- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
- കെ സി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തി
- കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
Author: News Desk
ബിഗ് ടിക്കറ്റിന്റെ സീരീസ് 281 ഡ്രോയിൽ പത്ത് വിജയികൾ 100,000 ദിർഹംവീതം നേടി. വിജയികളിൽ രണ്ടു പേർ മലയാളികളാണ്. അജ്മാനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന നഴ്സായ ടിന്റു ജെസ്മോൻ ആണ് ഒരു വിജയി. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ടിന്റു ബിഗ് ടിക്കറ്റിന്റെ ഭാഗമായത്. സമ്മാനത്തുക എല്ലാവർക്കും ഒപ്പം പങ്കുവെക്കുമെന്ന് ടിന്റു പറഞ്ഞു. ദുബായിൽ അക്കൗണ്ടന്റായ സനിൽ കുമാറാണ് മറ്റൊരു മലയാളി വിജയി. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് സനിൽ കുമാർ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. സമ്മാനത്തുക പങ്കുവെക്കുമെന്ന് സനിൽ പറയുന്നു. ഇതിന് മുൻപ് 2024-ലും അദ്ദേഹം ഒരു ലക്ഷം ദിർഹം സമ്മാനം നേടിയിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുള്ള രാകേഷ് കുമാർ കൊഡവാനിയാണ് ഇന്ത്യയിൽ നിന്നുള്ള മറ്റൊരു വിജയി. ദുബായിലാണ് രാകേഷ് താമസിക്കുന്നത്. സമ്മാനത്തുക കുടുംബത്തിനായി ചെലവാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ദുബായിൽ നിന്നുള്ള മുഹമ്മദ് നസീറും വിജയിയായി. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, കാനഡ, ചൈന, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ. ഡിസംബറിൽ ബിഗ് ടിക്കറ്റ് 30 മില്യൺ ദിർഹം ഗ്രാൻഡ്…
കൊച്ചി: പാസ്പോർട്ട് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിലീപ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പാസ്പോർട്ട് സ്ഥിരമായി വിട്ടു നൽകണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളത്. നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്. നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലാണ് പാസ്പോർട്ട് ഉള്ളത്. എന്നാൽ പ്രോസിക്യൂഷൻ പാസ്പോർട്ട് വിട്ടുകൊടുക്കുന്നതിനെ എതിർത്തു. ദിലീപിന്റെ പാസ്‌പോർട്ട് വിട്ടുകൊടുക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. നേരത്തെ ഒന്നിലധികം തവണ ദിലീപിന് കോടതി പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയിരുന്നു. വിദേശയാത്രയ്ക്ക് ശേഷം ദിലീപ് പാസ്പോർട്ട് വീണ്ടും കോടതിയിൽ സറണ്ടർ ചെയ്യുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എട്ടാം പ്രതിയായിരുന്ന ദിലീപിനെ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി കുറ്റവിമുക്തനാക്കിയത്.
കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി പറയും മുമ്പ് ശിക്ഷാ വിധിയെ കുറിച്ച് നടന്ന വാദ പ്രതിവാദങ്ങൾക്കിടെ ഒന്നാം പ്രതി പൾസര്‍ സുനി കോടതിയിലെത്തി പറഞ്ഞത് ഒരേയൊരു കാര്യം. മറ്റ് പ്രതികൾ കുടുംബത്തിന്റെ അവസ്ഥയും പരമാവധി ശിക്ഷ കുറച്ച് തരണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചപ്പോൾ, വീട്ടിൽ അമ്മ തനിച്ചാണ് എന്ന് മാത്രമാണ് പൾസര്‍ സുനി പ്രതിക്കൂട്ടിൽ നിന്ന് കോടതിയോട് പറഞ്ഞത്. അതും ക്രൂരമായ ബലാത്സംഗത്തിൽ നേരിട്ട് പങ്കെടുത്തെന്ന് തെളിവ് സഹിതം കോടതിയിൽ തെളിയിക്കപ്പെട്ടപ്പോഴും ഭാവവ്യത്യാസങ്ങൾ ഒന്നും ഇല്ലാതെ ആയിരുന്നു പൾസര്‍ സുനിയുടെ കോടതിയിലെ പ്രതികരണം. കേസ് പരിഗണിച്ചപ്പോൾ ശിക്ഷയിൽ ഒന്നാം പ്രതി പൾസർ സുനി ഇളവ് വേണമെന്ന് അഭിഭാഷകൻ മുഖേന അഭ്യർത്ഥിച്ചു. വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്നായിരുന്നു അഭിഭാഷകൻ പറഞ്ഞ് പഠിപ്പിച്ചതെന്നോണം ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാർ കോടതിയെ അറിയിച്ചത്. അതേസമയം, കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിന്നത്. താനൊരു…
അബുദാബി: പുതുവർഷം പ്രമാണിച്ച് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. ജനുവരി 1ന് പുതുവർഷ ദിനത്തിൽ സർക്കാർ മേഖലയിൽ അവധിയായിരിക്കും. രാജ്യമെങ്ങും വമ്പൻ പുതുവത്സരാഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. ജനുവരി 1നാണ് സർക്കാർ മേഖലയ്ക്ക് അവധി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് ആണ് അവധി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം ജനുവരി 2 വർക്ക് ഫ്രം ഹോം ആയിരിക്കും. പുതുവർഷ ദിനത്തോടനുബന്ധിച്ച് ഗംഭീര വെടിക്കെട്ടും ആഘോഷങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. റാസ് അൽ ഖൈമയിൽ 2300ലധികം ഡ്രോണുകൾ ഉപയോഗിച്ച് 15 മിനിട്ടിലധികം നീളുന്ന ഗിന്നസ് പ്രകടനമാണ് ഉദ്ദേശിക്കുന്നത്. തീരമുടനീളം വെടിക്കെട്ടും ഡ്രോൺ ഷോയും കൊണ്ട് നിറയും. ദുബൈയിലും വെടിക്കെട്ട്, ഡ്രോൺ ഷോ, ബീച്ച് പാർട്ടികൾ, എന്നിവ നടക്കും. ഗ്ലോബൽ വില്ലേജ്, അറ്റ്ലാൻഡിസ് ദി പാം, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളിൽ ആഘോഷങ്ങൾ നടക്കും. അബുദാബിയിൽ ശൈഖ് സായിദ് ഫെസ്റ്റിവലിൽ വൻ ആഘോഷങ്ങൾ നടക്കും. അൽ വത്‍ബയിൽ 62 മിനുട്ട് നീളുന്ന വെടിക്കെട്ട് നടക്കും. ലോകത്തെ…
നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്‍റെ കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മാധ്യമങ്ങൾക്കും അഭിഭാഷകർക്കും മുന്നറിയിപ്പ് നൽകി. നടൻ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസിൽ ഡിസംബർ എട്ടിനാണ് വിധി പ്രഖ്യാപിച്ചത്. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും, ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇന്ന് ആറ് പ്രതികളുടെ ശിക്ഷാവിധി പറയും മുമ്പാണ് ജഡ്ജി മുന്നറിയിപ്പ് നൽകിയത്. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി. തന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ തനിക്ക് പ്രശ്നമില്ല. എന്നാൽ, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജഡ്ജി പറഞ്ഞു. കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും. കേസിന്‍റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ, മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി.…
തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മലപ്പുറം: തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിനും ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ചതിനും രണ്ടു പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഇരട്ട വോട്ടിന് ശ്രമിച്ച യുവതിക്കും മൊറയൂര്‍ ഗ്രാ മപഞ്ചായത്തില്‍ ആളുമാറി വോട്ട് രേഖപ്പെടുത്തിയ യുവാവിനുമെതിരെയാണ് കേസ്. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഫലപ്രദമായ ഇടപെടലോടെയാണ് സംഭവങ്ങള്‍ പുറത്തായത്. പുളിക്കല്‍ ഗ്രാമപഞ്ചായത്തി ലെ വലിയപറമ്പ് മണ്ണാറക്കല്‍ റിന്റു (30) ആണ് ഇരട്ട വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പിടിയിലായത്. കോഴിക്കോട് ചെറുവാടിയി ലെ ഭര്‍ത്ത്യ വീടിനടുത്ത് കൊടിയ ത്തൂരിലെ വാര്‍ഡ് 17 കഴുത്തറ്റപുറായ് ജി.എല്‍.പി സ്‌കൂളിലെ ബുത്തില്‍ രാവിലെ വോട്ട് രേഖപ്പെടു ത്തിയ ശേഷം ഇവര്‍ പുളിക്കല്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡ് കലങ്ങോട്ടെ ബൂത്ത് ഒന്നായ വലി യപറമ്പ് ചാലില്‍ എ.എം.എല്‍. പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താന്‍ ഉച്ചക്ക് ശേഷം എത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബൂത്ത് ഏജന്റുമാര്‍ പ്രിസൈഡിങ് ഓഫിസറെ വിവരമറിയിക്കുകയായിരുന്നു. കൊടിയത്തൂര്‍ കഴുത്തറ്റപുറായ് ജി.എല്‍.പി സ് ളിലെ ബൂത്തില്‍ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന്…
ദേശീയപാതയിൽ വട്ടപ്പാറ വയഡക്ടിൽ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു: യാത്രക്കാര്‍ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി
മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ചാവക്കാട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. അതേ സമയം കുറ്റിപ്പുറം-ചൂണ്ടല്‍ സംസ്ഥാനപാതയില്‍ കാളാച്ചാല്‍ കാലടിത്തറയില്‍ രണ്ട് കാറു കള്‍ കൂട്ടിയിടിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാറും എതിരെ ചങ്ങരംകുളം ഭാഗത്തേക്ക്‌പോകുകയായിരുന്ന കാറുമായാണ് കുട്ടിയിടിച്ചത്. ഇടിയില്‍ ഇരുകാറുകളുടെയും മുന്‍ഭാഗം തകര്‍ന്നു. കാറിലെ എയര്‍ഭാഗ് പ്രവര്‍ത്തിച്ചതനാല്‍ യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ക്ക് മൂന്നു ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് തന്നെ നല്‍കണം. ക്രിമിനല്‍ ഗൂഢാലോചന, കൂട്ടബലാത്സംഗം, പ്രേരണ എന്നീ മൂന്ന് പ്രധാന കുറ്റങ്ങള്‍ക്കെല്ലാം പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജകുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘നിര്‍ഭാഗ്യവശാല്‍, ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോട്, കുറ്റകൃത്യം ചെയ്തയാളേക്കാള്‍ മോശമായിട്ടാണ് നമ്മുടെ സമൂഹം പെരുമാറുന്നത്’ എന്ന് സുപ്രീംകോടതി 2018 ല്‍ ഒരു വിധി ന്യായത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. പഞ്ചാബ് സ്‌റ്റേറ്റ് vs രാംദേവ് സിംഗ് കേസിലാണ് കോടതിയുടെ ഈ നിരീക്ഷണം. ലൈംഗിക അതിക്രമം മനുഷ്യത്വരഹിതമായ പ്രവൃത്തി എന്നതിലുപരി, ഒരു സ്ത്രീയുടെ സ്വകാര്യതയ്ക്കും പവിത്രതയ്ക്കുമുള്ള അവകാശത്തിലേക്കുള്ള നിയമവിരുദ്ധമായ കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, ഇത്തരം കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു പ്രധാന വകുപ്പുകളിലും ജീവപര്യന്തം നല്‍കണമെന്ന വാദം മുന്നോട്ടു വയ്ക്കുന്നതെന്നും…
കൊച്ചി: ആക്ടേഴ്സ് ഫാക്ടറിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ മലയാള സിനിമയിലെയും നാടകത്തിലെയും പ്രശസ്തരായ അഭിനേതാക്കളായ പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ജോജി കെ ജോൺ, ട്വിങ്കിൾ ജോബി കൂടാതെ നടനും സംവിധായകനുമായ ബൈജു എഴുപുന്ന, നടനും, സംവിധായകനും തിരക്കഥാകൃത്തുമായ അനുറാം, തിരക്കഥാകൃത്തും സംവിധായകനുമായ സന്തോഷ് ഇടുക്കി എന്നിവർ നേതൃത്വം നൽകുന്ന ആക്ടിങ് വർക്ഷോപ്പ് വരുന്നു. ഈ മാസം15, 16,17 തീയതികളിൽ തൊടുപുഴ ഐശ്വര്യ റസിഡൻസിയിൽ നടക്കും.തൊടുപുഴ ഡി വൈ എസ് പി . സാബു പി.കെ. ആക്ടിങ് വർക്ക്ഷോപ്പ് ഉത്ഘാടനം ചെയ്യും.അഭിനയിക്കാനാഗ്രഹമുള്ളവർക്ക് വേണ്ടി ഒരുക്കുന്ന ഈ അഭിനയ പരിശീലന കളരിക്ക് തൊടുപുഴ വേദിയാകുന്നു എന്നതും ശ്രദ്ധേയമാണ്. താരങ്ങൾ തന്നെ വരുംകാലത്തിന്റെ താരങ്ങളെ പരിശീലിപ്പിക്കുന്ന ഈ ആക്റ്റിംഗ് വർക്ഷോപ്പിന്റെ രജിസ്ട്രേഷൻ ഡിസംബർ 14 ന് അവസാനിക്കും.
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
കണ്ണൂർ: കണ്ണൂരിൽ വിവിധ ഇടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി പരാതി. ചെറുകുന്ന് മുണ്ടപ്പുറം പോളിങ് സ്റ്റേഷനിൽ വെച്ച് മുണ്ടപ്പുറം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി മുജീബ് റഹമാനെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. കള്ളവോട്ട് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് മർദനം എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. അതുപോലെ ശ്രീകണ്ഠാപുരത്തെ ബൂത്തില്‍ വനിതാ സ്ഥാനാർത്ഥിക്കും മർദനമേറ്റെന്ന് പരാതിയുണ്ട്. പതിനഞ്ചാം വാർഡിലെ സ്ഥാനാർത്ഥി ഷീജ ജഗനാഥനെയാണ് ബൂത്തിൽ വച്ച് മർദിച്ചതായി പരാതി ഉയർന്നിട്ടുള്ളത്. എതിർ സ്ഥാനാർത്ഥിയുടെ ഭർത്താവാണ് അക്രമത്തിന് പിന്നിലെന്നാണ് ഷീജ ആരോപിക്കുന്നത്. കണ്ണൂർ കതിരൂരിൽ പാനൂർ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർത്ഥി കെ ലതികയെ ബൂത്തിനകത്ത് കയ്യേറ്റം ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്. ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ മാലൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി അമല, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി രാഹുൽ മേക്കിലേരി എന്നിവർക്കും മർദനമേറ്റതായി പരാതി ഉയർന്നിട്ടുണ്ട്. പേരാവൂർ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി സജിത മോഹനനെ…
