- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്‌റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
മനാമ: മനുഷ്യക്കടത്തിനെതിരെ പോരാടാനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ഉറച്ച പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട് ബഹ്റൈന്‍ മനുഷ്യക്കടത്ത് വിരുദ്ധ ദിനം ആചരിച്ചു.മനുഷ്യക്കടത്തിനെതിരെ പോരാടുന്നതില്‍ ബഹ്റൈന്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിലും ഇരകളെ സംരക്ഷിക്കുന്നതിലും പബ്ലിക് പ്രോസിക്യൂഷന്റെ പങ്ക് വ്യക്തമായതാണെന്നും അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫാദേല്‍ അല്‍ ബുഐനൈന്‍ പറഞ്ഞു.മനുഷ്യക്കടത്ത് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക യൂണിറ്റ് സ്ഥാപിച്ച മേഖലയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്റൈന്‍. അത്തരം കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണ്ണതയും വ്യാപ്തിയും രാജ്യം വ്യക്തമായി മനസ്സിലാക്കുന്നുണ്ടെന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
മനാമ: വീട്ടുവേലക്കരിയെ ശമ്പളം നല്‍കാതെയും പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചും മറ്റും ദ്രോഹിച്ച ബഹ്‌റൈനി സ്ത്രീക്ക് കോടതി മൂന്നു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു.25 വയസ്സുള്ള ഏഷ്യക്കാരിയാണ് ദ്രോഹത്തിനിരയായത്. ഇവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ചെലവ് തൊഴിലുടമയായ ബഹ്‌റൈനി സ്ത്രീ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.സന്ദര്‍ശന വിസയില്‍ ബഹ്‌റൈനിലെത്തിയ യുവതിയെ പ്രതിമാസം 120 ദിനാര്‍ ശമ്പളം വാഗ്ദാനം ചെയ്താണ് ബഹ്‌റൈനി സ്ത്രീയുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയത്. എന്നാല്‍ ശമ്പളം നല്‍കിയില്ലെന്നു മാത്രമല്ല പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്തു. യുവതിക്ക് കിടന്നുറങ്ങാന്‍ ഇടം കൊടുത്തത് അടുക്കളയിലെ തറയിലാണ്.പ്രതി തന്നെ 9 വീടുകളില്‍ അനധികൃതമായി ജോലിക്ക് അയച്ചെന്നും അവിടെ നിന്ന് കിട്ടിയ ശമ്പളം പ്രതി നേരിട്ടു വാങ്ങി തനിക്ക് തന്നില്ലെന്നും യുവതി കോടതിയില്‍ ബോധിപ്പിച്ചു. ഇതുവരെ 200 ദിനാര്‍ മാത്രമാണ് യുവതിക്ക് നല്‍കിയത്. 800 ദിനാറിലധികം പ്രതി യുവതിക്ക് നല്‍കാനുണ്ടെന്ന് കോടതി കണ്ടെത്തി.ജോലി ചെയ്ത വീടുകളില്‍ ചിലര്‍ തന്നെ നിയമപരമായി സ്‌പോണ്‍സര്‍ ചെയ്യാമെന്നു പറഞ്ഞെങ്കിലും പ്രതി പാസ്‌പോര്‍ട്ട് വിട്ടുതന്നില്ലെന്നും…
മനാമ: ബഹ്‌റൈനില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ജൂലൈ 20 മുതല്‍ 26 വരെയുള്ള കാലയളവില്‍ 1,409 പരിശോധനകള്‍ നടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു.ഇതിന്റെ ഫലമായി 15 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. നിയമലംഘകരായ 120 വിദേശ തൊഴിലാളികളെ നാടുകടത്തി.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എല്‍.എം.ആര്‍.എ. അറിയിച്ചു.
മനാമ: ബഹ്‌റൈനില്‍ സമൂഹ മാധ്യമം വഴി അശ്ലീല വീഡിയോകളും പണവും കാണിച്ച് കുട്ടികളെ വശീകരിച്ച് ലൈംഗിക ചൂഷണത്തിന് ശ്രമിച്ച കേസിലെ പ്രതിയായ യുവാവ് കുറ്റം സമ്മതിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.തന്റെ മകന്റെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ട ഒരാള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൈബര്‍സ്‌പേസ് യൂണിറ്റില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.യുവാവിന്റെ ഫോണ്‍ പരിശോധിച്ച അധികൃതര്‍ കുറ്റകൃത്യത്തിന്റെ തെളിവുകള്‍ കണ്ടെത്തി. യുവാവ് ഇപ്പോള്‍ കസ്റ്റഡിയിലാണ്. അന്വേഷണ നപടികള്‍ പൂര്‍ത്തിയായാല്‍ കേസ് കോടതിക്ക് കൈമാറും.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ മുഖ്യ രക്ഷാധികാരിയായി ഡോ. ശശി തരൂര്‍ എംപി ചുമതലയേറ്റു. പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശനും ജോസ് പട്ടാറയും നേതൃത്വം നല്‍കുന്ന പ്രോ-വിഷന്‍ സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിവാന്‍ഡ്രം റോയല്‍സ്. കേരള ക്രിക്കറ്റ് ലീഗ് സംസ്ഥാനത്തെ യുവപ്രതിഭകള്‍ക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. ‘തിരുവനന്തപുരത്തെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും തീരദേശ മേഖലയില്‍ നിന്നും കഴിവുള്ള താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ട്രിവാന്‍ഡ്രം റോയല്‍സിന്റെ ശ്രമങ്ങള്‍ പ്രശംസനീയമാണ്. തനിക്ക് ഏറെ താല്‍പര്യമുള്ള ഈയൊരു ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ടാണ് ടീമിന്റെ രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തത്.’-തരൂര്‍ കൂട്ടിച്ചേര്‍ത്തു. തരൂരിന്റെ പിന്തുണ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന് പ്രോ വിഷന്‍ സ്പോര്‍ട്സ് മാനേജ്മെന്റ് ഡയറക്ടര്‍ ജോസ് പട്ടാറ വ്യക്തമാക്കി. ‘തിരുവനന്തപുരത്ത് ശക്തമായ ഒരു അടിസ്ഥാന ക്രിക്കറ്റ് സംവിധാനം വളര്‍ത്തിയെടുക്കുക എന്ന ടീമിന്റെ ലക്ഷ്യത്തിന്…
പഹൽഗാമിലെ വീഴ്ചയിൽ സർക്കാരിന് മൗനം, കശ്മീർ ശാന്തമെന്ന് സർക്കാർ പ്രചരിപ്പിച്ചു; ലോക്സഭയിൽ പ്രിയങ്ക ഗാന്ധി
ദില്ലി: പഹൽഗാമിലെ വീഴ്ച എങ്ങനെയെന്നതിൽ സർക്കാർ മൗനം പാലിക്കുന്നുവെന്ന് ലോക്സഭയിൽ പ്രിയങ്ക ഗാന്ധി എംപി. കശ്മീരിൽ സമാധാന അന്തരീക്ഷമാണെന്ന പ്രചാരണം നടത്തിയത് സർക്കാരാണ്. 1500ലധികം ടൂറിസ്റ്റുകൾ ബൈസരൺവാലിയിൽ എത്തിയിരുന്നു. 26 പേരെ കൊലപ്പെടുത്തി ഭീകരർ രക്ഷപ്പെട്ടു. ഒരു മണിക്കൂറോളം ഒരു സുരക്ഷ ഉദ്യോഗസ്ഥൻ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അമിത് ഷാ ലോക്സഭയിൽ സംസാരിച്ചിരുന്നു. ഇതിന് പിറകെയാണ് പ്രയിങ്കഗാന്ധിയുടെ പ്രസംഗം.
തങ്ങൾ ക്രൈസ്തവരെന്ന് കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ; ‘വീട്ടുകാർ അറിഞ്ഞ് നടത്തിയ യാത്ര’
ദില്ലി: ഛത്തീസ്‌ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ചുള്ള വിവാദ അറസ്റ്റിൽ പ്രതികരിച്ച് കന്യാസ്ത്രീകൾക്കൊപ്പം വന്ന പെൺകുട്ടികൾ. കന്യാസ്ത്രീകൾക്ക് ഒപ്പം പോകുന്നത് വീട്ടുകാരെ അറിയിച്ചതാണെന്നും നേരത്തെ തന്നെ തങ്ങൾ ക്രിസ്തു മത വിശ്വാസികൾ ആണെന്നും പെൺകുട്ടി പറയുന്നു. ബജ്റംഗ്‌ദളിൻ്റെയും പൊലീസിൻ്റെയും ആരോപണം തള്ളിയ ഇവർ, അറസ്റ്റ് നടന്ന ദിവസം പ്രാദേശിക മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു. അതിനിടെ മതം മാറ്റുന്നവരെ മർദിക്കുന്നത് തുടരുമെന്നാണ് സംഭവത്തിൽ തീവ്ര ഹിന്ദു സംഘടനാ നേതാവ് ജ്യോതി ശർമയുടെ പ്രതികരണം. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു. ആധാർ കാർഡിലെ പേര്, നെറ്റിയിൽ സിന്ദൂരം എന്നിവ കണ്ടാണ് മത പരിവർത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. ഇവരെ തടയുക ഹിന്ദു ധർമ പ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നും ജ്യോതി ശർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നീതി ലഭിക്കുന്നത് വരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് പ്രതികരിച്ചു. ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം വേണ്ടിവന്നാൽ…
2026 ൽ യുഡിഎഫ് ഭരണം പിടിക്കും, പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്, ഇരട്ടി ആത്മവിശ്വാസമെന്നും നേതാക്കള്‍
മലപ്പുറം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് UDF ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കി.2026 ൽ ഭരണം പിടിക്കും എന്നതിൽ പ്രതിപക്ഷ നേതാവിനെക്കാൾ ഇരട്ടി ആത്മവിശ്വാസം മുസ്ലീം ലീഗിനുണ്ട്.യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടായി യു.ഡി.എഫിനെ ശക്തിപ്പെടുത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചു വരവിന് വേണ്ടിയുള്ള പ്രയത്‌നത്തിലാണ്. അത് വിജയം കാപ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ ഞലീഗ് വിട്ട് കൊടുക്കില്ലണും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പരഞ്ഞു തിളക്കമാര്‍ന്ന വിജയത്തോടെ യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ വെള്ളാപ്പള്ളി പറഞ്ഞതു പോലെ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ് പറഞ്ഞതെന്ന് വിഡി സതീശന്‍ ആവര്‍ത്തിച്ചു. അത് ഞങ്ങളുടെ ആത്മവിശ്വാസമാണ്. ഉജ്ജ്വല ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് അധികാരത്തില്‍ തിരിച്ചു വരാനാകും. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ലീഗ്. അവര്‍ പൂര്‍ണമായും ഒപ്പമുണ്ട് യു.ഡി.എഫിന്റെ ഏറ്റവും വലിയ കരുത്ത് ടീം യു.ഡി.എഫാണെന്നും വിഡി സതീശന്‍ പറഞ്ഞു.. 2026-ലെ ഉജ്ജ്വലമായ തിരിച്ച് വരവിനുള്ള കരുത്തും…
അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ്, അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന് സാധ്യതയേറി
തിരുവനന്തപുരം: താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്‍റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കും. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. വനിത പ്രസിഡന്‍റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ് ആലോചിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറി. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രൻ വ്യക്തമാക്കി. വനിത പ്രസിഡന്‍റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്‍റെ സാധ്യതയേറി. താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരും. മടുത്തിട്ടാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്. എല്ലാ പ്രശ്‍നങ്ങളിലും ലാലിന്‍റെ പേര് വലിചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമൂട്ടിയോ ഇല്ലെങ്കിൽ പ്രവർത്തന ഫണ്ട് പോലും…
പുതിയ ആണവ യാഥാർത്ഥ്യം യുഎസ് അംഗീകരിക്കണം അല്ലാതെ നടക്കുന്ന ചർച്ചകൾ പരാജയപ്പെടും; കിം യോ ജോങ്
ലോകത്തെ മാറിയ ആണവ യാഥാര്‍ത്ഥ്യം ഉൾക്കൊണ്ട് യുഎസ് ഉത്തര കൊറിയയെയും ആണവായുധ രാജ്യമായി യുഎസ് അംഗീകരിക്കണമെന്ന് ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജോങ് പറഞ്ഞതായി സര്‍ക്കാര്‍ നിയന്ത്രിത മാധ്യമമായ കെസിഎൻഎ റിപ്പോര്‍ട്ട് ചെയ്തു. മുന്‍കാലങ്ങളില്‍ നടത്തിയ രാജ്യങ്ങളുടെ ഉച്ചകോടി യോഗങ്ങൾക്ക് ശേഷം ലോകത്തെ ആണവ യാഥാര്‍ത്ഥ്യം മാറിയെന്നും അത് യുഎസ് അംഗീകരിക്കണമെന്നും അവകാശപ്പെട്ട കിം യോ ജോങ്, ഭാവിയിലെ ചര്‍ച്ചകൾ കൊണ്ട് ഉത്തരകൊറിയ ആണവായുധ പദ്ധതി ഉപേക്ഷിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയൻ തലവന്‍ കിം ജോങ് ഉന്നിന്‍റെ സഹോദരിയും രാജ്യത്തെ ശക്തരായ നേതാക്കളില്‍ പ്രധാനിയുമാണ് കിം യോ ജോങ്. പലപ്പോഴും കിം ജോങ് ഉന്നിന് വേണ്ടി മാധ്യമങ്ങളോട് സംസാരിക്കുന്നതും കിം യോ ജോങാണ്. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള വ്യക്തിബന്ധം ‘അത്ര മോശമല്ല’ എന്നും ഇവര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ഈ വ്യക്തി ബന്ധം ഉപയോഗിച്ച് ഉത്തര കൊറിയയും ആണവായുധ…
