി എന്ന് പാലിയേക്കരയിലെ പരാതിക്കാരിൽ ഒരാളായ ഷാജി കോടങ്കണ്ടത്തിൽ പ്രതികരിച്ചു. ടോൾ പുനസ്ഥാപിച്ചാൽ 50% മാത്രം ഈടാക്കാനെ അനുവാദം നൽകാവൂ എന്ന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. കടുത്ത ഗതാഗതക്കുരുക്കിനെ സർവീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂർ ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

Read More