- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിശദീകരണം
കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്‍റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വാർത്ത ഏജൻസിയാണ് എക്സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും കാന്തപുരത്തിന്‍റെ ഓഫീസ് വിശദീകരിച്ചു. നിമിൽപ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്ത ഏജൻസിയുടെ വാർത്ത ആണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ ചൊല്ലി അവകാശവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു. ഇതിനിടെ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകൾ വന്നത്. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന്…
ബഹ്‌റൈനിലെ കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ‘സ്‌മൈല്‍ ഡോക്കാന്‍’ പരിപാടി ആരംഭിച്ചു
മനാമ: ബഹ്‌റൈനിലെ കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് മാനസിക, സാമൂഹിക പിന്തുണ നല്‍കാനുമുള്ള ‘സ്‌മൈല്‍ ഡോക്കാന്‍’ പരിപാടി ദാന മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചു.ലുലു ഗ്രൂപ്പ് ബഹ്‌റൈന്‍ ഡയരക്ടര്‍ സുസര്‍ രൂപവാല, ഫ്യൂച്ചര്‍ സൊസൈറ്റി ഫോര്‍ യൂത്ത് ചെയര്‍മാന്‍ സബാഹ് അല്‍ സയാനി, ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.ഉയര്‍ന്ന നിലവാരമുള്ളതും സൃഷ്ടിപരമായി രൂപകല്‍പ്പന ചെയ്തതുമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഈ പരിപാടി വഴി വില്‍ക്കുന്നു. ഇവയെല്ലാം ഒരുകൂട്ടം ബഹ്‌റൈനി യുവാക്കളുമായി സഹകരിച്ച് നിര്‍മിച്ചവയാണ്. ഇതുവഴി സ്ഥിരം വരുമാന സ്രോതസ് ഉറപ്പാക്കുകയും അത് കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കാന്‍ വിനിയോഗിക്കുകയും ചെയ്യുന്നു.ദാന മാളിലെ മാര്‍ക്കറ്റിനു പുറമെ രാജ്യത്തെ മറ്റു ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖകളിലും അനുബന്ധ മാളുകളിലും ഭാവിയില്‍ ഈ പദ്ധതി നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്ന് ലുലു അധികൃതര്‍ അറിയിച്ചു.
ബഹ്‌റൈനിലുടനീളം 65,000ത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചു; ‘ഫോര്‍ എവര്‍ഗ്രീന്‍’ പദ്ധതിയുടെ നാലാം ഘട്ടം പൂര്‍ത്തിയായി
മനാമ: ബഹ്‌റൈനിലുടനീളം 24 ഇടങ്ങളിലായി 65,000ത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് നാഷണല്‍ ഇനീഷ്യേറ്റീവ് ഫോര്‍ അഗ്രിക്കള്‍ചറല്‍ ഡവലപ്‌മെന്റ് നടപ്പാക്കിയ ദേശീയ വനവല്‍ക്കരണ പദ്ധതിയായ ‘ഫോര്‍ എവര്‍ഗ്രീന്‍’ നാലാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി.ഇതോടെ മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രാലയത്തിനു കീഴിലുള്ള 15 സ്ഥലങ്ങളും മറ്റ് 9 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്ഥലങ്ങളുമടക്കം 11,757 ചതുരശ്ര മീറ്ററും 4,793 ലീനിയസ് മീറ്ററും ഉള്‍പ്പടുന്ന സ്ഥലങ്ങള്‍ ഹരിത ഇടങ്ങളായി.ദേശീയ സ്ഥാപനങ്ങളും സ്വകാര്യ മേഖലാ സ്ഥാപനങ്ങളും ചേര്‍ന്ന് ഈ പദ്ധതിക്ക് നല്‍കിയ മൊത്തം ധനസഹായം 1,09,911 ദിനാറാണ്.
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ നടത്തിവരുന്ന ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിനിന്റെ തുടർച്ചയായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്, ( ഐ.വൈ.സി.സി ബഹ്‌റൈൻ ), മുഹറഖ് ഏരിയ കമ്മിറ്റിയും, കിംസ് മെഡിക്കൽ സെൻ്റർ മുഹറഖും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സംഘടനയുടെ ക്വിറ്റ് ഇന്ത്യാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് 49-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. 2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ മുഹറഖിലെ കിംസ് ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടക്കുക. ക്രിയാറ്റിനിൻ, എസ്.ജി.പി.ടി, എസ്.ജി.ഒ.ടി, ആർ.ബി.എസ്, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയ ടെസ്റ്റുകൾ ക്യാമ്പിൽ സൗജന്യമായി നടത്തുന്നുണ്ട്. കൂടാതെ, ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷനും ഉണ്ടായിരിക്കും. മെഡിക്കൽ ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ക്യാമ്പ് പ്രവാസികൾക്ക് ഏറെ പ്രയോജനകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കോഡിനേറ്റർമാരായ മണികണ്ഠൻ ചന്ദ്രോത്ത്, അൻഷാദ് റഹീം എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 39856325, 38937565 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മനാമ: ബഹ്‌റൈനി യുവാക്കളെ അക്കാദമികമായും തൊഴില്‍പരമായും ശാക്തീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അക്കാദമിക് എക്‌സലന്‍സ് അതോറിറ്റി രൂപീകരിച്ചു.മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന നിരവധി വിദ്യാര്‍ത്ഥികളും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങില്‍ രാജാവിന്റെ ജീവകാരുണ്യ, യുവജനകാര്യ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അതോറിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.അക്കാദമിക പ്രതിഭയുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകളെ ശാസ്ത്ര ഗവേഷണം, നവീകരണം, സംരംഭകത്വം എന്നീ മേഖലകളിലേക്ക് തിരിച്ചുവിടാനും ലക്ഷ്യംവെച്ചാണ് അതോറിറ്റി രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് സെക്രട്ടറി ജനറല്‍ അയ്മന്‍ ബിന്‍ തൗഫീഖ് അല്‍ മുഅയ്യിദ്, യുവജനകാര്യ മന്ത്രി റാവാന്‍ ബിന്‍ത് നജീബ് തൗഫീഖി തുടങ്ങിയവരും ചടങ്ങില്‍പങ്കെടുത്തു.
മനാമ: ദേശീയ സൈബര്‍ സുരക്ഷാ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററും (എന്‍.സി.എസ്.സി) ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സും (ബി.ഐ.ബി.എഫ്) സംയുക്ത പദ്ധതിക്കുള്ള കരാറില്‍ ഒപ്പുവെച്ചു.എന്‍.സി.എസ്.സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫയും ബി.ഐ.ബി.എഫ്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അഹമ്മദ് അബ്ദുല്‍ഹമീദ് അല്‍ ഷെയ്ഖുമാണ് കരാറില്‍ ഒപ്പുവെച്ചത്. അറബ് ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെയും എക്സിബിഷന്റെയും (എ.ഐ.സി.എസ്. 2025) മൂന്നാം പതിപ്പില്‍ നടക്കുന്ന പ്രത്യേക പരിശീലന പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു. കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ നവംബര്‍ 5 മുതല്‍ 6 വരെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ ഈ പരിപാടി നടക്കും.
മനാമ: ജൂലൈ 29ന് രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഫഷ്ത് അല്‍ ജാരിമിന് കിഴക്കുള്ള സമുദ്ര മേഖലയില്‍ വെടിവയ്പ്പ് പരിശീലനം നടത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.പൗരരും താമസക്കാരും മുന്‍കരുതലുകളെടുക്കണമെന്നും നിര്‍ദ്ദിഷ്ട സമയത്ത് പ്രദേശത്തേക്ക് അടുക്കരുതെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.
‘ജഗദീഷ് പൊതുസമൂഹത്തിന് ഹീറോ, അമ്മയിലെ അംഗങ്ങള്‍ക്ക് അങ്ങനല്ല’; ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന് മാലാ പാര്‍വതി
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്നും ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന് നടി മാലാ പാര്‍വതി. ആരോപണ വിധേയനായ ബാബുരാജ് അമ്മയെ പ്രതിസന്ധിയിലാക്കാതെ മാറി നില്‍ക്കണമായിരുന്നു എന്നാണ് മാലാ പാര്‍വതി പറയുന്നത്. ജഗദീഷ് പൊതു സമൂഹത്തിന് ഹീറോ ആണെങ്കിലും അമ്മയിലെ അംഗങ്ങള്‍ക്കിടയില്‍ മറ്റൊരു അഭിപ്രായമാണെന്നും മാലാ പാര്‍വതി പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം. ”ആരോപണം നേരിട്ടവര്‍ മത്സരിക്കുന്നത് ഉചിതമല്ല. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയല്ല. മര്യാദയുടെ പേരില്‍ മാറിനില്‍ക്കണം. താരസംഘടനയായ അമ്മ സമൂഹത്തില്‍ ഇത്രയും ചര്‍ച്ചയാകുന്നത് അത് മാതൃകാപരം ആയിരിക്കണം എന്നുള്ളതു കൊണ്ടാണ്. ദിലീപിനെതിരായ വിഷയം മുതല്‍ ഓരോ വിഷയം വരുമ്പോഴും പൊതു സമൂഹത്തിന്റേയും മാധ്യമങ്ങളുടേയും ശ്രദ്ധ സംഘടനയ്ക്ക് മേലുണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് അംഗമോ ഭാരവാഹിയോ ആയ ആള്‍ക്കെതിരെ ആരോപണം വരുമ്പോള്‍ അതാത് കാലത്ത് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ചരിത്രം ഓര്‍ത്താല്‍ ദിലീപ് മാറി നിന്നു, വിജയ് ബാബു മാറി നിന്നു, സിദ്ധീഖ് മാറി നിന്നു” മാലാ പാര്‍വതി പറയുന്നു. സിദ്ധീഖ് മാറി നിന്നപ്പോഴാണ് രണ്ട്…
തൃശൂര്‍: ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലമാണ് മരണം. തൃശൂര്‍ നെടുപുഴയിലെ വനിതാ പോളിടെക്‌നിക്കിനടുത്താണ് താമസം. മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നിരുപാധിക സ്‌നേഹം പങ്കുവച്ച വ്യക്തിയാണ് സന്ദേശ് എന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പൊന്നേംമ്പാറ വീട്ടില്‍ പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ് പി വി സന്ദേശ്. ഭാര്യ: ജീന എം വി. മക്കള്‍: ഋതുപര്‍ണ്ണ, ഋതിഞ്ജയ്. സഹോദരങ്ങള്‍: സജീവ് (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്), പരേതനായ സനില്‍. സംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലു മണിയ്ക്ക് നടക്കും.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല, കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി; ഇരുസഭകളിലും പ്രതിഷേധം
ദില്ലി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 1 മണി വരെ നിർത്തിവച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനും രാജ്യസഭയില്‍ ചര്‍ച്ചക്കും എംപിമാര്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്, ലീഗ്, ആര്‍എസ്പി, സിപിഎം, സിപിഐ എംപിമാര്‍ വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു. രാവിലെ പാര്‍ലമെന്‍റ് കവാടത്തില്‍ കേരള എംപിമാര്‍ പ്രതിഷേധിച്ചു. യുഡിഎഫ് പ്രതിഷേധത്തിനൊപ്പം ചേരാതെ ഇടത് എംപിമാര്‍ പ്രത്യേകം പ്രതിഷേധിച്ചു. സഭ ചേര്‍ന്നയുടന്‍ വിഷയം ഉന്നയിച്ച് ബഹളം വച്ചു. എന്നാല്‍ ചര്‍ച്ചയില്ലെന്നായിരുന്നു ലോക്സഭ, രാജ്യസഭ അധ്യക്ഷന്മാരുടെ നിലപാട് വെള്ളിയാഴ്ചയാണ്…
